ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 November 2016

വിമാനശാസ്ത്രം

ചോദ്യവും ഉത്തരവും

വിമാനം റൈറ്റ് സഹോദരന്മാർ കണ്ടു പിടിച്ചതല്ലെന്നും, ഭാരതീയർ ആണ് വിമാനം ആദ്യമായി പറത്തിയതെന്നും ഒരു പോസ്റ്റ് കണ്ടു. അത് ശരിയാകാൻ സാദ്ധ്യത ഉണ്ടോ?
            
മറുപടി
താങ്കൾ ആദ്യം ഒരു ഋഗ്വേദം വാങ്ങി വായിച്ചു പഠിക്കുക എന്നിട്ട് ഞാൻ പറയുന്ന കാര്യങ്ങളുമായി തട്ടിച്ചു നോക്കുക അപ്പോൾ സത്യം താങ്കൾക്ക് മനസ്സിലാകും

ശ്രീ  ആചാര്യ എം ആർ രാജേഷിന്റെ  വിമാനശാസ്ത്രം വേദങ്ങളിൽ എന്ന കൃതി വൈമാനിക ശാസ്ത്രത്തെക്കുറിച്ച് നമുക്ക് പല അറിവുകളും തരുന്നു. മനുഷ്യ ചരിത്രത്തിലെ ആദിമ ഗ്രന്ഥമായ ഋഗ്വേദത്തിൽ പലതരത്തിലുള്ള ഗതാഗത ഉപാധികളെ കുറിച്ച് പരാമർശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

1. ജലയാനം
വെള്ളത്തിലും ,വായുവിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-6.58.3)

2. കാര
വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-9.14.1)

3. ത്രിതല
മൂന്ന് നിലകളിലുള്ള വാഹനം
(ഋഗ്വേദം-3.14.1)

4. ത്രിചക്രരഥ
മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-4.36.1)

5  വായുരഥ
കാറ്റിന്റേയും ,വിവിധവാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വാഹനം
(ഋഗ്വേദം  5.41.6)

6. വിദ്യുത്രഥം
വൈദ്യുതിയുടെ  സഹായത്താൽ. പ്രവർത്തിക്കുന്ന വാഹനം
(ഋഗ്വേദം  3.14.1)

സമുദ്രം കടക്കാൻ ഉപയോഗിക്കുന്ന രഥങ്ങൾ അഥവാ കപ്പലുകൾ ഉണ്ടാക്കുന്ന പണിക്കാരനെ രാജ്യധര എന്ന് പറയുന്നു. ആയിരത്തോളം ആളുകളെ ഒരേ സമയം വഹിച്ചു കൊണ്ട് പോകാൻ കഴിവുള്ള വിമാനം നിർമ്മിക്കുന്നവനെ  പ്രാണധര എന്നും വിളിച്ചിരുന്നു എന്ന്  കഥാസരിത്സാഗരത്തിൽ കാണുന്നു. ഈ വാഹനങ്ങൾക്ക്  ചിന്തയേക്കാൾ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.

അനശ്വോ ജാതോ അനഭീശുരുക്ഥ്യോ
രഥസ്ത്രിചക്രഃപരി വർത്തതേ രജഃ
മഹത്തദ്വോ ദേവ്യസ്യ പ്രവാചനം ദ്യാമൃഭവഃ
പൃഥിവീം യച്ച പുഷ്യഥ.
(ഋഗ്വേദം)

അർത്ഥം :-
നിങ്ങൾ അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളിൽ ഭൂമിയിലും ,വെള്ളത്തിലും ,ആകാശത്തിലും സഞ്ചരിച്ച് എെശ്വര്യങ്ങളെ നേടി പൂർണ്ണ സുഖത്തെ അനുഭവിക്കുന്നവരാകട്ടെ!

പ്രസിദ്ധ ഗവേഷകനായ  ഡോ-വ്യാഷേസ്ളാവ് സെയ്റ്റ്സേവ്പറഞ്ഞത് ഇങ്ങിനെയാണ് ഭാരതീയ വൈദിക സാഹിത്യത്തിൽ പറക്കാൻ കഴിവുള്ള യന്ത്രങ്ങളെ കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. വിമാനം എന്നാണ് അത്തരം യന്ത്രങ്ങളെ പോതുവായി പറഞ്ഞിരുന്നത്. ഭാരതീയ ഇതിഹാസങ്ങളായ രാമായണത്തിലും, മഹാഭാരതത്തിലും ഇത്തരം വിമാനങ്ങളെകുറിച്ച് പറയുന്നുണ്ട്. ക്ഷണനേരം കൊണ്ട് ചീറിപ്പൊങ്ങി ആകാശത്തിൽ ഒരു ധൂമകേതുവിനെപ്പോലെ അപ്രത്യക്ഷമാകുന്ന രണ്ട് നിലകളോട് കൂടിയ അനേകം ജനാലകളുള്ള ദിവ്യ രഥങ്ങളെക്കുറിച്ച് രാമായണത്തിലും സൂര്യ നക്ഷത്രാദി മണ്ഡലങ്ങളിലേക്ക് പറക്കുവാൻ കഴിവുള്ള വ്യോമയാനങ്ങളെക്കുറിച്ച് മഹാഭാരതത്തിലും മറ്റു പല സംസ്കൃത ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്

