ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 November 2016

സമ്പാതി വാക്യം

സമ്പാതി വാക്യം

ഇത് എന്നേ വല്ലാതേ സ്വാധീനിച്ച് മസേജ് ആണ് എല്ലാവരും വായിക്കുക.

"" അദ്ധ്യാത്മ രാമായണം കിഷ്കിന്താകാണ്ഡഠ സമ്പാതി വാക്യം എന്ന ഭാഗത്തിൽ സമ്പാതി വാനരങ്ങളോടു പറയുന്ന ഭാഗം.

ശ്ലോകം 2001 മുതൽ.
വിദ്യ. ..അവിദ്യ. ..അഹം
ബുദ്ധി...ശരീരം....യജ്ഞം..
ദാനം... മരണം... ജനനം....

*""ഗർഭ പാത്രത്തിലെ ശിശു വളർച്ച...... എന്നിവയെ പറ്റി പറയുന്ന ഭാഗം.""*

"" ദു:ഖ കാരണം ശരീരം. കർമ്മ ഫലം കൊണ്ട് ശരീരം ഉണ്ടാകുന്നു. ശരീരത്തി
ലെ അഹംബുദ്ധി നിമിത്തം മോഹപരവശമായ കർമ്മങ്ങൾ ചെയ്യുന്നു.

മിഥ്യയായ അവിദ്യയിൽ നിന്ന് അഹങ്കാരമുണ്ടാകുന്നു.  അഹങ്കാരം ശരീരവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്നതിനാൽ ശരീരം ചേതനയുള്ളതായി ഞാൻ ശരീരമാണ് എന്നുള്ള വിചാരിച്ച് ജീവൻ കർമ്മ ഫലങ്ങൾക്കനുസരിച്ച് അജ്ഞാനത്തിൽ മുഴുകി ജനന മരണ രൂപത്തിലുള്ള സംസാര ദു:ഖങ്ങളനുഭവിച്ച് ഹംസപദം മറന്ന് ജീവിയ്ക്കുന്നു. പുണ്യ പാദങ്ങൾക്ക് അനുസൃതമായി ഉത്കൃഷ്ടവും
നികൃഷ്ടവും ആയജീവിതം
നയിക്കുന്നു.

"" ഞാൻ വളരെയധികം പുണ്യങ്ങൾ ചെയ്തു. എൻറ്റെ കഴിവനുസരിച്ചുള്ള യജ്ഞ ദാനാതികളെല്ലാം ഞാൻ ചെയ്തു. ഇനി എനിക്ക് സ്വർഗ്ഗ പ്രാപ്തിയാണ് എന്ന് ചിന്തിച്ചിരിയ്ക്കു
മ്പോൾ പൊടുന്നനെ മരണത്തിനടിപ്പെടുന്നു.

പുണ്യം തീരുമ്പോൾ ചന്ദ്രമണ്ഡലത്തിലെത്തിയിട്ട് മഞ്ഞ്തുള്ളികളോടുകൂടി ഭൂമിയിൽ പതിക്കുന്നു.

പിന്നീട് സസ്യാതികളിലെ ധാന്യങ്ങളായിമാറി സന്തോഷപൂർവ്വം കഴിയുന്നു. പിന്നീട് നാല് തരം ഭക്ഷണ
ങ്ങളിൽ ഒന്നായി തീരുന്നു.

അത് പുരുഷനിലെ ബീജമായിത്തീർന്ന് സ്ത്രീയിലെ അണ്ഡത്തിലെ രക്തവുമായി ചേര്‍ന്ന് മറുപിള്ളയാൽ ആവരണം ചെയ്യപ്പെടും. ഒരു ദിവസം കൊണ്ട് കട്ട പിടിയ്ക്കുന്നു.

അഞ്ച് രാത്രി കൊണ്ട് ഒരു കുമിളയുടെ ആകൃതിയുണ്ടാകും.

വീണ്ടും അഞ്ച്ദിവസം കൊണ്ട് മാംസപേശിയായിതീരുന്നു.

തുടര്‍ന്ന് 15ദിവസംകൊണ്ട് മാംസപേശി രക്തം നിറഞ്ഞതായി തീരുന്നു. അടുത്ത് 25 രാത്രികൊണ്ട്
അതിൽ അവയവങ്ങളുണ്ടാകുന്നു.

അടുത്ത മൂന്ന്മാസംകൊണ്ട് അംഗങ്ങളുടെ സന്ധികൾ ഉണ്ടായി തുടങ്ങും.

നാലുമാസംകൊണ്ട് വിരലുകൾ തെളിയുന്നു.

അഞ്ച് മാസം കൊണ്ട് പല്ല്,, നഖം,, ഗുഹ്യം,,മൂക്ക്.. ചെവി... കണ്ണ് എന്നിവ
ഉണ്ടാകുന്നു.

ആറാംമാസത്തിൽ കർണ്ണ ദ്വാരങ്ങൾ തെളിയുന്നു.

