ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 April 2020

വരാഹ ജയന്തി

 വരാഹ ജയന്തി

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണപ്പെടുന്നു.

മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. 

സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. 

താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. 

അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. 

മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ പന്നിയൂർ എന്ന ഗ്രാമത്തിലാണ് ശ്രീ വരാഹമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഏകദേശം 4000 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം പരശുരാമൻ നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം[അവലംബം ആവശ്യമാണ്].
പന്നിയൂർ വരാഹമൂർത്തി ക്ഷേത്ര സമുച്ചയത്തിലെ ഉപദേവതാ ക്ഷേത്രങ്ങൾ

പട്ടാമ്പിയിൽ നിന്ന് തൃത്താല, വെള്ളിയാങ്കല്ല് റെഗുലേറ്റർ വഴി കുറ്റിപ്പുറത്തേക്ക് (എം.ഇ.എസ്. എൻജിനിയറിംഗ്‌ കോളേജിനു മുൻപിലൂടെ) പോകുന്ന റോഡിൽ കുമ്പിടി എന്ന ചെറിയ ഗ്രാമത്തിലെ കവലയിൽ നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റർ അകത്തേക്ക് മാറി പന്നിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

പട്ടാമ്പിയിൽ നിന്നും ഇവിടേക്ക് ഏകദേശം പതിനേഴു കിലോമീറ്ററോളം ദൂരം ഉണ്ട്. 

പ്രധാന പ്രതിഷ്ഠ ഭൂമിദേവി സമേതനായ ശ്രീ വരാഹമൂർത്തി ആണ്. കിഴക്കോട്ട് ദർശനം. കൂടാതെ, ശിവൻ, അയ്യപ്പൻ, ഗണപതി, ഭഗവതി, സുബ്രഹ്മണ്യൻ, ലക്ഷ്മിനാരായണൻ എന്നീ ഉപദേവതകളും ഉണ്ട്.

കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ് ഈ ക്ഷേത്രം. തകർന്നു പോയ ഒരു വലിയ കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങളും ക്ഷേത്രത്തിൻറെ മുൻഭാഗത്തായി കാണാം.
എത്തിച്ചേരാൻ

എൻ എച്ച് 17ൽ തൃക്കണ്ണാപുരത്തുനിന്നും കുമ്പിടി വഴിയിൽ 3.6 കിലോമീറ്റർ പോയി കുമ്പിടിനിന്ന് ആനക്കര ഭാഗത്തേക്ക് 1കിമി കൂടിപോയാൽ പന്നിയൂർ വരാഹമൂർത്തിക്ഷേത്രമായി. പട്ടാമ്പിനിന്നും തൃത്താല കുമ്പിടി റോട്ടിൽ 12 കിമി പോയാലും പന്നിയൂരെത്താം.

ജനസൃഷ്ടിസ്വഭാവത്തോടുകൂടിയവനായ സ്വായംഭുവമനു അകാലത്തില്‍ ഭൂമി വെള്ളത്തില്‍ മുങ്ങിയതുകണ്ട് മഹര്‍ഷിമാരോടുകൂടി സത്യലോകത്തില്‍ വിഷ്ണുവിന്റെ പാദസേവകൊണ്ട് ഉള്‍ക്കുതുകമാര്‍ന്നിരുന്ന ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.

‘അല്ലയോ കമലോത്ഭവ! ഞാന്‍ പ്രജകളെ സൃഷ്ടിച്ചുകൊണ്ടിരിക്കെ ഭൂമി വെള്ളത്തില്‍ മുങ്ങിപ്പോയി. അതിനാല്‍ പ്രജകള്‍ക്കുള്ള വാസസ്ഥലത്തെ കല്പിച്ചരുളിയാലും” എന്ന് മനുവിന്റെ അറിയിപ്പ് കേട്ട്, നിന്തിരുവടിയുടെ കാലിണകളെ സ്മരിച്ചു.

