ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 November 2016

ഹിന്ദുക്കൾ ഏക ദൈവത്തിൽ വിശ്വസിക്കുന്നു.

ഹിന്ദുക്കൾ ഏക ദൈവത്തിൽ വിശ്വസിക്കുന്നു.

ഇസ്ലാം ഏക ദൈവത്തിൽ വിശ്വസിക്കുന്നു. സത്യത്തിൽ ശാസ്ത്രീയ മായി നോക്കുമ്പോൾ ഏക ദൈവ വിശ്വാസമല്ലേ ശരി? ഒരു പക്ഷെ നിരവധി ദൈവങ്ങൾ ഹിന്ദുമതത്തിൽ ഉള്ളത് കൊണ്ടാകാം തേലേക്കാട് അച്ചൻ ഹിന്ദുക്കൾ ഒറ്റത്തന്തക്ക് പിറന്നവരല്ല എന്ന് പറയാൻ കാരണം.
        
ഹിന്ദുക്കൾ ബഹുദൈവ വിശ്വാസികൾ ആണെന്ന തെറ്റായ വിവരം എവിടുന്ന് ലഭിച്ചു? ഞങ്ങളുടെ ആധികാരിക മായ ഗ്രന്ഥം വേദമാണ്. ആ വേദത്തെ സൗകര്യാർത്ഥം ലക്ഷണമൊത്ത് കൃഷ്ണദ്വൈപായന മഹർഷി ഭാഗിച്ചു എന്നു മാത്രം ആരാധനയുടെ കാര്യത്തിൽ ഞങ്ങൾ വേദത്തെയാണ് അനുസരിക്കുന്നത്. വേദത്തിൽ ഈശ്വരൻ മാത്രമേ ഉള്ളൂ! എന്ന അദ്വൈത വിശ്വാസമാണ് ഞങ്ങൾ പുലർത്തുന്ന്. എന്നാൽ പ്രായോഗിക ജീവിതം ദ്വൈതമായതിനാൽ അതിനനുസരിച്ചുള്ള ഉപദേശവും വേദം ഞങ്ങൾക്ക് തന്നിട്ടുണ്ട്  അഥർവ്വവേദത്തിൽ  പതിമൂന്നാം അദ്ധ്യായത്തിൽ  3 ,4  മന്ത്രങ്ങൾ നോക്കുക

ബ്രഹ്മജ്ഞാനം  ഫ്രഥമം പുരസ്ത്വസ്താദ്വി സീമതഃ സുരുചോ വേന ആവഃ
സ ബുദ്ധ്യാ ഉപമാ അസ്യ വിഷ്ഠാഃ സതശ്ച യോനിമസതശ്ച വി വഃ

അർത്ഥം
ഈശ്വരൻ മാത്രമാകുന്നു ആരാധനയ്ക്കർഹൻ.ഈ വിശ്വത്തിന്റെ ആരംഭത്തിൽ സർവ്വതിനേയും അവൻ സൃഷ്ടിച്ചു. (ഈശ്വരാ)
ചൈതന്യവും ആരാധനയും നിനക്കുള്ളതാകുന്നു.സൂര്യചന്ദ്രാദികൾ അന്തരീക്ഷത്തിൽ അവരുടെ ഭ്രമണം നടത്തുന്നത് നിന്റെ ജ്ഞാനത്താലാകുന്നു.

ഹിരണ്യഗർഭഃസമവർത്തതാഗ്രേ ഭൂതസ്യ ജാതഃ പതിരേക ആസീത്
സദാധാര പൃഥിവീം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ.

അർത്ഥം
ഹിരണ്യ ഗർഭസ്വരൂപനായ ആ ഈശ്വരൻ ഒരുവൻ മാത്രമാകുന്നു. സ്രഷ്ടാവ് ആദിയിൽ അവൻ മാത്രമായിരുന്നു. എല്ലാ പ്രകാശജാലങ്ങളേയും  അവൻ സൃഷ്ടിച്ചു. സൃഷ്ടിക്ക് മുമ്പും അവനായിരുന്നു.അവൻ ഈ ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമാകുന്നു. അവൻ ഏകൻ മാത്രമാകുന്നു. അവൻ മാത്രമാകുന്നു ഇതിന്റെ മൂലകാരണവും

ഇനി പറയൂ ഹിന്ദുക്കൾ ബഹുദൈവ വിശ്വാസികളാണോ? ഞങ്ങൾ വീട്ടിൽ ബൾബ്, ഫാൻ മിക്സി തുടങ്ങിയവ ഉപയോഗിക്കുന്നു പക്ഷെ കറന്റ് ഒന്നെയുള്ളു. ഞങ്ങൾ നിരവധി കരണ്ടുകൾ ഉപയോഗിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞാൽ അത് അജ്ഞാനമല്ലേ?

പിന്നെ തേലക്കാട് അച്ചന്റെ കാര്യം!  ഒരു സെമിറ്റിക് മതത്തിലെ ഒരു പുരോഹിതന്റെ നിലവാരം എത്രയുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ് അത് കൊണ്ട് എനിക്കുള്ള നേട്ടം.

No comments:

Post a Comment