ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 September 2019

64 യോഗിനികൾ

64 യോഗിനികൾ

ചതുഃഷഷ്ഠി കോടി യോഗിനി ബലി

"ചതു ഷഷ്ഠി കോടി യോഗിനി ഗണസേവിതായൈ നമഃ"

മൂല തത്വത്തിൽ വിരാജിക്കുന്ന പരാ ഭട്ടാരികയായ ലളിതയെ അറുപത്തിനാല് യോഗിനിമാർ സേവിച്ചു കൊണ്ടിരിക്കുന്നു എന്ന് തന്ത്ര ശാസ്ത്രം പറയുന്നു.

മൂല പ്രകൃതി ആകുന്നു ലളിത സർവ്വ ചരാചരത്തെയും തന്നിൽ തന്നെ സൃഷ്ടി സ്ഥിതി സംഹാരം ചെയ്തു തന്നിൽ തന്നെ തിരോധാന ഭാവത്തിൽ കുടികൊള്ളുന്നു അത് കൊണ്ടാകുന്നു ലളിത പ്രപഞ്ച രൂപിണിയും അവളുടെ മന്ത്രം പ്രപഞ്ച രഹസ്യവും അവളുടെ രൂപം ആകുന്ന ശ്രീ ചക്രം പ്രപഞ്ചസ്വരൂപിയും ആകുന്നു പ്രപഞ്ച നിയന്താവ് ആകുന്ന ലളിതയുടെ പരിചാരികമാർ ആകുന്നു യോഗിനിമാർ. 64 യോഗിനിമാർ കാലത്തിന്റെയും ദൈന്യം ദിന ജീവിതത്തിന്റെയും പ്രകൃതിയിൽ നടക്കുന്ന  ഋതുഭേദങ്ങളും ആകുന്നു. എവിടെ നിന്ന് പ്രകൃതിയുടെ ചലനം ആരംഭിച്ചുവോ അവിടേക്കു തിരിച്ചു ചെല്ലുന്ന പ്രപഞ്ച പരിണാമ പ്രക്രിയയെ ആകുന്നു തന്ത്ര ശാസ്ത്ര" കാമ കലാ " എന്നു വിശേഷിപ്പിച്ചത് കല എന്നാൽ തത്വ സമൂഹം എന്നർത്ഥം. ഏതൊക്കെ തത്വങ്ങൾ ചേർന്നണോ ഈ പ്രകൃതി ഭൂജാതമായത് ആ വസ്തു (metirial )  ആകുന്നു കല. തന്ത്ര ശാസ്ത്രം അനുസരിച്ചു 64 കലകൾ ചേർന്നാണ് ഈ പ്രകൃതി ചലിക്കുന്നത് ആ കലയുടെ ചലനത്തിലൂടെ വരുന്ന പരിണാമം ആണ് പ്രകൃതിയിൽ കാണുന്ന ജനന മരണ ചാക്രിക പ്രവർത്തനം.   ഇത് തന്നെ ആകുന്നു ദേവിയെ പരിസേവിക്കുന്ന അറുപത്തിനാല് യോഗിനിമാർ.

1. ബഹുരൂപ
2. താര
3. നർമ്മദ
4. യമുന
5. ശാന്തി
6. വാരുണി
7. ക്ഷേമംകരി
8. ഐന്ദ്രി
9. വാരാഹി
10. രണവീര
11. വാനരമുഖി
12. വൈഷ്ണവി
13. വൈദ്യരൂപ
14. ചർച്ഛിക
15. വേതാളി
16. ഛിന്നമസ്തിക
17. ജ്വാലാ കാമിനി
18. ഗഡവര
19. കരാളിക
20. സരസ്വതി
21. വിരൂപ
22. കാവേരി
23. ബലുക
24. നരസിംഹി
25. വിരജ
26. വികടാനന
27. മഹാലക്ഷ്മി
28. കൗമാരി
29. കർഘരി
30. വിന്ധ്യവാസിനി
31. രതി
32. യക്ഷിണി
33. സർപ്പസ്യ
34. വിനായകി
35. വീരകുമാരി
36. മാഹേശ്വരി
37. ഗദാധരി
38. കമനീയ
39. അംബിക
40. സ്തുതി
41. ആഗ്നേയി
42. കാളി
43. ഉമ
44. നാരായണി
45. സമുദ്ര
46. ബ്രാഹ്മണി
47. ജ്വാലാമുഖി
48. അതിഥി
49. വായുവേഗ
50. ചാമുണ്ട
51. മുരഥി
52. ചന്ദ്രകാന്തി
53. ഗംഗ
54. ധൂമാവതി
55. സർവ്വമംഗള
56. അജിത
57. സൂര്യപുത്രി
58. ഗാന്ധാരി
59. വായുവീണ
60. അഘോര
61. ഭദ്രകാളി
62. സുന്ദരി
63. ശൂലിനി
64. ഭദ്ര
എന്നിവരാണ് 64 യോഗിനികൾ...

No comments:

Post a Comment