ഗുദം, ഉപസ്ഥം,പൊക്കിൾ എന്നിവ ഏഴിൽ രൂപപ്പെടുന്നു. എട്ടാം മാസം ശിരോരോമങ്ങൾ ഉണ്ടാകുന്നു.
അതോടുകൂടി അവയവ
ങ്ങളും പുഷ്ടി പ്രാപിച്ച് തുടങ്ങുന്നു.
ഒമ്പതാം മാസത്തിൽ ഗർഭം
മാസാരംഭത്തിൽ കൈകാ
ലുകൾ ചലിച്ചു തുടങ്ങുന്നു.

അഞ്ചാം മാസം മുതൽ ഗർഭം ചൈതന്യ വത്താകുന്നു.

ഗർഭ പിണ്ഡം വളരുന്ന കാലം കർമ്മബലം ഉണ്ടായിരുന്നാൽ അക്കാലത്ത് നാശം സംഭവിയ്ക്കുന്നില്ല.

ഗർഭാവസ്ഥയിൽ തൻറ്റെ പൂര്‍വജന്മ കർമ്മഫലത്തെ മാതൃ ഗർഭത്തിലെ ചൂട് സഹിക്ക വയ്യാതെ ജനനം ഉണ്ടാകാനുള്ള കാരണം സ്വയം ചിന്തിയ്ക്കാൻ തുടങ്ങുന്നു.

എത്രയോ പുത്രന്മാർ ഭാര്യ മാർ ബന്ധുക്കൾ എന്നിവരോടും നിരവധി സമ്പത്തുക്കളോടും എത്ര എത്ര ജന്മ
ങ്ങളാണ് പോയത്.

അക്കാലം അത്രയും കുടുംബതാത്പര്യവും ധനസംമ്പാ
ദനവുമായി കഴിഞ്ഞു.

മഹാവിഷ്ണുവിനെ സ്മരിച്ചില്ല. അതിൻറ്റെ ഫലമായിട്ടാണ് വീണ്ടും വീണ്ടുമൊരു ജനനത്തിന് വേണ്ടി ഈ
ഗർഭത്തിൽ കിടന്ന് വിലപിക്കുന്നതിന് കാരണമായത്.

എനിക്ക് എപ്പോഴാണ് ഈ ഗർഭപാത്റത്തിൽ നിന്നും പുറത്തു കടക്കാൻ സാധിക്കുക. ഇനിയുള്ള ജന്മത്തിൽ ഞാൻ ഒരു ദുഷ്കർമ്മ
ങ്ങളും ചെയ്യുകയില്ല.
 
ഇനി നാരായണ ഭജനമല്ലാതെ എൻറ്റെ മനസ്സിൽ വേറൊരു ചിന്ത ഉണ്ടാവുകയില്ല എന്ന ചിന്തയോടെ ഗർഭത്തിൽ കഴിയുന്നു.

ഗർഭം പത്തു മാസം പൂര്‍ത്തിയാവുമ്പോൾ പ്രസവത്തിന് സഹായിയ്ക്കുന്ന വായുവിന്റെ ശക്തിയാൽ വിധിവശാൽ വേദനയോടു കൂടി ജനനം നടക്കുന്നു.

മാതാപിതാക്കാൾ പരിപാലിച്ചാൽ തന്നെയും ബാല്യകാല ദു:ഖങ്ങൾ വളരെ ദുസ്സഹമാണ്. യൗവനത്തിലേയും വാർദ്ധക്യത്തിലേയും ദുഖങ്ങൾ
ചിന്തിച്ചാൽ സഹിക്കാവുന്നതല്ല.

സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങൾക്ക് അതീതനാണ് ആത്മാവ്. ദേഹാതികളോടുള്ള മമതാ ബന്ധം ഉപേക്ഷിച്ച് മോഹമകന്ന് നീ
ആത്മജ്ഞാനിയായി വാഴുക.ശുദ്ധനും സദാശാന്തനും അവ്യയനും എപ്പോഴും ഉണർന്നിരിയ്ക്കുന്നവനും പരബ്രഹ്മരൂപനും ആനന്ദമയനും അദ്വയനും സത്യ സ്വരൂപനും സനാതനനും നിത്യനും നിരുപമനും ഏകതത്ത്വമായിട്ടുള്ളവനും നിർഗ്ഗുണനും നിഷ്കളങ്കനും സച്ചിന്മയനും സകലതിൻറ്റേയും
ആത്മാവായവനും അച്യുതനും സകല ലോക സ്വരൂപനും ശാശ്വതനും ആയ ഈശ്വരൻ മായയിൽ നിന്ന് മുക്തനാണെന്ന് അറിയുമ്പോൾ എല്ലാ മായാമോഹങ്ങളും ഇല്ലാതാകുന്നു.

മുജ്ജമ്മ കർമ്മങ്ങളിലെ കർമ്മങ്ങളുടെ ശക്തിയനുസരിച്ച് പരമാർത്ഥ ജ്ഞാനത്തോട് കൂടി നീ ഭൂമി യിൽവാഴുക""

എന്ന് നിശാകര മുനിമുമ്പ് സമ്പാതി യോട് പറഞ്ഞതിനെ .........

സമ്പാതി അംഗതൻ തുടങ്ങിയ വാനരാദികളോട് പറയുന്ന ഭാഗമാണിത്.

ശ്ലോകം.. 2001 മുതൽ
                 2116 വരെ.

മരണ സമയം ആയാൽ .....

