ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 January 2017

ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകം

ഹൈന്ദവ ജീവിത രീതികളും ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകം

1. രാവിലെ ഉണരുന്നത്‌

സൂര്യോദയത്തിനു ഏഴര നാഴിക മുന്‍പുള്ള സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം. ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുകയും സത്വഗുണം ഉദിക്കുകയും ചെയ്യുന്നു. പ്രകൃതി ശാന്തതയും നിര്‍മ്മലതയും കൈവരിക്കുകയും ചെയ്യുന്നു.  ഈ സമയത്ത് ഉറക്കത്തി നിന്ന് ഉണരണം.

2. പ്രഭാത ശ്ലോകം

ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ വലതുവശം തിരിഞെഴുന്നേല്‍ക്കണം. ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി.

കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദാ
പ്രഭാതേ കരദര്‍ശനം

അർത്ഥം
കയ്യുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും കൈവെള്ളയുടെ മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നു. ആയതിനാല്‍ ഈ ദേവിമാരെ കണികാണുന്നതിനു പ്രഭാതത്തില്‍ കരദര്‍ശനം നടത്തണം.

ദിവസവും സത്കര്മ്മങ്ങൾ  ചെയുവാനുള്ള നമ്മുടെ കൈളിൽ ദേവി രൂപം ദർശിക്കുക എന്നതാണ് തത്വം. സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതിരൂപമായ  ലക്ഷ്മിദേവിയെയും, വിദ്യയുടെയും ജ്ഞാനത്തിന്റെയും പ്രതിരൂപമായ  സരസ്വതിയെയും, ഉര്‍ജ്ജത്തിന്റെയും ശക്തിയുടെയും പ്രതിരൂപമായ ഗൗരിയെയും കണിക്കണ്ട് ഉണരുക.

3. പ്രഭാത ഭൂമി ശ്ലോകം

എഴുന്നേറ്റു പാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിയ്ക്കുമ്പോള്‍ താഴെ കൊടുത്തിരിയ്ക്കുന്ന മന്ത്രം ജപിയ്ക്കണം. കൈകൾ തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട്

സമുദ്ര വസനേ ദേവീ
പര്‍വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വ മേ

അർത്ഥം
സമുദ്രത്തെ വസ്ത്രമാക്കി അണിയുകയും പര്‍‌വ്വതങ്ങളെ സ്തനങ്ങളാക്കി വസിയ്ക്കുന്നതും ശ്രീമഹാവിഷ്ണുവിന്‍റെ പ്രിയപത്നിയായിരിയ്ക്കുന്നതുമായ അമ്മേ [ഭുമിദേവി] എന്‍റെ പാദസ്പര്‍ശം ക്ഷമിച്ചാലും.

[ശരീരത്തിലെ Static energy proper grounding ന് വേണ്ടിയാണു ഇത്.]

4. സൂര്യോദയ ശ്ലോകം

ബ്രഹ്മസ്വരൂപമുദയേ
മധ്യാഹ്നേതു മഹേശ്വരം
സായം കാലേ സദാ വിഷ്ണു
ത്രിമൂര്‍തിശ്ച ദിവാകര നമഃ

അർത്ഥം
ഉദയത്തിൽ ബ്രഹ്മസ്വരൂപനും മധ്യാഹ്നത്തിൽ ശിവസ്വരൂപനും സായാന്തനത്തിൽ വിഷ്ണുസ്വരൂപനുമായ സൂര്യനെ നമിക്കുന്നു.

5. ശരീര ശുദ്ധി

മലമൂത്രവിസര്‍ജ്ജനം സ്വന്തം വാസസ്ഥാനത്തോടടുത്താവരുത്‌ എന്നാണു ശാസ്ത്രവിധി., മലമൂത്രവിസര്‍ജ്ജനങ്ങള്‍ക്കു ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകണം.

a. പല്ലു തേയ്ക്കുക.

“ക്ലീം കാമദേവായ നമ:”

പഴുത്തമാവിലയും ഉപ്പും, കുരുമുളകും കൂട്ടിപ്പൊടിച്ചതൊക്കെയാണു ദന്തശോധനക്ക്‌ ആരോഗ്യകരം.

b. സ്നാന ശ്ലോകം

ഗംഗേച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മദേ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധിം കുരു

അർത്ഥം
ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി എന്നിങ്ങനെയുള്ള പുണ്യനദികളിലെ ജലസാന്നിധ്യം ഇവിടെയുണ്ടാകട്ടെ.

എണ്ണ തേച്ചുള്ള മുങ്ങിക്കുളിയാണു അരോഗ്യത്തിനു ഉത്തമം., അതും സൂര്യോദയത്തിനു മുമ്പ്‌ ആവുകയും വേണം. കുളത്തിലോ കുളിമുറിയിലോ എവിടെയായാലും കുളിയ്ക്കു മുന്‍പ് രണ്ടു കൈകൾ ചേര്‍ത്ത കൈകുമ്പിളിൽ നിറയെ ജലം എടുത്തു പ്രാര്‍ത്ഥിയ്ക്കുക.

