ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 January 2017

പാണ്ഡു

പാണ്ഡു

ഹസ്തിനപുരിയിലെ ഒരു രാജാവാണ് പാണ്ഡു. വിചിത്രവീര്യന്റെ രണ്ടാം ഭാര്യ അംബാലികക്ക് വ്യാസനിലുണ്ടായപുത്രനാണ്. പഞ്ചപാണ്ഡവരുടെ പിതാവ് എന്ന നിലയിലാണ് കൂടുതൽ അറിയപ്പെടുന്നത്.

വില്ലാളിവീരനായ പാണ്ഡു ധൃതരാഷ്ട്രരുടെ സേനാപതിയാവുകയും അദ്ദേഹത്തിനുവേണ്ടി രാജ്യം ഭരിക്കുകയും ചെയ്തു. കാശി, അംഗ, വംഗ, കലിംഗ, മഗധ ദേശങ്ങൾ അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു.

മാദ്രരാജന്റെ പുത്രി മാദ്രിയും കുന്തീഭോജന്റെ പുത്രി കുന്തിയുമായിരുന്നു പാണ്ഡുവിന്റെ പത്നിമാർ.

പാണ്ഡുവിന് ശാപം കിട്ടുന്നു
കുന്തിയോടും മാദ്രിയോടും അളവിലേറെ സ്നേഹം ഉള്ള പാണ്ഡു അവരുമൊപ്പം അത്യധികം ഉല്ലാസത്തോടെ കാനനത്തില്‍ വിനോദയാത്രയ്ക്കായി പോകുന്നു. അവിടെ വച്ച് ഇണചേര്‍ന്നു കൊണ്ടിരുന്ന രണ്ട് മാനുകളെ അമ്പെയ്ത് വീഴുത്തുന്നു. അത് മാനിന്റെ വേഷത്തില്‍ ഇണചേര്‍ന്നു രമിച്ചുകൊണ്ടിരുന്ന ഖിണ്ഡിം മഹര്‍ഷിയും ഭാര്യയും ആയിരുന്നു. മഹര്‍ഷി മരിക്കും മുന്‍പ്, 'ഇണചേര്‍ന്നു കൊണ്ടിരിക്കുന്ന അവസരത്തില്‍ ഒരു പ്രാണികളേയും കൊല്ലരുത് ' എന്ന മര്യാദ ലംഘിച്ച് അതിക്രൂരത കാട്ടിയ പാണ്ഡുവിനെ 'ഇനിമേല്‍ പാണ്ഡുവും സ്ത്രീസംഗമം നടത്തിയാല്‍ ഉടന്‍ തന്നെ മരിച്ചുപോകട്ടെ' എന്നു ശപിക്കുന്നു.

നിരാശനായി തളര്‍ന്ന ഹൃദയത്തോടെ കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന പാണ്ഡു, മുനിയുടെ ശാപം കിട്ടിയ രാജാവ് രാജ്യം ഭരിക്കുന്നത് ശോഭനമല്ലെന്നും, തനിക്ക് ഭരണകാര്യങ്ങളില്‍ ഇനി ശ്രദ്ധചെലുത്താനാവില്ലെന്നും പറഞ്ഞ് ഭീഷ്മരോടപേക്ഷിച്ച് , ജ്യേഷ്ഠന്‍ ധൃതരാഷ്ട്രറെ രാജാവായി അഭിഷേകം ചെയ്ത് വനവാസത്തിനായി പോകുന്നു. സ്നേഹനിധിയായ പാണ്ഡുവിനെ പിരിഞ്ഞ് ജീവിക്കാനാവില്ലെന്നും പറഞ്ഞ് കുന്തിയും മാദ്രിയും പാണ്ഡുവിനൊപ്പം പോകുന്നു.

കാട്ടില്‍ പരസ്പര സഹകരണത്തോടെ വളരെ സമാധാനമായി പാണ്ഡുവും ഭാര്യമാരും ജീവിച്ചു വന്നു.
പക്ഷെ ഭാര്യമാരുടെ പുത്രദുഃഖം പാണ്ഡുവിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. ഗാന്ധാരിയോട് വിധിപ്രകാരം (നിയോഗം) ഏതെങ്കിലും ബ്രാഹ്മണനില്‍ നിന്ന് ഗര്‍ഭം സ്വീകരിച്ചുകൊള്ളാന്‍ നിര്‍ദ്ദേശിക്കുന്നു. 