ഇന്നൊരു കഥയാകാം ....
മരണ സമയം ആയാൽ

ഭഗവാനെ ഭജിക്കാത്തവരുടെ ജിവൻ കാല കിങ്കരൻമാർക്ക് ഉള്ളതാണ് അങ്ങനെയുള്ളവരുടെ മരണസമയമാവുമ്പോൾ അവരുടെ മരണം നടക്കാൻ. കാലങ്കിങ്കരൻമാർ ഏതെങ്കിലും ഒരു വഴികണ്ടെത്തും. നമുക്ക് നോക്കാം ഇവർകണ്ടെത്തുന്ന വഴികൾ..... ഒരു ദിവസം നവപുരം എന്ന സ്ഥലത്ത് നിന്ന് ഒരു ബ്രാഹ്മണൻ തന്റെ ഭാര്യയെയും മുലകുടി മാറാത്ത ഒരു പൈതലിനെയും കൊണ്ട് മധുരാപുരിയിലെക്ക് വരുവായിരുന്നു. അന്നൊക്കെ നടന്നാണല്ലോ വരാറുള്ളത് അങ്ങനെ ഒരു പാട് നടന്ന് അവർക്ക് വല്ലാത്ത ക്ഷീണം വന്നു... അങ്ങുന്നേ എനിക്കിനി വയ്യ ഒരടി പോലും നടക്കാൻ ദാഹിച്ചിട്ട് തെണ്ടവരളുന്നു അവിടെയതാ ഒരാൽമരം നമുക്ക് കുറച്ച് സമയം അവിടെ വിശ്രമിച്ചിട്ട് പോകാം. അങ്ങ് പോയി കുടിക്കാൻ അൽപ്പം വെള്ളംകിട്ടുമോന്ന് നോക്കു. ഞാൻ ഈ ആൽമരചുവട്ടിൽ അൽപ്പം കിടക്കട്ടെ കുഞ്ഞിന് മുലയും കൊടുക്കാമല്ലോ. അങ്ങനെ ബ്രാഹ്മണൻ വെള്ളമന്വേഷിച്ച് അൽപദൂരം നടന്നപ്പോൾ അവിടെ ഒരു ചെറിയ തടാകം കണ്ടു അതിൽ നിന്ന് ആയാൾ ആവോളം വെള്ളം കുടിച്ച് ഒരു ഇലകുമ്പിളിൽ വെള്ളവുംമെടുത്ത് ഭാര്യയുടെ അടുത്തേക്ക് വന്നു. ജലവുമായി ആൽമരചുവട്ടിലെത്തിയ ബ്രാഹ്മണൻ ഞെട്ടി പോയി തന്റെ ഭാര്യയുടെ കഴുത്തിൽ ഒരു അമ്പ് തുളച്ച് കയറി മരിച്ചിരിക്കുന്നു അയാൾ ഭാര്യയെ മടിയിൽ കിടത്തി വാവിട്ട് ഉറക്കെനിലവിളിച്ചു.ബ്രാഹ്മണന്റെ നിലവി കേട്ട് അവിടെ വേട്ടയാടി കൊണ്ടിരുന്ന ഒരു വേടൻ അമ്പും വില്ലുമായി അങ്ങോട്ട് വന്നു. വേടനെ കണ്ടപ്പോൾ ബ്രാഹ്മണന്റെ ദുഃഖവും കോപവും ഇരട്ടിച്ചു അയാൾ വേടനെ കേറിപിടിച്ചു അലറി കൊണ്ട് ചോദിച്ചു. പറയുഎന്തിനാ നീ എന്റെ ഭാര്യയെ അമ്പ്യ്ത് കൊന്നത് എന്റെ ഭാര്യയുടെ മാംസം കഴിക്കാനാണോ നീയിത് ചെയ്തത്.ബ്രാഹ്മണന്റെ വാക്കുകൾ കേട്ട് വേടൻ വല്ലാതെ ഭയന്നു പോയി. താൻ മനസറിയാത്ത കാര്യമാണ് ഇയാൾ തന്റെ മേലാരോപിക്കുന്നത്.. തിരുമേനി ഞാൻ ഇന്നുവരെ ഒരു മനുഷ്യനെയും കൊന്നിട്ടില്ല അങ്ങയുടെ ഭാര്യയെ ഞാൻ കണ്ടിട്ടുപോലുമില്ല അവരുടെ നേരെ ഞാൻ അമ്പ്യ്തിട്ടില്ല. വേടന്റെ വാക്കുകൾ ബ്രാഹ്മണനെ കൂടുതൽ കോപാകുലനാക്കുകയാണ് ചെയ്തത്. നീ എന്റെ ഭാര്യയെ കൊന്നിട്ട് അത് നിഷേദിക്കുന്നോ. നിന്റെ കൈയ്യിലിരിക്കുന്ന അതേ അമ്പ് തന്നയല്ലെ ഇവളുടെ ശരീരത്തിൽ തറച്ചിരിക്കുന്നത് ഇത് നോക്ക്. വേടൻ അവരുടെ കഴുത്തിലേക്ക് നോക്കി അയാൾ അമ്പരന്നുപോയി. അതെ ഇത് തന്റെ അമ്പ് തന്നെ.. തിരുമേനി ഈ അമ്പ് എന്റെതു തന്നെ പക്ഷേ ഞാൻ ഈ അമ്പ്യ്തിട്ടില്ല. എങ്ങനെ ഇതു സംഭവിച്ചു എന്നനിക്കറിയില്ല.,, അമ്പു നിന്റെതുതന്നെ എന്നിട്ടും നിനക്ക് കുറ്റം ഏറ്റ് പറയാൻ തായ്യാറല്ല അല്ലേ. നിയെന്റെ കൂടെ വരു.രാജാവിനെ കണ്ട് ഞാനിതെല്ലാം പറയാൻ പേകുകയ നിനക്ക് ശിക്ഷ വാങ്ങി തന്നിട്ടെ വേറെ കാര്യമുള്ളു.