ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 September 2019

നിവേദ്യം

നിവേദ്യം

നിഷ്കർഷേണ ബോദ്ധ്യപ്പെടുത്തുന്നത്,  സമർപ്പികുന്നത് എന്നാണ്  നിവേദ്യമെന്ന  പദത്തിനർത്ഥം, ഭക്തൻ ദേവനുവേണ്ടി സമർപ്പിക്കുന്ന എല്ലാ വിശിഷ്ട്വസ്തുക്കളും നിവേദ്യം തന്നെയാണ്. ഭക്തന്റെ  ഇച്ഛയാണ്  നിവേദ്യവസ്തുവായി  ദേവന്റെ  മുമ്പാകെ  സമർപ്പിക്കുന്നത്. ഭക്തന്റെയും  ദേവന്റെയും  ഇടയ്ക്ക് സ്ഥിതിചെയ്യുന്ന  നിഷ്ക്കളങ്കനും  നിസ്സ്വാർത്ഥനുമായ  മദ്ധ്യവർത്തിയാണ് പൂജകൻ.  ഭക്തൻ  സമർപ്പിക്കുന്ന  ദ്രവ്യം  ദേവനുമായി  കൂട്ടിച്ചേർക്കുക എന്ന കർമ്മമാണ് പൂജകൻ  നിർവഹിക്കുന്നത്. അതിവിശിഷ്ട്നായ  ഒരതിഥിക്കു  മുമ്പിൽ വിഭവങ്ങൾ സമർപ്പിക്കുമ്പോൾ ചില  ആചാരനുഷ്ടാനങ്ങളും തത്ത്വങ്ങളും  പാലിക്കേണ്ടതുണ്ട്. ദേവന്റെ  മുമ്പിൽ  സംഭരിച്ചു  വെച്ചിരിക്കുന്ന നിവേദ്യ ദ്രവ്യം  അളവിനേക്കാളെല്ലാം  ഉപരി, ഉൽകൃഷ്ടവും, ഗുണസമ്പന്നവും,  പരിശുദ്ധവുമായിരിക്കണം,  കൂടാതെ ഹൃദ്യവും അലംകൃതവുമായിരിക്കണം..

നന്നായി കഴുകി വൃത്തിയാക്കിയ പാത്രമാകണം.  സ്വർണ്ണപാത്രത്തിലോ, വെള്ളിയിലോ,  ചെമ്പുപാത്രത്തിലോ, നിവേദ്യം ശേഖരിക്കാം.  കൂടാതെ ഇലയോ (വാഴയില ഉപയോഗിക്കുനുണ്ട്),  താമരയിലയോ, പ്ലാശ്,  അരയാൽ തുടങ്ങിയ  യജ്ഞവൃഷങ്ങളുടെ ഇലകളോ ഉപയോഗിക്കാം

നല്ല നെയ് കൊണ്ട് ഉപസ്തരിച്ച് കദളിപ്പഴം, ശർക്കര,  നാളികേരം ഉപദംശങ്ങളാൽ നിവേദ്യം അലങ്കരിച്ചിരിക്കണം..

സ്വാദൂറുന്ന ഉപദാശത്തോടുകൂടിയതും നിമ്മലവും പായസത്തോടു കൂടിയതും  (പായസം =  പയസ്സിൽ ഉണ്ടാക്കിയത്,  പാലിൽ നിർമ്മിച്ചത്, പാൽപായസം)  ശർക്കര,  കദളിപ്പഴം,  എന്നിവ ഉപരി വെച്ച് നെയ്യോടു കൂടിയ (ഉപസ്തരിച്ച്) നിവേദ്യം നിവേദിക്കൂ.....

നിവേദ്യവസ്തുക്കൾ അടച്ചു  വെയ്ക്കണം  .    അടച്ചുവെയ്ക്കാതെ, തുറസ്സായ നിവേദ്യം രാക്ഷസന്മാർ ബലമായി സ്വീകരിക്കുന്നു. എന്നാണ്   അതിനാൽ അടച്ചുവെയ്ക്കൂ....

ദേവന്റെ വലത്തുഭാഗത്തോ ഇടത്തുഭാഗത്തോ നിവേദ്യം ന്യാസിക്കാം. എന്നാൽ ഒരിക്കലും മുമ്പിലോ പിമ്പിലോ അല്ല.

ദേശകാലപരിതസ്ഥിതിക്കനുസരിച്ചാണ് നിവേദ്യം
കാലോചിതവും ദേശോചിതവും ആയ ദ്രവ്യം കൊണ്ട്  വേണം നിവേദ്യം തെയ്യാറാക്കാൻ.

ചതുർവിധവിഭവങ്ങളും ഷഡ്രസങ്ങളോടും കൂടി ദേവങ്കൽ സംതൃപ്തി ഉളവാക്കും വിധത്തിൽ സമർപ്പിക്കപ്പെടുന്ന ഭോജന ദ്രവ്യത്തെ നിവേദ്യം എന്നു പറയുന്നു.

അമൃതത്താലും പോഷക വസ്തുക്കളാലും പരിപുർണ്ണവും, പ്രപഞ്ചത്തിന്റെ സവിശേഷാംശം അടങ്ങിയ എല്ലാവിധ രസങ്ങളുടെയും സാരവും ഉൾക്കൊള്ളുന്നതായിരിക്കണം നിവേദ്യം...

