ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 January 2017

ഒാംകാരോപാസന

ഒാംകാരോപാസന

പ്രാപഞ്ചിക മോഹങ്ങളില്‍ നിന്നു പരബ്രഹ്മത്തിലേക്കെത്താന്‍ വഴിയൊന്നേ ഉള്ളൂ. അതാണു പ്രണവ ഉപാസന. ഓം എന്ന പ്രണവം ഒരു പാലമാണ്. അല്ലെങ്കില്‍ ഒരു പിടിവള്ളിയാണ്. പ്രാപഞ്ചിക ക്ലേശങ്ങളില്‍ മുങ്ങിപ്പൊങ്ങി ഗതി കിട്ടാതാകുമ്പോള്‍ ഭൗതികന്മാരില്‍ പലരും ഈ പിടിവള്ളിയെ ആശ്രയിക്കാറുണ്ട്. ആദ്യമൊക്കെ ഇതിനെ നിഷേധിക്കുന്ന ശൈലിയാണെങ്കിലും പതിയെ ഇതിനോടു വിധേയത്വം പുലര്‍ത്തുന്ന സമീപനമാണു യുക്തിവാദികള്‍ പോലും സ്വീകരിക്കാറുള്ളത്.

പ്രണവത്തെ ഇങ്ങനെ വിഗ്രഹിക്കാം. മൂന്ന് അക്ഷരങ്ങളാണ് ഇതിലുള്ളത്. അകാരം, ഉകാരം, മകാരം. ഇതു സൃഷ്ടി സ്ഥിതി സംഹാരത്തെ സൂചിപ്പിക്കുന്നുവെന്നോ സത്വരജസ്തമോഗുണങ്ങളെ സൂചിപ്പിക്കുന്നുവെന്നോ പാതാളം ഭൂമി, സ്വർഗം എന്നിവയെ സൂചിപ്പിക്കുന്നുവെന്നോ പലതരത്തില്‍ വ്യാഖ്യാനിക്കാറുണ്ട്. ഏതായാലും ഇതിലെ അകാരം പരബ്രഹ്മത്തെയും മകാരം നാം ജീവിക്കുന്ന പ്രപഞ്ചത്തെയും കാണിക്കുന്നു. ഉപാസന ആരംഭിക്കുമ്പോള്‍ മകാരത്തില്‍ തുടങ്ങുകയും ദീര്‍ഘകാലത്തെ ധ്യാനത്തില്‍ കൂടി പരബ്രഹ്മത്തില്‍ എത്തുകയും വേണം.

No comments:

Post a Comment