ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 September 2019

ഭക്ത ഹനുമാൻ - ഭാഗം - 18

ഭക്ത ഹനുമാൻ

ഭാഗം - 18

ഹനുമാന്‍ ചാലിസ

ഹനുമാന് ചാലിസ രചിച്ചത് പ്രശസ്ത കവിയായ തുളസീദാസ് ആണ്. അദ്ദേഹം ഒരു വലിയ രാമഭക്തനായിരുന്നു. നാല്പത് ശ്ലോകങ്ങളാണ് ഇതില് ഉള്ളത്, അതില് നിന്നും ആണ് ചാലിസ എന്ന പേരുണ്ടായത്. ഹനുമാന് ചാലിസയുമായി ബന്ധപ്പെട്ട് നിഗൂഢമായ ദിവ്യത്വം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

പ്രായഭേദമെന്യേ ആര്ക്കും ഈ നാല്പത് ശ്ലോകങ്ങളും ജപിക്കാം. ഏതാനം തവണ ജപിച്ച് കഴിയുമ്പോള് അറിയാതെ തന്നെ ഇവ ഓര്മ്മയില് തെളിയും. ഹനുമാന് ചാലിസയുമായി ബന്ധപ്പെട്ട് അധികം അറിയപ്പെടാത്ത ചില വസ്തുതകളും ഗുണങ്ങളുമാണ് ഇവിടെ പറയുന്നത്. ഹനുമാന് ചാലിസയുമായി ബന്ധപ്പെട്ട രസകരമായ വിശ്വാസങ്ങളും ഇതോടൊപ്പം മനസ്സിലാക്കാം.

ഹനുമാന് ചാലിസയുടെ ഐതീഹ്യം ഒരിക്കല് തുളസീദാസ് ഔറംഗസേബിനെ കാണാന് പോയി. ചക്രവര്ത്തി അദ്ദേഹത്തെ കളിയാക്കുകയും ഭഗവാനെ കാണിച്ചു കൊടുക്കാന് പറഞ്ഞ്
വെല്ലുവിളിക്കുകയും ചെയ്തു. യഥാര്ത്ഥ വിശ്വാസമില്ലാതെ ശ്രീരാമനെ കാണാന് കഴിയില്ല എന്ന് കവി നിഷ്കളങ്കമായി മറുപടി പറഞ്ഞു.

അതിന്റെ ഫലമായി ഔറംഗസേബ് അദ്ദേഹത്തെ തുറുങ്കിലടച്ചു. ആ തുറുങ്കില് കിടന്നാണ് തുളസീദാസ് ഹനുമാന് ചാലിസയിലെ അത്ഭുത ശ്ലോകങ്ങള്
എഴുതി തുടങ്ങിയത് പറയപ്പെടുന്നത്.

എപ്പോഴാണ് ഹനുമാന് ചാലിസ ജപിക്കേണ്ടത് പ്രഭാതത്തില് കുളികഴിഞ്ഞ് മാത്രമെ ഹനുമാന് ചാലിസ ജപിക്കാവു.

സൂര്യാസ്തമനത്തിന് ശേഷവും ജപിക്കണമെന്നുണ്ടെങ്കില് ആദ്യം കൈയും കാലും മുഖവും തീര്ച്ചയായും കഴുകിയിട്ടു വേണം ജപിക്കൻ. ഹിന്ദുക്കള്ക്കിടയില് വളരെ പ്രചാരത്തിലുള്ള ഒരു
വിശ്വാസമാണ് ഹനുമാന് ചാലിസ
ജപിക്കുകയാണെങ്കിൽ ദുർഭൂതങ്ങളെ അകറ്റുന്നത് ഉള്പ്പടെ ഗുരുതരമായ എന്തു പ്രശ്നങ്ങളില് ഹനുമാന്റെ ദൈവികമായ ഇടപെടല് ഉണ്ടാകുമെന്ന്.

ശനിയുടെ സ്വാധീനം കുറയ്ക്കും ഐതീഹ്യങ്ങള് പറയുന്നത് ശനീദേവന് ഹനുമാനെ ഭയമാണ് എന്നാണ്. അതുകൊണ്ട് ഹനുമാന് ചാലിസ ജപിച്ചാല് ശനിയുടെ ദോഷഫലങ്ങള് കുറയ്ക്കാന് കഴിയും.

ജാതകത്തില് ശനിദോഷമുള്ളവര് ഹനുമാന്
ചാലിസ ജപിക്കുക, പ്രത്യേകിച്ച് ശനിയാഴ്ചകളില്. സമാധാനവും ഐശ്വര്യവും ലഭിക്കും.
ദുര്ഭൂതങ്ങളെ അകറ്റും ദുര്ഭൂതങ്ങളില് നിന്നും ദുഷ്ടശക്തികളില് നിന്നും അകന്നു നില്ക്കാന്
സഹായിക്കുന്ന ദേവനാണ് ഹനുമാന്
എന്നാണ് വിശ്വാസം.