അങ്ങനെ അവർ രാജാവിന്റെയടുത്തെത്തി കാര്യങ്ങൾ പറഞ്ഞു.... അന്ന് ഈ നാട് ഭരിച്ചിരുന്നത്.കുലോത്തും ഗപാണ്ഡ്യൻ എന്ന രാജാവായിരുന്നു ഇദ്ദേഹവും ഇദ്ദേഹത്തിന്റെ പൂർവികരം മഹാ ശിവ ഭക്തരായിരുന്നു. ബ്രാഹ്മണന്റെ വാക്കുകൾ കേട്ടിട്ട് രാജാവിന് മാത്രമല്ല രാജസഭയിലുള്ള എല്ലാവർക്കും ഇയാളോട് ദയതോന്നി.രാജാവ് വേടനോട് ചോദിച്ചു സത്യം പറയണം നീ എന്തിനാണ് ഇദ്ദേഹത്തിന്റെ ഭാര്യയെ കൊന്നത്.. പൊന്നുതമ്പുരാനെ അടിയൻ ഇദ്ദേഹത്തിന്റെ ഭാര്യയെ കൊന്നിട്ടില്ല ഈ അമ്പ് അടിയന്റെതു തന്നെയാണ്. പക്ഷേ ഞാൻ ഈ ശരം തൊടുത്തിട്ടില്ല സത്യം.. വേടന്റെ വാക്കുകൾ കേട്ട് രാജാവിന് ഉടനേ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല വേടൻ നിരപരാധിയാണങ്കിലോ?. അങ്ങ് അങ്ങയുടെ പത്നിയുടെ മൃതദേഹം സംസ്കരിക്കും അതിനുള്ള പണം.ഖജനാവിൽ നിന്ന് തന്നു കൊള്ളാം... രാജഭടൻമാർ വേടനെ കൊണ്ട് കുറ്റസമ്മതം നടത്താൻ ആവുന്നത്ര ശ്രമിച്ചു വേടൻ പഴതുപോലെതന്നെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു പറഞ്ഞു.. രാജാവിന് വേടൻ നിരപരാതിയാണങ്കിലോ എന്ന ചിന്ത മനസിനെ ആലാട്ടിരുന്നത് കാരണം ഒരു തീരുമാനമെടുക്കാൻ പറ്റിയില്ല. ഒടുവിൽ.ഭക്തവത്സലാനായ കൈലാസനാഥനെ അഭയം പ്രാപിക്കാൻ ക്ഷേത്രത്തിലെത്തി.ഭഗവാനെ ഭക്തിപൂർവ്വം നമസ്കരിച്ചു എന്നിട്ട്. ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ എന്ന് പഞ്ചാക്ഷരി മന്ത്രം ജപിച്ചു. ഭഗവാനെ മഹാദേവ ആശ്രയിക്കുന്നവരെ കൈവെടിയാത്ത നാഥ. പലപ്പോഴും ഞങ്ങൾക്ക് എന്ത് സങ്കടം വന്നാലും അപ്പോഴെല്ലാം അങ്ങ് അടിയനെയും അടിയന്റെ പൂർവികരയും അങ്ങ് രക്ഷിച്ചിട്ടുണ്ട്. അങ്ങയുടെ ഭക്തരുടെ കൂടെ അങ്ങ് എപ്പോഴും ഉണ്ടാവും അവരിൽ അങ്ങ് ക്ഷിപ്രസാദിയാണ്. അടിയെനൊരു സങ്കടത്തിൽപ്പെട്ടിരിക്കുന്നു ഇതിന്റെ സത്യാവസ്‌ത എന്താണന്ന് അടിയന് മനസിലാക്കിതരണെ.പാണ്ഡ്യരാ ജാക്കൻമാരോട് അങ്ങേ അറ്റം അനുകമ്പയുള്ള അവിടുന്നു ഈ എളിയവന് നേർവഴി കാട്ടിതരണെ.പെട്ടെന്ന് ഒരശരീരി മുഴങ്ങി. കുലോത്തുഗാ..... അങ്ങയുടെ സംശയം തീരുന്നതിന് ഇന്നു രാത്രി വേഷം മാറി നഗര പരിശോദനക്കിറങ്ങുക. ഇതു കേട്ട രാജാവ് സന്തോഷത്തോടെ കൊട്ടാരത്തിലേക്ക് മടങ്ങി.അന്ന് രാത്രി രാജാവ് നഗരപരിശോദന ക്കായി ഇറങ്ങി. പല വഴിക്ക് നടക്കുന്നിടയിൽ വിവാഹം നടക്കുന്ന ഒരു വീടിന്റെ സമീപമെത്തിചേർന്നു അവിടെ ഒത്തിരിയാളുകൾക്കിടയിൽ രണ്ട് കറുത്ത് തടിച്ച പുരുഷൻമാർ നിൽക്കുന്നു അവരെ കണ്ടപ്പോൾ തന്നെ അവർ സാധാരണ മനുഷ്യർ അല്ലെന്ന് രാജാവിന് മനസിലായി രാജാവ് അവരുടെ അടുത്ത് പോയി നിന്നു അവരുടെ സംഭാഷ് ണം കേട്ടു. ചങ്ങാതി. നമ്മളിങ്ങനെ നിന്നാൽ മതിയോ? നവവരന്റെ ജീവനും കൊണ്ട് മടങ്ങാൻ സമയമായി. അതിൽ ഒരാൾ മറ്റേയാളിനോട് പറഞ്ഞു.