ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2020

നാം തന്നെയാണ് ദുഃഖത്തിനു കാരണം?

നാം തന്നെയാണ് ദുഃഖത്തിനു കാരണം?

ഒരിക്കൽ ഒരു പ്രഭാഷകൻ തന്റെ പ്രസംഗത്തിന് ഇടയ്ക്കു ഒരു ഗ്ലാസ്‌ വെള്ളം ഉയർത്തി കാണിച്ചുകൊണ്ടു ചോദിച്ചു ഇതിനു എത്ര ഭാരമുണ്ടെന്നു.. 
സദസ്സിൽ നിന്നും പല ഉത്തരങ്ങൾ വന്നു.  നൂറു ഗ്രാം, ഇരുനൂറു ഗ്രാം, അഞ്ഞൂറ് ഗ്രാം എന്നിങ്ങനെ.. 
പ്രഭാഷകൻ പറഞ്ഞു, അല്ല നിങ്ങൾ പറഞ്ഞ ഉത്തരങ്ങൾ തെറ്റാണ്.. 

സദസ്സിൽ നിന്നും ഒരാളെ വിളിച്ചു ആ ഗ്ലാസ്‌ വെള്ളം ഉയർത്തി പിടിക്കാൻ പറഞ്ഞു.  പ്രഭാഷകൻ അയാളോട് ചോദിച്ചു, എത്ര ഭാരം ഉണ്ടെന്നു,  അയാൾ പറഞ്ഞു  ചെറിയ ഭരമേയുള്ളു..  അയാളോട് അത് അങ്ങിനെ തന്നെ പിടിക്കാൻ പറഞ്ഞു അദ്ദേഹം പ്രഭാഷണം തുടർന്നു.. 
ഇടയ്ക്കു അയാളോട് ചോദിച്ചു, ഇപ്പോൾ എത്ര ഭാരം ഉണ്ട്? 

ഭാരം കൂടുന്നുണ്ട്, അയാൾ പറഞ്ഞു. 

അദ്ദേഹം പ്രഭാഷണം തുടർന്നു, ഇടക്കിടക്ക് അയാളോട് ഭാരം ചോദിച്ചു കൊണ്ടിരിന്നു.  അയാൾക്കു കയ്യിലെ ഗ്ളാസിനു ഭാരം കൂടി കൂടി വന്നു. 

പ്രഭാഷണത്തിനിടക്ക് അയാൾ വിളിച്ചു പറഞ്ഞു, സാർ ഇപ്പോഴെന്റെ കൈ കഴക്കുന്നു  എനിക്കിനി ഒരു നിമിഷം പോലും പിടിച്ചു നിൽക്കാൻ കഴിയില്ല, ഗ്ലാസ് താഴെ വീണു പൊട്ടിപ്പോകും. 

അദ്ദേഹം പ്രഭാഷണം നിറുത്തി, അയാളോടതു താഴെ വെക്കാൻ പറഞ്ഞു. എന്നിട്ട് സദസ്സിനോടായി പറഞ്ഞു,  ആ ഗ്ലാസ്സിനും അതിലെ വെള്ളത്തിന്റെ അളവിനും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല പക്ഷെ അത് നിങ്ങൾ കയ്യിൽ വെക്കുംതോറും നിങ്ങള്ക്ക് ഭാരം കൂടുതൽ അനുഭവപ്പെട്ടു തുടങ്ങി..  അതുപോലെയാണ്‌ നമ്മുടെ പ്രശ്നങ്ങളും.  നമ്മുടെ സങ്കടങ്ങളും വിഷമങ്ങളും ദുഃഖങ്ങളും  ദേഷ്യവും നമ്മൾ  എത്ര നേരം മനസ്സിൽ സൂക്ഷിക്കുന്നുവോ അതിന്റെ ഭാരം കൂടി കൊണ്ടേയിരിക്കും അത് മൂലമുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടി കൊണ്ടേയിരിക്കും.. 

നമ്മുടെ വിഷമങ്ങളും ദേഷ്യവും  മോശം ചിന്തകളും മനസ്സിൽ നിന്നും മാറ്റി വെച്ചാൽ അതുമൂലമുള്ള പ്രശ്നങ്ങളും ഇല്ലാതാകും.. 
മനസ്സിനെ ശാന്തമാക്കുക, പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടും.. 

പ്രശസ്തമായൊരു വാചകമുണ്ട്. അതിന്റെ ആദ്യ ഭാഗം ഇങ്ങനെയാണ്, 

" നിങ്ങളുടെ വിഷമങ്ങൾക്കു  ഒരു പ്രതിവിധി ഉണ്ടെങ്കിൽ നിങ്ങൾ വിഷമിച്ചിരിക്കുന്നതു എന്തിന്? "

വിഷമിച്ചിരിക്കാതെ ആ പ്രതിവിധി നടപ്പാക്കാൻ ശ്രമിക്കുക. 

അതിന്റെ രണ്ടാം ഭാഗം ഇങ്ങിനെയാണ്, 

"നിങ്ങളുടെ വിഷമത്തിനു ഒരു പ്രതിവിധിയും ഇല്ലാത്തതാണെങ്കിൽ നിങ്ങൾ വിഷമിച്ചിരിക്കുന്നതു എന്തിന്? "

ഒരിക്കലും മാറ്റാൻ കഴിയാത്ത ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചു സമയം കളയാതെ അടുത്ത കാര്യങ്ങൾ ചെയ്യുക.. 

വിഷമങ്ങളും ദുഖങ്ങളും ഇല്ലാത്തവരായി ആരുമില്ല, പണക്കാരനും പാമരനും എല്ലാം അതുണ്ട്..   വിഷമങ്ങളെയും ദുഃഖങ്ങളേയും അതിജീവിക്കുന്നവരാണ്  വിജയിക്കുന്നവർ..

ഓർക്കുക നിങ്ങളുടെ മനസ്സിലേ മോശം ചിന്തകളെ മാറ്റി നിർത്താൻ നിങ്ങള്ക്ക് മാത്രമേ കഴിയൂ..  
നിങ്ങള്ക്ക് നിങ്ങളുടെ മനസ്സിന് മുന്നിൽ വിജയിക്കാൻ കഴിഞ്ഞാൽ ഈ ലോകത്ത്  നിങ്ങൾ വിജയിച്ചിരിക്കും തീർച്ച....

No comments:

Post a Comment