രാത്രിയില് ദുസ്വപ്നങ്ങള് വിഷമിപ്പിക്കാറുണ്ടെങ്കില്
തലയിണയുടെ അടിയില് ഹനുമാന് ചാലിസ
വച്ചാല് ശാന്തമായി ഉറങ്ങാന് കഴിയുമെന്നാണ് വിശ്വാസം. ഭയപ്പെടുത്തുന്ന ചിന്തകള് അകറ്റാനും ഇത് സഹായിക്കും. ക്ഷമ ചോദിക്കാന് അറിഞ്ഞും അറിയാതെയും നമ്മള് പല തെറ്റുകളും ചെയ്യാറുണ്ട് ഹിന്ദു മതവിശ്വാസങ്ങള് അനുസരിച്ച് ജനന മരണ
ചക്രത്തില് നമ്മള് ബന്ധിതരാകുന്നത് നമ്മുടെ പാപങ്ങളുടെ ഫലമായിട്ടാണ് എന്നാണ്.

ഹനുമാന് ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങള് ജപിക്കുന്നതിലൂടെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്ത പാപങ്ങളില് നിന്നും മോചനം
ലഭിക്കുമെന്നാണ്. തടസ്സങ്ങള് നീക്കും ഗണേശ ഭഗവാനെ പോലെ നമ്മുടെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന് ഭഗവാന് ഹനുമാനും കഴിയുമെന്നാണ് വിശ്വാസം.

പൂര്ണ വിശ്വാസത്തോടെ ആണ് ഒരാള് ഹനുമാന് ചാലിസ ജപിക്കുന്നതെങ്കില് ഹനുമാന്റെ ദൈവികമായ സംരക്ഷണമാണ് അയാള് ക്ഷണിക്കുന്നത്. തന്റെ വിശ്വാസികള്ക്ക് ജീവിത്തില് യാതൊരുതരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നില്ല എന്ന് ഭഗവാന് ഹനുമാന് ഉറപ്പു
വരുത്തുമെന്നാണ് വിശ്വാസം.

സമ്മര്ദ്ദം കുറയ്ക്കും.പ്രഭാതത്തില് ആദ്യം ഹനുമാന് ചാലിസ ജപിക്കുകയാണെങ്കില് നിങ്ങളുടെ ആദിവസം മികച്ചതാകും. ശാന്തത അനുഭവപ്പെടുകയും ജീവിതം
നിയന്ത്രണത്തിലാണന്ന് തോന്നുകയും
ചെയ്യും. ഹനുമാന് ചാലിസ ജപിക്കുന്നതിലൂടെ ദൈവികമായ ശക്തി ഉള്ളില് നിറയും.

ഹനുമാന് ചാലിസ ജപിക്കുന്നതും കേള്ക്കുന്നതും അവിശ്വസനീയമായ ഫലങ്ങള് നല്കും. തികഞ്ഞ
വിശ്വാസത്തോടെ ഭക്തര് ഈ നാല്പത് ശ്ലോകങ്ങള് ജപിക്കുകയാണെങ്കില് അവരുടെ ആഗ്രഹങ്ങള് സാധിക്കുമെന്നാണ് വിശ്വാസം.

ചാലിസ പതിവായി ജപിക്കുകയണെങ്കില് ഹനുമാന്റെ
അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാവുകയും ശ്രേഷ്ഠമായ ശക്തി ലഭിക്കുകയും ചെയ്യും. ദൈവികമായ ആത്മജ്ഞാന ലഭിക്കും. ഹനുമാന് ചാലിസ ജപിക്കുന്ന ഭക്തര്ക്ക് ദൈവികമായ ആത്മജ്ഞാനം ലഭിക്കും.ആത്മീയ വഴിയെ
പോകാനാഗ്രഹിക്കുന്നവര്ക്ക് ഹനുമാന് യഥാര്ത്ഥ വഴി കാണിച്ചു കൊടുക്കുകയും ഭൗതിക ചിന്തകള് അകറ്റി മനസ്സിനെ നിയന്ത്രണ വിധേയമാക്കാന് സഹായിക്കുകയും ചെയ്യും.

ബുദ്ധിയും ശക്തിയും ലഭിക്കും ഹനുമാന് ചാലിസ ഉറക്കെ ജപിക്കുന്നതിലൂടെ പോസിറ്റീവ് ഊര്ജ്ജം നിങ്ങളില് നിറയുകയും ദിവസം മുഴുവന് സമാധാനം അനുഭവപ്പെടുകയും ചെയ്യും. ഇത് അലസതയും മടിയും അകറ്റി കാര്യക്ഷമത കൂട്ടും.

