ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 April 2020

ശ്രീ വരാഹി ദേവി

ശ്രീ വരാഹി ദേവി

സപ്‌തമാതാക്കളില്‍ ഒരു ദേവിയാണ്‌ വരാഹി. ഉഗ്ര രൂപിണിയാണ് .ഈ ദേവിയെ ഉപാസിച്ചാല്‍ മനഃസമാധാനവും ശത്രുനാശവും ഫലം .വരാഹ അവതാരത്തിന്റെ ശക്തി സ്വരൂപം ആണ് വരാഹി ദേവി. ലളിത ദേവിയുടെ സർവ സൈന്യാധിപ ആണ്. ദേവി വാർത്താളി, വജ്ര മുഖി, സ്വപ്നേശി, പന്നിമുഖി, ഭൂ ശക്തി, സേനാ നായകി, മഹാ കർണിക, ധൂമ്ര രൂപി എന്നും അറിയപ്പെടുന്നു. വരഹി ദേവിയെ രാത്രിയിൽ ആണ് ആരാധിക്കുന്നത്. ദേവി മഹാത്മ്യത്തിൽ രക്തബീജ വധ സമയത്താണ് സപ്ത മാതൃക്കൾ അവതരിച്ചത് ദുർഗ ദേവിയുടെ പൃഷ്ട ഭാഗത്തു നിന്നാണ് വരാഹിയുടെ ഉത്ഭവം. ദേവിയുടെ സാധകനു സ്തംഭനം മാരണം വശ്യം എന്നിവ ഏൽക്കാൻ ദേവി അനുവദിക്കില്ല. ദേവിയുടെ രൂപം പന്നിയുടെ മുഖം മനുഷ്യ ശരീരം, നീല നിറം ആണ് ദേവിക്ക്, നാലു കൈകളിൽ കലപ്പ, സുദർശന ചക്രം, അഭയ വരദ മുദ്ര എന്നിങ്ങനെ ചില രൂപത്തിൽ എട്ടും, ചിലതിൽ പതിനെട്ടും ഹസ്തം ഉണ്ട്. മഹിഷം ആണ് വാഹനം, ദേവി സാധകന് ആഗ്രഹിച്ചതെന്തും നൽകും ഒരു നാടിനെ വരെ രക്ഷിക്കാനും നശിപ്പിക്കാനും ദേവിയുടെ സാധകന് പറ്റും. ദേവി കോപിച്ചാൽ രക്ഷപ്പെടുക അസാധ്യം ഗുരു ഉപദേശ തോടെ മാത്രമേ ദേവിയെ പൂജിക്കാൻ പാടുള്ളൂ പിഴവ് പറ്റിയാൽ ജന്മാന്തരങ്ങൾ നശിച്ചുപോകും. ജാതകത്തിൽ മഹായോഗം, പൂർവ്വ ജന്മ സുകൃതം, ദൈവാനുഗ്രഹം ഇവാ മൂന്നും ഉണ്ടെങ്കിൽ മാത്രമേ ദേവി സിദ്ധി ലഭിക്കുക യുള്ളൂ. സാധാരണ മനുഷ്യർക്ക്‌ അപ്രാപ്യം ദേവി സാധന എന്നു അർത്ഥം. ഇതിനു എല്ലാം അപ്പുറം ഭക്തി എന്ന പാശം കൊണ്ടു ഏതൊരു ദൈവത്തെയും സാദാരണ കാരന് കെട്ടാം എന്നാണല്ലോ ഉഗ്ര മൂർത്തി ആയ നരസിംഹം പോലും വെറും ഭക്തിയോടെ വിളിച്ച പ്രഹ്ലാദനെ രക്ഷിക്കാൻ വന്നല്ലോ.

No comments:

Post a Comment