ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2017

നമശ്ശിവായ മഹാമന്ത്രം

നമശ്ശിവായ മഹാമന്ത്രം

"നമശ്ശിവായ" എന്നത് മഹാമന്ത്രം. ഈമന്ത്രവും സകല വേദ ശ്രുതികളും ത്രാസ്സിന്റെ ഓരോ തട്ടില്‍ വെക്കുകയാണെങ്കില്‍ പഞ്ചാക്ഷരമന്ത്രം വെച്ച തട്ട് തന്നെ താ ണിരിക്കും .

അപ്പോള്‍ ഈ മന്ത്രത്തിന്റെ  പ്രത്യേകത എന്ത് എന്ന് നോക്കണ്ടേ!!!

ശിവം = സര്‍വൈശ്വര സംപന്നം

ശിവന്‍ = ഹിംസകന്‍മാരേ ഹനിക്കുന്നവന്‍

ശിവന്‍ =സിംഹ കാന്തിയുള്ളവന്‍

ശിവം=സര്‍വകല്ല്യാണ ഗുണം, മംഗള കര്‍ത്താ

ശിവ = ദൃശ്യതെ പന്ഥാ ന സന്തു തേ

ശിവ= ശരിയായ വഴി, അര്‍ത്ഥം കാട്ടിത്തരുന്നവന്‍

ശേതേ സര്‍വ്വമസ്മ്മിന്നിതി ശിവ:= പ്രളയകാലത്ത് ശാന്തമായി ഏത്തില്‍ ലയിക്കുന്നുവോ അത്

ശിഷ്യതേ സുഖാ വഹോ ഭവതീതിശിവ: = ശി എന്നാ ധാതു വില്‍ നിന്നും സുഖം നല്‍കുന്നവനാരോ അവന്‍ ശിവന്‍

നി സ്ത്രൈ ഗുണൃ തയാ ശുദ്ധ്ത്വാത് ശിവ: = ശുദ്ധകനും ശോധകനും ആരോ അവന്‍ ശിവന്‍

മനുഷ്യാന്‍ ശിവമന്‍വിച്ഛന്‍ തസ്മാദേഷ ശിവ: സ്മൃത: = മനുഷ്യന്‍ ഇച്ഛിക്കുന്ന ഭാഗ്യമെതോ അതു ശിവ്: ആകുന്നു -(മഹാഭാരതം --161-10)

വഷ്ടി അനവരതം കാമയ തേ ലോകഹിത മിതി ശിവ:= ലോകകല്യാ ണം കാമിക്കുന്നതെതോ അതു ശിവം

സ്വയതി സര്‍വ ജനാതി വ്യാപ്നോതി വാ സ ശിവ:= സര്‍വജ്ഞനും സര്‍വവ്യാപകനുമാരോ അവന്‍ ശിവന്‍

"ആനീദവാതം സ്വധയാ തദേ കം തസ്മാദ് ഹന്ന്യന്ന പര: നാസ (ഋഗ്വേദം 10-129-2) = പ്രളയാനന്തരം നിലനില്‍ക്കുന്നവന്‍

ഇമാം ല്ലൊകാഞ്ഛ്ചാ ന ഹി നസ്തി= ജ്ഞാന മിച്ഛിക്കുന്നവനെ ഹണിക്കാതെ രെക്ഷിക്കുന്നവന്‍

"ഓം നമ ശ്ശി വായ" സര്‍വ്വ പാപക്ഷയമസ്തു "

No comments:

Post a Comment