ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 January 2017

ഉള്ളി മുടി വളർച്ചയ്ക്ക് സഹായിക്കുന്നത് എങ്ങനെ…?

ഉള്ളി മുടി വളർച്ചയ്ക്ക് സഹായിക്കുന്നത് എങ്ങനെ…?

ഉള്ളിക്ക്  അനേകായിരം  സവിശേഷതകൾ  ഉണ്ടെങ്കിലും  അവയിൽ ഏറ്റവും  മുൻപന്തിയിൽ നിൽക്കുന്നത്  മുടി കൊഴിച്ചിൽ  ഇല്ലാതാക്കാനുള്ള  കഴിവാണ്. ഉള്ളിയിൽ  പലതരം  പോഷകഗുണങ്ങൾ  അടങ്ങിയിരിക്കുന്നു. വിറ്റമിൻ സി, വിറ്റമിൻ ബി6, കാൽസിയം,  മഗ്നീസിയം, പൊട്ടാസിയം, ജെർമാനിയം, പിന്നെ  ഏറ്റവും  പ്രധാനപെട്ടതെന്നു  പറയാവുന്ന  സൾഫർ  എന്നിവയാണ് ഉള്ളിയിൽ  അടങ്ങിയിരിക്കുന്ന  പോഷകഗുണങ്ങൾ. ഉള്ളി  തലയോട്ടിയിലെ അഴുക്കിനെ  ഉന്മൂലനം  ചെയ്യുകയും  പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. തലയിലെ  രക്തയോട്ടത്തെ വര്‍ധിപ്പിച്ച്മു ടി  വളരാനുള്ള സാഹചര്യം ഉണ്ടാക്കുന്നു.

ഉള്ളി നീര് എങ്ങനെ തയ്യാറാക്കാം

ഉള്ളി നീര്  തയ്യാറാക്കാൻ  വളരെ  എളുപ്പമാണ്.  ശുദ്ധമായി, ആവശ്യത്തിനുമാത്രം  തയ്യാറാക്കുന്നതാണ് ഉത്തമം. നിങ്ങളുടെ പക്കൽ ജ്യൂസർ/മിക്സി  ഉണ്ടെങ്കിൽ അത്  ഉപയോഗിച്ച ഉള്ളി നീര് എടുക്കാം. അരിച്ചെടുത്ത  ഉള്ളി നീര് ഉപയോഗിക്കുന്നതാണ് നല്ലത്. തലയിൽ തേച്ചു പിടിപ്പിക്കുന്നതിന്  മുൻപായി  ശരീരത്തിൽ  എവിടെയെങ്കിലും  തേച്ച് അലർജി ടെസ്റ്റ്  നടത്തണം. ഉള്ളി നീരിന്  അല്പം  വീര്യം  കൂടുതലാണ്. അതിനാൽ സൂക്ഷിച്ചു വേണം  ഉപയോഗിക്കാൻ.  ആവശ്യമെങ്കിൽ  അല്പം വെള്ളം ചേർത്ത് ഉപയോഗിക്കാം .തലയോട്ടിയിൽ  ഉള്ളി നീര്  തേച്ച ശേഷം  അല്പം  സമയം തലയിൽ  കൈ വിരൽകൊണ്ട് നല്ല പോലെ   മസ്സാജ്  ചെയ്യുന്നത്  നന്നായിരിക്കും.  30 മിനുട്ട്  മുതൽ  ഒരു  മണിക്കൂർവരെ  സമയം  കഴിഞ്ഞ്  കഴുകിക്കളയാം.  താരൻ  ഇല്ലാതാക്കാൻ  ഈ  പ്രക്രിയ ഏറെ  സഹായിക്കും. ഉള്ളി നീരിന്  കുത്തുന്ന  ഒരു  മണം  ഉള്ളതിനാൽ  രാത്രി  തേച്ചു  പിടിപ്പിച്ച്  ചെറു ചൂട് വെള്ളത്തിൽ  കുളിക്കുന്നതാണ്  ഉത്തമം.  രാവിലെ  വീര്യമില്ലാത്ത ഏതെങ്കിലും  ഷാമ്പൂ  ഉപയോഗിച്ച്  കഴുകി  വൃത്തിയാക്കാം.

ഉള്ളി നീര്  എടുക്കാൻ  മടിയുള്ളവർ  ഉള്ളി  അരിഞ്ഞ്  തിളച്ച വെള്ളത്തിൽ ഇട്ട  ശേഷം  5-10 മിനിറ്റ്  തിളപ്പിക്കുക.  തണുത്ത ശേഷം വെള്ളം ഊറ്റിയെടുത്ത് ആ  വെള്ളത്തിൽ  തല  കഴുകാം.  പിന്നീട്   മുടി  കഴുകരുത്. അടുത്ത ദിവസം  വീര്യം  കുറഞ്ഞ  ഒരു  ഷാമ്പൂ  ഉപയോഗിച്ച്  മുടി കഴുകാം. ഈ  രീതി  ദിവസവും  തുടരുക.  ഇതുവഴി  മുടിയുടെ വളർച്ച കൂടുമെന്ന് മാത്രമല്ല  വെളുത്ത  മുടി  കറുക്കുകയും  ചെയ്യും.

No comments:

Post a Comment