ഇനി കുളിയ്ക്കുക. കുളിയ്ക്കു ശേഷം തോര്‍ത്തുമ്പോള്‍ ആദ്യം പുറം തോര്‍ത്തണം [നട്ടേല്ലിനു കുടുത്തൽ തണുപ്പ് എല്കാതിരിക്കാൻ ] അതിനു ശേഷമേ തലതോര്‍ത്താവൂ. തോര്‍ത്തിയ ശേഷം സന്ധ്യാവന്ദനം.

6. പ്രഭാത സന്ധ്യാവന്ദനം

ആചമനം നടത്തുക

വലതു കയ്യില്‍ ജലമെടുത്ത് 
ഓം ശിവായ നമ:
എന്നു ജപിച്ച് ജലം കഴിയ്ക്കുക്കുക.
വീണ്ടും ജലമെടുത്ത്,
ഓം നരായണായ നമ:
എന്നു ജപിച്ച് ജലം കഴിയ്ക്കുക്കുക. താഴെ കാണുന്ന  മന്ത്രത്തിൽ ഇത് അവർത്തിക്കുക.

ഓം ശിവായ നമഃ
ഓം നരായണായ നമഃ
അച്ചുതായ നമഃ
അനന്തായ നമഃ
അമൃതായ നമഃ
ഗോവിന്ദായ നമഃ
ഗോപാലായ നമഃ
ശ്രീ കൃഷ്ണായ നമഃ
ശ്രീ വിഷ്ണുവേ ഹരി

ആന്തരിക ശുദ്ധിയ്ക്കും കണ്ഠ ശുദ്ധിയ്ക്കും വേണ്ടിയാണ്‌ ആചമനം നടത്തുന്നത്. ഈശ്വര നാമം ജപിച്ച് ആചമനം ചെയ്യുന്നത് ആന്തരികമായ് ശുദ്ധി വരുത്തും എന്നു ഋഷീശ്വരന്മാർ പറഞ്ഞിരിയ്ക്കുന്നു. ഏതു തരത്തിലുള്ള് നാമ ജപവുമാവാം. ചിലര്‍ 

കേശവായ സ്വാഹാ
നാരായണായ സ്വാഹാ
മാധവായ സ്വാഹാ

എന്നും ജപിയ്ക്കുന്നു. എല്ലം സ്വീകാര്യമാണ്‌. വൈദിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവർ

"ഓം ശംന്നോ ദേവീരഭീഷ്ടയ
ആപോഭവന്തുപീതയേ
ശം യോരഭിസ്രവന്തുന

എന്നു ജപിച്ച് ആചമനം നടത്തുന്നു.

6. ഭസ്മധാരണം

സ്നാനത്തിനു ശേഷം തണുത്തിരിയ്ക്കുന്ന ശരീരത്തെ പ്രത്യേകിച്ച് സന്ധി ബന്ധങ്ങളെ അമിതമായ ജലാംശത്തില്‍ നിന്നും രക്ഷിയ്ക്കുന്നതിനായാണ് ഭസ്മധാരണം നടത്തുന്നത്. ഭസ്മധാരണം വഴി ശരീരത്തിന്‌ ഉണര്‍‌വ്വും ഉന്മേഷവും പ്രാപ്തമാകുന്നു. കൂടാതെ മനസ്സിന്ആത്മീയ അനുഭൂതിയും ലഭിയ്ക്കുന്നു. ആയതിനാല്‍ ഭസ്മധാരണം നിര്‍‌ബന്ധമാണ്‌. സ്ത്രീകള്‍ ഭസ്മം നനച്ച്‌ തൊടരുത്‌. പുരുഷന്മാര്‍ പ്രഭാതത്തില്‍ ഭസ്മം ജലത്തില്‍ കുഴച്ചും സന്ധ്യയ്ക്ക് ജലം ഉപയോഗിയ്ക്കാതെയും വേണം ഭസ്മം ധരിയ്ക്കാന്‍. ഭസ്മധാരണം ഈശ്വരീയനാമ സ്മരണയോടുകൂടി ചെയ്യന്‍ ആചാര്യന്മാർ സം‌വിധാനം ചെയ്തിരിയ്ക്കുന്നു.