ഇതു കേട്ട് മറ്റെയാൾ ഇവളുടെ കഴുത്തിൽ താലി കെട്ടാൻ ഇവന് യോഗമുണ്ട് അതുവരെ നമ്മൾ കാത്തിരിക്കണം എന്നിട്ട് ഇവന്റെ കഥ കഴിക്കാം.ഇതെല്ലാം കേട്ട് നിന്ന രാജാവ് അവരോട് ചോദിച്ചു നിങ്ങൾ യമധർമ്മദേവന്റെ കിങ്കരൻ മാരണന്ന് എനിക്ക് മനസിലായി. ഒരു സംശയം ചോദിച്ചോട്ടെ നവവരൻ നല്ല ആരോഗ്യവാനാണ് വളരെ ചെറുപ്പവും മാണ് അയാളെ കാലപുരിക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നത് കഷ്ടമാണ് പെട്ടെന്ന് മരിക്കാൻ തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും അയാൾക്കില്ലല്ലോ?ഇതു കേട്ട് അവർ രാജാവിനെ നോക്കി എന്നിട്ട് പറഞ്ഞു അങ്ങ് രാജാവാണന്ന് മനസിലായി അങ്ങ് ഇശ്വരനിൽ ഭക്തി ഉള്ളവനാണ് അതാണ് അങ്ങേക്ക് ഞങ്ങളെ കാണാൻ പറ്റുന്നത്. ഓരോ മനുഷ്യർക്കും ഒരു നിശ്ചിത കാലം മാത്രമേ ഭൂമിയിൽ ജീവിക്കാൻ പറ്റും അത് കഴിഞ്ഞാൽ മരണം ഏതങ്കിലും വിധത്തിൽ അവരെ തേടിയെത്തും ഇവന്റെ വിവാഹം കഴിഞ്ഞാലുടൻ മരണം പിന്നെ കാത്ത് നിൽക്കില്ല ഇവന്റെ മരണം എങ്ങനെ സംഭവിക്കുമെന്ന് കൂടി കേട്ടുകൊള്ളു.അങ്ങ് അൽപം മാറി ഒരു പശു നിൽക്കുന്നത് കണ്ടില്ലേ?സമയമാവുമ്പോൾ ഞങ്ങൾ അതിനെ അഴിച്ച് വിടും അതു വിരണ്ടോടി ഇങ്ങോട്ട് വന്ന് ഇവനെക്കുത്തി കൊല്ലും എന്നിട്ട് അവന്റെ ജീവനംകൊണ്ട് ഞങ്ങൾ പോകും മരണം അടുത്താൽ അതിന് എന്തെങ്കിലുമൊന്ന് കാരണമായി തീരും ചിലപ്പോൾ ഒരു പുൽകൊടിമതി മരണം സംഭവിക്കാൻ ഇന്നു രാവിലെ ഒരു ബ്രാഹ്മണസ്ത്രി ദയനീയമായി മരിച്ച സംഭവും പറയാം. യാത്ര ചെയ്തു ക്ഷീണിച്ച് വന്ന ആ സ്ത്രി കൈക്കൂത്തുമായി അരയാലിന്റെ ചുവട്ടിൽ വിശ്രമിക്കാൻ കിടന്നതാണ് മുമ്പൊരിക്കൽ ഒരു വേടനെ യ്തഅമ്പ് ലക്ഷ്യം തെറ്റി ആൽമരത്തിൽ. തൂങ്ങി കിടന്നു അവളുടെ മരണം അടുത്തതിനാൽ ഇലയിൽ നിന്ന് അമ്പ് താനെ ഊരി അവളുടെ കഴുത്തിൽ തറച്ചു അവൾക്ക് മരണം സംഭവിച്ചു. ഇതു കേട്ട് രാജാവ് ചോദിച്ചു. ഇങ്ങനെയാണോ അവർക്ക് മരണംസംഭവിച്ചത്. അവർ അതിന് മറുപടി പറയാതെ. യമ കിങ്കരൻമാർ അവരുടെ തല ദിവസത്തെ പ്രവർത്തികളെയും അവരുടെ മിടുക്കിനെയും സ്വയം പുകയ്ത്തി സംസാരിക്കുന്നത് രാജാവ് കേട്ടു.ഇന്നലെയും ഇന്നും ഞാൻ എത്ര ജീവനുകളാണ് എടുത്തത്.ഒരാന രണ്ട് സിംഹങ്ങൾ നാല് മനുഷ്യർ... നിന്നെ പോലെ തന്നെയാ ഞാനും. ഇന്നലെ ഇന്ദുമതി എന്ന ബ്രാഹ്മണ യുവതിയുടെ നേരെ അവളുടെ ഭർത്താവ് തമാശക്കായി ഒരു പൂമാല എറിഞ്ഞു അത് മുഖത്ത് ചുറ്റിശ്വാസം മുട്ടി അവൾ മരിച്ചു ഓരോരുത്തരുടെ ജീവൻ അപഹരിക്കാൻ നമ്മൾ എന്തെല്ലാം ബുദ്ധിയ ഉപയോഗിക്കുന്നത് .അതു നോക്കു താലി കെട്ട് കഴിഞ്ഞു.ആ പശുവിനെ അഴിച്ച് വിടു യമകിങ്കരൻ പശുവിനെ അഴിച്ച് വിട്ടതും അത് വിവാഹമണ്ഡപത്തിലെക്ക് ഓടി വന്നു വരനെ കുത്തിമറിച്ചിട്ടു തൽക്ഷണം വരൻ മരിച്ച് വീണു അവന്റെ ജീവനും കൊണ്ട് അവർ യമലോകത്തേക്ക് പോയി. രാജാവിന് ബ്രാഹ്മണ സ്ത്രി മരിക്കാനുള്ള കാരണം മനസിലായി..

