ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 January 2017

അയമോദകം

അയമോദകം

അംബലി ഫെറെ കുലത്തിൽപ്പെടുന്ന അയമോദകത്തെ കാലറി സീഡ് എന്ന് ഇംഗ്ലീഷിൽ പറയുന്നു. മനുഷ്യർക്കും കാലികൾക്കും ഒരുപോലെ ഫലപ്രദമാ ഒരു ഓഷധമാണിത്. ഒരു സുഗന്ധ മസാല വിളയാണ് അയമോദകം.
       
വായുക്ഷോഭം, വയറുകടി, കോളറ, അജീർണ്ണം, അതിസാരം, സൂതികാ പസ്മാരം മുതലായ രോഗങ്ങളിൽ അയമോദകം ഫലപ്രദമാണ്. അതിസാരം മൂലമുണ്ടാകുന്ന നിർജ്ജലീകരണത്തിൽ ഫലദായകമായ ഒരുഷധി കൂടിയാണ് ഇത്. അയമോദകത്തിൽ നിന്നും വാറ്റിയെടുക്കുന്ന എണ്ണക്ക് അണുനാശക സ്വഭാവമുണ്ട്. കോളറ യുടെ ആദ്യ ഘട്ടങ്ങളിൽ ഛർദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം ഫലപ്രദമാണ്.
    
ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെ കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്.
      
കഫം ഇളകി പോകാത്തവർക്ക് അയമോദകം പൊടിച്ച് വെണ്ണ ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
        ആവണക്കെണ്ണയുടെ അരുചി മാറാൻ അയമോദക പൊടി ചേർത്ത് കഴിച്ചാൽ മതി.
      
അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹൃമായ ചൂടിൽ തടവിയിൽ കാസശ്വാസത്തിന് ആശ്വാസം ലഭിക്കും.
      
അയമോദകത്തിന്റെ തളിരില ദിവസവും തേനിൽ അരച്ച് രണ്ടു നേരം 7 ദിവസം കഴിച്ചാൽ കൃമിശല്യം മാറുന്നതാണ്.
      
വിഷജന്തുക്കൾ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെക്കുന്നത് വിഷം മാറാൻ സഹായിക്കും.
       
അയമോദകം, ചുക്ക്,താതിരി പൂവ്വാ ഇവ സമം മോരിൽ അരച്ച് മോരിൽ കലക്കി കഴിച്ചാൽ എത്ര വർദ്ധിച്ച അതിസാരവും മാറും.
      
അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ് ,ജീരകം, കരിം ജീരകം, കായം, ഇവ സമം എടുത്ത് പൊടിക്കുക ഇതിൽ നിന്നും അല്പമെടുത്ത് ഊണ് കഴിക്കുമ്പോൾ ആദ്യ ഉരുളയോടൊപ്പം നെയ്യ് ചേർത്ത് കഴിച്ചാൽ വിശപ്പ് ഉണ്ടാകും.
      
മയിൽപ്പീലി കണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചകർപ്പൂരുംഅയ മോദകവും സമം കൂട്ടിപ്പൊടിച്ച് ചേർത്ത് തേനിൽ ചാലിച്ച് കഴിക്കുന്ന പക്ഷം എത്ര പഴകിയ ചുമയും മാറുന്നതാണ്.
     
അയമോദകം ആട്ടിൻ പാലിൽ 12 മണിക്കൂർ ഇട്ട ശേഷം ശുദ്ധജലത്തിൽ കഴുകി എടുത്ത് ഉണക്കി ശുദ്ധീകരിച്ചാണ് ഔഷധക്കളിൽ ചേർക്കേണ്ടത്.

No comments:

Post a Comment