ശിവ പഞ്ചാക്ഷരി സ്തോത്രം
ഓം നമഃ ശിവായ
ഓം : [ പ്രണവമന്ത്രം. പരബ്രഹ്മം ]
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ' ന' കാരായ ( ഭൂമി ) നമഃശിവായ
[ നാഗേന്ദ്രനെ ഹാരമായി സ്വീകരിച്ചവനും ത്രിലോചനനും തിരുവുടലിൽ ഭസ്മ പുണ്ഡ്രമണിഞ്ഞവനും മഹേശ്വരനും നിത്യനും ശുദ്ധനും ദിഗംബരനും ' ന ' കാരൂപിയുമായ പരമശിവനു നമസ്കാരം! ]
മന്ദാകിനീ സലിലചന്ദന ചർച്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ ' മ 'കാരായ ( ജലം ) നമഃശിവായ
[ ഗംഗാജലം ശിരസ്സിൽ ധരിച്ചവനും ചന്ദനം ലേപനം ചെയ്തവനും നന്ദീശ്വരനാഥനും പ്രമഥാധിപതിയും മഹേശ്വരനും മന്ദാരം തുടങ്ങിയ സുഗന്ധപുഷ്പങ്ങളാൽ പൂജിതനും മകാരരൂപിയുമായ പരമേശ്വരനു നമസ്കാരം! ]
ശിവായ ഗൗരീവദനാരവിന്ദ-
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ' ശി 'കാരായ ( അഗ്നി ) നമഃശിവായ
[ മംഗളസ്വരൂപനും ഗൗരിയുടെ മുഖാരവിന്ദത്തെ താമരപ്പൂപോലെ ശോഭയാക്കുന്ന സൂര്യനും ദക്ഷന്റെ യാഗത്തെ ധ്വംസിച്ചവനും നീലകണ്ഠനും വൃഷഭം ധ്വജമായിട്ടുള്ളവനും ശികാരരൂപനുമായ ശംഭുവിനു നമസ്കാരം! ]
വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനര ലോചനായ
തസ്മൈ ' വ 'കാരായ ( വായു ) നമഃശിവായ
[ വസിഷ്ഠൻ, അഗസ്ത്യൻ, ഗൗതമൻ, തുടങ്ങിയ മുനി പുംഗവന്മാരാലും ദേവഗണങ്ങളാലും ആരാധിക്കപ്പെടുന്നവനും ചന്ദ്രൻ, സൂര്യൻ, അഗ്നി എന്നിവ മൂന്നു നേത്രങ്ങളായിട്ടുള്ളവനും വകാരരൂപനുമായ സദാശിവനു നമസ്കാരം! ]
യക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ ' യ 'കാരായ ( ആകാശം ) നമഃശിവായ.
[ യക്ഷരൂപനും ജടാധാരിയും പിനാകമെന്ന വില്ല് കൈയ്യിലേന്തിയവനും, സനാതനനും ദിവ്യനും ദേവാധിദേവനും ദിഗംബരനും (ദിക്കുകളെ ആടയായി ധരിച്ചവനും), യകാരരൂപനും ആയ ചന്ദ്രശേഖരനു നമസ്കാരം! ]
ഫലശ്രുതി : പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൗ
ശിവലോകമവാപ്നോതി ശിവേന സഹമോദതേ!
[ ശിവസന്നിധിയിൽ ശിവനെ ധ്യാനിച്ച് പുണ്യപ്രദമായ ഈ പഞ്ചാക്ഷരസ്തോത്രം നിത്യവും ഭക്തിയോടെ ചൊല്ലുന്നവരുടെ പാപങ്ങളെല്ലാം നശിക്കുകയും ശിവലോകത്തെ പ്രാപിക്കുകയും നിത്യമായ പരമാനന്ദം അനുഭവിക്കുകയും ചെയ്യും! ]
No comments:
Post a Comment