ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 April 2020

108ൻ്റെ പ്രാധാന്യം

108ൻ്റെ പ്രാധാന്യം

108 എന്ന സംഖ്യ പണ്ടേ ഹിന്ദുമതത്തിലും യോഗയിലും വിശുദ്ധ സംഖ്യയായി കണക്കാക്കപ്പെടുന്നു. പരമ്പരാഗതമായി, പ്രാർത്ഥനാ മാലകൾ, അല്ലെങ്കിൽ പ്രാർത്ഥനാ മുത്തുകളുടെ എണ്ണം 108 മുത്തുകൾ + 1 ഗുരു മുത്ത് ആണ്. ഇവ സൂര്യനു ചുറ്റും ഗ്രഹങ്ങളെപ്പോലെ തിരിയുന്നു എന്ന് ആണ് വിശ്വാസം.

വേദ സംസ്കാരത്തിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞർ 108 നെ അസ്തിത്വത്തിന്റെ സമഗ്രതയായി വീക്ഷിക്കുന്നു. ഈ സംഖ്യ സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും ബന്ധിപ്പിക്കുന്നു. സൂര്യന്റെയും ചന്ദ്രന്റെയും ശരാശരി ദൂരം അതാത് വ്യാസത്തിന്റെ 108 ഇരട്ടിയാണ്. അത്തരം പ്രതിഭാസങ്ങൾ ആചാരപരമായ പ്രാധാന്യത്തിന്റെ നിരവധി ഉദാഹരണങ്ങൾക്ക് കാരണമായി. പാരമ്പര്യമനുസരിച്ച്, ഇന്ത്യയിലുടനീളം 108  ശക്തിപീഠങ്ങൾ അഥവാ പുണ്യ സ്ഥലങ്ങൾ ഉണ്ട്.  ഇവയ്ക്കുപുറമേ 108 ഉപനിഷത്തുകളും 108 മർമ പോയിന്റുകളും അല്ലെങ്കിൽ ശരീരത്തിന്റെ രഹസ്യ സ്ഥലങ്ങൾ ഉണ്ട്. 

മനുഷ്യശരീരത്തില്‍ 114 ചക്രങ്ങളുണ്ട് – വാസ്‌തവത്തില്‍, അതിലും അധികമാണ്‌ അവയുടെ എണ്ണം, എങ്കിലും പ്രധാന ചക്രങ്ങള്‍ ഇത്രയാണെന്നുമാത്രം. അവയെ 114 ജംഗ്‌ഷന്‍ബോക്‌സുകളെന്നോ നാഡീസംഗമങ്ങളെന്നോ വിശേഷിപ്പിക്കാം. ഒരു ദിശാകേന്ദ്രത്തില്‍ നിന്ന് വേറൊരു ദിശാകേന്ദ്രത്തിലേക്കുള്ള ചലനം വെളിപ്പെടുത്തിക്കൊണ്ട്‌ ഇവയെ ചക്രങ്ങളെന്നോ വൃത്തങ്ങളെന്നോ വിശേഷിപ്പിക്കപ്പെടുന്നു. വാസ്‌തവത്തില്‍, ഈ സന്ധികള്‍ എല്ലായ്‌പ്പോഴും ത്രികോണാകൃതിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. 114 ചക്രങ്ങളില്‍ രണ്ടെണ്ണം ഭൌതികശരീരത്തിനു പുറത്താണു സ്ഥിതിചെയ്യുന്നത്‌. അവശേഷിക്കുന്ന 112 ചക്രങ്ങളില്‍ 108 എണ്ണത്തിന്മേല്‍ മാത്രമേ നമുക്കു പ്രവര്‍ത്തിക്കാനാവൂ. ബാക്കി നാലെണ്ണം ആ പ്രക്രിയയിലൂടെ വികസിച്ചുവരുന്നുവെന്നുമാത്രം.

സൌരയൂഥത്തിന്‍റെ സൃഷ്‌ടിയില്‍ 108 എന്നത്‌ സാരവത്തായ സംഖ്യയായതുകൊണ്ടാണ്‌, മനുഷ്യന്‍റെ ശാരീരികവ്യവസ്ഥയില്‍ ഈ സംഖ്യ സ്‌പഷ്‌ടമായി കാണപ്പെടുന്നത്‌. സൂര്യന്‍റെ വ്യാസവും, ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരവും 108ന്‍റെ ഗുണിതങ്ങളാണ്‌. ചന്ദ്രന്‍റെ വ്യാസവും ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലവും 108ന്‍റെ ഗുണിതം തന്നെ. അതുപോലെതന്നെ ഭൂമിയുടെ വ്യാസവും സൂര്യന്‍റെ വ്യാസവും 108ന്‍റെ ഗുണിതമാണ്‌. വിവിധ ആധ്യാത്മികസാധനകളില്‍ സാരഗര്‍ഭമായ സംഖ്യയായി 108നെ കരുതപ്പെട്ടിരിക്കുന്നത്‌ ഈ കാരണങ്ങള്‍ കൊണ്ടാണ്‌.


No comments:

Post a Comment