നിവേദ്യ വസ്തുക്കൾ അപ്പടി ദേവനു സമർപ്പിക്കുകയല്ല ചെയ്യുന്നത്. നിവേദ്യം സംസ്ക്കരിച്ച് മന്ത്രമയവും  (ചൈതന്യമയം),  അമൃതമയവുമാക്കിയാണ് നിവേദിക്കുന്നത്..

ദേവൻ  ഒരിക്കലും  ഭക്ഷിക്കുന്നില്ല,  കുടിക്കുന്നില്ല,  ദേവൻ  അമൃതം  ദർശിക്കുന്ന മാത്രയിൽ  തന്നെ  സംതൃപ്തനായി തീരുന്നു…

അങ്ങയുടെ  മുമ്പിൽ  സമർപ്പിക്കപ്പെട്ട  ഈ  നിവേദ്യം  ദർശനമാത്രയിൽ തന്നെ അങ്ങ് സ്വീകരിച്ചാലും.  ഈ  തത്വം  ഉൾക്കൊണ്ടാവണം ദേവന്റെ  ദൃഷ്ടിയെ  നിവേദ്യത്തിലേക്ക് ക്ഷണിക്കുന്നത്. നിവേദ്യ  വസ്തു  പരമാമൃതമാക്കി വേണം നിവേദിക്കാൻ. അമൃത  മന്ത്രത്താൽ  നിവേദ്യം  അമൃതമാക്കുന്നു.   മൂലമന്ത്രത്താൽ  ചൈതന്യമാക്കുന്നു. ഇപ്രകാരമുള്ള  ചൈതന്യാമൃതമാണ് ദേവനു  സമർപ്പിക്കുന്നത്.  മലാംശങ്ങളിൽ നിന്നും, ധാത്വാംശങ്ങളിൽ  നിന്നും  മുക്തമായ രസാംശം   മാത്രമാണ് നിവേദിക്കുന്നത്.  നിവേദ്യത്തിലെ  രസ-സാരാമൃതത്തെ  പ്രാണാഹൂതി  മുഖേന ദേവനു സമർപ്പിക്കുന്നു.

നിവേദ്യ ദ്രവ്യത്തെ അമൃതമായിട്ടു വേണം ചിന്തിക്കാൻ

പൂജയിൽ എല്ലാ മന്ത്രങ്ങളും നമോന്തങ്ങളായി അർച്ചിക്കപ്പെടുന്നു.  എന്നാൽ പ്രാണഹൂതി മന്ത്രങ്ങൾ സ്വാഹാന്തമയിട്ടാണ് സമർപ്പിക്കുന്നത്.  ഈ സമയം ദേവൻ അഗ്നിയുടെ പ്രാതിനിത്യം വഹിക്കുന്നു.

അഗ്നിസ്വരൂപനായ ദേവനായിക്കൊണ്ട് സമർപ്പിക്കണം .

ദേവന്റെ മുഖവും അഗ്നിയുമായുള്ള അഭേദ കൽപ്പന വളരെ  പ്രസിദ്ധമാണ്. അഗ്നിയിലേക്ക് ദ്രവ്യം സമർപ്പിച്ചാൽ അഗ്നി  ആളികത്തുന്നതു പോലെ നിവേദ്യ സമർപ്പണത്തിലൂടെ രസത്തിന്റെയും അമൃതിന്റെയും സംയോഗം ഹേതുവായി ദേവൻ ഉജ്ജ്വല ശോഭയോടെ വിളങ്ങുന്നതായി ഭാവിക്കണം....

പ്രാണാഹൂതിയെ തുടർന്ന് ഉടൻ തന്നെ മാനസപൂജ കൂടി ചെയ്യുന്നു. പഞ്ചഭൂതങ്ങളുടെ സംയോജനം കൊണ്ടാണ് ഷഡ് രസങ്ങളും ഉണ്ടാകുന്നതെന്ന് അഷ്ടാംഗഹൃദയം സിദ്ധിക്കുന്നു.

പഞ്ചഭൂതങ്ങളുടെ സംയോഗം മൂലമുണ്ടാകുന്ന ഷഡ് രസങ്ങൾക്ക് പകരം അവയുടെ മൂലസത്തയായ പഞ്ചഭൂത ബീജങ്ങൾ ദേവനുമായി കൂട്ടിചേർക്കുമ്പോൾ ദേവന് ഷഡ് രസാസ്വദനാനുഭൂതി  ഉണ്ടാകും എന്നാണ്  മാനസപൂജയുടെ തത്ത്വം. പഞ്ചോപചാരങ്ങളിലും നിവേദ്യത്തിലും അടങ്ങിയ സാരഭൂതങ്ങളെ ദേവനുമായി ലയിപ്പിക്കുന്നു.  സംവിധാനമാണ്  മനസപൂജ..

സകലാവയവയുക്തനായ ദേവന്റെ ആറു സ്ഥാനങ്ങളിൽ നിന്നും ആറുശക്തികൾ ഉത്ഭവിക്കുന്നതായും പൂജകന്റെ പവിത്രമായ കൈവിരലുകളിൽ കൂടി ആറുഭൂതശക്തികൾ പുറപ്പെടുന്നതയും ആ ശക്തികൾ ദേവനിൽ നിന്നും പുറപ്പെട്ട ശക്തിയിലേക്ക്  യഥാക്രമം സമർപ്പിക്കുന്നതായും ഭാവന ചെയ്തു വേണം മാനസപൂജ ചെയ്യാൻ ദേവനു സമർപ്പിച്ച നിവേദ്യത്തെ നിർമാല്യമെന്ന് അറിയപ്പെടുന്നു...

No comments:

Post a Comment