രാമനാമത്തിന്റെ പ്രത്യേകത
രാമൻ - രമിപ്പിക്കുന്നവൻ, കാണുന്നവരെയെല്ലാം തൻ്റെ മനോരൂപത്താലും വ്യക്തിവൈശിഷ്ട്യത്താലും അഭിരമിപ്പിക്കുന്നവൻ, നിത്യാനന്ദ ലക്ഷണത്താൽ യോഗികളെ രമിപ്പിക്കുന്നവൻ. നത്യാനന്ദരൂപമായ ചിദാത്മാവിൽ യോഗികളെ രമിപ്പിക്കുന്നതിനാൽ രാമപദം ബ്രഹ്മപദം എന്നാണ്. രാമൻ പരമാന്ദമൂർത്തിയാണ്, പ്രപഞ്ചമനസ്സായി മറിക്കഴിഞ്ഞ വ്യക്തിമനസ്സിൽ ആനന്ദം മാത്രമേഉള്ളു.
'മമ ഹൃദിരമതാം രാമ"
നമ്മുടെ ഹൃദയത്തിലാണ് രാമൻ രമിക്കുന്നത്, 'രാമഃ' എന്ന പദത്തിന് രമിപ്പിക്കുന്നവൻ, സന്തോഷിപ്പിക്കുന്നവൻ എന്ന് സാമാന്യമായി അർത്ഥം പറയാം. "രമയതി ഇതി രാമഃ' എന്നു നിഷ്പത്തി. ലോകത്തെ ആനന്ദിപ്പിക്കുന്നവൻ എന്നും യോഗികൾക്ക് ആനന്ദം നൽകുന്ന ജ്ഞാനസ്വരൂപനെന്നും ചില ആചാര്യന്മാർ ഈ പദത്തെ നിർവചിക്കുന്നു. രമാ ദേവിയോടൊപ്പം രമിക്കുന്നവനെന്നും രമയുടെ രമണസ്ഥാനമെന്നും മറ്റുചിലർ. അഭിരാമമായ ശരീരസൗന്ദര്യം കണ്ട് രാമനെന്ന് പേരുകൊടുത്തു എന്ന് കാളിദാസൻ. 'രാ' എന്ന ശബ്ദം വിശ്വത്തെയും 'മ' എന്ന ശബ്ദം ഈശ്വരനെയും കുറിക്കുന്നുവെന്നും എല്ലാ വിശ്വങ്ങൾക്കും ഈശ്വരൻ രാമൻ എന്നു കീർത്തിക്കപ്പെടുന്നുവെന്നും ബ്രഹ്മവൈവർത്തകപുരാണം രാമശബ്ദത്തെ നിർവചിക്കുന്നു. 'രാ, മ' എന്നീ മന്ത്രാക്ഷരങ്ങളുടെ തുടര്ച്ചയായ ജപം കൊണ്ട് പാമരനായ കാട്ടാളൻ വാല്മീകി മഹർഷിയും ആദികവിയുമായി വളർന്നത് രാമ ശബ്ദത്തിന്റെ മന്ത്രഘടന കൊണ്ടാണ്....
ഇനി രാമ ശബ്ദത്തിന് ചെറിയ ഒരു വ്യാഖ്യാനം നൽകാം--
"രാമ ഏവ പരം ബ്രഹ്മ
രാമ ഏവ പരം തപഃ
രാമ ഏവ പരം തത്ത്വം
ശ്രീ രാമോ ബ്രഹ്മ താരകം"
എന്ന് രാമരഹസ്യോപനിഷത്തിൽ "രാമ" ശബ്ദത്തെ വിശദീകരിച്ചു കാണുന്നു. അസ്ഥിത രഹസ്യമായ ഈ ഉള്ളിലെ രാമനെ തിരിച്ചറിയലാണ് മനുഷ്യജന്മന്റെ ലക്ഷ്യവും സാദ്ധ്യതയും.
