ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 September 2019

വേദസ്വരൂപം

വേദസ്വരൂപം

മഹർഷിമാരുടെ ജ്ഞാനദൃഷ്ടികൊണ്ട് ആദ്യമേ കണ്ടുതുടങ്ങുകയും ഉടനെ തന്നെ അവരുടെ ശ്രോത്രത്തിൽ നാദരൂപേണ മുഴങ്ങി കേൾക്കുകയും ചെയ്ത ശബ്ദരാശി. അതു തന്നെ മനസ്സിരുത്തി നോക്കുന്നവർക്ക് സനാതനധർമ്മരൂപമായ കാര്യത്തെ വേദനം ചെയ്യാൻ (അറിവാൻ) ഉപയോഗപ്പെടുകയാൽ  വേദം. മഹർഷിമാരിൽ ആദ്യമായി ശ്രവിക്കപ്പെടുന്നതും സനാതനധർമ്മത്തെ അറിയിക്കുന്നതും   ഗുരുശിഷ്യപരമ്പയായി സമ്പ്രദായപ്രകാരം  ഉച്ചാരണം കൊണ്ട് അഭ്യസിക്കപ്പെടുന്നതും, ഒരു ക്ലിപ്തമായ അനുപൂർവ്വികയോട് കൂടിയതും ആയ ശബ്ദ്സമുദായമാണ് വേദം,  ഇപ്രകാരമുള്ള വേദം പൗരുഷേയമല്ല (പുരുഷനിർമിതമല്ല)   അനാദിയാകുന്നു (ഇതിന് ആദിയില്ല) , നിത്യ (സനാതന)മാകുന്നു. ഇങ്ങനെയുള്ള വേദവാക്യങ്ങൾ ഒരു കർത്താവില്ലാതെ അവ എങ്ങനെയുണ്ടാകും.  ശങ്കിക്കേണ്ട ഏതോരു സംഗതിയെ കുറിച്ചുള്ള അറിവും ശബ്ദരൂപത്തിലല്ലാതെ സാധിക്കുകയില്ല.  ശബ്ദത്തിൽ മറഞ്ഞുകൊണ്ടലല്ലാതെ യാതെരു  ഉണ്ടാകുന്നതല്ല, എല്ലാ അറിവും ശബ്ദത്തിൻ്റെ ആകൃതിയോട്കൂടിയേ പ്രകാശിക്കുകയുള്ളൂ.   സനാതന ധർമ്മരൂപമായ അർത്ഥത്തെ പ്രകാശിപ്പിക്കുവാൻ വേദശബ്ദങ്ങൾ ആവിർഭവിച്ചു.  ഈ ആവിർഭാവം സാധാരണ രീതിയിൽ നിന്നും തുലാം വ്യത്യസ്ഥമാണ്.

ശബ്ദത്തിന് 4 ഭാഗങ്ങൾ ഉണ്ട് .
1 - കണ്ഠം മുതലായ സ്ഥനങ്ങളിൽ നിന്ന് സ്പൃടാദി പ്രയത്നങ്ങൾ കൊണ്ട് വ്യക്തമായി ഉച്ചരിക്കപ്പെട്ട് വെളിയിൽ കേൾക്കുന്ന ശബ്ദസ്വരൂപം "വൈഖരി"

2 ശബ്ദങ്ങൾ സ്പ്ടതയില്ലാതെ  ഹൃദയത്തിൽ മുഴങ്ങികൊണ്ടിരിക്കുന്ന  അവസ്ഥയിൽ "മദ്ധ്യമാ"

3  അസ്പഷ്ട്മായ ഈ മുഴക്കത്തിന് തക്കവിധത്തിൽ  ബുധിയിൽ പരിസ്പന്ദനം  ചെയ്തുകൊണ്ടിരിക്കുന്ന നാദകല ' പശ്യന്തി"

4  ഈ നാദകലക്ക് യോജിച്ച വിധം  പ്രതിഫലിക്കുന്ന ശബ്ദ്ബ്രഹ്മമാകുന്ന ജ്യോതിൻ്റെ പ്രകാശം "പരാ"
എന്നിവയാണ്. ഇവ യഥാക്രമം    വൈഖരി, മദ്ധ്യമാ, പശ്യന്തി, പരാ.  ഇവയുടെ സ്ഥാനങ്ങൾ യഥാക്രമം ജിഹ്വാദികൾ, ഹൃദയം, ബുദ്ധി, ആത്മാവ്, എന്നിവയാണ്..

ഇതിൽ വൈഖരിയാണ് മനുഷ്യർ ഉപയോഗിക്കുന്നത്  മറ്റു മൂന്നും ഹൃദയാദിസ്ഥാനങ്ങളിൽ  ഗുഹകളിൽ എന്ന പോലെ അസ്പഷ്ട്മായി ലയിച്ചിരിക്കുന്നതേയുള്ളൂ.  ഹൃദയസ്ഥാനത്തുള്ള മദ്ധ്യമ പദങ്ങൾ പ്രത്യക്ഷത്യങ്ങൾ  അല്ലാത്തതിനാൽ വ്യവഹരിക്കുവാൻ സാധിക്കുന്നില്ല. ബുദ്ധിസ്ഥാനത്തുള്ള പശ്യന്തി വ്യവഹാരത്തിന് പറ്റാത്തവിധം ആന്തരമായി അർത്ഥത്തിൽ മാത്രം കലാശിക്കുന്നു.  ആത്മാവിലുള്ള പരാ കേവലം ജ്യോതി സ്വരൂപിയാണ് ശാശ്വതിയുമാണ്. ഇത് അതീന്ദ്രിയജ്ഞാനമുള്ള യോഗികളക്ക്  നിർവികൽപസമാധിയിൽ സ്വയം പ്രകാശിക്കുന്നു.

