ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 November 2016

വിരാട് വിശ്വകര്‍മ്മാവ്

വിരാട് വിശ്വകര്‍മ്മാവ്

വിശ്വം കര്‍മ്മ യസ്യ അസൌ വിശ്വകര്‍മ എന്നതാണ് വിശ്വകര്‍മ്മാവ്‌. 

വിശ്വത്തെ സൃഷ്ടിച്ചതിനാല്‍ വിശ്വബ്രഹ്മം വിശ്വകര്‍മ്മാവായി.

സൃഷ്ടിക്കു മുന്‍പ് സര്‍വ്വം ശുന്യമായിരുന്ന അവസ്ഥയില്‍ ശക്തി (ശബ്ദം, ഓംകാരം) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രന്, സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള് എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല്‍ ഈ ബ്രഹ്മം തന്നിലെ 
പഞ്ചാ ശക്തികള്‍
1.ആദിശക്തി
2.ഇച്ചാശക്തി
3.ജ്ഞാനശക്തി
4.ക്രിയാശക്തി
5.പരാശക്തി 
എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു.  ഈ പഞ്ചാ ശക്തികള്‍ യഥാ ക്രമം

പഞ്ചമുഖങ്ങള്‍
1.സദ്യോജാ‍തം
2.വാമദേവം
3.അഘോരം
4.തല്പുരുഷം
5.ഈശാനം 
എന്നി പഞ്ചമുഖങ്ങള്‍ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചു.

"യത് കിഞ്ചിത് ശില്‍പം തത് സര്‍വംവിശ്വകര്‍മ്മജം" 

ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന്‍ വിശ്വകര്‍മ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്‍റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകര്‍മ്മാവ് ലോകത്തിന്‍റെ സൃഷ്ടികര്‍ത്താവാണ്.

അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകര്‍മ്മാവിന്‍റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാ‍ത മുഖം വെളുത്തതും
വാമദേവ മുഖം കറുത്തതും
അഘോര മുഖം ചുവന്നതും 
ഈശാന മുഖം നീലയും
തല്‍പ്പുരുഷമുഖം മഞ്ഞയുമാണ്.

സ്വര്‍ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്‍ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്‌പമാല, സര്‍പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകര്‍മ്മാവ് അണിഞ്ഞിരിക്കുന്നു.

വിശ്വകര്‍മ്മാവിന്‍റെ ആസ്ഥാന നഗരം മഹാമേരു പര്‍വതത്തിലാണ്. അതിന്‍റെ ഉയരം ഒരു ലക്ഷം യോജനയാണ്. 32000 യോജന സമവൃത്തവും നിരപ്പും അതിന്‍റെ നടുവിലാണ് ഭഗവാന്‍ വിശ്വകര്‍മ്മാവിന്‍റെ ആവാസസ്ഥാനം.

വേദങ്ങളിലെ ഭഗവാന്‍ വിരാട് വിശ്വകര്‍മ്മാവ് 

ഋഗ്വേദത്തില്‍ പ്രധാനികളായ ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി, വിഷ്ണു എന്നിവര്‍ ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്‍മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകര്‍മ്മാവിനെയാണ് സംഭോതന ചെയ്യുന്നത്. ഹിരന്യഗര്‍ഭ്ന്‍. പ്രജാപതി തുടങ്ങിയ പേരിലും പരാമര്‍ശിക്കുന്നു.

"ആദിയില്‍ ഹിരന്യഗര്‍ഭ്ന്‍ മാത്രമേ ഉണ്ടായിരുന്നു ഉള്ളു. അവനില്‍ നിന്നാണ് സര്‍വ്വ ചരാചരങ്ങളും ഉണ്ടായത്. ലോകം മുഴുവന്‍ ഹിരന്യഗര്‍ഭ്ന്ടെ ‍കല്പനകള്‍ അനുസരിക്കുന്നു അതിനാല്‍ അവനു മാത്രം ഹവിസര്‍പ്പികുക."
(ഋഗ്വേദം 10 :12 : 1 )

"പ്രപഞ്ച്ങ്ങളെയും ദേവന്മാരെയും സൃഷ്ടിച്ചതും സ്വര്‍ഗ്ഗവും ഭൂമിയും നിര്‍മ്മിച്ചതും വിശ്വകര്‍മ്മവാണ് അതിനാല്‍ അദ്ദേഹത്തെ വന്ദിക്കുക." 
(ഋഗ്വേദം 10:90:2 ) 

"ഈ  വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകര്‍മ്മാവായ പ്രജാപതി ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു."
(ശുക്ലയജുര്‍വേദം 17 : 18   ) 

"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും കുന്നിന്ടെയുംആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും മണ്ണില്‍ കൊഴിഞ്ഞ ഇലകളുടെയും 
നാഥനായ അങ്ങേക്ക്  (വിശ്വകര്‍മ്മാവിന്) മനസ്ക്കാരം."
(കൃഷ്ണയജുര്‍വേദം 4 : 6 -9 ) 

No comments:

Post a Comment