ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 November 2016

താലപ്പൊലി

താലപ്പൊലി

കേരളത്തിലെ ഹൈന്ദവക്ഷേത്രങ്ങളിൽനേർച്ചയായി നടത്തിപ്പോരുന്ന ഒരു ചടങ്ങ് ആണ് താലപ്പൊലി . കുളിച്ച് ശുഭ്രവസ്ത്രങ്ങളും കേരളീയമായ അലങ്കാരവസ്തുക്കളും അണിഞ്ഞ സ്ത്രീകൾ, മുഖ്യമായും ബാലികമാർ, ഓരോ താലത്തിൽ പൂവ്, പൂക്കുല, അരി എന്നിവയോടൊപ്പം ഓരോ ചെറിയ വിളക്കു കത്തിച്ചു കയ്യിലേന്തിക്കൊണ്ട് അണിനിരന്ന് കുരവ, ആർപ്പുവിളി, വാദ്യഘോഷം എന്നിവയോടുകൂടി ക്ഷേത്രത്തെ ചുറ്റിവരുന്ന സമ്പ്രദായം.ഭദ്രകാളി ക്ഷേത്രങ്ങളിൽ കുറെക്കാലം മുമ്പുവരെ ഇതു പതിവായി നടത്തിവന്നിരുന്നു; ഇപ്പോഴും ഈ പതിവ് നിലവിലുണ്ട് . മംഗളകരമായ ദാമ്പത്യത്തിനുവേണ്ടിയുള്ള നേർച്ചയാണിത്. താലംകൊണ്ട് പൊലിക്കുക അഥവാ ഐശ്വര്യം വരുത്തുക എന്നതാണ് ഇതിന്റെ പിന്നിലെ സങ്കല്പം. ഇപ്പോൾ വിവാഹപ്പന്തലിലേക്ക് വധൂവരന്മാരെയും പൊതുവേദികളിലേക്ക് വിശിഷ്ടാതിഥികളെയും ആനയിക്കാൻ താലപ്പൊലി നടത്താറുണ്ട്‌ .

ഹൈന്ദവ ദേവാലയങ്ങളുമായി (ക്ഷേത്രം) ബന്ധപ്പെട്ട് നടത്തുന്ന ചില ചടങ്ങുകളുടെയും ആചാരങ്ങളെയും പൊതുവായി ഉത്സവം എന്നു വിശേഷിപ്പിക്കുന്നു. പതഞ്ഞു പൊങ്ങുന്നത് എന്നാണ് ഉത്സവത്തിന്റെ വാച്യാർത്ഥം. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും, ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പതഞ്ഞുപൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിന്റെതട്ടകത്തിനകത്തേക്കു മുഴുവൻ ഒഴുകി പരക്കുന്നു എന്നാണ്‌ വിശ്വാസം.

ഉത്സവങ്ങൾ മൂന്നുതരത്തിലുണ്ട്. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ.

























No comments:

Post a Comment