ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 November 2016

ഹിന്ദുക്കൾ ഏകദൈവ വിശ്വാസി..

ഹിന്ദുക്കൾ ഏകദൈവ വിശ്വാസി...

ഹിന്ദുക്കൾ ഏകദൈവ വിശ്വാസികളാണ് എന്ന് വേദത്തിൽ പറയുന്നു .എന്നാൽ പിന്നെ എന്തിനാണ് അരൂപിയായ ദൈവത്തിന് നിരവധി രൂപം വെച്ച് പൂജിക്കുന്നത്?ഗണപതി, ഭഗവതി, അയ്യപ്പൻ, വിഷ്ണു ശിവൻ. ഇവരൊക്കെ ആരാ?

      
ഋഗ്വേദത്തിലെ ഒരു മന്ത്രം ഇവിടെ പറയാം

ഇന്ദ്രം മിത്രം വരുണമഗ്നിമാഹു-
രഥോ ദിവ.്യഃസസുപർണ്ണോ ഗരുത്മാൻ
ഏകം സത് വിപ്രാ ബഹുധാ വദന്തി
അഗ്നിം യമം മാതരീശ്വാനമാഹുഃ

അർത്ഥം
ജനങ്ങൾ അദ്ദേഹത്തെ ഇന്ദ്രൻ മിത്രൻ വരുണൻ അഗ്നി എന്ന് പറയുന്നു. ദിവ്യനായി സുപർണ്ണനായിരിക്കുന്ന ഗരുഡനും അദ്ദേഹമാകുന്നു. സത്തായിട്ടുള്ളത് ഒന്നേയുള്ളൂ. ജ്ഞാനികൾ അതിനെ പലപ്രകാരത്തിൽ പറയുന്നു. അഗ്നി, യമൻ മാതരീശ്വാവ്  എന്നിങ്ങനെ. അതിൽ നിന്ന് അതായത് ബ്രഹ്മത്തിൽ നിന്നാണ് പ്രാണനും മനസ്സും, ഇന്ദ്രിയങ്ങളും, ആകാശവും, അഗ്നിയും, ജലവും, സകലതിനേയും ധരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയും ജനിക്കുന്നത്.

അനേകം നാമങ്ങൾ ഉണ്ടെങ്കിലും അതൊക്കേ ഒന്നിന്റെ നാമങ്ങൾ തന്നെയാണ് എന്ന് മേൽ പറഞ്ഞ മന്ത്രത്തിൽ നിന്ന് മനസ്സിലായല്ലോ! ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ആ ഈശ്വര ശക്തി തന്നെ! എല്ലാ ഇടത്തും നിറഞ്ഞ് നിൽക്കുകയാണെങ്കിൽ നമ്മുടെ ഉള്ളിലും നിറഞ്ഞ് നിൽക്കുന്നത് ആ ശക്തി തന്നെയാണ് എന്ന് വ്യക്തമല്ലേ? ഒരു പുഴയിൽ പല ഭാഗത്ത് നിന്നു കൊണ്ടും ജനങ്ങൾ കുളിക്കാറുണ്ട്.എല്ലാവരും കുളിക്കുന്നത് ഒരേ പുഴയിൽ നിന്നല്ലേ?അത് പോലെ ഒരു കാര്യം തുടങ്ങുമ്പോൾ വിഘ്നങ്ങൾ ഇല്ലാതിരിക്കണം അതിനാൽ അതേ ഈശ്വരനെ വിഘ്നേശ്വര രൂപത്തിൽ  പ്രാർത്ഥിക്കുന്നു. സാമ്പത്തികമായി പ്രയാസമില്ലാതെ ധാർമ്മികമായി അദ്ധ്വാനിച്ച് ജീവിക്കണം അതിന് ഈശ്വരന്റെ അനുഗ്രഹം വേണം  അതിനാൽ ലക്ഷ്മീ സമേതനായ വിഷ്ണുഭാവത്തിൽ ഈശ്വരനെ  കാണുന്നു. ഇതിനുള്ള അധികാരം ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവദ് ഗീതോപദേശത്തിലൂടെ തന്നിട്ടുണ്ട് ഭഗവദ് ഗീത 4-ആം അദ്ധ്യായത്തിൽ 11 -ആം ശ്ലോകത്തിലൂടെ ആഅനുമതി ഞങ്ങൾക്ക് കിട്ടി.

യേ യഥാമാം പ്രപദ്യന്തേ താം സ്തഥൈവ ഭജാമ്യഹം
മമ വർത്മാനുവർത്തന്തേ മമനുഷ്യാ;പാർത്ഥ സർവ്വശഃ

അർത്ഥം
ആർ ഏതേതു പ്രകാരത്തിൽ എന്നെ ഭജിക്കുന്നുവോ അതാതു തരത്തിൽ ഞാൻ അവരെ അനുഗ്രഹിക്കുന്നു. അർജ്ജുനാ! എങ്ങിനെ ആയാലെന്താണ്? അവരെല്ലാവരും എന്റെ മാർഗ്ഗത്തെ ത്തന്നെ അനുവർത്തിക്കുന്നവരാണ് അവരുടെ മനോഭാവമനുസരിച്ച ഫലം സിദ്ധിക്കുമെന്ന് ആന്തരികാർത്ഥം

തികച്ചും മനശ്ശാസ്ത്രപരവും, ഭൗതിക ശാസ്ത്ര പ്രകാരവും ആയ പൂർണ്ണ മായ ആരാധനാ സമ്പ്രദായമാണ് ഹിന്ദുക്കളുടേത്. ചിന്തിക്കുക അപ്പോളറിയാം....

No comments:

Post a Comment