ആദ്യം ഇടതു കൈവെള്ളയില്‍ ആവശ്യത്തിനു ഭസ്മം എടുത്ത് വലതുകയ്യില്‍ അല്പം ജലമെടുത്ത്

പുണ്യാഹമന്ത്രങ്ങൾ

ഓം ആപോഹിഷ്ഠാമയോ ഭുവസ്താന
ഊര്‍ജ്ജേദധാതന മഹേരണായ ചക്ഷസേ

അർത്ഥം
(അപ്ദേവിമാരായ നിങ്ങള്‍ സുഖദായിനികളാണല്ലോ. അപ്രകാരമിരിയ്ക്കുന്ന നിങ്ങള്‍ ഞങ്ങള്‍ക്ക് അന്നാദികളായ ഉപഭോജ്യവസ്തുക്കള്‍ പ്രദാനം ചെയ്താലും. തന്നെയുമല്ല ഞങ്ങള്‍ക്ക് അവികലമായ വീക്ഷണ ശക്തിയും സമീചീനവുമായ ജ്ഞാനവും നലകണം. നിങ്ങള്‍ ഞങ്ങളെ ഐശ്വര്യാദി സുഖാനുഭവങ്ങള്‍ക്കും ഉത്കൃഷ്ട് ജ്ഞാനസമ്പാദനത്തിനും യോഗ്യന്മാരാക്കിതീര്‍ക്കണേ!)

ഓം യോവശിവതമോരതസ്തസ്യ
ഭാജയതേഹന: ഉശതീരിവ മാതര:

അർത്ഥം
(ഹേ അപ്ദേവിമാരെ നിങ്ങളുടെ നൈസര്‍ഗ്ഗികമായ രസം ഏറ്റവും സുഖകരമാണ്‌. ആരസം ഈ ലോകത്തില്‍ തന്നെ ഞങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിത്തരേണമേ. സന്താനങ്ങളുടെ സുഖസമൃദ്ധിയെ ഇച്ഛിയ്ക്കുന്ന ജനനികള്‍ സ്നേഹസ്നുതപയോധരകളായി എപ്രകാരമാണോ തങ്ങളുടെ ശിശുക്കള്‍ക്ക് സ്തന്യം നല്‍കുന്നത് അപ്രകാരം ഉന്മേഷകരമായ ജലരസം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും)

ഓം തസ്മ അരംഗമാമവോയസ്യക്ഷയായ
ജിന്വഥ അപോജന യഥാചന:

അർത്ഥം
(ഹേ അപ്ദേവിമാരെ വിവിധ പാപങ്ങളുടെ ക്ഷയത്തിനായി ഞങ്ങള്‍ക്ക് നിങ്ങളെ വേഗത്തില്‍ വേഗത്തില്‍ത്തന്നെ പ്രാപിയ്ക്കുമാറാകട്ടെ. പരിശുദ്ധകളും പാപനാശിനികളുമായ ഗംഗാദി നദികളില്‍ സ്നാന തര്‍പ്പണാദികള്‍കൊണ്ട് ഞങ്ങള്‍ പാപ വിമുക്തന്മാരായിത്തീരട്ടെ.)

എന്നീ മന്ത്രങ്ങള്‍ ഓരോന്നും ജപിച്ചു കൊണ്ട് ഓരോപ്രാവശ്യവും ജലം ഭസ്മത്തിലും ശരീരത്തിലും തളിയ്ക്കുക.

പുണ്യാഹമന്ത്രങ്ങളാണ്‌ ഇതു മൂന്നും. ക്ഷേത്രങ്ങളിലെ പൂജ, അഭിഷേകം, പുണ്യാഹനിര്‍മ്മിതി എന്നിവയ്ക്കും മറ്റുകര്‍മ്മങ്ങള്‍ക്ക് പുണ്യാഹ നിര്‍മ്മിതിയ്ക്കും ഈ മന്ത്രങ്ങള്‍ അത്യന്താപേക്ഷിതമാണ്‌. ആയതിനാല്‍ വളരെ പവിത്രമായ മന്ത്രങ്ങളാണിവ. മൂന്നും ചേര്‍ത്ത്  ആപോഹിഷ്ഠാദി എന്നു പറയുന്നു.

അതിനുശേഷം ആവശ്യത്തിനു ജലം ചേര്‍ത്ത് വലതുകയ്യുടെ മോതിരവിരല്‍ ഭസ്മത്തില്‍ തൊട്ടുകൊണ്ട് താഴെ പറയുന്ന മന്ത്രം ജപിയ്ക്കുക.

ശ്രീകരം ച പവിത്രം ച
ശോക രോഗ നിവാരണം
ലോകേ വശീകരം പുംസാം
ഭസ്മം ത്ര്യൈലോക്യ പാവനം

ഓം അഗ്നിരിതി ഭസ്മ വായുരിതി ഭസ്മ
ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ
വ്യോമേതി ഭസ്മ സര്‍വം ഹവാ ഇദം ഭസ്മ
മന ഏതാനി ചക്ഷുംഷിം ഭസ്മ

ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്

ഈ മന്ത്രം മൃതൃു൦ജയമന്ത്രം എന്നറിയപ്പെടുന്നു. രുദ്രനെ പൂജിയ്ക്കുവാന്‍ വളരെ വിശിഷ്ഠമായ മന്ത്രമാണിത്. നിത്യാനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിലൂടെത്തന്നെ ഈശ്വര പൂജയ്ക്കും അവസരമൊരുക്കുന്ന വിധത്തിലാണ്‌ ആചാര്യന്മാര്‍ രൂപകല്‍‌പ്പന ചെയ്തത്

