ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2017

പൂണൂല്‍ ധരിക്കുന്നത് എന്തിന് ?

പൂണൂല്‍ ധരിക്കുന്നത് എന്തിന് ?

ഇത് ത്രയീ വിദ്യകള്‍ അഭ്യസിക്കുന്നതിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ കര്‍മങ്ങള്‍ അനുഷ്ടിക്കുന്നതിന്റെയും അധികാര ചിഹ്നം. അപ്രകാരമുള്ള അധികാരാത്തിന്റെ പാരമ്പര്യമുള്ള കുലത്തില്‍ ജനിച്ചതിന്റെ ചിഹ്നം. ഞാന്‍ അപ്രകാരമുള്ള സംസ്കാരത്തെ അംഗീകരിക്കുന്നു എന്നതിന്റെയും ചിഹ്നം .  തന്തുക്കള്‍ ചേര്‍ന്ന് സൂത്രം അഥവാ നൂല്‍ ഉണ്ടാകുന്നു. ഇത് മൂന്നു സത്വ രജോ തമ്സ്സുകളെ ന്ന മൂന്നു ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു. സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്നു പൊതു പ്രപഞ്ച തത്വത്തെയും പ്രതുനിധാനം ചെയ്യുന്നു അണ്ഡത്തില്‍ നിന്ന് ജീവന്‍ ഉണ്ടാകുന്നത് പോലെ അണ്ഡത്തില്‍ നിന്നാണ് ഈ പ്രപഞ്ചവുമുണ്ടായത്. അതുകൊണ്ട് ഈ മൂന്നു തത്വത്തെ പ്രതിനിധീകരിക്കുന്ന  സൂത്രം ശരീരത്തില്‍ ധരിച്ചിരിക്കുന്നതു അണ്ഡന്ടാ കൃതിയിലാണ്. ഈ അണ്ഡത്തിനുള്ളില്‍ ജീവനുള്ള ശരീരവും അതിനുള്ളില്‍ ജീവാത്മാവും കുടികൊള്ളുന്നു. അവയും ഈ  മൂന്നു തത്വത്തെയും ഉള്‍ക്കൊള്ളുന്നു.  ഈശാന കോണ് മുതല്‍ നിര്ര്‍തികൊണുവരെ പ്രദക്ഷിണമായാണ് ഇത് സാധാരണയായി ധരിക്കുന്നത്. ഈശ്വരാംശമായ ആത്മാവിനെ പ്രദക്ഷിണം ചെയ്യുന്നു എന്ന് കാണിക്കുന്നു. ഗുരുത്വം കൂടിയ വസ്തുവിനെ ഗുരുത്വം കൂടിയത് പ്രദക്ഷിണം ചെയ്യുന്ന പ്രപഞ്ച തത്വത്തെ കാണിക്കുന്നു. ഈശാനകോണില്‍ ഈശാനന്‍ കിഴക്ക് ഇന്ദ്രന്‍ തെക്കുകിഴക്ക്‌ അഗ്നി തെക്ക് യമന്‍ തെക്കുപടിഞ്ഞാറു അനന്തന്‍ പടിഞ്ഞാറു വരുണന്‍ പടിഞ്ഞാറു വടക്ക് വായു വടക്ക് സോമന്‍ എന്നീ ദേവതകളെ ഞാന്‍ സദാ വാങ്ങുന്നു എന്നും ആ ദേവതാ തത്വങ്ങളുടെ അറിവും ശക്തിയും അനുഗ്രഹവും എന്നില്‍ നില നില്‍ക്കണമെന്ന ഇശ്ച പ്രകടിപ്പിക്കാനും അതിലൂടെ അവയെ ഓര്‍ക്കാനും കൂടിയാണ് ഇത് ധരിക്കുന്നത്
"സ്വാമാ തനൂരാവിശ ശിവാമാ തനൂരാവിശ"
വസ്ത്രം ഇപ്രകാരം ശരീരത്തെ ആശ്ചാദനാം ചെയ്യ്തിരിക്കുന്നുവോ അപ്രകാരം ശരീരം ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ആശ്ച്ചാദനാം ചെയ്യ്തിരിക്കുന്നു എന്നാ അഭിമാനവും ജ്ഞാനവും ഉണര്‍ത്തുന്നതും ഇതിന്റെ ധാരണത്തിന്റെ ഉദേശ്യമാണ്. ഇത്തരത്തിലുള്ള ആത്മീയ ജ്ഞാനത്ത്തിനു ശ്രമിക്കുന്നവനാണ് താന്‍ എന്ന മുദ്രാവാക്യമാണ് ഇതിന്റെ ധാരണം. സദാ സൃഷ്ടിപരമായ ജ്ഞാനത്തെ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ പ്രസവിക്കുന്ന  ആശയ പരമായ അണ്ഡം ഞാന്‍ സദാ പേറുന്നു എന്ന് ഇതിന്റെ ധാരണം നമ്മെ ഓര്‍മ്മിപ്പിച്ച് കൊണ്ടേ ഇരിക്കുന്നു.

No comments:

Post a Comment