ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 September 2019

വാരാഹീ ദേവി

വാരാഹി നവരാത്രി

ആഷാഢ നവരാത്രി അഥവാ വാരാഹി നവരാത്രി എന്നും ഗുപ്ത നവരാത്രി എന്നുംഗായത്രി നവരാത്രി എന്നും ശാകംഭരി നവരാത്രി എന്നും അറിയപ്പെടുന്ന ആഷാഢമാസത്തിലെ ശുക്ലപക്ഷത്തിലെ പ്രഥമ തൊട്ട് ഉള്ള ഒൻപതു രാത്രികൾ ആണ് ഭാരതത്തിൽ വാരാഹി നവരാത്രി ആയി ആചരിക്കുന്നത്.

ഈ നവരാത്രിയിൽ ആചരിക്കുന്ന ഒൻപതു ദിവസത്തിലെ ഭഗവതി വാരാഹി ഭാവങ്ങൾ..

1-ആദി വാരാഹി
2-മഹാ വാരാഹി
3-വാരാഹി
4-ബ്രിഹത് വാരാഹി
5-ധൂമ്ര വാരാഹി
6-സ്വപ്ന വാരാഹി
7-മഹിഷാരൂഢ വാരാഹി
8-പക്ഷി വാരാഹി
9-മത്സ്യവാരാഹി

വാരാഹി കല്പത്തിൽ പറഞ്ഞ ഈ വിധി ഭോഗ മോക്ഷ പ്രദങ്ങൾ അത്രേ....

വാരാഹീ ദേവി

വരാഹിഅമ്മ മഹാകാളിയുടെ അംശം

"ഓം കുണ്ടലിനി പുര വാസിനി ചണ്ടമുണ്ട വിനാശിനീ
പണ്ഡിതസ്യ മനോന്മണി വാരാഹീ നമോസ്തുതേ

അഷ്ടലക്ഷ്മി സ്വരൂപിണി അഷ്ടദാരിദ്ര്യ നാശിനി
ഇഷ്ട കാമപ്രധായിനി വാരാഹീ നമോസ്തുതേ"

വാരാഹീ ദേവിയെ പ്രാര്‍ഥിക്കുന്നവര്‍ക്ക് ലോകത്തില്‍ ശത്രുക്കള്‍ ഉണ്ടാവില്ല. മനുഷ്യ ശരീരവും പന്നിയുടെ മുഖവും ഉള്ളവള്‍ ആണ്. കോപത്തില്‍ അങ്ങേയറ്റം കോപം ഉള്ളവള്‍ പക്ഷെ കാരുണ്യനിധിയാണ്‌ വാരാഹി ദേവി.

ലളിതാദേവിയുടെ സേനാനായികയായി യുദ്ധത്തിനുപോയി ജയം കൊണ്ടവള്‍. ദേവി രഥം ഗിരിചക്രം. ദേവിക്ക് പല നാമങ്ങള്‍ ഉണ്ട്.

സേനാനാഥാ, ദണ്ടനാഥാ വാരാഹീ . പഞ്ചമീ, കൈവല്യരൂപി, വീരനാരി, വാര്താളി, ബലിദേവത, സങ്കേതാ, സമയേശ്വരി, മഹാസേനാ, അരിഘ്നി, മുഖ്യമായി ആജ്ഞാചക്രെശ്വരി എന്നിവ.

വാരാഹി സ്വരൂപത്തില്‍ സ്വപ്ന വരാഹി, അശ്വാരൂഡ വാരാഹീ, ആദി വാരാഹീ, ലഘു വാരാഹീ, എന്നീ ബലം ഉള്ള ദേവി പല നിറത്തിലുള്ള വസ്ത്രങ്ങള്‍ നീല , ചുവപ്പ്, മഞ്ഞ, പല ആയുധങ്ങളും ധരിക്കുന്നു.

പന്നിക്ക് നൈസര്‍ഗികമായി ആകാശത്തെ നോക്കാനുള്ള കഴിവില്ല എപ്പോഴും അത് ഭൂമിയെ നോക്കി നടക്കുന്നു. ഒരു പന്നിയായി അവതാരം എടുത്തു ഭൂമിയെ കടലില്‍ നിന്ന് മീട്ടി അതായത് ഭൂമിയെ ഒരു തൂക്കു തൂക്കികൊണ്ട് തന്റെ തലയെ ഉയര്‍ത്തി നിര്‍ത്തിപിടിച്ചിരിക്കുന്നു.

എന്തിനാ നമ്മള്‍ ഈ ദേവിയെ വണങ്ങുന്നത്?

നമ്മുടെ ഉള്ളിലുള്ള ഉറങ്ങികിടക്കുന്ന കുണ്ടലിനി ശക്തിയെ അമ്മ ഉയര്‍ത്തുന്നു. അമ്മയുടെ ദണ്ട് നമ്മില്‍ ഉള്ള ശക്തിയെ ഉണര്‍ത്തി എഴുന്നെല്‍പ്പിക്കുന്നു.

കുണ്ടലിനി ശക്തിയെ ഉണര്തിയാല്‍ എന്ത് ലാഭം.?
കുണ്ടലിനിശക്തിയെ അജ്ഞാചക്രത്തില്‍ വെച്ച് തവം ചെയ്‌താല്‍ നാം വിചാരിച്ച കാര്യങ്ങള്‍ എല്ലാംസഫലമാകും, പറയുന്നവാക്കുകള്‍ പൊന്നാവും, ഈ ദേവിയെ പുജിച്ചാല്‍ വാക് ഫലിക്കും. ശത്രുക്കള്‍ എല്ലാം മിത്രങ്ങള്‍ ആയി തീരും. വാരാഹീ സാധകനെ ആരും വശ്യവലയില്‍ വീഴ്ത്തുവാന്‍ സാധിക്കില്ല... ദുര്‍ദേവതകള്‍ അടുത്ത് വരാന്‍ പോലും ഭയക്കും. ലളിതാംബികയുടെ പ്രുഷ്ടഭാഗത്തുന്നു ഉയര്‍ന്നു വന്ന ദേവിയാണ് വാരാഹീ..

വാരാഹീ ദേവി ദേവഗുണവും മൃഗഗുണവും ഉള്ളവള്‍, അതിനാല്‍ ദേവിയെ ഉഗ്രദൈവം എന്ന് പറയപ്പെടുന്നു. തെറ്റുകള്‍ ചെയ്‌താല്‍ ശിക്ഷയും വലുതാണ്‌ അമ്മ കൊടുക്കുന്നത്. വിളിച്ചപാടെ ഓടി എത്തുന്ന ദേവതയാണ് അമ്മ.

"ഓം ശ്യാമാളായൈ വിത്മഹെ ഹലഹസ്തായ ദീമഹി തന്നോ വരാഹി പ്രജോതയാത് "

വാരാഹീ അമ്മ എല്ലാരേയും അനുഗ്രഹിക്കട്ടെ...

No comments:

Post a Comment