രാമഭക്തി എന്നത് സ്വരൂപസന്ധാനം തന്നെയാണ്, രാമനാണ് ജീവികളുടെ അസ്തിത്വത്തിന്റെ കേന്ദ്രം. രാമൻ അസ്തിത്വത്തിന്റെ പ്രകാശമാണെങ്കിൽ കുംഭകർണനും രാവണനും വിഭീക്ഷണനും അഹങ്കാരം കൊണ്ട് അനുഭവവേദ്യമാകുന്ന ശരീരമനസ്സുകളിൽ നിന്ന് രൂപമെടുക്കുന്നതും നമ്മുടെ അസ്തിത്വത്തെ മൂടിയിരിക്കുന്നതുമായ വ്യക്തിത്വത്തിന്റെ ആവരണമാണ്. അവർ ഉപാധിവിധേയമായ വ്യക്തിത്വത്തെ പൊതിഞ്ഞു നിൽകുന്ന തമോഗുണവും രജോഗുണവും സ്വാതികഗുണവുമാണ്. തമോഗുണമായ അലസതയും നിദ്രത്വവും കൊടികുത്തിവാഴുന്ന അവനവനിലെ കുഭകർണനെയാണ് നമ്മുക്കും രാമനും ആദ്യം കീഴടക്കേണ്ടി വരുന്നത് പിന്നെ രജോഗുണപ്രാധാനിയായ രാവണനെയാണ് കീഴടക്കാനുള്ളത്. രജോഗുണപ്രധാനിയായ രാവണന്റെ ശരീരവലിപ്പം, ഭോഗാസക്തി, അധികാരാസക്തി എന്നിവയിലൂടെ വെളിപ്പെടുന്ന ക്രോധവും മദമാത്സര്യങ്ങളും ഇതു സൂചിപ്പിക്കുന്നു. അവനവന്റെ തന്നെ വ്യക്തിത്വത്തിലെ മുഖ്യമായ ഇതിനെ സമൂലം ചേദിക്കാതെ സ്വന്തം അസ്തിത്വരഹസ്യം തിരിച്ചറിയാനാവില്ല എന്നതാണ് രാവണവധത്തെ അനിവാര്യമാക്കുന്നത് സ്വാത്വിക ബുദ്ധിയായ ഒരാൾക്ക് മാത്രമേ മറ്റൊരാളിലെ ഈശ്വരനെ തിരച്ചറിയാനാവുകയുള്ളൂ. അതുകൊണ്ടാണ് രാമന്റെമഹത്ത്വം സാത്വികബുദ്ധിയായ വിഭീക്ഷണൻ ആദ്യമേ തിരിച്ചറിഞ്ഞതും. രാമപക്ഷത്തക്ക് ചുവട് മാറിയതെന്നും മനസ്സിലാക്കണം. മനുഷ്യനായി പിറവിയെടുത്ത രാമൻ രാജപദവിയും പ്രതപവും വേണ്ടെന്ന് വെച്ച് കാട്ടിലേക്ക്പോകാൻ സമ്മതിക്കുന്നതു വഴി തന്റെ സ്ഥൂലശരീരത്തെ നിസ്സാരികരിക്കുന്നു. വനജീവിതഘട്ടത്തിൽ രാവണകുംബകർണ്ണന്മരടക്കം. പല അസുരജന്മങ്ങളെയും വധിക്കുന്നതിലൂടെ രാമൻ തന്റെ സൂക്ഷ്മ ശരീരത്തെ തന്നെ ചേദിക്കുന്നു. രാമൻ പെരുമാറുന്ന ആ കാടുതന്നെയും മനുഷ്യമനസ്സിനെ പ്രതിനിധീകരിക്കാൻ പറ്റിയ നല്ലൊരു പ്രതീകമായാണ് രാമായണത്തിൽ അവതരിപ്പിക്കപ്പെടുന്നത്.. അപ്പോൾ രാമകഥയിലെ അതിപ്രധാന രംഗമായ രാമരാവണയുദ്ധത്തെ നന്മതിന്മകളുടെ സംഘർഷമുഹൂർത്തമായി കാണുന്നത് ശരിയല്ല എന്നുവരുന്നു. കാരണം സുകൃത ദുഷ്കൃതങ്ങളുടെ വേലിക്കെട്ടിനും അപ്പുറത്താണ് ശരിയായ മതാത്മകയുടെ മേഖലയെന്ന് കാണാൻ കഴിയും. രാമായണത്തിൽ തന്നെ കൊലകൊമ്പന്മാരായ അസുരരൂപങ്ങൾ രാമബാണമേറ്റ ശകലിതശരീരങ്ങളായി പതിക്കുമ്പോൾ തൽസമയം തേജോമൂർത്തികളായി ഉയർത്തെഴുനെറ്റ് രാമന്റെ അനുഗ്രഹത്തോടെ സ്വർഗ്ഗത്തിലേക്ക് പോകുന്നത് നാം കാണുനുണ്ടല്ലോ. രാമബാണമേറ്റ് പതിച്ചാൽ മോക്ഷം ലഭിക്കുമെന്ന കൊതിയൊടേയാണ് രാവണൻ പോലും രാമനോട് ഏറ്റുമുട്ടുന്നത്. എന്ന പാഠവും ഇവിടെ ഓർക്കവുന്നതാണ്.......
സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്കുള്ള ബുദ്ധിയുടെ സഞ്ചാരത്തെയും, മനസ്സിൽ നിന്നും ഹൃദയത്തിലേക്കുള്ള ബോധത്തിന്റെ പരിണാമവുമാണ് രാമ നാമ ജപം കൊണ്ട് ഉണ്ടാകുന്നത്. ചുട്ടെടുത്ത ഇഷ്ടിക വീണ്ടും സൃഷ്ടിക്ക് പ്രയോജനപ്പെടാത്തതു മാതിരി അസ്ഥിത്വം തിരച്ചറിഞ്ഞ ആത്മാവിനും വീണ്ടും ജന്മമെടുക്കാനാവില്ല. ആഗ്രഹങ്ങൾ ബാക്കി നിന്ന പ്രാകൃതമായ ജീവിനാകട്ടെ പച്ചമണ്ണുപോലെ വീണ്ടും വീണ്ടും സൃഷ്ടിയുടെ ചക്രത്തിലേക്ക് എറിയപ്പെടുകയും ചെയ്യും. ഇതാണ്ണ് മോക്ഷത്തെകുറിച്ച് വേദാന്തത്തിന്റെ ഭാഷയിൽ ഉപനിഷത്തുക്കൾ നമ്മളോട് പറയുന്നത്. അതു തന്നെയാണ് രാമ നാമത്തിൻ്റെ ശക്തിയും. ഓങ്കാരധ്വനി പോലെ ചിത്തശുദ്ധിക്ക് കാരണമായ നാമമാണ് രാമനാമം....
രാമനാമത്തിന്റെ പ്രത്യേകത മറ്റെല്ലാ നാമത്തിൽ നിന്ന് രാമ നാമത്തിന് ഒരു പ്രത്യേകത ഉണ്ട്. നമ്മൾ ഒരു തവണ രാമ എന്ന് ജപിക്കുമ്പോൾ ഒരേ സമയത്ത് നമ്മൾ മൂന്ന് പേരെ ഭജിക്കുന്നതിന്റെ ഫലം ലഭിക്കും. ഒന്ന് രാമനെ തന്നെ രണ്ട് മഹാവിഷ്ണുവിനെ മൂന്ന് മഹാദേവനെ വസിഷ്ഠ മഹർഷിയാണ് മൂന്ന് പേരെയും ഒരേ സമയം ഭജിക്കാൻ ഈ സൂത്രം ചെയ്തത്. എങ്ങനെയാണന്നല്ലേ.
ആദ്യം രാമനാമം ഉണ്ടാക്കിയത് എങ്ങനെയാണന്ന് നോക്കാം. "ഓം നമോ നാരായണായ" എന്ന അഷ്ടാക്ഷരി മന്ത്രത്തിൽ നിന്ന് രാ.. എന്ന അക്ഷരവും. "ഓം നമശിവായ " എന്ന പഞ്ചാക്ഷരി മന്ത്രത്തിൽ നിന്ന് മ എന്ന അക്ഷരവും ചേർത്ത് രാമ എന്ന നാമം ഉണ്ടാക്കിയത് രാ എന്നത് നാരായണനും മ എന്നത് മഹാദേവനും ആവുന്നു. അതു കൊണ്ടാണ് രാമനാമം ജപിക്കുമ്പോൾ ഒരേ സമയത്ത് മൂന്ന് പേരെ ഭജിക്കുന്ന ഫലം ലഭിക്കുമെന്ന് പറഞ്ഞത് രാമനാമത്തിന്റെ മഹത്ത്വം പറഞ്ഞറിയിക്കാൻ പ്രയാസമാണ്. സാക്ഷാൽ ജഗദീശ്വരനായ ശ്രിരാമന് ലങ്കയിലെത്താൻ സേതു നിർമ്മിക്കേണ്ടി വന്നു. എന്നാൽ സദാ സമയം രാമനാമം ജപിച്ച ഹനുമാൻ ഒരു ചാട്ടത്തിന് ലങ്കയിൽ എത്തി അതാണ് രാമ നാമത്തിൻ്റെ മഹത്വം.
ശ്രീരാമനോട് ഏറ്റുമുട്ടേണ്ടിവന്നപ്പോൾപ്പോലും രാമനെയും രാമമന്ത്രത്തെയും ആശ്രയിക്കുക മാത്രമാണ് ഹനുമാന്‍ ചെയ്തത്.......
ഒരു തവണ 'രാമ' എന്ന് ചൊല്ലുമ്പോൾത്തന്നെ നേടുന്ന പുണ്യവും ആനന്ദവും നിത്യവും രാമനാമം ജപിക്കുമ്പോൾ ലഭിക്കുന്നത് നിത്യാനന്ദം ആയിരിക്കും....
No comments:
Post a Comment