ശേഷം രണ്ടു കയ്യും ചേര്‍ത്ത് ഭസ്മം നന്നായി കുഴയ്ക്കുക. ചൂണ്ടു വിരല്‍ നടുവിരല്‍ മോതിരവിരല്‍ എന്നീ വിരലുകള്‍ മാത്രം ചേര്‍ത്തു പിടിച്ചുകൊണ്ട് ഓം നമശ്ശിവായ: എന്നു ജപിച്ച് നെറ്റി, കഴുത്ത്, മാറിടം, പുറത്ത് വലത്തും, ഇടത്തും വലതു കൈപാര്‍ശ്വം ഇടതുകൈപാര്‍ശ്വം വലതുകൈത്തണ്ട, ഇടതുകൈത്തണ്ട, വയറിനിരുവശത്തും, ശരീരത്തിന്റെ സന്ധികളിലും ഭസ്മം ധരിയ്ക്കുക. ഭസ്മധാരണത്തിനുശേഷം ചന്ദനവും സിന്ദൂരവും തൊടാം ....

7. ഗായത്രീ മന്ത്രം

a. ഋഷിഛന്ദസ്സ് ദേവത ന്യാസം

ഭസ്മധാരണത്തിനുശേഷം ഗായത്രീ മന്ത്രം ഋഷി ഛന്ദസ് ദേവത എന്നീ ന്യാസങ്ങളോടു കൂടി മൂന്നുപ്രാവശ്യം ജപിയ്ക്കണം.

ആദ്യം നടുവിരലും മോതിരവിരലും ചേര്‍ത്തുപിടിച്ച്അവയുടെ രണ്ടാമത്തെ സന്ധിയില്‍ പെരുവിരല്‍ തൊട്ടുകൊണ്ട് മറ്റുവിരലുകള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക. ഈ മുദ്രയ്ക്ക് മൃഗമുദ്ര എന്നുപറയുന്നു. മൃഗമുദ്ര കൊണ്ട് ശിരസ്സില്‍ സ്പര്‍ശിച്ച് ഓം ഗാഥിനോ വിശ്വാമിത്ര ഋഷി
എന്നും മൂക്കിനു താഴെ തൊട്ട് 
ഗായത്രി ഛന്ദ: എന്നും ഹൃദയത്തില്‍ സ്പര്‍ശിച്ച് സവിതാ ദേവത എന്നും ജപിയ്ക്കുക (ഇത് ഋഷിഛന്ദസ്സ് ദേവത ന്യാസം)

b. ഗായത്രി മന്ത്രം
മൂന്നു പ്രാവശ്യം ജപിയ്ക്കുക

ഓം ഭൂര്‍ഭുവസ്വ:
തത് സവിതുര്‍‌വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്

അർത്ഥം
(യാതൊരാള്‍ ഞങ്ങളുടെ ധീകളെ പ്രചോദനം ചെയ്യുന്നുവോ ആ ദേവനായ സവിതാവിന്റെ വരേണ്യമായ ഭര്‍ഗ്ഗസ്സിനെ ഞങ്ങള്‍ ധ്യാനിയ്ക്കുന്നു)

ശേഷം വീണ്ടും ഋഷിഛന്ദസ്സ് ദേവത ന്യസിയ്ക്കുക.

8. തര്‍പ്പണം

ഇനി തര്‍പ്പണം ചെയ്യുക.

രണ്ടുകൈവെള്ളയ്ക്കുള്ളീല്‍ നിറയെ ജലമെടുത്ത് കൈവിരലുകളുടെ അഗ്രഭാഗത്തൂടെ ജലം ഒഴിയ്ക്കുക. ഇപ്രകാരം മൂന്നുപ്രാവശ്യം ഒഴിയ്ക്കുക. ഓരോപ്രാവശൃ൦ ഒഴിയ്ക്കുമ്പോകും 

ദേവാൻ തര്‍പ്പയാമി

എന്നു ചൊല്ലണം. ഇനി 

ദേവഗണാന്‍ തര്‍പ്പയാമി

എന്നുജപിച്ച് വീണ്ടും മൂന്നുപ്രാവശ്യം ഒഴിയ്ക്കണം.

