ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2017

വൃക്ഷ സ്ഥാനങ്ങൾ

വൃക്ഷ സ്ഥാനങ്ങൾ :

കിഴക്ക് : പ്ലാവ്, ഇലഞ്ഞി, പേരാൽ

തെക്ക് :പുളി, അത്തി, കമുക്

പടിഞ്ഞാറ് : തെങ്ങു, ഏഴിലം പാല, അരയാൽ

വടക്ക് : നാഗമരം, ഇത്തി, മാവ്‌

കുമിഴ്, കൂവളം, കടുക്കാ മരം, കൊന്ന, നെല്ലി, ദേവതാരം, അശോകം, പുന്ന, ചന്ദനം, ചെമ്പകം, കരിങ്ങാലി എന്നിവ  ഗൃഹത്തിന്റെ വശങ്ങളിലും, പിറകിലും ആവാം.

മുല്ല, തുളസി, വാഴ, പിച്ചകം, വെറ്റിലക്കൊടി എന്നിവ ഗൃഹത്തിന്റെ ഏതു ഭാഗത്തും ആവാം.

ആഞ്ഞിലി സ്ഥലത്തിന്റെ തെക്കുകിഴക്ക് മുതൽ പടിഞ്ഞാറു വരെ ആവാം. മുള കോണുകളിൽ ശുഭമാണ്. അമ്പഴം വടക്ക് ശുഭമാണ്.

ഏറെ മുള്ളുള്ള വൃക്ഷങ്ങളും ചെടികളും, ഏറെ പാലുള്ള വൃക്ഷങ്ങളും ഗൃഹ സമീപം ഒഴിവാക്കുക. (ഉതളം, കടലാവണക്ക്, വേപ്പ്, കാഞ്ഞിരം ).

No comments:

Post a Comment