ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2020

മറഞ്ഞിരിക്കുന്ന സത്യം

മറഞ്ഞിരിക്കുന്ന സത്യം

“ഹിരണ്മയേന പാത്രേണ
സത്യസ്യാfപിഹിതം മുഖം
തത് ത്വം പൂഷന്നപാവൃണു
സത്യധർമ്മായ ദൃഷ്ടയേ.”

"സത്യത്തിന്റെ മുഖം (നിന്റെ) സ്വർണ്ണത്തളിക കൊണ്ട് മറഞ്ഞിരിക്കുന്നു;, അത് മാറ്റി നീ ഞങ്ങൾക്ക് സത്യദർശനം സാദ്ധ്യമാക്കിയാലും" എന്നാണ് ഈശാവാസ്യോപനിഷത്തിലെ ഈ പ്രാർത്ഥനയുടെ അർത്ഥം.
പ്രകാശം ചൊരിഞ്ഞും ജ്വലിക്കുന്ന തേജസ് അടക്കിയും, നീ തന്നെയായ ഞങ്ങൾക്ക് നിന്നെ കാട്ടിത്തരേണമേ എന്ന്, പോഷിപ്പിക്കുന്നവനും ഏകാന്തപഥികനും സർവജീവശ്രോതസ്സുമായ സൂര്യനോടുള്ള പ്രാർത്ഥനയാണ് അടുത്ത മന്ത്രം. അതിനടുത്തമന്ത്രത്തിൽ എന്റെ ശരീരം ഭസ്മമായിത്തീരുമ്പോൾ, ജീവൻ അമർത്ത്യതയിൽ ലയിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, ബ്രഹ്മസ്മൃതിയിൽ മുഴുകാൻ മനസ്സിനെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഉപനിഷത്തിന്റെ സമാപനമന്ത്രം വിനയത്തോടെയുള്ള ഒരു പ്രാർത്ഥനയാണ്:-
സൂര്യമണ്ഡലം മിന്നിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ജ്യോതിർമയയവനിക..അതിനാൽ അവിടുത്തെ (ബ്രഹ്മത്തിൻറെ) മുഖം ആവൃതമായിരിക്കുന്നു. ഞാൻഅവിടുത്തെ ആവരണരഹിതമായി ദർശ്ശിക്കട്ടെ...ഈ ആവരണങ്ങലെല്ലാം മാറ്റി യഥാർത്ഥ സത്യത്തെ എനിക്കു കാട്ടിത്തരേണമേ.....
അനന്തകോടികളായ ഗാലക്സികളെ ഉൾക്കോള്ളുന്നതാണ് ഈ ബ്രഹ്മാണ്ഡം (ബ്രഹ്മമാകുന്ന അണ്ഡം...അണ്ഡത്തിൻറെ ആകൃതിയിലാണ് വിശ്വം ആധുനികമായ കണ്ടെത്തലുംഅങ്ങനെതന്നെ) ’അസ്യ ബ്രഹ്മാണ്ഡസ്യ സമന്തതഃ സ്ഥിതാനി ഏതാദൃശാനി അനന്തകോടി ബ്രഹ്മാണ്ഡാനി സാവരാണി ജ്വലന്തി”(മഹാനാരായണോപനിഷത്ത്) (ഈ വിശ്വത്തിൽ ഇതുപോലെ അനന്തകോടി ഗാലക്സികളുണ്ട് ) ബ്രഹ്മത്തിൻറെ ശരീരംതന്നെ കോടാനുകോടിപ്രകാശവർഷങ്ങൾ കഴിഞ്ഞാലും അവസാനം കണ്ടിട്ടില്ലാത്ത ഈ ബ്രഹ്മാണ്ഡം ബ്രഹ്മത്തിൻറെ ശരീരമായി സങ്കല്പിക്കാനുള്ള ഭാവന എത്ര മഹത്താണ്.വിശ്വം അല്ലെങ്കിൽ ബ്രഹ്മം എന്നത് വ്യവഹാരഭാഷയിലും ആ അർത്ഥം തന്നെ വിശ്വം...