ഈശ്വരഭക്തി
മതത്തിന്റെ ഒരു പ്രത്യേകത അതിന്റെ വൈവിദ്ധ്യതയാണ്. ആചാരങ്ങളില്‍, അനുഷ്ഠാനങ്ങളില്‍ തത്വവിചാരങ്ങളില്‍ അനവധി മാര്‍ഗ്ഗങ്ങള്‍. ഈശ്വര സാക്ഷാത്കാരം നേടുന്നതിലേക്ക് അസംഖ്യം മാര്‍ഗ്ഗങ്ങള്‍ ക്ഷേത്രദര്‍ശനം, പൂജകളും താന്ത്രിക ചടങ്ങുകളും, ജപയോഗം, കര്‍മ്മയോഗം, ലയയോഗം, ജ്ഞാനയോഗം, ധ്യാനയോഗം തുടങ്ങി ഒട്ടുവളരെ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു. എല്ലാം ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്രാമാര്‍ഗ്ഗങ്ങള്‍. ഒരു നഗരത്തിലെത്താന്‍ നാം വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു. വിവിധ വാഹനങ്ങള്‍ തിരഞ്ഞെടുക്കുക വഴി നമുക്ക് വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടായേക്കാം എന്ന് വെച്ച് നാം കലഹിക്കേണ്ടതുണ്ടോ?ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന കേവലം സഹയാത്രികര്‍ മാത്രമാണ് നാം. ഈശ്വര മാര്‍ഗ്ഗങ്ങളില്‍ ചരിക്കുന്ന യജ്ഞങ്ങളില്‍ ഉത്തമമായതേത്? യജ്ഞാനാംജപയജ്ഞോസ്മി - ഞാന്‍ യജ്ഞങ്ങളില്‍ ജപയജ്ഞമാകുന്നു. ഭഗവത്ഗീത ചതുര്‍യുഗങ്ങളില്‍ ആദിയുഗമായ കൃതായുഗത്തില്‍ ധ്യാനത്തിനും, ത്രേതായുഗത്തില്‍ താന്ത്രിക യജ്ഞങ്ങള്‍ക്കും ദ്വാപരയുഗത്തില്‍ അര്‍ച്ചനക്കും കലിയുഗത്തില്‍ നാമജപത്തിനുമാണ് പ്രാധാന്യം കല്പ്പിച്ചിരിക്കുന്നത്. എന്താണ് മന്ത്രം? മന്ത്രമെന്ന പദത്തിലെ മ കാരത്തിന് മനനം ചെയ്യുകയെന്നും , ന്ത്രം എന്നതിന് ത്രാണനം ചെയ്യുകയെന്നും അര്‍ത്ഥമാകുന്നു. മനനം ചെയ്യുന്നവനെ ത്രാണനം (രക്ഷിക്കുക) ചെയ്യുന്നത്.
പവിത്ര ശബ്ദങ്ങള്‍ ചേര്‍ന്ന് പ്രത്യേക രീതിയില്‍ സംവിധാനം ചെയ്ത ലിപികള്‍ ചേര്‍ന്ന് ഒരു മന്ത്രം രൂപം കൊള്ളുന്നു. ഇതിലെ ലിപികള്‍ പ്രാതിനിത്യ സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിഹ്നങ്ങള്‍ മാത്രമാണ്. ശാസ്ത്ര തത്വങ്ങള്‍ സുചിപ്പിക്കുന്നതിലേക്ക് നാം ഫോര്‍മുലകള്‍ ഉപയോഗിക്കാറുണ്ട്. ഇവിടെ ഹ്രസ്വങ്ങളായ അക്ഷരങ്ങള്‍ ചേര്‍ന്ന് ഫോര്‍മുല സൂചിപ്പിക്കുന്നത് അതി വിസ്തൃതമായൊരാശയത്തെയാണ്. അതുപോലെയാണ് മന്ത്രങ്ങളും. ശബ്ദതരംഗങ്ങളെ ദ്വിമാനതലത്തിലുള്ള ഗ്രാഫായി രേഖപ്പെടുത്തി ചിത്രീകരിക്കുനന ഒരു യന്ത്രമാണ് ടോണോ സ്കോപ്പ്. ഇതില്‍ ഓംഹ്രീം