പിന്നെ കൈകുമ്പിളില്‍ ജലമെടുത്ത് മൂന്ന്പ്രാവശ്യം 

ഋഷീൻ തര്‍പ്പയാമി

എന്നും മൂന്നുപ്രാവശ്യം

ഋഷീഗണാൻ തര്‍പ്പയാമി

എന്നും ജപിച്ച് രണ്ടു കൈകള്‍ക്കിടയിലൂടെ ഒഴിയ്ക്കണം. പിന്നെ കൈയില്‍ ജലമെടുത്ത് ചൂണ്ടുവിരലിനുംപെരു വിരലിനും ഇടയിലൂടെ മൂന്നു പ്രാവശ്യം 

പിതൃൻ തര്‍പ്പയാമി

എന്നും മൂന്നുപ്രാവശ്യം

പിതൃ ഗണാൻ തര്‍പ്പയാമി

എന്നും ഒഴിയ്ക്കണം തുടര്‍ന്നു വലതുകയ്യില്‍ ജലമെടുത്ത് 

ഓം ഭുര്‍ഭുവസ്വരോം

എന്നുജപിച്ച് തലയ്ക്കു മുകളില്‍ചുറ്റി വീഴ്തുക. വീണ്ടും ആചമനം ചെയ്യുക. ശേഷം ധ്യാനം, പ്രാര്‍ത്ഥന, ജപം എന്നിവ ചെയ്യുക.
അതിനു ശേഷം പ്രത്യക്ഷ ദൈവമായ അമ്മയെയും അച്ഛനെയും വണങ്ങണം .

9. തുളസീപ്രദക്ഷിണം

3 തവണ

പ്രസീദ തുളസീ ദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദ മഥനോദ് ഭൂതേ
തുളസീ ത്വം നമാമ്യഹം

10. ക്ഷേത്ര ദര്‍ശനം

അതിനു ശേഷം ക്ഷേത്ര ദര്‍ശനം നടത്തുക.ക്ഷേത്രദര്‍ശനത്തിനു ശേഷം മാത്രം പ്രഭാത ഭക്ഷണം കഴിയ്ക്കുക.

ക്ഷേത്ര ദര്‍ശനത്തിനായി പോകുമ്പോള്‍ അലക്കിയുണക്കിയ വസ്ത്രം ധരിച്ചുവേണം പോകുവാന്‍. ക്ഷേത്രത്തില്‍ സമര്‍പ്പിയ്ക്കുവാന്‍ പൂക്കളോ, നൈവേദ്യവസ്തുക്കളോ, എണ്ണ, ചന്ദനത്തിരി, കര്‍പ്പൂരം മുതലായവയോ കരുതണം. പുരുഷന്മാര്‍ ശരീരത്തിന്റെ മേല്‍ഭാഗവും സ്ത്രീകള്‍ മുഖവും മറയ്കുവാന്‍ പാടുള്ളതല്ല. ക്ഷേത്രചുറ്റുമതിലിനകത്ത് യാതൊരു കാരണവശാലും പദരക്ഷകള്‍ കൊണ്ടുപോകരുത്. (ചില ക്ഷേത്രങ്ങളില്‍ ആളുകള്‍ ചെരുപ്പ് മതിലിനു പുറത്തുവച്ച് ഊരിയ ശേഷം അതും കയ്യിലെടുത്ത് ക്ഷേത്രത്തിലേയ്ക്കു കടക്കുന്നത് കാണാം അവര്‍ ചെരിപ്പും പിടിച്ച് വലിയമ്പലം വരെ പോയി കൊടിമരച്ചുവട്ടിലും മറ്റും ചെരുപ്പ് വയ്ക്കുന്നത് ഒരിയ്ക്കലും നല്ലതല്ല.) മൊബൈല്‍ ഫോണുകള്‍ നിര്‍ബന്ധമായും ക്ഷേത്രത്തില്‍ ഉപയോഗിയ്ക്കതിരിയ്ക്കുക.

ക്ഷേത്ര നടയില്‍ നിന്ന് തൊഴുമ്പോള്‍ ഇടത്തോ വലത്തോ ചേര്‍ന്ന് ചരിഞ്ഞ്‌ നിന്ന് തൊഴണം ധാരാളം പണം ചെലവിട്ട്‌ ദൂരസ്ഥലത്തേക്കുള്ള ക്ഷേത്രദര്‍ശനതതിനായി പുറപ്പെടുമ്പോള്‍ ദേശാധിപത്യക്ഷേത്രത്തില്‍ ദര്‍ശനവും യഥാശക്തി കാണിക്കയും അര്‍പ്പിക്കാതെയുള്ള യാത്ര ശുഭകരമായിരിക്കുകയില്ല.

a. ആല്‍പ്രദക്ഷിണം ചെയ്യുമ്പോള്‍
💧💧💧💧💧💧💧💧💧
7 തവണ

മൂലതോഃ ബ്രഹ്മരൂപായ
മദ്ധ്യതോഃ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ

ആല്‍പ്രദക്ഷിണം ശേഷം ശ്രീകോവിലിനു മുന്നിലെത്തിയാല്‍ മനസ്സിനെ ഏകാഗ്രമാക്കി ദേവനെ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിയ്ക്കുക ആദ്യം കണ്ണുതുറന്നു ദേവനെ നോക്കികൊണ്ടും പിന്നെ കണ്ണടച്ച് ദേവനെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടും. ദേവനായുള്ള വസ്തുക്കള്‍ നടയില്‍ അതിനായുള്ള സ്ഥാനത്ത് സമര്‍പ്പിയ്ക്കുക.