വിശ്വംഭരൻ (വിശ്വം നിറഞ്ഞുനിൽക്കുന്നവൻ), വിശ്വരൂപൻ(വിശ്വമാകുന്ന രൂപത്തോടുകൂടിയവൻ) നീ ആര് ഞാൻ സുരേന്ദ്രൻ...നീ ആത്മാവാണോ ശരീരമാണോ എന്നു ഞാൻ ജീവിച്ചിരിക്കുന്ന സമയം എന്നോടാരും ചോദിക്കില്ലല്ലോ.... അതുപോലെ ഈ വിശ്വത്തിൻറെ ആത്മാവാണ് വിശ്വം എന്നു പറയേണ്ടതില്ല..ഈ പറയുന്ന വിശ്വവും ഞാനെന്ന സുരേന്ദ്രനും ഒന്നാണെന്നു ഭാവനയുള്ളവർ ഒന്നു സങ്കല്പിച്ചുനോക്കൂ.. തലചുറ്റുന്നില്ലേ....(വട്ടാണല്ലേ.... എന്ന് ചില ചങ്ങാതികൾ മനസ്സിൽ കാണുകയാവാം... വെളിവില്ലെങ്കിലും അലപം ഭാവനയെങ്കിലുമാകാം) അതാണ് തത് ത്വം അസി... അത് ,ഈ പറഞ്ഞ വിശ്വം, നീയാകുന്നു.. ഈ അറിവുകൾ ഒച്ചിഴഞ്ഞ് അക്ഷരമാകുന്നതു പോലെയോ പല വിദ്വാൻമാർ ചെയ്യുന്നതുപോലെ ഞെക്കിപെറീപ്പിച്ച് അങ്ങനെ ഒരു അർത്ഥമുണ്ടാക്കിയതോ അല്ല. ഈ ബ്രഹ്മ വും ഞാനും ഒന്നാണെന്ന് നമ്മുക്ക് ബോധ്യമാകുന്നതാണ് യഥാർത്ഥ ജ്ഞാനം അഥവാ യോഗം
അങ്ങനെയുള്ള ഈ ബ്രഹ്മത്തെ .... ഈ വെറും വിശ്വത്തെ... നട്ടുച്ചക്ക് എഴുന്നേറ്റ് മുകളിലോട്ടുനോക്കിയാൽ ഈ പറഞ്ഞതിൻറെ പൊടിപോലും അവിടെക്കാണില്ലല്ലോ.. സൂര്യൻറെ കത്തിജ്വലിക്കുന്ന...നേരെ നോക്കാൻ പോലും അനുവദിക്കാത്ത തീഷ്ണജ്വാലയോടുകൂടിയ പ്രചണ്ഡരൂപം മാത്രം അവിടെ..ഇതാണ്ഈ ശ്ലോകത്തിൻറെ വാച്യാർത്ഥം..കത്തിജ്വലിക്കുന്ന ഈ സൂര്യൻ സത്യത്തെ മറച്ചുവെക്കുന്ന അസത്യമാണ്. അത് ഹിരൺമയമായ പാത്രമായി മന്ത്രകർത്താവ് സങ്കല്പിച്ചിരിക്കുന്നു. ന ഋഷി കവിയെന്നു പറയുന്നപോലെ ന കവി ഋഷിയെന്നും പറയാമെന്നു തോന്നുന്നു. ഈ ഭാവനയുടെ സാരസ്യം അനിർവചനീയമാണ്. ജ്ഞാനം അല്ലെങ്കിൽ ദർശനം എങ്ങനെ ഹൃദയത്തെ ത്രസിപ്പിക്കുന്ന വിചാരരമണീയമായ കവിതയുമാകാം എന്നതിനു ഉദീഹരണമാണ് ഈ ശ്ലോകം
എപ്പോഴും ഓർക്കുക. ഒരുമഹാസത്യത്തെ അസത്യമായ ഭ്രമാത്മകമായ മനോഹരമായ ഒരു അസത്യം കൊണ്ടു മറച്ചിരിക്കാം ആ സ്വർണ്ണപാത്രത്തിൻറെ മനം മയക്കുന്ന ഭംഗിയിൽ സത്യം എന്നന്നേക്കും മൂടിപ്പോയേക്കാം. സൂക്ഷിക്കുക. 
ഇതാണ് ഈ മനോഹരശ്ലോകത്തിൻറെ മഹത്തായ ദർശനം...

No comments:

Post a Comment