തലവേദന, ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം പോലുള്ള ജീവിത ശൈലീ രോഗങ്ങള് ഭേദമാക്കാനും ഇത് സഹായിക്കും. വ്യക്തികളെ നവീകരിക്കും ചീത്ത കൂട്ടുകെട്ടുകളില് പെട്ടവരെയും ദുശ്ശീലങ്ങള്ക്ക് അടിമപ്പെട്ടവരെയും നവീകരിക്കാന് ഹനുമാന് ചാലിസ സഹായിക്കും.

ചാലിസയില് നിന്നും രൂപപ്പെടുന്ന ഊര്ജം ഭക്തരുടെ മനസ്സില് ഐശ്വര്യവും ശക്തിയും നിറയ്ക്കും.
ഐക്യം ഉയര്ത്തും പൂര്ണ മനസ്സോടെയും ഭക്തിയോടെയും എല്ലാ ദിവസവും ഹനുമാന് ചാലിസ
ജപിച്ചാല് കുടുംബത്തിലെ വിയോജിപ്പികളും തര്ക്കങ്ങളും ഇല്ലാതായി സന്തോഷവും സമാധാനവും ഐക്യവും നിറഞ്ഞ ജീവിതം ലഭിക്കും.
ചീത്ത ചിന്തകള് നീക്കം ചെയ്ത് ബന്ധങ്ങളിലെ ഐക്യം നിലനിര്ത്താന് കഴിയും.

ദുഷ്ടശക്തികളെ അകറ്റും ഹനുമാന് ചാലിസയിലെ ഒരു ശ്ലോകമായ ‘ഭൂത പിശാച് നികട്ട് നഹി ആവെ, മഹാബീര് ജബ് നാം സുനാവെ’ അര്ത്ഥമാക്കുന്നത് ഹനുമാന്റെ നാമവും ഹനുമാന് ചാലിസയും ഉച്ചത്തില്
ജപിക്കുന്നവരെ ഒരു ദുഷ്ടശക്തിയും ബാധിക്കില്ലഎന്നാണ്. കുടുംബാംഗങ്ങളുടെ മനസ്സില്
നിന്നും നിഷേധാത്മകത എല്ലാം നീക്കം ചെയ്ത് കടുംബത്തില് ഐക്യവും സമാധാനവും നിലനിര്ത്തും.

|| ശ്രീ ഹനുമാന് ചാലിസാ ||

ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി  |
ബരനൗ രഘുവര വിമല ജസു ജോ ദായകു ഫല ചാരി  ||

ബുദ്ധിഹീന തനു ജാനികേ സുമിരൗ പവന കുമാര  |
ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ ബികാര ||

ജയ ഹനുമാന ജ്ഞാന ഗുണ സാഗര  |
ജയ കപീശ തിഹുലോക ഉജാഗര   ||൧||

രാമദൂത അതുലിത ബല ധാമാ     |
അംജനീപുത്ര-പവനസുത നാമാ     ||൨||

മഹാവീര വിക്രമ ബജരംഗീ      |
കുമതി നിവാര സുമതി കേ സംഗീ    ||൩||

കാംചന വരണ വിരാജ സുവേഷാ  |
കാനന കുംഡല കുംചിത കേഷാ   ||൪||

ഹാഥ വജ്ര ഔര് ധ്വജാ വിരാജൈ   |
കാംഥേമൂംജ ജനേവൂ സാജൈ   ||൫||

ശംകര സുവന കേസരീ നംദന     |
തേജ പ്രതാപ മഹാ ജഗവംദന      ||൬||

വിദ്യാവാന ഗുണീ അതിചാതുര         |
രാമ കാജ കരിവേ കോ ആതുര          ||൭||

പ്രഭു ചരിത്ര സുനിവേ കോ രസിയാ  |
രാമ ലഖന സീതാ മന ബസിയാ     ||൮||

സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ  |
വികട രൂപ ധരി ലംക ജരാവാ       ||൯||

