ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2017

പറശ്ശിനിക്കടവ്

പറശ്ശിനിക്കടവ്

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലുക്കിൽ ആന്തൂര് അംശത്തിൽ പെടുന്നതാണ് പറശിനി കടവ് .ഒരു തരാം മുൾച്ചെടിയുടെ പേരാണ് പറചീനി എന്നത് .ഒരുകാലത്ത് ഇവിടെ ധാരാളം പറചീനി ചെടികൾ സുലഭം ആയിരുന്നു .അതിനോട് ചേർന്ന് തന്നെ പുഴ കടക്കാനുള്ള കടവ് (കടത്ത് ) ഉണ്ടായിരുന്നു .പറചീനി ഉള്ള കടവ് എന്നാ നിലയിൽ പറചീനി കടവ്‌ എന്നാ പേര് വന്നു .കാലം ചെന്നതോടെ അത് ലോപിച്ച് പറശിനി എന്നായി. വളപട്ടണം പുഴയ്ക്കു കുറുകെ പാലം വന്നതോടെ കടത്തിന്റെ ആവശ്യം ഇല്ലാതെയായി. അങ്ങനെ പറശിനി എന്നായി പേര്. പറശിനി കടവിലെ ഒരു പുരാതന തിയ്യ തറവാടായിരുന്നു കുന്നുമ്മൽ തറവാട് .

പറശിനി കടവിലെ പ്രതിഷ്ട സ്വയംഭൂ ആണ്. കുന്നത്തൂർ പാടിയിലെ മലമുകളിൽ ആയിരുന്നു മുത്തപ്പന്റെ ആരൂഡം. അവിടെ നിന്ന് മുതപ്പാൻ സ്വയം ഒരു ശരം വില്ലിൽ തൊടുത്തു അയച്ചു. ആ ശരം ഇന്നും അവിടെ പൂജിക്കുന്നു. ഇപ്രകാരം മുത്തപ്പൻ സ്വയം അയച്ച ശരം ചെന്ന് തറച്ചത് പരശിനികടവിലെ ഒരു കഞ്ഞിരമരത്തിൽ ആയിരുന്നു അത് തറച്ചത്. ആ സമയത്ത് പുഴക്കടവിൽ ഒരു വണ്ണാൻ മത്സ്യം പിടിക്കാൻ ഇരിക്കുകയായിരുന്നു. മരത്തിൽ നിന്ന് അസാധാരണമായ തേജസ്സു ജ്വലിക്കുന്നത് കണ്ട ആ പെരുവണ്ണാൻ അതെന്തണെന്ന് അറിയാൻ ചെന്ന് നോക്കി. സ്വർണം പോലെ ജ്വലിക്കുന്ന ആ ശരം പറിച്ചെടുക്കാൻ ആ പെരുവന്നാനു ധൈര്യം വന്നില്ല. തൊഴുതു പിൻവാങ്ങി അദ്ദേഹം. എന്നിട്ട് ചൂണ്ടയിട്ടു. ആ വണ്ണാനു ഇഷ്ടം പോലെ ചെമ്പല്ലി, കരിമീൻ, തിരുതാ എന്നിങ്ങനെ ധാരാളം മത്സ്യം കിട്ടി അന്ന്. മത്സ്യങ്ങൾ എല്ലാം ഒരു കുട്ടയിലാക്കി തിരികെ മടങ്ങാൻ ഒരുങ്ങിയ ആ പെരുവണ്ണാൻ മനസ്സില് കരുതി, തനിക്കു ഗുരുസ്ഥാനീയൻ ആയ കുന്നുമ്മൽ തിയ്യ തറവാട്ടിലെ കാരണവരെ കണ്ടു വിവരം പറയണം. അങ്ങനെ അയാൾ നേരെ കുന്നുമ്മൽ തറവാട്ടിലേക്ക് നടന്നു കാരണവരെ നീട്ടി വിളിച്ചു. "എന്താ പെരുവണ്ണാനെ പതിവില്ലാതെ " എന്നാ ചോദ്യത്തോടെ ആ തിയ്യ കാരണവർ ഇറങ്ങി വന്നു. അപ്പോൾ പെരുവണ്ണാൻ താൻ കണ്ട അത്ഭുത കാഴ്ച വിവരിച്ചു. തന്റെ അറിവും പരിചയവും വെച്ച് കാരണവർ ആലോചിച്ചു. തല്ക്ഷണം ആ തിയ്യ കാരണവർക്ക്‌ വെളിപാടുണ്ടായി. പെരുവണ്ണാ നെയും കൂട്ടി ആ സ്ഥലത്തേക്ക് ചെന്ന്. മരത്തിന്റെ ചുവടു അടിച്ചു വൃത്തിയാക്കി ശേഷം മുത്തപ്പന് പ്രിയങ്കരമായ കള്ളും ചുട്ട മത്സ്യവും വെച്ച് പൂജിച്ചു. അങ്ങനെയാണ് അവിടെ ആരാധനാ തുടങ്ങുന്നത്. കുന്നുമ്മൽ കാരണവർ മുത്തപ്പാരധന തുടങ്ങിയ ആദ്യത്തെ മടയൻ എന്ന നിലയിൽ പ്രസിദ്ധൻ ആയി. മുത്തപ്പൻ കെട്ടിയാടാനുള്ള അവകാശം മേല്പറഞ്ഞ പെരുവണ്ണാന്റെ (തളിയിൽ പെരുവണ്ണാൻ) അവകാശികൾക്ക് ലഭിക്കുകയും ചെയ്തു. കുന്നുമ്മൽ തറവാടിനോട് ചേർന്ന സ്ഥലത്ത് ആ കാരണവർ മുത്തപ്പന് ഒരു ശ്രീകോവിൽ പണികഴിപ്പിച്ചു. തറവാടിനോട് ചേർന്ന് നില്ക്കുന്ന സ്ഥലം ആയതിനാൽ മടപ്പുര എന്ന് അറിയപ്പെട്ടു. അങ്ങനെ കുന്നുമ്മൽ തറവാട് പറശിനി മടപ്പുര എന്നറിയപ്പെട്ടു തുടങ്ങി. മരുമക്കത്തായ വ്യവസ്ഥ പ്രകാരം പറശിനി മടപ്പുര തറവാട്ടിലെ മൂത്ത മരുമകൻ ആണ് മടയൻ എന്ന ആചാരപ്രകാരമുള്ള സ്ഥാനപ്പേരിന് അർഹൻ.

No comments:

Post a Comment