ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 January 2017

ഒറ്റമൂലികള്‍

ഒറ്റമൂലികള്‍

ഒറ്റമൂലിയും നാട്ടുവൈദ
നിത്യജീവിതത്തില്‍ പിടിപെടാറുള്ള രോഗങ്ങള്‍ തടയുവാന്‍ ഇതാ ചില ഒറ്റമൂലികള്‍
നിത്യജീവിതത്തില്‍ പലരോഗങ്ങളും നമ്മേ പിടിപെടാറുണ്ട്. അവ തടയുവാന്‍ ചില പൊടികൈകളുമുണ്ട്. ഇന്ന് നാം രോഗം തടയുവാനായി ഇംഗ്ലീഷ് മരുന്നുകള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ പ്രകൃതിദത്തമായ പലതിനെയും ഉപേക്ഷിച്ചാണ് ചെറിയരോഗങ്ങള്‍ക്ക് പോലും ഇംഗ്ലീഷ്മരുന്നുകളെ ആശ്രയിക്കുന്നത്. ഈ മരുന്നുകള്‍  ശരീരാവയവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതി കനിഞ്ഞ നല്‍കിയ വിഭവങ്ങള്‍ക്ക് തന്നെ പല രോഗങ്ങളെയും അകറ്റി നിര്‍ത്താന്‍ കഴിയും. അത്തരം ചില പൊടിക്കൈകളാണ് ചുവടെ ചേര്‍ക്കുന്നത്.

1 പനി
ചുക്കും മല്ലിയുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.

2 ജലദോഷം
ചെറുനാരങ്ങാനീരില്‍ തേന്‍ചേര്‍ത്തു കഴിക്കുക.
അല്പം മഞ്ഞള്‍പൊടി വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ച് ആവി കൊള്ളുക. ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയും.

3 തൊണ്ടവേദന
ഗ്രാമ്പു ,ഏലത്തരി, എന്നിവയില്‍ ഏതെങ്കിലും വായിലിട്ടു ചവച്ചുതുപ്പുക.
കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക.
പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.

4 ചുമ
തേനും നെയ്യും കുരുമുളക് പൊടിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക.
ഇഞ്ചിയും ചെറിയഉള്ളിയും ഇടിച്ചു നീരെടുത്ത് കഴിക്കുക.ശ്വാസം മുട്ടലിനും ഇതു നല്ലതാണ്.
ഉലുവാ കഷായം വെച്ചു കഴിക്കുക.

5 തലവേദന
കടുക് അരച്ചു നെറ്റിയില്‍ പുരട്ടുക.
ചുവന്നുള്ളിയും, കല്ലുപ്പും അരച്ചു നെറ്റിയില്‍ പുരട്ടുക.
നാരങ്ങാ മുറിച്ചു നെറ്റിയില്‍ ഉരസ്സുന്നത് നല്ലതാണ്.

6 കഫം
കഫമിളക്കുവാന്‍ ഓരോ ടീസ്പൂണ്‍ നാരങ്ങാനീരും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
അയമോദകം പഞ്ചസാര ചേര്‍ത്ത് പൊടിച്ചു കഴിക്കുക.
നാരങ്ങാവെള്ളം തേനില്‍ ചേര്‍ത്തു കഴിക്കുക.

7 സന്ധിവേദന
വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യഅളവിലെടുത്തു ചൂടാക്കിവേദനയുള്ളിടത്തു പുരട്ടി തടവിയാല്‍ സന്ധിവേദന അകറ്റാം.
തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്തു രാവിലേയും വൈകുന്നേരവും കഴിക്കുക.

8 രക്തസമ്മര്‍ദ്ധം
തണ്ണിമത്തന്‍ വിത്ത് ഉണക്കിപൊടിച്ചു നിത്യവും കഴിക്കുക.
മുരിങ്ങയില നിത്യവും കഴിക്കുക.
ജീരകം, വെളുത്തുള്ളി, ഉലുവാ,എന്നിവ വറുത്തു  അതിട്ട് വെള്ളം തിളപ്പിച്ച് നിത്യവും കുടിക്കുക.
മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ട്പാല്കാച്ചി ദിവസവുംഅത്താഴത്തിനു ശേഷം കുടിക്കുക.

9 അപസ്മാരം
വയമ്പ് പാടിച്ചതും തേനും ബ്രെഹ്മിനീരില്‍ ചേര്‍ത്ത് കഴിക്കുക.

10 മൂത്രതടസ്സം
ശതാവരിക്കിഴങ്ങിന്റെ നീര് കുടിക്കുക.

11 മൂതാശയത്തില്‍ കല്ല്
ഒരു ഗ്ലാസ്സ് വാഴപ്പിണ്ടി നീര് നിത്യവും കുടിക്കുക ( പാളയന്‍കോടന് വാഴയുടെതാണ് ഉത്തമം).

12 പ്രമേഹം
പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പൊടിയും ചേര്‍ത്തു കഴിക്കുക.
തൊട്ടാവാടിനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കുക.
ബ്രെഹ്മി ഉണക്കിപോടിച്ചുഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്തു കഴിക്കുക.

13 മഞ്ഞപ്പിത്തം
കീഴാര്‍നെല്ലിഅരച്ചു പാലിലോ ഇളനീരിലോ അതിരാവിലെ കഴിക്കുക.
പൂവാന്‍കുരുന്തിലയും ജീരകവും ചേര്‍ത്തു പാലില് കലര്‍ത്തി കഴിക്കുക.
തേനില്‍ മുള്ളങ്കി നീര് ചേര്‍ത്ത് കഴിക്കുക.

14 വയറുകടി
ഉലുവാ ഒരുഗ്രാം വറുത്തുപൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ, രണ്ടോ മണിക്കൂര്‍ ഇടവിട്ട് കുടിക്കുക . വയറുകടിക്ക് ആശ്വാസം ലഭിക്കും.

15 ഗ്യാസ്ട്രബിള്‍
വെളുത്തുള്ളി ചുട്ടുതിന്നുന്നത് നല്ലതാണ്.
ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുന്‍പ് കുടിക്കുക.
കരിങ്ങാലി ക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം പതിവായി കുടിക്കുക.

16 ഇക്കിള്
വായില്‍ വെള്ളം നിറച്ചു അല്പ്പസമയം മൂക്കടച്ചു പിടിക്കുക.
ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഇട്ട് കഴിക്കുക.
ചുക്ക് അരച്ച് തേനില്‍ കഴിക്കുക.

17 വിരശല്യം
പപ്പായ തൊലികളഞ്ഞു കറയോടെ അല്പം വെള്ളത്തില്‍തിളപ്പിച്ച് ആ വെള്ളം കുടിക്കുക.
പപ്പായക്കുരു തേനില്‍ചേര്‍ത്ത്കഴിച്ചാല്‍ വിര ശല്യം കുറയും.

18 നാക്കിലെപൂപ്പല്
ഉണക്കമുന്തിരി കുതിര്‍ത്തുപിഴിഞ്ഞ് നാക്കില്‍ പുരട്ടുക.

19 തലമുടി പിളരുന്നതിന്
മുടിയില്‍ നാരങ്ങാനീര് പുരട്ടുക.

20 മുടികൊഴിച്ചില്‍, താരന്‍, അകാലനര
ചെമ്പരത്തിപൂവും മൈലാഞ്ചിയും ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക.
വെളിച്ചെണ്ണ നാരങ്ങാനീരുമായി സമം ചേര്‍ത്ത് പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍  ഒരു പരിധി വരെ സഹായിക്കും.

No comments:

Post a Comment