ഭീമ രൂപ ധരി അസുര സംഹാരേ       |
രാമചംദ്രജീ കേ കാജ സവാരേ        ||൧൦||

ലായ സംജീവന ലഖന ജിയായേ         |
ശ്രീരഘുവീര ഹരഷി ഉരലായേ       ||൧൧||

രഘുപതി കീന്ഹീ ബഹുത ബഢായീ      |
തുമ്‌ മമ പ്രിയ ഭരത ഹി സമഭായീ ||൧൨||

സഹസ വദന തുമ്ഹരോ യശ ഗാവൈ     |
അസ കഹി ശ്രീപതി കംഠ ലഗാവൈ     ||൧൩||

സനകാദിക ബ്രഹ്മാദി മുനീസാ          |
നാരദ ശാരദ സഹിത അഹീശാ         ||൧൪|

യമ കുബേര ദിക്‍പാല ജഹാം തേ        |
കവി കോവിദ കഹി സകേ കഹാം തേ      ||൧൫||

തുമ ഉപകാര സുഗ്രീവഹി കീന്ഹാ        |
രാമ മിലായ രാജപദ ദീന്ഹാ           ||൧൬||

തുമ്ഹരോ മംത്ര വിഭീഷണ മാനാ     |
ലംകേശ്വര ഭയേസബ ജഗ ജാനാ     ||൧൭||

യുഗ സഹസ്ര യോജന പര ഭാനൂ       |
ലീല്യോ താഹീ മധുര ഫല ജാനൂ        ||൧൮||

പ്രഭു മുദ്രികാ മേലി മുഖ മാഹീ      |
ജലധി ലാംഘി ഗയേ അചരജ നാഹീ   ||൧൯||

ദുര്ഗമ കാജ ജഗത കേ ജേതേ           |
സുഗമ അനുഗ്രഹ തുമ്ഹരേ തേതേ        ||൨൦||

രാമ ദു ആരേ തുമ രഖവാരേ           |
ഹോത ന ആജ്ഞാ ബിനു പൈസാരേ          ||൨൧||

സബ സുഖ ലഹേ തുമ്ഹാരീ ശരണാ     |
തുമ രക്ഷക കാഹൂകോ ഡര നാ         ||൨൨||

ആപന തേജ സമ്ഹാരോ ആപൈ              |
തീനോ ലോക ഹാംക തേ കാംപൈ            ||൨൩||

ഭൂതപിശാച നികട നഹി ആവൈ     |
മഹാവീര ജബനാമ സുനാവൈ          ||൨൪||

നാസൈ രോഗ ഹരൈ സബ പീഡാ          |
ജപതപ നിരംതര ഹനുമത വീരാ      ||൨൫||

സംകട തേ ഹനുമാന ഛുഡാവൈ         |
മനക്രമ വചന ധ്യാന ജോ ലാവൈ   ||൨൬||

സബ പര രാമ തപസ്വീ രാജാ           |
തിനകേ കാജ സകല തുമ സാജാ          ||൨൭||

ഔര് മനോരഥ ജോ കോയി ലാവൈ        |
സോയി അമിത ജീവന ഫല പാവൈ      ||൨൮||

ചാരോ യുഗ പ്രതാപ തുമ്ഹാരാ           |
ഹേ പര സിദ്ധ ജഗത ഉജിയാരാ        ||൨൯||

സാധു സംത കേ തുമ രഖവാരേ        |
അസുര നികംദന രാമ ദുലാരേ           ||൩൦||

അഷ്ടസിദ്ധി നവ നിധി കേ ദാതാ     |
അസവര ദീന ജാനകീ മാതാ             ||൩൧||

രാമ രസായന തുമ്ഹാരേ പാസാ           |
സദാ രഹോ രഘുപതി കേ ദാസാ        ||൩൨||

തുമ്ഹരേ ഭജന രാമ കോ പാവൈ        |
ജന്മ ജന്മ കേ ദുഃഖ ബിസരാവൈ     ||൩൩||

അംതകാല രഘുവര പുര ജായീ          |
ജഹാംജന്മ ഹരീ ഭക്ത കഹായീ      ||൩൪||

ഔര ദേവതാ ചിത്ത ന ധരയീ       |
ഹനുമത സേയി സര്വസുഖ കരയീ      ||൩൫||

സംകട കടൈ മിടൈ സബ പീഡാ        |
ജോ സുമിരൈ ഹനുമത ബലവീരാ        ||൩൬||

ജൈ ജൈ ജൈ ഹനുമാന ഗോസായീ         |
കൃപാ കരഹു ഗുരുദേവ കീ നായീ           ||൩൭||

ജോ ശത വാര പാഠ കര കോയീ         |
ഛൂടഹി ബംദി മഹാസുഖ ഹോയീ         ||൩൮||

ജോ യഹ പഡൈ ഹനുമാന ചാലീസാ       |
ഹോയ സിദ്ധി സാഖീ ഗൗരീശാ          ||൩൯||

തുലസീദാസ സദാ ഹരി ചേരാ               |
കീജൈ നാഥ ഹൃദയ മഹ ഡേരാ      ||൪൦||

ദോഹാ

പവന തനയ സംകട ഹരണ മംഗല മൂര്തി രൂപ |
രാമ ലഖന സീതാ സഹിത ഹൃദയ ബസഹു സുരഭൂപ ||

     ||സംപൂര്ണം ||

No comments:

Post a Comment