ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 November 2016

ഏകലവ്യൻ

ചോദ്യവും ഉത്തരവും

ചോദ്യം
ഗുരുദക്ഷിണയായി പെരുവിരൽ അറുത്തു വാങ്ങിയ ആചാര്യൻ
ബ്രാഹ്മണനോ ശൂദ്രനോ ?

ഉത്തരം
നിഷാദ രാജാവായ ഹിരണ്യധനുസ്സിന്റെ വളർത്തു പുത്രനും അനന്തരാവകാശിയുമാണ്  ഏകലവ്യൻ .ജന്മനാ അയോധനകലയിൽ പ്രാവീണ്യമുള്ള വ്യക്തിയുമാണ് .ശാസ്ത്രീയമായി പഠനം നടത്തുവാനാണ് ഹസ്തിനപുരിയിലെ ഗുരുവായ ദ്രോണാചാര്യരുടെ അടുത്ത് പോയത്. ആദ്യം ഗുരു വിദ്യ കൊടുക്കില്ലെന്ന് പറഞ്ഞു. അതിന് കാരണമായി ഓരോരുത്തർ പറയുന്നത് ഏകലവ്യൻ ശൂദ്രനായത് കൊണ്ടാണ് എന്നാണ്.എന്നാൽ ഏകലവ്യൻ രാജകുമാരനാണെന്നും, ക്ഷത്രിയനാണെന്നും സൗകര്യപൂർവ്വം അവർ മറക്കുന്നു.

പാത്രം അറിഞ്ഞേ വിദ്യ നൽകാവൂ അതിനാൽ അന്ന് ഏത് ഗുരുവായാലും ശിഷ്യനെ പരീക്ഷിച്ചേ വിദ്യ നൽകൂ. ഇവന് സുസ്ഥിരമായ ഉറച്ച മനസ്സുണ്ടോ എന്ന് പരീക്ഷിച്ചറിയും ചിന്മയാനന്ദ സ്വാമികളെ പറ്റി താങ്കൾ കേട്ടിരിക്കും എന്ന് കരുതുന്നു.അദ്ദേഹം മുൻ പേര് ബാലകൃഷ്ണമേനോൻ എന്നായിരുന്നു ഒരു ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരും.ഇടതു പക്ഷ ചിന്താഗതിക്കാരനും ആയിരുന്നു. ഹിമാലയത്തിൽ തപോവനസ്വാമികളെ ഇൻറർവ്യു ചെയ്യാൻ പോയപ്പോളാണ് വേദാന്തം പഠിക്കണം എന്ന മോഹമുദിച്ചത്.ആദ്യം ഗുരു വിസമ്മതിച്ചു.ഒടുവിൽ വളരെ ദൂരെയുള്ള ഒരാശ്രമത്തിൽ നിന്നും കത്ത് വാങ്ങി വരാൻ പറയുകയും ചെയ്തു. ആശ്രമത്തിൽ നിന്നും കത്ത് കൊടുത്തില്ല വീണ്ടും രണ്ടോ മൂന്നോ തവണ വളരെ ദൂരത്തുള്ള ആശ്രമത്തിലേക്ക് നടന്ന് പോകുകയും തിരിച്ചു തപോവനസ്വാമികളുടെ അടുത്തെത്തൂകയും ചെയ്തു ഈ കഷ്ടപ്പാട് സഹിക്കുന്നത് കണ്ടപ്പോൾ ഇയാൾക്ക് വേദാന്ത പഠനത്തിൽ അതീവ താൽപര്യം ഉണ്ടെന്ന് മനസ്സിലാക്കിയ സ്വാമികൾ ശിഷ്യനായി സ്വീകരിക്കുകയും ഒടുവിൽ ചിന്മയാനന്ദ എന്ന സന്യാസി നാമം സ്വീകരിക്കുകയും ചെയ്തു.

അപ്പോൾ ആദ്യം നിരുത്സാഹപ്പെടുത്തുകയും നിഷേധിക്കുകയും ചെയ്യുക എന്നത് ഗുരു  പാത്രശുദ്ധി തിരിച്ചറിയാനാണ്.അതിൽ ശിഷ്യൻ വിജയിക്കണം.ഇവിടെ ഏകലവ്യൻ കുറുക്കുവഴി സ്വീകരിച്ചു ദ്രോണരുടെ പ്രതിമ വെച്ച് ഗുരുവിന്റെ അനുമതി ഇല്ലാതെ സ്വന്തമായ പഠനം തുടങ്ങി. എന്നാൽ വിദ്യ പൂർണ്ണ മല്ല കാരണം ഏതൊക്കെ അസ്ത്രം ഏതോക്കെ സന്ദർഭങ്ങളിൽ പ്രയോഗിക്കണം? എങ്ങിനെ അത് പിൻ വലിക്കണം? ശത്രുവിന്റെ കഴിവും കഴിവുകേടും പെട്ടെന്ന് മനസ്സിലാക്കി ഏത് അസ്ത്രം പ്രയോഗിക്കണം? എന്ന് തുടങ്ങിയ കാര്യങ്ങൾ ഗുരുമുഖത്ത് നിന്നേ പഠിക്കാൻ പറ്റൂ! ഒരു രാജാവാകാൻ പോകുന്ന വ്യക്തി അർദ്ധജ്ഞാനിയായാൽ ആർക്കാണ് ദോഷം? ഏകലവ്യനും, നിഷാദരാജ്യത്തിനും അതിനാൽ അയാളെ അതിൽ നിന്നും മുടക്കിയേ പറ്റൂ! ഇതാണ് ദ്രോണരുടെ ചിന്ത

