ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 November 2016

ശിവലിംഗങ്ങൾ അഞ്ചു തരം

ശിവലിംഗങ്ങൾ അഞ്ചു തരം

ഹൈന്ദവശാസ്ത്ര പ്രകാരം ആരാധിക്കപ്പെടുന്ന  ത്രിമൂർത്തികളിൽ  പ്രധാനിയാണ് സംഹാരമൂർത്തിയായ ശിവൻ. ശിവനെ കുറിക്കുന്ന രൂപങ്ങളിൽ പ്രധാനമാണ് ശിവലിംഗം. സാധാരണയായി ഇളകുന്നവയെന്നും ഇളകാത്തവയെന്നും രണ്ടു തരം ശിവലിംഗങ്ങളാണ് ഉള്ളത്. അതായത് ഒരു ക്ഷേത്രത്തിൽ പ്രതിഷിക്കപ്പെട്ടതോ സ്വയംഭൂവായതോ ആയ ശിവലിംഗങ്ങൾ. മണ്ണ്, ലോഹം, രത്നം, മരം, കല്ല്, എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ഇളകുന്ന ശിവലിംഗങ്ങൾ.  ഓരോ തരാം ശിവലിംഗത്തിനും ഓരോ ഫലപ്രാപ്തിയാണുള്ളത്. അതിനാൽ , ശിവലിംഗങ്ങളെക്കുറിച്ചു വ്യക്തമായി അറിഞ്ഞ ശേഷം  വേണം പൂജ ചെയ്യാൻ. സ്വർണലിംഗത്തിൽ ആരാധന നടത്തുന്നത് ധനാഗമനത്തിനു സഹായിക്കും എന്നാണ് വിശ്വാസം. ആണ്‍കല്ല് കൊണ്ട് ലിംഗങ്ങളും പെണ്‍കല്ല് കൊണ്ട് പീഠങ്ങളും  നിർമ്മിച്ചാണ് ക്ഷേത്രങ്ങളിൽ ശിവലിംഗാരാധന നടത്തി വരുന്നത്.  ഹൈന്ദവ ആചാരപ്രകാരം ആരാധിക്കപ്പെടുന്ന ശിവലിംഗങ്ങൾ പ്രധാനമായും  അഞ്ചായി തരം തിരിച്ചിരിക്കുന്നു.

ആദ്യത്തേത് ജ്യോതിർലിംഗം എന്നറിയപ്പെടുന്നു. ഭൂമിയിൽ നിന്നു സ്വയം ഉടലെടുത്ത സ്വയംഭൂ ശിവലിംഗങ്ങളാണ് ജ്യോതിർലിംഗങ്ങൾ. കേരളത്തിലെധാരാളം ക്ഷേത്രങ്ങളിൽ സ്വയംഭൂശിവലിംഗങ്ങൾ അഥവാ ജ്യോതിർലിംഗങ്ങൾ വച്ച് ആരാധിച്ചു വരുന്നു.

രണ്ടാമത്തേത് ബിന്ദുലിംഗം. ശബ്ദം പുറത്തുവരാത്ത രീതിയിൽ പഞ്ചാക്ഷരി ജപിക്കേണ്ട ഇടമാണ് ബിന്ദുലിംഗ പ്രതിഷ്ഠയുള്ള ദേവാലയം. അവിടെ ശിവസാന്നിധ്യം ഉറപ്പാണ്. 

മൂന്നാമത്തേത് പ്രതിഷ്ഠാലിംഗം എന്നറിയപ്പെടുന്നു. ക്ഷേത്രങ്ങളില്‍ അഷ്ടബന്ധമിട്ടുറപ്പിച്ചിരിക്കുന്ന  പ്രതിഷ്ഠാ  ലിംഗമാണിത്. കല്ലിലോ ലോഹങ്ങളിലോ ആയിരിക്കും ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത്തരം ശിവലിംഗത്തിന് മൂന്നു  ഭാഗങ്ങൾ ഉണ്ടായിരിക്കും. ഏറ്റവും താഴെ ബ്രഹ്മഭാഗം, അഷ്ടകോണാകൃതിയിലുള്ള മദ്ധ്യഭാഗം വിഷ്ണുഭാഗം, മുകളിലായി രുദ്രഭാഗം അഥവാ പൂജാഭാഗം 

നാലാമത്തേത് പരലിംഗം എന്നറിയപ്പെടുന്നു . രസലിംഗം, ബാണലിംഗം, സുവര്‍ണലിംഗം എന്നീ മൂന്നു തരം ലിംഗങ്ങളാണ് പരലിംഗങ്ങളുടെ ഗണത്തിൽ പെടുന്നത്. ഇതിൽ രാജാക്കന്മാർ പണ്ട് ആരാധിച്ചിരുന്നത് ബാണലിംഗത്തെയാണ്. സുവർണ ലിംഗത്തെ ആരാധിക്കുന്നിടത്ത് ധനം വർദ്ധിക്കുമെന്നും വിശ്വസിക്കുന്നു.  

അഞ്ചാമത്തേത്വൂ ഗുരുലിംഗമാണ് . വലുപ്പത്തിൽ  മുന്നിട്ടു നിൽക്കുന്നു എന്നതിന് പുറമെ, ഐശ്വര്യത്തിന്റെ നിറ സ്രോതസ്സായാണ് ഗുരുലിംഗത്തെ കാണുന്നത്.  

No comments:

Post a Comment