മരണ സമയം ആയാൽ അതിന് ഒരു കാരണം ഉണ്ടാവും അതുകൊണ്ട് നമുക്ക് ഭഗവാൻ തന്ന ഈ ജന്മം അദ്ദേഹത്തെ പൂജിച്ച് സഫലമാക്കും ഇങ്ങനെ ചെയ്താൽ നമ്മൾ എത് ദേവനയാണോ പൂജിക്കുന്നത് ആ ദേവന്റെ പാർഷദൻമാർ നമ്മുടെ മരണസമയത്ത് വന്ന് കൂട്ടികൊണ്ട് പോവും കാലകിങ്കരൻ മാരുടെ കൈയ്യിൽ പെടാതിരിക്കാൻ നിത്യവും നാമം ജപിച്ചോളു..

പാണി

പാണി

ക്ഷേത്രങ്ങളിലെ ഏതൊരു ചലനാത്മക കർമ്മത്തിനും (എഴുന്നള്ളിപ്പ് പോലെയുള്ള) ആരംഭം കുറിക്കുന്ന മംഗള വാദ്യമാണ് പാണി.
നിത്യശീവേലി, ശ്രീഭൂതബലി, ഉത്സവബലി തുടങ്ങിയ കാര്യങ്ങൾക്ക് ഒരു വിളംബരം ആയിട്ടാണ് പാണി കൊട്ടുന്നത്. അത്തരം കർമ്മത്തിന്റെ പ്രാധാന്യം അനുസരിച്ച് പലതരത്തിൽ പാണി കൊട്ടുന്നത് വ്യക്തമായ അനുഷ്ഠനമാണ്.

പാണി കൊട്ടുന്നത് അനുസരിച്ച് തന്ത്രിയോ, ശാന്തിയോ ബലി തൂകണം എന്നാണു നിയമം. ലളിതമായി പറഞ്ഞാൽ അകത്തു നിന്നും ദേവനെ എഴുന്നള്ളിച്ചു പുറത്തു കൊണ്ടു വന്ന് നാലു ചുറ്റിലും നടന്ന് പ്രദക്ഷിണ വഴിയിലെ വിഗ്രഹങ്ങൾക്ക് പായസം ഉൾപ്പടെ നേദ്യങ്ങൾ കൊടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതാണ് ബലിതൂകൽ. അപ്പോൾ കുറെ ആളുകൾ ചെണ്ടയും, ചെങ്ങിലയും കൊട്ടി പുറകെ വരുന്നത് കണ്ടിട്ടുണ്ടല്ലോ..?
അതാണ് പാണി കൊട്ടുക എന്ന് പറയുന്നത്.

പാണി കൊട്ടുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല.
ഓരോ കർമ്മത്തിനും അനുസരിച്ച് പാണി കൊട്ടണം. ഏറെ പരിചയം, നല്ല പാണ്ഡിത്യം, ഏകാഗ്രത, നിയന്ത്രണശേഷി ഒക്കെ പാണി കൊട്ടുവാൻ ആവശ്യമുണ്ട്.
പാണിക്ക് അനുസരിച്ച് തന്ത്രിയോ ശാന്തിയോ ബലി തൂകുകയും വേണം. പിഴയ്ക്കാതെ ഇത് ചെയ്യണം എന്നാണു നിയമം. ഇതില് ഏതെങ്കിലും ഒന്ന് പിഴച്ചാല് അത് വളരെ ഗൗരവമായ കാര്യമാണ് എന്ന് ക്ഷേത്രശാസ്ത്രം.

