ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 September 2019

കലിദിനം കണ്ടുപിടിക്കാന്‍

കലിദിനം കണ്ടുപിടിക്കാന്‍

ഓരോ കൊല്ലത്തെ പഞ്ചാംഗത്തിലും ഓരോ മാസം ഒന്നാം തിയ്യതിയ്ക്കുള്ള കലിദിനസംഖ്യ കൊടുത്തുകാണും. ആ സംഖ്യയില്‍ ജനിച്ച തിയ്യതി ചേര്‍ത്താല്‍ (കൂട്ടിയാല്‍) ജനനദിവസത്തേക്കുള്ള കലിദിനസംഖ്യ ലഭിക്കും. ഇതിനെ 7 ല്‍ ഹരിച്ച ശിഷ്ടത്തെ വെള്ളിയാഴ്ച മുതല്‍ക്ക് കണക്കാക്കിയാല്‍ ജനിച്ച ആഴ്ച ലഭിക്കും. എഴില്‍ ഹരിച്ചു ശിഷ്ടം ഒന്നും ഇല്ലെങ്കില്‍ (പൂജ്യം വന്നാല്‍) വ്യാഴാഴ്ചയാണ് ജനനം വരിക.
ഒന്ന് ശിഷ്ടം വന്നാല്‍ വെള്ളിയാഴ്ച ജനനം
രണ്ട് ശിഷ്ടം വന്നാല്‍ ശനിയാഴ്ച ജനനം
മൂന്ന് ശിഷ്ടം വന്നാല്‍ ഞായറാഴ്ച ജനനം
നാല് ശിഷ്ടം വന്നാല്‍ തിങ്കളാഴ്ച ജനനം
അഞ്ചു ശിഷ്ടം വന്നാല്‍ ചൊവ്വാഴ്ച ജനനം
ആറ് ശിഷ്ടം വന്നാല്‍ ബുധനാഴ്ച ജനനം.
ഇതാണ് ക്രമം.

ഉദാഹരണം :- 1152 വൃശ്ചികം ആറാം  (6) തിയ്യതിക്ക്  2 മണി 10 മിനിട്ടിന് ഒരു ജനനമുണ്ടായിരിക്കുന്നു എന്ന് കരുതുക. ആ മാസം ഒന്നാം തിയ്യതിക്കുള്ള കലിദിനസംഖ്യ 1854633 ആണ്. ഇതില്‍ 6 തിയ്യതി കൂട്ടിയാല്‍ 1854639 ആകുമല്ലോ. ഈ സംഖ്യയെ 7 ല്‍ ഹരിച്ചാല്‍ ശിഷ്ടം 3 ലഭിക്കും. വെള്ളി മുതല്‍ കണക്കാക്കിയാല്‍ മൂന്നാമത്തെ ദിനം ഞായറാഴ്ചയാകും. അതിനാല്‍ 1152 വൃശ്ചികം ആറാം (6)  തിയ്യതി  ഞായറാഴ്ചയാണെന്നും കണക്കാക്കണം. ഈ കലിദിന സംഖ്യയെയാണ് "തദ്ദിനകലിദിനസംഖ്യയെന്നു" പറയ്യുന്നത്. ഈ വിധം മറ്റുള്ളവയെ അറിയുക.

No comments:

Post a Comment