ലളിതാംബികാത്രയെനമ: എന്ന് തുടങ്ങുന്ന ലളിതാംബികാ ദേവിയുടെ മൂലമന്ത്രം യഥാവിധി ഉച്ചരിച്ചപ്പോള്‍ ടോണാ സ്കോപ്പ് യന്ത്രത്തില്‍ തെളിഞ്ഞുവന്നത് ശ്രീ ചക്രത്തിന്റെ രൂപമായിരുന്നു. മഴവില്ലിലെ ഏഴ് വര്‍ണ്ണങ്ങള്‍ ഒത്ത് ചേരുമ്പോള്‍ വെളുത്തനിറമായി മാറുന്നതുപോലെ ഒരു പ്രതിഭാസം. മന്ത്രമെന്ന് പറയുന്നത് പവിത്രമായൊരു വാക്കൊ വാക്കുകളോ മാത്രമാണ്. ഒരു ഈശ്വരനാമം ചിലപ്പോള്‍ ഭാവാര്ത്ഥങ്ങള് ഉള്‍ക്കൊള്ളുന്ന പ്രതീകശബ്ദങ്ങളാണ്. രഹസ്യമായ് പറയുന്നത് എന്ന് കൂടി മന്ത്രത്തിന് അര്‍ത്ഥമായി പറയുന്നുണ്ട്. ഋഷീശ്വരന്മാര് കഠിനസാധനകളിലൂടെ സാക്ഷാത്കരിച്ചു അദൃശ്യശക്തികളെ അക്ഷരനിബന്ധമായി സംയോജിപ്പിച്ച് മന്ത്രങ്ങള്‍ രൂപം കൊണ്ടിരിക്കുന്നു. സിദ്ധ മന്ത്രങ്ങളിലൂടെ അവര്‍ സാക്ഷാത്കരിച്ചു ദേവതാ രൂപം. അതേ മന്ത്രശബ്ദവീചികള് സ്പന്ദനങ്ങളായി പരക്കുന്നു. വൈബ്രേഷന്‍ ഇന്നൊരു തര്‍ക്കവിഷയമല്ലേ. ദൂരദര്ശന് കേന്ദ്രങ്ങളയക്കുന്ന തരംഗങ്ങളാണല്ലോ ചിത്രങ്ങളായി നമുക്ക് ടെലിവിഷനില്‍ ദൃശ്യമാകുന്നത്. മൊബൈല്‍ ടെലിഫോണിലും തരംഗങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. മന്ത്രജപത്തിലൂടെ നാമയക്കുന്ന തരംഗങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. മന്ത്രജപത്തിലൂടെ നാമയക്കുന്ന തരംഗങ്ങള്‍ ലക്ഷ്യത്തിലെത്തുമെന്ന് ചിന്തിക്കുന്നത് യുക്തി ഭദ്രം തന്നെ. മന്ത്രങ്ങളില്‍ പുരാണമന്ത്രങ്ങലും വേദാന്തമന്ത്രങ്ങളുമുണ്ട്. ഓം നമാശിവായ, ഗണപതയെ നമ:, ഓം നമോ ഭഗവതെ വാസുദേവായ തുടങ്ങിയ പുരാണ മന്ത്രങ്ങള്‍ ആണ് ഇവിടെ മന്ത്രങ്ങള്‍, അതാത് ദേവതാമാരുമായി ബന്ധപ്പെട്ട് കിടക്കുന്നു. മന്ത്രങ്ങളിലൂടെ നമുക്ക് തദ് ദേവതമാരെ സാക്ഷാത്കരിക്കാന്‍ കഴിയുന്നു. തത്ത്വമസി - അത് ബ്രഹ്മതത്വ നീയാകുന്നു.
അഹംബ്രഹാസ്സി - ഞാന്‍ ബ്രഹ്മമാണ്
അയമാത്താബ്രഹ്മ - ഈ ആത്മാവ് ബ്രഹ്മമാണ്,
പ്രജ്ഞാന മാനന്ദം ബ്രഹ്മ - പ്രജ്ഞാനവും ആനന്ദവും ബ്രഹ്മമാകുന്നു.
ശിവോഹം ശിവോഹം - ഞാന്‍ ശിവനാണ് മംഗളാത്മാവാണ്.
ഇങ്ങിനെ വേദാന്ത മന്ത്രങ്ങള്‍ അനേകമായുണ്ട്. വേദാന്ത മന്ത്രങ്ങളുടെ ജപം വളരെ ഉയര്‍ന്ന നിലയില്‍ നടത്തേണ്ടവയാണ്. അര്‍ത്ഥബോധം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അഹംബ്രഹാമാസ്മി.
