ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 September 2019

ദുര്‍ഗാപ്രീതിക്ക് ഭഗവതി സേവ

ദുര്‍ഗാപ്രീതിക്ക് ഭഗവതി സേവ

ക്ഷേത്രങ്ങളിലും വീടുകളിലും സായംസന്ധ്യയ്ക്കു ശേഷം നടത്തുന്ന സാത്വിക പൂജയാണ് ഭഗവതി സേവ.

ദുര്‍ഗാദേവിയെ പ്രീതിപ്പെടുത്താനായി ചെയ്യുന്ന ഈ പൂജ ഗണപതി ഹോമം പോലെ വിപുലമായും ചെറിയ രീതിയിലും നടത്തി വരുന്നു. പത്മമിട്ട് വിളക്കുവെച്ചാണ് ഭഗവതി സേവ ചെയ്യുന്നത്. 

ത്രികാലപൂജയായും നടത്താറുണ്ട്.  ആയുരാരോഗ്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും ഭഗവതി സേവ ശുഭദായകമാണ്.  മാസം തോറും പിറന്നാള്‍ ദിനത്തില്‍ നടത്തിയാല്‍ ദോഷങ്ങളെല്ലാം അകലുമെന്നാണ് സങ്കല്പം. ത്രികാല പൂജയായി നടത്തുമ്പോള്‍ രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഭഗവതി സേവയില്‍ ശാന്തി ദുര്‍ഗാമന്ത്രം ജപിക്കുന്നത് നല്ലതാണ്. താമര, തെച്ചി തുടങ്ങിയ പുഷ്പങ്ങള്‍  പൂജയ്‌ക്കെടുക്കുന്നതാണ് അഭികാമ്യം. 

എത്രത്തോളം പൂക്കള്‍ ഉപയോഗിക്കുന്നുവോ അത്രയും ഗുണകരം.  രാവിലെ മഞ്ഞപ്പൊങ്കലും ഉച്ചയ്ക്ക് പാല്‍പ്പായസവും വൈകിട്ട്  കടും പായസവുമാണ് ത്രികാലപൂജയില്‍ ദേവിക്ക് നിവേദ്യമായി നല്‍കേണ്ടത്.

ഭഗവതി സേവയില്‍ സ്വയംവര മന്ത്രം ജപിച്ചാല്‍ മംഗല്യസിദ്ധിക്ക് നല്ലതത്രേ. വനദുര്‍ഗാമന്ത്രം ഉരുവിട്ടാല്‍ മനസ്സില്‍ നിന്ന് ഭയം അകലും. 

ബാധാശമനത്തിന് ആഗ്നേയതൃഷ്ടുപ്പ് ജപിക്കണം. ശ്രേഷ്ഠനായൊരു ദൈവജ്ഞന്റെ നിര്‍ദേശമനുസരിച്ചാവണം പൂജ നടത്തേണ്ടത്. പൗര്‍ണമി നാളില്‍ നടത്തുന്ന പൂജയ്ക്ക് ഫലപ്രാപ്തി കൂടും.

No comments:

Post a Comment