പാണി പിഴയ്ക്കാതെ കൊട്ടണം. ['പാണിയില് പിഴച്ചാല് കൊണിയില്'] അതായത് പടി ഇറക്കി വിടും എന്ന് എന്നാണു ശാസ്ത്രം.

സാധാരണ ദൈനംദിന ശീവേലിക്ക് പാണി കൊട്ടുന്നത് ഒരു ആവിഷ്ക്കാരമാണ്. തിമിലയിലാണ് പാണി കൊട്ടുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി സാധാരണ പാണി കൊട്ടുന്ന രീതി പറയാം..

ത ത്തോം *ത ത്തോം *ത ത്തോം ത തോം തോം
ത ത്തോം *ത ത്തോം *ത ത്തോം ത തോം തോം
ത ത്തോം *ത ത്തോം *ത ത്തോം ത തോം തോം
ത ത്തോം തതോം തോം *
ത ത്തോം തതോം തോം *
ത ത്തോം തതോം തോം *
ത ത്തോം ത ത്തോം ത ത്തോം തോം തോം
ത *ത്തോം *ത ത്തോം *ത *ത്തോം .....ഇങ്ങനെയാണ് .

(* ഈ ചിഹ്നം ഒരക്ഷരം കൊട്ടാനുള്ള സമയം വിട്ടു കളയുക എന്നതാണ് ) ഇത്തരത്തിലാണ് കൊട്ടുക ..!

ഇതിന് (പല ക്ഷേത്രങ്ങളിലും) ഏകീകൃത രൂപം ഉണ്ടോ എന്ന് ചോദിച്ചാല് ഇല്ല. പലയിടത്തും പലതരത്തിലാണ്. ചില സ്ഥലത്ത് ചെണ്ട, ചേങ്ങില, തിമില, ശംഖു് എന്നിവ വേണം. എന്നാല് ചില സ്ഥലങ്ങളിൽ ശംഖും, തിമിലയും വേണ്ട. ചേങ്ങില മാത്രം മതി. (ഉദാഹരണം ഗുരുവായൂർ) ഈ മാറ്റങ്ങൾ ദിഗ്ഭേദം കൊണ്ട് വന്നതാകാനാണ് സാധ്യത എന്ന് തോന്നുന്നു. എന്തായാലും പാണി കൊട്ടലിന് അടിസ്ഥാനപരമായ ചില ഘടകങ്ങൾ ഉണ്ട് എന്ന് മനസിലാക്കണം.

ഓരോ ക്ഷേത്രത്തിലെയും ദേവന്റെ ഭൂതഗണങ്ങളുടെ എണ്ണം അനുസരിച്ച് പാണി കൊട്ടുന്ന രീതിക്ക് മാറ്റവും വരും എന്നും നിരീക്ഷിച്ചാൽ നമുക്ക് മനസിലാകും.

29 November 2016

താംബൂലം

താംബൂലം

താംബൂലാഗ്രത്തില്‍ ലക്ഷ്മിദേവിയും, മദ്ധ്യഭാഗത്ത് സരസ്വതിയും, കടയ്ക്കല്‍ ജ്യേഷ്ഠാഭഗവതിയും, വലതുഭാഗത്ത് പാ൪വ്വതിയും, ഇടതു ഭാഗത്ത് ഭൂമി ദേവിയും, ഉള്ളില്‍ വിഷ്ണുവും, പുറത്ത് ചന്ദ്രനും, കോണുകളില്‍ ശിവനും ബ്രഹ്മാവും, ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു.

വെറ്റിലയോടൊപ്പം പണമോ ഫലമോ സ്വ൪ണ്ണമോ ദൈവജ്ഞന് ദാനം ചെയ്യുന്നത് ഉത്തമമാണ്. എന്നാല്‍ അവ താംബൂലത്തിന്‍റെ പുറത്ത് വയ്ക്കുന്നത് അശുഭഫലസൂചകമാണ്.

ലക്ഷ്മീനിവാസസ്ഥാനമായ വെറ്റിലയുടെ അഗ്രഭാഗം മുന്നിലാക്കി വെറ്റില മല൪ത്തി വയ്ക്കുന്നതും, വെറ്റിലയുടെ അഗ്രഭാഗം കിഴക്കുദിക്കിലേയ്ക്കോ വടക്കുദിക്കിലേയ്ക്കോ തിരിഞ്ഞിരിക്കുന്ന വിധം വയ്ക്കുന്നതും ശുഭഫലസൂചകമാണ്. ഇതിനു വിപരീതമായ വെറ്റില കമഴ്ത്തിവയ്ക്കുന്നതും, തെക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുന്നതും അത്യധികമായ കഷ്ടഫലങ്ങളെ സൂചിപ്പിക്കുന്നതാണ്.

വെറ്റിലകെട്ട് അഴിച്ചു വയ്ക്കുന്നത് ഉത്തമമാണ്. കെട്ടഴിക്കാതെ വയ്ക്കുന്നത് അധമവും. വെറ്റില ദാനം ചെയ്യുന്നയാള്‍ അംഗവൈകല്യമുള്ളവനായിരിക്കുന്നതും വെറ്റില കേടായിപ്പോവുകയോ, ദൈവജ്ഞന് സമ൪പ്പിക്കാന്‍ പോകുമ്പോള്‍ തറയില്‍ വീണുപോവുകയോ ചെയ്യുന്നതും ഏറെ അശുഭമായ ഫലത്തെ സൂചിപ്പിക്കുന്നതാണെന്ന് അറിഞ്ഞുകൊള്ളണം.