ഞാന്‍ ബ്രഹ്മമാണ്. ഈ ഭാവന എത്ര ഉദാത്തമാണ്. ബ്രഹ്മസങ്കല്പം നമ്മുടെ ഭാവനയില്‍ ഒതുങ്ങാത്തവിധം വിസ്തൃതമാണ്. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കുകയെന്നത് വളരെ ശ്രമകരം തന്നെ. നിരന്തരമായ അഭ്യാസം ആവശ്യമായ് വരുന്നു. പൂര്‍ണ്ണത കൈവരിക്കുമ്പോഴുള്ള സിദ്ധിസാദ്ധ്യതകളും വളരെ ഉയര്‍ന്ന് തന്നെ. നവഗ്രഹങ്ങളും പ്രീതിപ്പെടുത്തുന്നതിലേക്കായി ജപിക്കുന്ന മന്ത്രങ്ങള്‍ വേറെയുമുണ്ട്. ഗംഘനൈശ്ചരായ നമ: സൂര്യായനമ ചന്ദ്രായനമ: തുടങ്ങിയവ. ഭക്തന്മാര്ക്ക് അവരുടെ ഇഷ്ടദേവതയുടേതായ മന്ത്രങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഇഷ്ടദേവതയെ സ്വീകരിക്കുന്നത് ഒരു നല്ലകാര്യമാണ്. പലപല കിണറുകള്‍ കുറെശ്ശെ കുഴിച്ച് നോക്കുന്നതിന് പകരം സര്‍വ്വശക്തികളും സംഭരിച്ച് ഒരു കിണര്‍ മാത്രം കുഴിക്കുമ്പോഴാണല്ലോ നമുക്ക് ശുദ്ധജലം യഥേഷ്ടം ലഭിക്കുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന് നമ്മെ അങ്ങിനെയാണ് പഠിപ്പിച്ചത്. ഏകാക്ഷരി,ദ്വായാക്ഷരി,ത്രയാക്ഷരി തുടങ്ങിയ മന്ത്രത്തിലെ ബീജാക്ഷരസംഖ്യയനുസരിച്ചു മന്ത്രങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.
ഗായത്രിമന്ത്രം
ഹൈന്ദവ വിശ്വാസമനുസരിച്ച് ഗായത്രി മന്ത്രമാണ് എല്ലാ മന്ത്രങ്ങളുടെയും മാതാവ്. ഈ വൈദികമന്ത്രം ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും കാണപ്പെടുന്നു. ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന് ആണ്. ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരില്ലെന്നാണ് വിശ്വാസം. സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്.
സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ് ഈ മന്ത്രം. സവിതാവ് സൂര്യദേവനാണ്. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന് അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്ന് വിളിക്കുന്നു. ഇത് എഴുതിയിരിക്കുന്നത് ഗായത്രി എന്ന ഛന്ദസ്സിലാണ്. അതുകൊണ്ടു ഈ മന്ത്രത്തെ ഗായത്രിമന്ത്രം എന്നും വിളിക്കുന്നു.ഗായന്തം ത്രായതേ ഇതി ഗായത്രി ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്) അതു ഗായത്രി എന്നു പ്രമാണം.
ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം.പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകര്‍ക്ക് വേദത്രയം അധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.
ഓം ഭൂര്‍ഭുവ: സ്വ:।
തത് സവിതുര്‍വരേണ്യം।
ഭര്ഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥
ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ - ഭൂമി, ഭുവസ് - അന്തരീക്ഷം, സ്വര് - സ്വര്‍ഗം,
തത് - ആ, സവിതുര്‍ - ചൈതന്യം, വരേണ്യം - ശ്രേഷ്ഠമായ
ഭര്‍ഗസ് - ഊര്‍ജപ്രവാഹം, ദേവസ്യ - ദൈവീകമായ, ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു
ധിയോ യോ ന - ബുദ്ധിയെ, പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ
നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നല്കുന്നു. .
ഗണപതി മന്ത്രങ്ങള്‍
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.
വക്രതുണ്ഡ മഹാകായ
വക്രതുണ്ഡ മഹാകായ
കോടി സൂര്യ സമപ്രഭഃ!
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വ്വ കാര്യേഷു സര്‍വ്വദാ!!
മഹാ മൃത്യുഞ്ജയ മന്ത്രം
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്കുവാന് പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത് ഒരുതവണയെങ്കിലും ജപിക്കുന്നത് നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.
മന്ത്രം :
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.
No comments:
Post a Comment