ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 November 2016

പഞ്ച ഋഷികള്‍

പഞ്ച ഋഷികള്‍

ബ്രഹ്മാണ്ട പുരാണത്തില്‍ ആണ് ഈ ഋഷികളെ കുറിച്ചു കൂടുതല്‍ പറയുന്നത്. ഭഗവാന്റെ അഞ്ചു മുഖങ്ങളില്‍ നിന്നും അഞ്ച് ബ്രഹ്മ ഋഷികള്‍ ഉണ്ടായി. ഇവര്‍
1.സനക ബ്രഹ്മഋഷി
2.സനാതന ബ്രഹ്മഋഷി
3.അഭുവസന ബ്രഹ്മഋഷി
4.പ്രജ്ഞസ ബ്രഹ്മഋഷി
5.സുവര്‍ണ്ണസ ബ്രഹ്മഋഷി
എന്നീ പേരുകളില്‍ അറിയപ്പെടുന്നു എന്ന് വസിഷ്ഠ പുരാണത്തില്‍ പറയുന്നു. ഇവര്‍ പഞ്ച ഗോത്രങ്ങലായും അറിയപ്പെടുന്നു. ഇവര്‍ തന്നെയാണ് ബ്രഹ്മാവ്‌, വിഷ്ണു, പരമശിവന്‍, സൂര്യന്‍, ഇന്ദ്രന്‍ എന്ന് സങ്കല്‍പം. വിരാട് വിശ്വകര്‍മ്മാവിന്റെ പുത്രന്‍മാരായ മനു, മയാ, തൊഷ്ഠ, ശില്പി, വിശ്വഗ്ന എന്നി പഞ്ച ഋഷി ശില്പികള്‍ക്കും ഇതേ ഗുണഗണങ്ങള്‍ തന്നെയാണ്.  സൃഷ്ടി നടത്തുക മാത്രമല്ല അവയ്ക്ക് ആവശ്യമായ പ്രമാണങ്ങളും തത്വങ്ങളും ഉണ്ടാക്കുക കൂടി ചെയ്‌തു വിശ്വകര്‍മ്മാവ്.

സനക ബ്രഹ്മഋഷി
വിരാട് വിശ്വകര്‍മ്മാവിന്റെ പൂര്‍വ ദിശ മുഖത്ത് നിന്നുമാണ് സനക ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് ലോക പരിപാലനത്തിനായി പരമശിവനു ശുലവും, വിഷ്ണുവിന് ചക്രവും, ബ്രഹ്മാവിന് പാശവും കൊടുത്തത്.

സനാത ബ്രഹ്മ ഋഷി   
വിരാട് വിശ്വകര്‍മ്മാവിന്റെ ദക്ഷിണ ദിശാ മുഖത്ത് നിന്നുമാണ് സനാത ബ്രഹ്മ ഋഷി ജനിച്ചത്‌. ദാരു കര്‍മ്മത്തില്‍ വിദ്ധക്തനായ ഇദ്ദേഹമാണ് കൃഷിക്കവിശ്യമായ ആയുധങ്ങള്‍ നിര്‍മ്മിച്ചത്. സഞ്ചരിക്കുവാനുള്ള വാഹനവും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.  

പ്രജ്ഞ്സ ബ്രഹ്മ ഋഷി 
വിരാട് വിശ്വകര്‍മ്മാവിന്റെ ഉത്തര ദിശാ മുഖത്ത് നിന്നുമാണ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹം മഹാ ശില്പിയും ക്ഷേത്രം, മണ്ഡപം, ഗോപുരം, തുടങ്ങിയവയുടെ പരികല്പകന്‍ കൂടിയാണ്.

അഭുവന ബ്രഹ്മ ഋഷി
വിരാട് വിശ്വകര്‍മ്മാവിന്റെ പശ്ചിമ ദിശാ മുഖത്ത് നിന്നുമാണ് അഭുവന ബ്രഹ്മ ഋഷി ജനിച്ചത്‌. ഗൃഹസ്ഥ ധര്മതിന്ടെ കര്‍ത്താവാണ് ഇദ്ദേഹം. ഗൃഹത്തിന് ആവശ്യമായ പാത്രങ്ങളും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.

സുപര്‍ണ്ണ ബ്രഹ്മ ഋഷി
പഞ്ച മുഖങ്ങളില്‍ മുകളിലേക് നോക്കുന്ന മുഖത്തില്‍ നിന്നുമാണ് സുപര്‍ണ്ണ ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് കിരീടം, ആഭരണങ്ങള്‍ മുതലായവ കണ്ടുപിടിച്ചത്

No comments:

Post a Comment