ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 January 2017

തിരുവാതിര, ശിവന്റെ ജന്മനാളാകുന്നതെങ്ങിനെ?

തിരുവാതിര, ശിവന്റെ ജന്മനാളാകുന്നതെങ്ങിനെ?

ഒരേ ശക്തിയുടെ മൂന്ന് ഭാവങ്ങൾ! ബ്രഹ്മാവ് ,വിഷ്ണു ,ശിവൻ! ആ ശക്തി ആണെങ്കിൽ അജനും. പിന്നെങ്ങിനെ ശിവന്റെ ജന്മ ദിനം കണക്കാക്കും? മാത്രമല്ല അന്ന് ഭൂമിയിൽ ജനങ്ങൾ ഉണ്ടായിരുന്നോ? ശാസ്ത്രങ്ങൾ മനുഷ്യോൽപ്പത്തിക്ക്  ശേഷമല്ലേ വികസിച്ചത്? ഇതിന്ന് എന്താണ് ഉത്തരം?
                
മറുപടി
ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചത് സനകാദികളെയാണ്. ജന്മനാ യോഗികളായിരുന്നു. ബ്രഹ്മാവ് സൃഷ്ടിയിൽ സഹായിക്കാൻ മക്കളോട് അഭ്യർത്ഥിച്ചപ്പോൾ സനകാദികൾ അതിൽ താൽപ്പര്യം കാണിച്ചില്ല. ബ്രഹ്മാവ് കോപിച്ചു. ഉടൻ പുരികക്കൊടികൾക്കിടയിൽ കോപം ഉരുണ്ട് കൂടി വലിയ ശബ്ദത്തിൽ കരഞ്ഞ് കൊണ്ട് ഒരു സാത്വിക ഭാവം രൂപം കൊണ്ടു! എനിക്ക് നാമവും സ്ഥാനവും കൽപ്പിച്ചു തരിക എന്ന് ആ ശിശു ഉറക്കെ വിളിച്ചു പറഞ്ഞു. പിതാവായ വിഷ്ണുവിന്റെ നിർദ്ദേശത്താൽ ബ്രഹ്മാവ് പതിനൊന്ന് സ്ഥാനങ്ങൾ കൽപ്പിച്ചു നൽകി. ഉറക്കെ രോദനം ചെയ്ത് കൊണ്ട് ജനിച്ചതിനാൽ രുദ്രൻ എന്ന് നാമകരണവും ചെയ്തു. ഈ പതിനൊന്ന് ഭാവങ്ങളിൽ ഏറ്റവും  പ്രാധാന്യമുള്ള ഭാവമാണ് പരമശിവൻ

ഭൂമിയിൽ സൃഷ്ടി തുടങ്ങി നിരവധി കാലം കഴിഞ്ഞു സപ്തർഷികളിൽ നിന്നും ആവിർഭവിച്ച കുലങ്ങളിൽ നിന്നും ഉദയം കൊണ്ട ശ്രേഷ്ഠരായ യോഗികൾക്ക് ധ്യാനത്തിലുടെ ഈശ്വരന്റെ വിവിധ ഭാവങ്ങൾ ദൃശ്യമായി. പരമശിവരൂപം ദൃശ്യമായത് തിരുവാതിര നാളിലായിരുന്നു. മനുഷ്യകുലത്തിന്റെ ശ്രദ്ധയിൽ ആദ്യമായി പരമശിവ രൂപം പ്രത്യക്ഷപ്പെട്ട ദിവസം തിരുവാതിര നാളിൽ ' ആയതിനാൽ പരമശിവന്റെ ജന്മദിനം തിരുവാതിരയായി ഭൂമിയിലെ മനുഷ്യർ ആഘോഷിക്കുന്നു.

ഇതിൽ നിന്നും ഒരു സത്യവും കൂടി നമുക്ക് ലഭിക്കുന്നു '' യഥാർത്ഥത്തിൽ പരമശിവ ഭാവം എന്നാണ് ഉത്ഭവിച്ചത് എന്ന് ഭൂമിയിലെ മനുഷ്യർക്ക് അറിയില്ല. മനുഷ്യരുടെ / യോഗികളുടെ  സ്മൃതിപഥത്തിൽ വന്ന ദിവസമേ കണക്കാക്കാൻ കഴിയൂ. ഇന്ന് നമ്മൾ ചെയ്യുന്നതും അതല്ലേ? എപ്പോഴാണ് ജന്മം കൊണ്ടത്? അഥവാ എപ്പോഴാണ് ബീജ സങ്കലനം നടന്നത് എന്ന് നമുക്കറിയില്ല എന്നാൽ കുട്ടി ഭൂജാതനായ ദിവസം ജന്മ നാളായി നാം എടുക്കുന്നു. അത് പോലെത്തന്നെയാണ് ശിവന്റെ ജന്മനാളും നമ്മൾ കണക്കാക്കുന്നത്.

No comments:

Post a Comment