ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 April 2020

പതിനെട്ടാംപടിയും തത്ത്വവും

പതിനെട്ടാംപടിയും തത്ത്വവും

ഒന്നാം പടി: അറിവും ബോധവും ഉണ്ടാകുവാനുള്ള ഭക്തന്റെ ചിന്തയാകുന്നു ആദ്യപടി.
 
രണ്ടാംപടി: ഭക്തന്റെ ബോധസ്വരൂപമായ രണ്ടാം പടി ദ്വൈത- അദ്വൈതങ്ങളുടെ കൂടിച്ചേരലിനെ സൂചിപ്പിക്കുന്നു.
 
മൂന്നാംപടി: ദൃഷ്ടി, സങ്കല്പ്പം, വാക്യം, കര്മ്മം, വ്യായാമം, ആജീവം, സ്മൃതി എന്നീ ബുദ്ധിതത്ത്വങ്ങളുമായി ബന്ധപ്പെട്ടതാണ് മൂന്നാം പടി.
 
നാലാംപടി: ശുദ്ധചൈതന്യരൂപമായ ജ്ഞാനത്തെ സൂചിപ്പിക്കുന്നു.
 
അഞ്ചാംപടി: പൂർണ്ണതയിലെത്താത്ത ചിത്കല എന്ന അവസ്ഥ. ഭഗവതി ഭാവമെന്നു സാരം.
 
ആറാംപടി: പൂർവ്വജന്മസുകൃതം. ഈ പടി ആറും കടന്നാല് ശിവനെ കാണാറാകും.
 
ഏഴാംപടി: ഇച്ഛാശക്തിയാണ് ഈ പടി. ഈശ്വരസായൂജ്യം നേടാനുള്ള ഇച്ഛ.
 
എട്ടാംപടി: യാഗസ്വരൂപമാണ് ഈ പടി. യാഗത്തിന് ‘രഹോയാഗം’ എന്നാണ് വേദാന്തരഹസ്യം.
 
ഒന്പതാംപടി: പരംജ്യോതിസ്ഥാനം. ഈ സങ്കല്പ്പത്തിന്റെ പ്രതീകമാണ് മകരജ്യോതി ദര്ശനം.
 
പത്താംപടി: ധ്യാനത്തെയും ശുദ്ധബ്രഹ്മത്തെയും സൂചിപ്പിക്കുന്ന പടി.
 
പതിനൊന്നാം പടി: യോഗനില. ഭഗവാനും ഭക്തനും ലയിക്കുന്ന യോഗനിലയാണ് ഈ പടി.
 
പന്ത്രണ്ടാം പടി: സമാധിയുടെ പ്രതീകമാണ് ഈ പടി.
 
പതിമൂന്നാം പടി: ആത്മാവിന്റെ പ്രതിഫലനമാണ് ഈ പടിയില് സംഭവിക്കുന്നത്.
 
പതിനാലാംപടി: പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ജ്ഞാനകാരകനായ സുബ്രഹ്മണ്യനെ ഈ പടി പ്രതീകവല്ക്കരിക്കുന്നു. സനല്കുമാര പരബ്രഹ്മമെന്നും ഈ പടി അറിയപ്പെടുന്നു.
 
പതിനഞ്ചാംപടി: നാദബ്രഹ്മലയമാണ് ഈ പടി.
 
പതിനാറാംപടി: ജ്യോതിസ്വരൂപമായ ഈശ്വരന്റെ സ്ഥാനം.
 
പതിനേഴാം പടി: ത്രിഗുണാതീതമായ അവസ്ഥ.
 
പതിനെട്ടാം പടി: തുരിയാതീതാവസ്ഥ. പരമപദം എന്നര്ത്ഥം. ഈ പടിയെ വര്ണ്ണിക്കാന് ആയിരം നാവുള്ള അനന്തനും സാദ്ധ്യമല്ല.

No comments:

Post a Comment