‘കഷ്ടം! കഷ്ടം! ഭഗവാനേ! ഞാന്‍ മുമ്പേതന്നെ പ്രളയജലത്തെ മുഴുവനും പാനംചെയ്തിട്ടും ഇപ്പോള്‍ ഭൂമി വെള്ളത്തില്‍ മുങ്ങി. ഞാന്‍ എന്തുചെയ്യട്ടെ?” എന്നിങ്ങിനെ ശരണംപ്രാപിച്ച ബ്രഹ്മാവിന്റെ നാസാരന്ധ്രത്തില്‍നിന്ന് നിന്തിരുവടി ബാലസൂകരൂപം ധരിച്ചവതരിച്ചു.
ആദ്യം പെരുവിരലോളം വലിപ്പമായിരുന്നു. പിന്നെ ആനയ്ക്കുതുല്യം വളര്‍ന്നു. ബ്രഹ്മാവ് ആലോചിച്ചു നില്‍ക്കെ പൊടുന്നനവെ മലയോളം വലിപ്പമുള്ളവനായിത്തീര്‍ന്ന് അതിഭയങ്കരമാവണ്ണം ഗര്‍ജ്ജിച്ചു.

അതു കേട്ട് ജനര്‍ലോകം, തപോലോകം ഇവയില്‍ സ്ഥിതിചെയ്യുന്നവരും സത്യലോകത്തില്‍ സ്ഥിതിചെയ്യുന്നവരുമായ മഹര്‍ഷികള്‍ നിന്തിരുവടിയെ വാഴ്ത്തിസ്തുതിച്ചു. സന്തുഷ്ടനായി, ഭീമശരീരനായ നിന്തിരുവടി വീണ്ടും സിംഹനാദം ചെയ്ത് സമുദ്രത്തില്‍ പ്രവേശിച്ചു.

ഉയര്‍ന്നു നില്ക്കുന്ന,കറുപ്പും ചുവപ്പും കൂടിക്കലര്‍ന്ന നിറത്തോടുകൂടിയ രോമങ്ങളോടുകൂടിയവനും മേലേക്കുയര്‍ത്തിയ വാലോടുകൂടിയവനും കീഴോട്ടു തൂങ്ങുന്ന ഭയങ്കരമായ നാസികയോടുകൂടിയവനും മേഘങ്ങളെ ക്ഷണത്തില്‍ പിളര്‍ന്നവനുമായ നിന്തിരുവടി ജലത്തിലേയ്ക്കിറങ്ങി.

അനന്തരം ഇളകിക്കൂടിയ മുതലക്കൂട്ടങ്ങളുള്ള, അങ്ങിങ്ങു പായുന്ന തിമിംഗലങ്ങളോടുകുടിയ, ഇളകിക്കലങ്ങിയ തിരമാലകളുള്ള ജലാന്തര്‍ഭാഗത്ത് കടന്ന് ഗര്‍ജ്ജനംകൊണ്ട് പാതാളവാസികളെ വിറകൊള്ളിച്ച് ഭൂദേവിയ അന്വേഷിച്ചു.

അനന്തരം അസുരാധമനായ ഹിരണ്യാക്ഷനാല്‍ പാതാളത്തിന്നടിയില്‍ കൊണ്ടുവയ്ക്കപ്പെട്ടിരുന്ന ഭൂമിയെ കണ്ട്,ദുഷ്ടദാനവരെ തേറ്റയുടെ അഗ്രംകൊണ്ട് പൊക്കിയെടുത്തു.

ദംഷ്ട്രയുടെ അറ്റത്ത് പറ്റിയ മുത്തങ്ങാമുളകൊണ്ട് അടയാളപ്പെട്ടവനെന്ന പോലെയിരിക്കുന്നവനും തടിച്ച ദേഹത്തോടുകൂടിയവനും ഭൂമിയെ ഉയര്‍ത്തിപിടിച്ചുകൊണ്ട്, കലക്കിമറിക്കപ്പെട്ട ഭയങ്കരമായ ജലത്തോടുകൂടിയ സമുദ്രത്തില്‍നിന്നു പൊങ്ങിവന്നവനുമായ ലീലാവരാഹസ്വരുപിയായ നിന്തിരുവടി രോഗത്തില്‍നിന്ന് രക്ഷിച്ചരുളേണമേ!

No comments:

Post a Comment