പത്രം പുഷ്പം ഫലം തോയം
യോമേ ഭക്ത്യാന്‍പ്രയച്ഛതി
തദഹം ഭക്ത്യുപഹ്റ്തം
അശ്നാമി പ്രയതാത്മന:

അർത്ഥം
[പരിശുദ്ധിയും സ്നേഹവും നിറഞ്ഞ മനസ്സോടു കൂടി ഭക്തിപൂര്‍‌വ്വം എനിയ്ക്കായി നിവേദിയ്ക്കുന്നത് ഇലയോ പൂവോ കായോ ജലമോ ആയിക്കൊള്ളട്ടെ, അതിനെ ഞാന്‍ സന്തോഷത്തോടു കൂടി സ്വീകരിയ്ക്കും.]
*(ഭഗവത് ഗീത)*

b. പ്രാര്‍ത്ഥനയുടെ അവസാനം
💧💧💧💧💧💧💧💧💧
കായേന വാചാ മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാവാ പ്രകൃതേ സ്വഭാവാത്
കരോമിയദ്യത് സകലം പരസ്മൈ
നാരായണാ യേതി സമര്‍പയാമി

ശേഷം പ്രദക്ഷിണം വയ്ക്കുക. അതത് ദേവനു വിധിച്ചിരിയ്ക്കുന്ന എണ്ണം പ്രദക്ഷിണം ചെയ്യണം. പ്രദക്ഷിണം വയ്ക്കുമ്പോൾ സാവധാനം ശ്രദ്ധയോടുകൂടി ചെയ്യണം. ഓട്ട പ്രദക്ഷിണം അരുത്. പ്രദക്ഷിണ സമയത്ത് മനസ്സിൽ ഈശ്വര ചിന്തമാത്രമേ ഉണ്ടാകാവൂ.

പ്രദക്ഷിണ നിയമം

"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം"

അർത്ഥം
[പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പദുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ട്.]

പദാത് പദാന്തരംഗച്ഛേത് കരൌ ചലന വർജ്ജിതന
സ്തുതിർവാചി ഹൃദിധ്യാനം ചതുരംഗം പ്രദക്ഷിണം
ഏകം വിനായകേ കുര്യാൽ ദ്വേ സൂര്യേ
ത്രീണിശങ്കരേ ചത്വാരി ദേവീ വിഷ്ണുശ്വ
സപ്താശ്വത്ഥേ പ്രദക്ഷിണം

ഗണപതിയ്ക്ക് ഒന്നും
സൂര്യനു രണ്ടും, 
ശിവനു മൂന്നും, 
വിഷ്ണുവിനും ദേവിയ്ക്കുംനാലും
അയ്യപ്പന്‌ അഞ്ചും, 
സുബ്രഹ്മണ്യന്‌ ആറും
അരയാലിന്‌ ഏഴും
പ്രദക്ഷിണം ചെയ്യണം

c. പ്രദക്ഷിണ മന്ത്രം

വലതു വശത്തു തുടങ്ങി പ്രദക്ഷിണ ദിശയില്‍ നിന്ന സ്ഥലത്തു തന്നെ മൂന്നു പ്രാവശ്യം ചുറ്റുമ്പോള്‍

യാനി കാനിച പാപാനി
ജന്മാന്തര കൃതാനിചാ
താനി താനി വിനശ്യന്തി
പ്രദക്ഷിണം പഠേ പഠേ
പ്രകൃഷ്ട പാപ നാശായ
പ്രകൃഷ്ട ഫല സിദ്ധയേ
പ്രദക്ഷിണം കരോമിത്യം
പ്രസീദ പുരുഷോത്തമാ/പരമേശ്വരീ
അന്യദാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മത് കാരുണ്യ ഭാവേന
രക്ഷ രക്ഷ പരമേശ്വരാ/ജനാര്‍ദ്ദനാ

പ്രദക്ഷിണത്തിനുശേഷം പ്രസാദം വാങ്ങിയ്ക്കണം. തീർത്ഥം വാങ്ങിയശേഷം ചുണ്ടു മുട്ടാതെ വായിലൊഴിയ്ക്കണം. തുളസിയിലയോ മറ്റോ വായിൽ തടഞ്ഞാലും ക്ഷേത്രമതില്ക്കകത്ത് തുപ്പരുത്. പ്രസാദ൦ വാങ്ങിയ ശേഷം ക്ഷേത്രത്തിലെവിടെയെങ്കിലും സ്വസ്ഥമായിരുന്ന് അല്പനേരം ധ്യാനിയ്ക്കണം. ചന്ദനം ക്ഷേത്രത്തിനു വെളിയില്‍ ഇറങ്ങിയേ അണിയാവൂ. അര്‍ച്ചനാ പുഷ്പം വാങ്ങി ശിരശ്ശിലും, തുളസി ചെവിക്കു പുറകിലും വെക്കുക. [മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുള്ള സ്ഥലം ചെവിക്കുപിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങനെ ചെയ്തിരുന്നതും.]

