ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 April 2020

പഞ്ചസാരം എങ്ങനെ പഞ്ചസാരയായി?

പഞ്ചസാരം എങ്ങനെ പഞ്ചസാരയായി?

വെളുത്ത വിഷമായ പഞ്ചസാര എങ്ങനെ ദേവന് പ്രിയപ്പെട്ടതായി?

ഗുരുവായൂരപ്പന് പഞ്ചസാര കൊണ്ട് തുലാഭാരം!
അമ്പലപ്പുഴ പാൽപ്പായത്തിലും പഞ്ചസാര തന്നെ!
അങ്ങനെയുള്ള പഞ്ചസാര എങ്ങനെ വിഷമാകും?

പഴയ കാലത്തെ പഞ്ചസാര എന്ന് പറഞ്ഞത് എന്തായിരുന്നു എന്ന് നോക്കാം.

മുന്തിരിപ്പഴം, ഇരിപ്പക്കാതൽ, ഇരട്ടി മധുരം, ലന്തക്കുരു, താളി മാതളത്തിൻ്റെ പഴം എന്നീ പ്രകൃതിദത്തമായ അഞ്ചു മധുരവസ്തുക്കളിൽ നിന്ന് എടുക്കുന്നതായിരുന്നു പഞ്ചസാരം.

ഈ അഞ്ചെണ്ണത്തിൽ കരിമ്പ് ഉൾപ്പെട്ടിട്ടില്ല.!!! പിൽക്കാലത്ത് കരിമ്പിൻ മധുരം വേർതിരിച്ചെടുത്ത് അത് വ്യാവസായിക അടിസ്ഥാനത്തിൽ തരികളാക്കിയപ്പോൾ അതിനൊരു പേരിടേണ്ടി വന്നു. ഭാരതത്തിലെ ഒരു പൂജാദ്രവ്യമാം മധുരം പഞ്ചസാരയായതിനാൽ അതിന് പഞ്ചസാരയെന്ന് പേരു കൊടുത്തു.

വ്യവസായികളുടെ ഈ തന്ത്രത്തിൽ പൂജാദ്രവ്യമായ പഞ്ചസാരം ഇന്നത്തെ പഞ്ചസാരയായി മാറി.
അങ്ങനെയത് ദേവന്മാർക്ക് പ്രിയമുള്ളതാക്കി മാറ്റി.

ഇന്ത്യയിൽ 100 വർഷത്തിൽ താഴെ മാത്രം ചരിത്രമുള്ള പഞ്ചസാര നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിലെ പൂജാദ്രവ്യമായതും ഈ തെറ്റിദ്ധരിപ്പിക്കൽ കൊണ്ടാണ്.

പുതിയതായി രൂപപ്പെടുത്തിയ പലതിനും പഴയ പേരിട്ടു കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നതും ഇങ്ങനെയാണ്. മദ്യവും, മാംസവും വിളമ്പുന്ന ഹോട്ടലിന് അമ്പാടി, പാലാഴി എന്നാെക്കെപ്പേരിടുന്നതു കൊണ്ട് അവയുടെ മഹാസങ്കല്പത്തെ പരിചയപ്പെടുത്തിയാലെങ്ങനെയിരിക്കും?
വേദത്തിലെ സുവർണ്ണം - സ്വർണ്ണമെന്ന ലോഹമായിരിക്കണമെന്നില്ല. അത് ജ്വലിക്കുന്ന രശ്മിയാണ്. സൂര്യരശ്മിയായിരിക്കാം. കിരണം എന്നാൽ സൂര്യരശ്മിയാണ്. ആ രശ്മി ആരോഗ്യത്തിന്നമൃതാണ് എന്ന് വേദത്തിലുണ്ട്. പിൽക്കാലത്ത് സ്വർണ്ണം കണ്ടു പിടിച്ചപ്പോൾ തിളങ്ങുന്ന ആ ലോഹത്തിന് സ്വർണ്ണം -സുവർണ്ണം -എന്ന് പേരിട്ടതാണ്. വേദത്തിൽ പരാമർശിച്ച സുവർണ്ണ രശ്മിയായ സൂര്യപ്രകാശത്തിനു പകരം നാം തങ്കഭസ്മമുണ്ടാക്കി ആരോഗ്യം ശരിയാക്കാൻ നോക്കി. കുട്ടികൾക്ക് സ്വർണ്ണം ഉരച്ച് കൊടുക്കാനും തുടങ്ങി.
ചികിത്സയിലെല്ലാം ഈ പൊരുത്തക്കേടുകൾ കാണാം.
ഒന്നിനേയും കൊല്ലരുത് എന്നു പഠിപ്പിക്കുന്ന വേദത്തിൽ ആടിനെ കൊന്ന് അജമാംസ രസായനം ഉണ്ടാക്കാൻ പറയുമോ? അഗ്നിഹോത്രത്തിൽ ഉപയോഗിക്കുന്ന മരക്കമ്പുകൾ പുഴുക്കുത്ത് വീണതായിരിക്കരുത് എന്ന നിർബ്ബന്ധമുണ്ടായിരുന്നു. കാരണം പുഴുകുത്തിയ ദ്വാരത്തിൽ സൂക്ഷ്മജീവികളുടെ മുട്ടയുണ്ടാകാം എന്ന് വൈദികർക്കറിയാമായിരുന്നു. അഹിംസയെ ഇത്രമേൽ മുറുകെ പിടിച്ചിരുന്നവർ ഉദ്ദേശിച്ചത് എന്താണെന്ന് നാം മനസിലാക്കിയതിൽ തെറ്റുപറ്റി. ''അജമെന്നാൽ മുളയ്ക്കാത്തത് - പ്രത്യുൽപ്പാദനശേഷി നഷ്ടപ്പെട്ടത് " എന്നാണർത്ഥം. *അജമാംസമെന്നാൽ മുളയ്ക്കാത്ത ഉഴുന്ന്, പയർവർഗ്ഗം എന്നത് തെറ്റിദ്ധരിച്ചതാണ്.
അഗ്നിഹോത്രത്തിനു പോലും എടുക്കുന്ന വിറകായ ചമത പോലും വൃക്ഷത്തിൻ്റെ ഉണക്കിയ കൊമ്പാണ് ഉത്തമം എന്ന് വേദത്തിൽ പറയുന്നു. പ്രകൃതിസംരക്ഷണത്തിന് പ്രാധാന്യം നൽകിയ വേദം ഒരു തൈയ്യും വേരോടെ പിഴുതാൽ (സമൂലം) പിഴുതെടുക്കാൻ, നശിക്കുമെന്നതിനാൽ, അനുവദിക്കുന്നില്ല.
ൠഷിബുദ്ധിയിൽ നിന്നും നിന്നും സാധാരണ ബുദ്ധിയിലേക്കുള്ള പതനമാണ് ഇതെല്ലാം കാണിക്കുന്നത്.

2 comments:

  1. ഇതുപോലെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു..

    ReplyDelete
  2. ഇതിൻ്റെ രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നാൽ നന്നായി

    ReplyDelete