പാണ്ഡവർ
പാണ്ഡുവിനു കുന്തിയിലും, മാദ്രിയിലും ജനിച്ച പുത്രന്മാരാണ് പാണ്ഡവർ എന്ന് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇവർ പാണ്ഡു പുത്രർ അല്ല, പുത്രസമ്പാദനത്തിനു കുന്തിയും, മാദ്രിയും മറ്റു ദേവന്മാരെ ആശ്രയിച്ചു. ദുർവ്വാസാവ് മഹർഷി കുന്തിക്ക് തന്റെ ബാല്യകാലത്ത് ഉപദേശിച്ചു കൊടുത്ത മന്ത്രത്തിന്റെ ശക്തിയാലാണ് കുന്തി ഇത് സാധ്യമാക്കിയത്. മൂന്നു മന്ത്രങ്ങൾ ഉപയോഗിച്ച് കുന്തി യമധർമ്മൻ, വായുദേവൻ, ദേവേന്ദ്രൻ എന്നീ ദേവന്മാരിൽ നിന്നും മൂന്നു പുത്രന്മാരെ (യഥാക്രമം യുധിഷ്ഠിരൻ, ഭീമൻ, അർജ്ജുനൻ) സമ്പാദിച്ചു. അവസാന മന്ത്രം മാദ്രിക്ക് ഉപദേശിക്കുകയും മാദ്രി അശ്വിനീ ദേവന്മാരിൽ നിന്നും ഇരട്ട സന്താനങ്ങളെയും (നകുലൻ, സഹദേവൻ) സമ്പാദിച്ചു. ഇങ്ങനെ പാണ്ഡുവിനു അഞ്ചു പുത്രന്മാർ ജനിച്ചു, ഇവർ പഞ്ചപാണ്ഡവർ എന്നറിയപ്പെട്ടു. 

പാണ്ഡുവിന്റെ മരണം
കാനനത്തില്‍ കുന്തിയും മാദ്രിയും മക്കളും ഒരുമിച്ച് സന്തോഷത്തോടെ കഴിയവെ ഒരിക്കല്‍ മാദ്രിയും പാണ്ഡുവും തനിച്ച് ആയ ഒരവസരത്തില്‍ പാണ്ഡുവിന്‌ മാദ്രിയെ പ്രാപിക്കണമെന്ന് തടുക്കാനാവാത്ത ആഗ്രഹം തോന്നുകയും തന്റെ ശാപം മറന്ന് മാദ്രിയെ പുല്‍കുമ്പോള്‍ തല്‍ക്ഷണം തന്നെ മരണപ്പെടുകയും ചെയ്യുന്നു.. മാദ്രി പാണ്ഡുവിന്റെ ചിതാഗ്നിയില്‍ ചാടി മരിക്കുന്നു.

അർജ്ജുനന്റെ പതിനാലാം വയസ്സിലാണ് പാണ്ഡു മരിക്കുന്നത്. അതുവരെ കുന്തിയും മാദ്രിയും അവർക്കുണ്ടായ അഞ്ചുമക്കളും കാട്ടിൽ പാണ്ഡുവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

2 comments:

  1. കുന്തി, തനിക്ക് ദുര്‍വ്വാസാവില്‍ നിന്നും കരസ്ഥമായ ‘ദേവഭൂതി’ മന്ത്രത്തെപ്പറ്റി പാണ്ഡുവിനോട് പറയുന്നു. പാണ്ഡുവിനെ ഇത് അത്യധികം ആശ്വാസവും സന്തോഷവും ഏകി. അങ്ങിനെ പാണ്ഡുവിന്റെ ആഗ്രഹപ്രകാരം കുന്തീദേവി ദേവഭൂതി മന്ത്രം ഉരുവിട്ട് ധര്‍മ്മദേവനെ പൂജചെയ്തു.. ധര്‍മ്മദേവന്‍ പ്രത്യക്ഷപ്പെട്ട് പുത്രനെ നല്‍കി. കുന്തി ധര്‍മ്മദേവന്റെ മകന്‍ ധര്‍മ്മപുത്രര്‍ക്ക് ജന്മമേകി. പാണ്ഡുവും കുന്തിയും വളരെ സന്തോഷിച്ചു. പാണ്ഡുവിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ കുന്തി
    അടുത്തതായി വായുദേവനെ ഭജിച്ച്, വായുഭഗവാന്റെ മകനായ ഭീമനും പിന്നീട് വരുണദേവനെ(ഇന്ദ്രനെ) ഭജിച്ച് വരുണഭഗവാനില്‍ നിന്നും അര്‍ജ്ജുനനും ജന്മമേകി.പാണ്ഡുവിന്റെകൂടി ഇഷ്ടപ്രകാരം, അടുത്ത മന്ത്രം പുത്രദുഃഖം അനുഭവിക്കുന്ന മാദ്രിയ്ക്ക് നല്‍കുന്നു.മാദ്രി അശ്വിനീദേവന്മാരെ ഭജിച്ച് മാദ്രി നകുലനും സഹ്ദേവനും ഉണ്ടാകുന്നു.

    ReplyDelete
  2. പാണ്ഡു കുന്തിയോടാണ് പറഞ്ഞത് ഗാന്ധാരിയോടല്ല

    ReplyDelete