സംസ്കൃതത്തിൽ  വധം, മരണം, ഭേദിക്കുക എന്നീ അർത്ഥം വരുന്ന പദങ്ങൾക്ക് ഉപയോഗശൂന്യമാക്കുക എന്ന അർത്ഥം കൂടിയുണ്ട്. സംസ്കൃതഭാഷയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്യുമ്പോൾ സംസ്കൃതത്തിൽ ആ വാക്ക് ഏതർത്ഥത്തിലാണ് പ്രയോഗിച്ചത് എന്ന അറിവില്ലെങ്കിൽ ആകെവികൃതമായിപ്പോകും .ഇവിടെ പേരുവിരൽ മുറിച്ചു വാങ്ങി എന്നത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല .കാരണം മുറിച്ചു വാങ്ങിയാൽ വികലാംഗനാകും.ഒരു വികലാംഗന് രാജാവാകാൻ അന്നത്തെ നിയമം അനുവദിക്കുന്നില്ല അങ്ങിനെ ചെയ്യാൻ ഏക,ലവ്യൻ എന്ത് തെറ്റാണ് ചെയ്തത്? അപ്പോൾ പെരുവിരൽ മുറിച്ചു കളയുന്നതിന് തുല്യമാണ് അത് ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികൾ തടയുക എന്നുള്ളത്. അപ്പോൾ വികലമായി പഠിച്ച ഈ വിദ്യ ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഏകലവ്യനെ ക്കോണ്ട് സത്യം ചെയ്യിച്ചു. അതാണ് സംഭവിച്ചത്.അല്ലാതെ പെരുവിരൽ യാതൊരു കാരണവും കൂടാതെ മുറിച്ചു വാങ്ങിയതല്ല. മാത്രമല്ല പിതാവ് ബ്രാഹ്മണൻ ആയിരുന്നെങ്കിലും കർമ്മത്താൽ ദ്രോണർ ക്ഷത്രിയനാണ്.

ഇന്ന് സഞ്ജയന്റെ കഥ പോലെയാണ് എല്ലാവരും പുരാണ കഥ വ്യാഖ്യാനിക്കുന്നത്..
മലയാളത്തിലെ എക്കാലത്തേയും ആക്ഷേപഹാസ്യ സാമ്രാട്ടായ സഞ്ജയൻ എന്ന മാർക്കോത്ത് രാമുണ്ണിമേനോൻ ഒരു കഥ എഴുതിയിട്ടുണ്ട്  അദ്ദേഹത്തിന്റെ സുഹൃത്തും അച്ചനുമായ ഒരു കൃസ്ത്യൻ അദ്ധ്യാപകൻ മദ്യവർജ്ജനത്തിന് വേണ്ടി ജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ട് നടക്കുന്ന സമയം .ഒരു ദിവസം അച്ചനായ അദ്ധ്യാപകൻ  മദ്യപന്മാരുടെ നിറഞ്ഞ സദസ്സിൽ വെച്ച് ഒരു പരീക്ഷണം നടത്തി. രണ്ടു ജാറുകൾ കൊണ്ടു വന്നു. ഒന്നിൽ വെള്ളവും മറ്റേതിൽ ചാരായവും ഒഴിച്ചു  രണ്ടിലും കുറച്ച് വിരകളെ ഇട്ടു. അൽപ്പ സമയത്തിനൂള്ളിൽ ചാരായത്തിലെ വിരകൾ ചത്തു വെള്ളത്തിലെ വിരകൾ അപ്പോളും ജീവനോടെ ഉണ്ട്. അപ്പോൾ അദ്ധ്യാപകൻ സദസ്സിനോട് ചോദിച്ചു "ഇതിൽ നിന്നും നിങ്ങൾക്ക് എന്ത് മനസ്സിലായി? "  ഉടനെ ഒരു മദ്യപൻ പ്രതികരിച്ചു "ചാരായം കുടിക്കുന്നത് വളരെ നല്ലതാണ്.കാരണം വയറ്റിലുള്ള വിരകൾ ഒക്കെ നശിച്ചു പോകും

ഇത് പോലെ യാണ് പല പണ്ഡിതന്മാരും പുരാണ കഥകളെ വ്യാഖ്യാനിക്കുന്നത് അത് കൊണ്ട് തന്നെ സമൂഹത്തിൽ പുരാണത്തിലെ നന്മ കാണാൻ കഴിയുന്നില്ല. ഇനി നിങ്ങൾക്കും വിശ്വസിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. കൂറച്ച് പേർക്ക് ഈ പോസ്റ്റ് ഉപകാരപ്രദമാകും എന്ന് ഉറപ്പ്!

No comments:

Post a Comment