ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 January 2017

പർപ്പടകപ്പുല്ല്

പർപ്പടകപ്പുല്ല്

റൂബിയേസി സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഇതിന്റെ ശാസ്ത്രനാമം ഒാൾഡൻ ലാൻഡിയ കൊറിബോസ ലിൻ എന്നാണ്. ഏകദേശം 20cm ഉയരത്തില്‍ വളരുന്ന ഇൗ സസ്യത്തിൻെറ ഇല വീതി തീരെ കുറഞ്ഞതും കൂർത്തതുമാണ്. വിളറിയ പച്ചനിറമാണ് ഇതിനുള്ളത്.

തിക്തരസവും ലഘുഗുണവും ശീതവീര്യവും വിപാകത്തിൽ കടുവുമാണ്. ആൽക്കലോയിഡുകൾ, റെസിൻ, തിക്തകഘടകം, എന്നിവ പർപ്പടകപ്പുല്ലിൽ ഉണ്ട്.

ലഘുകഠിനമായ എല്ലാതരം പനികൾക്കും അതീവഫലപ്രദമായ ഇൗ സസ്യം സമൂലം ഉപയോഗിക്കാം. ദഹനക്ഷയം, അഗ്നിമാന്ദ്യം എന്നിവ ശമിപ്പിച്ച് പർപ്പടകപ്പുല്ല് ശരീരമാലിന്യങ്ങളെ വിയർപ്പിലൂടെയും മൂത്രത്തിലൂടെയും വമിപ്പിച്ചു കളയുന്നു. ജ്വരചികിത്സയിലെ അഗ്രൗഷധമാണിത്.

വിവിധ തരം പനികൾക്ക് സമൂലം കഷായം വെച്ച് 50 ml വീതം മൂന്നു നേരം സേവിക്കുക.

ത്വകരോഗങ്ങൾക്കും മസൂരി, ലഘുമസൂരി, അഞ്ചാംപനി എന്നാവയ്ക്കും പർപ്പടകപ്പുല്ലും ഒരംഗമായ ഷഡംഗക്വാഥം ഉപയോഗിക്കുക.

No comments:

Post a Comment