എന്നാൽ സാധാരണകാരയ മനുഷ്യർക്ക് ഹൃദയസ്ഥാനത്തിലെ മദ്ധ്യമയും, അത് വ്യക്തമാക്കുവാൻ ജിഹ്വാദിസ്ഥാനത്തുള്ള വൈഖരിയും മതിയാകുന്നതാണ്. ആ തരത്തിലുള്ള ശബ്ദജാലമാണ് കാവ്യങ്ങൾ (വേദബാഹ്യങ്ങൾ ആയവ) തുടങ്ങിയവ. പശ്യന്തി എന്ന ഭാഗം ആന്തരമായ   അർത്ഥത്തെ കാണുന്ന ബുദ്ധിപരിസ്പന്ദാനം മാത്രമാകയാൽ അതു ദർശിക്കുവാൻ യോഗികൾക്കേ സാധിക്കൂ.  പരാത്മകമായ ഭാഗം കേവലം നാദബ്രഹ്മപ്രകാശരൂപമാകയാൽ  അത് യോഗികൾക്ക് എന്നല്ല, വിശേഷിച്ചും നിർവ്വികൽപസമാധിയിലുള്ള യോഗികൾക്കുള്ളതാണ്.  

പരമാത്മാപ്രാകാശം തന്നെ ഉള്ളിൽ അനപായ (നിത്യ) മായ വാക് സ്വരൂപത്തിൽ സ്പുരിക്കുന്നതാണ് പരാ എന്നർത്ഥം,   ആദ്യമായി വേദശബ്ദങ്ങൾ അതിസൂക്ഷ്മമായ ഒരു പൂർവ്വോത്തരക്രമത്തോട് കൂടിയ ആനുപൂർവ്വിയിൽ സമാധിയിൽ ലയിച്ചിരിക്കുന്ന യോഗികളുടെ  ആത്മാവിൽ ശബ്ദ്ജ്യോതിസ്സായി പ്രകാശിക്കുന്നു.  ഉടനെ തന്നെ  യോഗികൾക്ക് ആ ജ്യോതിസ്സ്  തന്നെ പശ്യന്തിയായി (ബുദ്ധിയെ സ്പർശിച്ചിട്ട് ആന്തരമായ അർത്ഥ സങ്കൽപരൂപത്തിൽ) പരിണമിക്കുന്നു. അനന്തരം ലോകരെ ഉപദ്ദേശിക്കാനുള്ള ശ്രദ്ധയിൽ മനസ്സിനെ സ്പർശിച്ചിട്ട് ഹൃദയത്തിൽ അവ്യക്തമായും  ജിഹ്വാദികളിൽ സ്ഥൂലമായും സ്പർശം ലഭിച്ചിട്ട്  അക്ഷരവ്യക്തിയും പദവിഭാഗവും പൂർവ്വോത്തരബന്ധവും തെളിഞ്ഞ് സംഹിതാരൂപത്തിൽ വ്യക്തമായും " അഗ്നിമീളേ പുരോഹിതം"  എന്ന ഇത്യതി വ്യാക്യങ്ങൾ ആയി തീരുന്നു.  ഇപ്രകാരം ഉപദേശിക്കുന്ന മഹർഷിമാർ  താങ്ങൾക്ക് ഉപദേശത്തിനായി ലഭിച്ച  ഒരു  സാമാഗ്രിപോലെ  സിദ്ധിച്ച ശബ്ദരാശിയെ അതേ നിലയിൽ പകർത്തി  പറയുന്നവർ എന്നല്ലാതെ അതിൻ്റെ കർത്താക്കൾ ആകുന്നില്ല.  ഇതിൽ കൂടുതൽ  കുറവ് ചെയ്യാൻ അവർക്ക് അധികാരമില്ല. ആദ്യമെ ആത്മാവിൽ ഉദിച്ച  ജ്യോതിസ്സുമുതൽ വ്യക്തമായ സംഹിതവരെയുള്ളതിന് ആകാരസ്ഥാനം പരമാത്മാവ് തന്നെയാണ്.  യോഗികൾ അവയുടെ ദ്രാഷ്ട്ക്കൾ മാത്രമാണ്.

തപോനിഷ്ഠയിലിരിക്കവേ ആത്മാവിൽ പ്രകാശരൂപത്തിൽ വേദത്തെ പ്രാപിച്ചവർ.  സ്വയംഭൂവായബ്രഹ്മം  തപസ്സ് ചെയ്യുന്നവരെ അർഷിക്കയാൽ അവർ ഋഷികളായി ഭവിച്ചു.  ഇതിനാൽ അനാദിയായ വേദം തന്നത്താൻ തപോനിഷ്ഠരായ ഋഷികളെ പ്രാപിച്ചു.  എന്നല്ലാതെ അവർ അതിൻ്റെ കർത്തക്കൾ അല്ല.

സാമാന്യ ജനങ്ങളിൽ ഇതുപോലെയുള്ള പ്രകാശം ഉദിക്കുവാൻ തരമില്ല. പരമാത്മാപ്രകാശം  ഉണ്ടാകണമെങ്കിൽ അത്രയും നിർമ്മലമായ യോഗികളുടെ ആത്മാവിൽ തന്നെ വേണം.

No comments:

Post a Comment