പഞ്ചാരിയും പാണ്ടിയും
മുന്‍വരിയില്‍ നിന്നു കൊട്ടുന്നതിന് പത്ത്-പതിനേഴ് ചെണ്ട വേണം. ബാക്കി ചെണ്ടയെല്ലാം വലംതലയില്‍ താളം പിടിച്ചുകൊണ്ട് പിന്നില്‍ നില്‍ക്കും. വലംതലയും ഇലത്താളവും ഒന്നിടവിട്ട് ഇടകലര്‍ന്ന് വരിവരിയായാണ് ഇടം തലക്കാരുടെ (മേളം കൊട്ടുന്ന ചെണ്ടക്കാരുടെ) പിന്നില്‍ നില്‍ക്കേണ്ടത്.മേളത്തിന്‍റെ പ്രമാണം വഹിക്കുന്ന ചെണ്ടക്കാരന്‍ മുന്നില്‍ ഒത്ത നടുവില്‍ നില്‍ക്കണം. അതിന്‍റെ തൊട്ടുമുമ്പില്‍ അഭിമുഖമായി പ്രധാന കുഴല്‍ക്കാരനും അതിനു പിന്നില്‍ പ്രധാന കൊമ്പുകാരനും നില്‍ക്കും. കുഴല്‍ക്കാരും കൊമ്പുകാരും ചെണ്ടക്കാര്‍ക്ക് അഭിമുഖമായാണ് നില്‍ക്കേണ്ടത്. പ്രാഗത്ഭ്യം കൂടിയ ചെണ്ടക്കാരാണ് പ്രമാണം വഹിക്കുന്ന ചെണ്ടക്കാരന്‍റെ ഇരുവശത്തുമായി നില്‍ക്കുകഇതിനോട് സമാനതകളുള്ള മറ്റൊരു മേളമാണ് പാണ്ടിമേളം. എന്നാല്‍ പാണ്ടി മേളത്തിന് കേരളീയത ഒരല്‍പ്പം കുറവാണെന്ന് വേണമെങ്കില്‍ വാദിക്കാം. അല്‍പ്പമൊരു അസുരവാദ്യ ഛായയും പാണ്ടിമേളത്തിനുണ്ട്.പാണ്ടിമേളം ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്താണ് നടത്താറുള്ളത്.ക്ഷേത്രങ്ങളില്‍ പ്രധാന കവാടത്തിനു മുമ്പില്‍ നിന്ന് കൊട്ടിത്തുടങ്ങി ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്ത് അഞ്ച് കാലങ്ങളില്‍ കൊട്ടിത്തീര്‍ക്കുകയാണ് പതിവ്.അല്‍പ്പസ്വല്‍പ്പം വ്യത്യാസത്തോടെ മലബാറിലും കൊച്ചിയിലും പഞ്ചാരിമേളം എല്ലാ ക്ഷേത്രോത്സവങ്ങളിലും ഉണ്ടാവാറുണ്ട്. ചെമ്പട, അടന്ത, അഞ്ചാംതല, ധ്രുവം, ഛമ്പ, നവം, കല്‍പ്പം, ഏകാദശം എന്നിവയാണ് മറ്റ് പ്രധാന ചെണ്ടമേള താളങ്ങള്‍.
No comments:
Post a Comment