ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2017

ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം

ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം

കാസർഗോഡ് ജില്ലയിലെ ബേഡടുക്ക
ഗ്രാമപഞ്ചായത്തിൽപ്പെട്ട മോലോതുംകാവ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത്
ഭഗവതി ക്ഷേത്രം. കാസർഗോഡ് - കാഞ്ഞങ്ങാട് ഹൈവേ റൂട്ടിലെ പൊയിനാച്ചി ജംഗ്ഷനിൽ നിന്നും 15 കിലോമീറ്റർ കിഴക്ക് ബന്തടുക്ക റോഡിലെ വേലക്കുന്ന് ബസ് സ്റ്റോപ്പിൽ നിന്നും 3 കിലോമീറ്റർ തെക്കു മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഒരു മൈതാനപ്രദേശത്ത് കാട്ടുമരങ്ങളാലും സമൃദ്ധമായ ഒരു കാവ് (കൊച്ചുവനം) കാണാം. ഈ
വനത്തിന്റെ നടുവിലായാണ് ക്ഷേത്രം.
കാവിൽനിന്നും അല്പം തെക്കുഭാഗത്തായി നൂറുകണക്കിന്
ആമകൾ ഉള്ള ആമക്കുളവും ഉണ്ട്.
മഹിഷാസുരമർദ്ദിനിയായിട്ടാണ്
ശ്രീ അടുക്കത്ത് ഭഗവതിയുടെ സങ്കൽപം. ശംഖ്, ചക്രം, വില്ല്, അമ്പ് എന്നീ ദിവ്യായുധങ്ങൾ നാല് തൃക്കൈകളിൽ ധരിച്ച്, കിരീടമണിഞ്ഞ്, ത്രിനേത്രയായി മഹിഷാസുരന്റെ തലയിൽ
ചവിട്ടിനില്ക്കുന്നരൂപത്തിലുള്ള
ദുർഗ്ഗയാണ് ഇവിടത്തെ പ്രതിഷ്ഠ

No comments:

Post a Comment