11. കാര്യ പ്രാരംഭ ശ്ലോകം

വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വകാര്യേഷു സര്‍വദാ
ശുക്ലാം ഭരതരം വിഷ്ണും
ശശിവര്‍ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത്
സര്‍വ വിഘ്നോപ ശാന്തയേ.

12. ഭോജനത്തിനു മുന്‍

ഭക്ഷണം വിളമ്പിയ ഉടനേ

അന്നപൂര്‍ണേ സദാപൂര്‍ണേ
ശങ്കര പ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യ സിധ്യര്‍ത്തം
ഭിക്ഷാം ദേഹി ച പാര്‍വതി

മാതാച പാര്‍വതീ ദേവീ
പിതാ ദേവോ മഹേശ്വരഹ
ബാന്ധവാഃ ശിവ ഭക്താശ്ച
സ്വദേശോ ഭുവനത്രയം

13. ഭക്ഷണ സമയം

ഹരിര്‍ദ്ദാതാ ഹരിര്‍ഭോക്താ
ഹരിരന്നം പ്രജാപതിഃ
ഹരിര്‍വിപ്രഃ ശരീരസ്തു
ഭൂങ്തേ ഭോജയതേ ഹരിഃ

14. ഭോജനാനന്തര ശ്ലോകം

അഗസ്ത്യം വൈനതേയം ച
ശമീം ച ബഡബാലനം
ആഹാര പരിണാമാര്‍ത്ഥം
സ്മരാമി ച വൃകോദരം

15. പഠിക്കുന്നതിനു മുന്‍

സരസ്വതീ നമസ്തുഭ്യം
വരദേ ജ്ഞാനരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ

16. വിളക്കു കൊളുത്തുമ്പോള്‍

ദീപ ജ്യോതി പരബ്രഹ്മം
ദീപം സര്‍വ തമോപഹം
ദീപേന സാധ്യതേ സര്‍വം
സന്ധ്യാ ദീപം നമോസ്തുതേ

ശുഭംകരോതു കല്യാണം
ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോനമഃ

ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പദഃ
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിര്‍ നമോ നമഃ

ദീപജ്യോതിര്‍ പരബ്രഹ്മ
ദീപജ്യോതിര്‍ ജനാര്‍ദ്ദനാ
ദീപോ മേ ഹരതു പാപം
ദീപ ജ്യോതിര്‍ നമോസ്തുതേ

17. മംഗള ആരതി ശ്ലോകം

കര്‍പ്പൂര ഗൌരം കരുണാവതാരം
സംസാര സാരം ഭുജഗേന്ദ്ര ഹാരം
സദാ വസന്തം ഹൃദയാരവിന്തേ
ഭവം ഭവാനി സഹിതം നമാമി

മംഗളം ഭഗവാന്‍ വിഷ്ണു
മംഗളം ഗരുഡദ്വജ
മംഗളം പുണ്ഡരീകാക്ഷം
മംഗളായതനോ ഹരി

സര്‍വ മംഗള മാംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൌരീ
നാരായണീ നമോസ്തുതേ

നീരാജനം ദര്‍ശയാമി
ദേവ ദേവ നമോസ്തുതേ
പ്രസന്നോ വരദോ ഭൂയാഃ
വിശ്വ മംഗളകാരകാ

18. കിടക്കുന്നതിനു മുന്‍

കരചരണ കൃതംവാ
കായചം കര്‍മചം വാ
ശ്രവണ നയനചം വാ
മാനസം വാ അപരാധം

വിഹിതമവിഹിതം വാ
സര്‍വമേ തത് ക്ഷമസ്വാ
ജയ ജയ കരുണാബ്ധേ
ശ്രീ മഹാദേവ ശംഭേ

19. കിടക്കുമ്പോള്‍

രാമസ്കന്ധം ഹനുമന്ദം
വൈനതേയം വൃഗോദരം
ശയനേയസ്സ്മരനിത്യം

ദുഃസ്വപ്നം തസ്യ നസ്യതി
അച്യുതായ നമഃ
അനന്തായ നമഃ

വാസുകയേ നമഃ
ചിത്രഗുപ്തായ നമഃ
വിഷ്ണവേ ഹരയേ നമഃ

20. ഭയം അകറ്റാൻ

പേടിസ്വപ്നം കണ്ടാലോ ,രാത്രികാല സഞ്ചാരത്തിനിടയില്‍ ഭയം ഉളവായാലോ പണ്ടുകാലത്ത് മുത്തശ്ശിമാര്‍ കുട്ടികളോട് പറയുമായിരുന്നു "അര്‍ജുനന്റെ പത്ത് നാമങ്ങള്‍ ചൊല്ലിയാല്‍ മതി"യെന്ന് .. 
പഞ്ചപാണ്ഡവരില്‍ മൂന്നാമനും വില്ലാളിവീരനും ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇഷ്ടസഖാവുമായ അര്‍ജുനന്റെ പത്തുപേരുകള്‍ യഥാക്രമം..