തിയോ സഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളാണ് കേണൽ ഹെന്റി എസ് ഓൾക്കോട്ട് '  അദ്ദേഹം പറയുന്നു.....
പൗരാണിക ഭാരതീയർക്ക് വ്യോമയാനങ്ങൾ നിയന്ത്രിക്കാനും അതിലിരുന്ന് യുദ്ധം ചെയ്യാനും കഴിവുണ്ടായിരുന്നു.

സാല്യൻ വായുവിൽ നിന്നു കൊണ്ട് ദ്വാരകയെ ആക്രമിച്ചത് കെട്ടുകഥയല്ല എന്ന് സാരം.

11 comments:

  1. അതെങ്ങനെയാണ് ജി? ഇതു വെറും imagination ആയിക്കൂടേ? മാത്രമല്ല വേദകാലത്ത് വിമാനങ്ങള് പറന്നിരുന്നു എന്നതിന് ഈ പരാമര്ശങ്ങളില് കവിഞ്ഞ് എന്ത് solid evidence ആണ് ഉള്ളത്? ഒരു വിമാനം പറന്നുയരാന് വേണ്ട ശാസ്ത്രതത്വങ്ങളെക്കുറിച്ച് വേദങ്ങളില് പറയുന്നുണ്ടോ? പറന്നിരുന്നൂന്ന് മാത്രം പറഞ്ഞാല് പോരല്ലോ എങ്ങനെ പറന്നൂന്ന് കൂടി പറയൂ. എന്കില് അംഗീകരിക്കാം. ഞാന് ഇതിനെ കുറിച്ച് പഠിക്കുന്ന വിദ്യാര്ത്ഥി ആയതോണ്ടാണ് ചോദിക്കുന്നേ.

    ReplyDelete
    Replies
    1. താങ്കൾ ഏതു ശാസ്ത്രം ആണ് ഈ വിഷയം പഠിക്കാൻ ഉപയോഗിക്കുന്നത് ?@Narasimhan

      Delete
  2. അതെങ്ങനെയാണ് ജി? ഇതു വെറും imagination ആയിക്കൂടേ? മാത്രമല്ല വേദകാലത്ത് വിമാനങ്ങള് പറന്നിരുന്നു എന്നതിന് ഈ പരാമര്ശങ്ങളില് കവിഞ്ഞ് എന്ത് solid evidence ആണ് ഉള്ളത്? ഒരു വിമാനം പറന്നുയരാന് വേണ്ട ശാസ്ത്രതത്വങ്ങളെക്കുറിച്ച് വേദങ്ങളില് പറയുന്നുണ്ടോ? പറന്നിരുന്നൂന്ന് മാത്രം പറഞ്ഞാല് പോരല്ലോ എങ്ങനെ പറന്നൂന്ന് കൂടി പറയൂ. എന്കില് അംഗീകരിക്കാം. ഞാന് ഇതിനെ കുറിച്ച് പഠിക്കുന്ന വിദ്യാര്ത്ഥി ആയതോണ്ടാണ് ചോദിക്കുന്നേ.

    ReplyDelete
  3. വിമാന ശാസ്ത്രം ഒരു സാങ്കൽപ്പിക കഥയാണെങ്കിൽ National Geography, History എന്നീ അന്താരാഷ്ട്ര channel ലുകളിൽ ഒരു documentary വരുമായിരുന്നോ? History channel ൽ
    Ancient Alienട എന്ന മറ്റൊരു documentary യുടെ ഒരുഭാഗം മുഴുവനും ഭാരതീയ വൈമാനീകശാസ്ത്രത്തെ കുറിച്ചായിരുന്നു. അത് Youtube ൽ ഇപ്പോഴും ലഭ്യമാണ്.
    ഇനി അത് വെറും സങ്കൽപ്പമാണെന്നിരിക്കട്ടെ എന്നാലും വിമാന ശാസ്ത്രത്തിൽ വിമാനം എങ്ങനെയായിരിക്കണം അതിന്റെ ഘടന Speed തുടങ്ങിയ നിരവധി കാര്യങ്ങൾ വിശദമായി പരാമർശിക്കുന്നുണ്ട്. ഇത് വെറും സങ്കൽപ്പമാണെന്ന് പറഞ്ഞ് തള്ളാവുന്ന കാര്യമാണോ?

    ReplyDelete
  4. Ancient aliens കേട്ടിട്ടുണ്ട്. TRPക്ക് വേണ്ടി അവര് എന്തും എഴുതും കാണിക്കും. അതിനൊക്കെ ആധികാരികത അവകാശപ്പെടുകാന്ന് വെച്ചാല്... ഘടനയുടെ blue prints കണ്ടിട്ടുണ്ട് പക്ഷേ അത് പറക്കും എന്ന് ഒരു aeronautical engineerഉം പറഞ്ഞുകേട്ടിട്ടില്ല
    ഗുരുജി പോലും ഇത് അംഗീകരിച്ചില്ല.

    ReplyDelete
    Replies
    1. വിമാന ശാസ്ത്രതെ കുറിച്ച് ആദികാരികമായി നമ്മുടെ പുർവികർ പല ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്.

      അതിന്റെ ഘടനയുടെ blue prints കണ്ടിട്ടുണ്ട് എന്ന് നിങ്ങളും സമ്മതിക്കുന്നു.

      ''പക്ഷേ അത് പറക്കും എന്ന് ഒരു aeronautical engineer ഉം പറഞ്ഞുകേട്ടിട്ടില്ല
      ഗുരുജി പോലും ഇത് അംഗീകരിച്ചില്ല". ആ ഒരു കാരണം കൊണ്ട്. അങ്ങനെ ഒന്ന് ഇല്ല എന്ന് പറയുവാൻ പറ്റുമോ ?
      നമ്മുക്ക് അതിനെ പറ്റി ഇന്നും കുടുതല്‍ അറിയുവാനും പഠിക്കുവാനും സാതിച്ചിട്ടില്ല എന്ന് സമ്മതിക്കുന്നത് അല്ലെ നല്ലത്

      തീ ഉണ്ടവാതെ പുക ഉണ്ടവുമോ ?

      Delete
  5. ആ ഒരു കാരണം കൊണ്ട്. അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എന്നും പറയുവാൻ പറ്റില്ലല്ലോ..

    അറിയാനും പഠിക്കാനും എന്തുകൊണ്ട് സാധിക്കുന്നില്ല ജി? പിന്നെ blue prints എന്ന് പറഞ്ഞത് ഏതെന്കിലും വിദ്വാന് വരച്ചുണ്ടാക്കിയതും ആവാമല്ലോ

    Hindu scripturesല് എവിടെയാണ് flight mechanics എന്ന് ചോദിച്ചാല് ക്രത്യമായ ഒരു ഉത്തരമുണ്ടോ? ആധികാരികത പിന്നീടല്ലേ... അതിന് കഴിയാത്തിടത്തോളം കാലം വൈമാനികശാസ്ത്രം അംഗീകരിക്കപ്പൊടും എന്ന് തോന്നുന്നില്ല

    ReplyDelete
    Replies
    1. Harward യൂണിവേഴ്സിറ്റിയിലും ജർമ്മനിയിലും ഇതിനെ കുറിച്ച് പ്രതിപാദിക്കുന്ന വേദ താളിയോലകളും മറ്റും നൂറ്റാണ്ട് കൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നും നഷ്ടപ്പെട്ട് പല രാജ്യങ്ങളിലൂടെ കൈമാറ പെട്ടും മറ്റും അവിടെ എത്ത പെട്ടു

      Delete
    2. Harward യൂണിവേഴ്സിറ്റിയിലും ജർമ്മനിയിലും ഇതിനെ കുറിച്ച് പ്രതിപാദിക്കുന്ന വേദ താളിയോലകളും മറ്റും നൂറ്റാണ്ട് കൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നും നഷ്ടപ്പെട്ട് പല രാജ്യങ്ങളിലൂടെ കൈമാറ പെട്ടും മറ്റും അവിടെ എത്ത പെട്ടു

      Delete
  6. Indian Ethics Rich in Knowledge......

    ReplyDelete
  7. ഭാരതീയ വിമാനശാസ്ത്രത്തിൽ ഒരു ഇന്ധനം മെർക്കുറിയാണെന്ന് പ്രതിപാതിച്ചിരിക്കുന്നു ഇന്ന് എയറോനോട്ടിക്സ് അത് സാധ്യമാണ് ഞങ്ങൾ മെർക്കുറി ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള പരീക്ഷപത്തിലാണ് എന്ന് പറയുന്നു

    ReplyDelete