അര്‍ജുനന്‍ ,ഫല്‍ഗുനന്‍, പാര്‍ഥന്‍, വിജയനും വിശ്രുതമായ പേര്‍ പിന്നെ കിരീടിയും ,ശ്വേതശ്വനെന്നും ധനഞ്ജയന്‍ ജിഷ്ണുവും ബീഭത്സുവും സവ്യസാചിയും ഞാനെടോ. പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ നിത്യ ഭയങ്ങള്‍ അകന്നു പോം നിര്‍ണ്ണയം

അർത്ഥം
വെളുത്ത നിറമായതിനാല്‍ 'അര്‍ജ്ജുനന്‍' എന്നും ഫാല്‍ഗുനമാസത്തില്‍ ഫാല്‍ഗുനനക്ഷത്രത്തില്‍ (ഉത്രം) ജനിച്ചതിനാല്‍ 'ഫല്‍ഗുനന്‍ 'എന്നും പൃഥ (കുന്തി)യുടെ പുത്രനായതിനാല്‍ 'പാര്‍ത്ഥന്‍ ' എന്നും അസുരനാശം വരുത്തിയപ്പോള്‍ പിതാവായ ഇന്ദ്രന്‍ ദേവകിരീടം ശിരസ്സില്‍ അണിയിച്ചതിനാല്‍ 'കിരീടി 'എന്നും എപ്പോഴും വിജയം വരിക്കുന്നതിനാല്‍ 'വിജയന്‍ 'എന്നും വെള്ളകുതിരകളെ കെട്ടിയ രഥമുള്ളവനായതിനാല്‍ 'ശ്വേതാശ്വന്‍ 'എന്നും ഖാണ്ഡവദാഹത്തില്‍ ജിഷ്ണു (ഇന്ദ്രന്‍ )വിനെ ജയിച്ചതിനാല്‍ 'ജിഷ്ണു 'എന്നും അശ്വമേധയാഗത്തിന് ഉത്തരദിക്കില്‍നിന്നും ധാരാളം ധനം കൊണ്ടുവന്നതിനാല്‍ 'ധനഞ്ജയന്‍ 'എന്നും രണ്ടുകൈകള്‍കൊണ്ടും അസ്ത്രങ്ങള്‍ അയക്കുന്നതിനാല്‍ 'സവ്യസാചി ' എന്നും യുദ്ധത്തില്‍ ഭീകരനായതിനാല്‍ 'ബീഭത്സു'എന്നും അര്‍ജ്ജുനനു പേര് ലഭിച്ചു ...

21. ദുഃഖങ്ങളകറ്റുന്ന ശ്ലോകം

"ഹരായ ഭീമായ ഹരിപ്രിയായ
ഭവായ ശാന്തായ പരാത്പരായ
മൃഡായ രുദ്രയാ ത്രിലോചനായ
നമസ്തുഭ്യം ശരപേശ്വരായ"

ഈ ശ്ലോകം ഞായറാഴ്ചതോറും രാഹുകാലവേളയില്‍ ജപിച്ചാല്‍ ശരഭമൂര്‍ത്തിയുടെ അനുഗ്രഹത്താല്‍ ദുഃഖങ്ങളും ദുരിതങ്ങളും ഭവനത്തിലെ ദോഷങ്ങളും അകലുന്നതോടൊപ്പം ദുഷ്ടശക്തികള്‍ മൂലമുള്ള ദുഃഖവും രോഗങ്ങളും അകലുമെന്നും പരിശ്രമങ്ങളില്‍ വിജയം നേടാനാവുമെന്നുമാണ് വിശ്വാസം.

22. സൂര്യനമസ്ക്കാരം

ധ്യേയഃ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തി
നാരായണഃ സരസിജാസന സന്നിവിഷ്ടഃ
കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
ഹാരീഹിരണ്മയവപുര്‍ധൃതശംഖചക്രഃ

അര്‍ത്ഥം
കിരണങ്ങളുതിരുന്ന ഹിരണ്മയശരീരത്തില്‍ മകരകുണ്ഡലങ്ങളും കിരീടവും മാലകളും അണിഞ്ഞ് ശംഖചക്രങ്ങള്‍ ധരിച്ച് സവിതൃമണ്ഡലത്തിന്‍ടെ മദ്ധ്യത്തില്‍ എപ്പോഴും പത്മാസനസ്ഥനായിരിക്കുന്ന നാരായണന്‍ സദാ ആരാധ്യനാകുന്നു.

സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.

No comments:

Post a Comment