യുക്ത്യനുസാരം താംബൂലദാനത്തിന്‍റെ മറ്റു ലക്ഷണങ്ങള്‍ ശിവന്‍ പാ൪വ്വതിയോട് പറയുകയാണ്....അല്ലയോ പ്രിയേ, ശത്രുക്കള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം നേരേനീട്ടിയും, മിത്രങ്ങള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം താഴ്ത്തിയും, സേവകന്മാ൪ക്ക് അഗ്രഭാഗം മുകളിലേയ്ക്ക് ഉയ൪ത്തിപ്പിടിച്ചും വേണം താംബൂലദാനം ചെയ്യേണ്ടത്.

പവിത്രമോതിരം

പവിത്രമോതിരം

ആറന്മുള കണ്ണാടി, പാലക്കാടന്‍ മട്ട അരി, കാസര്കോതടന്‍ സാരി, രാമശ്ശേരി ഇഡ്ഡലി തുടങ്ങിയ  പോലെ പേര്കേട്ടതാണ് പയ്യന്നൂർ പവിത്രമോതിരം ഇന്ത്യയിൽ ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ള ഒരുൽപ്പന്നമാണ് പയ്യന്നൂർ പവിത്രമോതിരം.കേരളത്തിലെകണ്ണൂർജില്ലയിലെ പയ്യന്നൂരെന്ന ഗ്രാമത്തിലാണ് ഇതു നിർമ്മിക്കുന്നത്. സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിക്കുന്ന പ്രശസ്തമായൊരു മോതിരമാണിത്. ത്രിമൂർത്തികളായ ബ്രഹ്മാവ്‌, വിഷ്‌ണു, ശിവൻ എന്നിവരുടെ സാന്നിധ്യം ഇതിൽ നിറഞ്ഞു നിൽക്കുന്നുവെന്നാണ് വിശ്വാസം. ഇപ്പോൾ ഇതിന്റെ വ്യാജ്യനും ഇറങ്ങുന്നുണ്ട്. ദർഭപുല്ലുകൊണ്ട് നിർമ്മിക്കുന്ന മോതിരമാണ് പവിത്രമോതിരം.  തന്ത്രശാസ്ത്രത്തിൽ പവിത്രമോതിരത്തിനു വളരെയധികം പ്രധാനമുണ്ട്. ഇത് വലതുകൈയിലെ മോതിരവിരലിൽ ഇട്ടാണ് പൂജഹോമാദികൾ, പിതൃബലി എന്നീ വിശേഷക്രിയകൾ ചെയ്യുന്നത്. ശിവൻ ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയത് മോതിരവിരൽ കൊണ്ടാനുത്രേ! ആ പാപം തീർക്കാനാണ് ഇതണിയുന്നത്. അതിനാൽ പവിത്രം ധരിക്കുന്ന കൈകൾക്ക്‌ പാപസ്‌പർശം ഉണ്ടാകില്ലെന്നാണ്‌ വിശ്വാസമുണ്ട്. ഉപയോഗശേഷം ഇതഴിച്ചു കളയുന്നു.
ടിപ്പുവിന്റെ പടയോട്ടത്തില്‍ അക്രമിക്കപ്പെട്ട പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ടതാണ് പവിത്രമോതിരത്തിന്റെ ഐതിഹ്യം.ടിപ്പു സുല്ത്താ്ന്‍ ഇന്ത്യയുടെ നാനാഭാഗത്തേക്കും പടയോട്ടം നടത്തിയ കാലത്ത് നശിപ്പിക്കപ്പെട്ട ഒരു ക്ഷേത്രങ്ങളില്‍ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഉള്പ്പെ ട്ടിരുന്നു (964 മീനം 27). പിന്നീട് 1011 ല്‍ ക്ഷേത്ര പുന:പ്രതിഷ്ഠാകര്മ്മുത്തിന് നേതൃത്വം നല്കാടനായി തരണനെല്ലൂര്‍ തന്ത്രിയെ കാണാന്‍ ക്ഷേത്ര ഭാരവാഹികള്‍ ഇരിങ്ങാലക്കുടയ്ക്ക് പോയി. പക്ഷേ അന്ന് ആ ഇല്ലത്ത് പ്രതിഷ്ടാദിവസം പയ്യന്നൂരിലെത്തി തന്ത്രികര്മ്മ ങ്ങള്ക്ക്  നേതൃത്വം കൊടുക്കുവാന്‍ പ്രായപൂര്തിന  യായ പുരുഷന്മാര്‍ ഉണ്ടായിരുന്നില്ല. എന്തായാലും വിവരം ധരിപ്പിച്ച് ക്ഷേത്രഭാരവാഹികള്‍ മടങ്ങി. ഇല്ലത്തെ ബ്രാഹ്മണബാലന്‍ ഈ വിവരമറിഞ്ഞു താന്ത്രികകര്മ്മം് ചെയ്യുവാനുള്ള ആത്മധൈര്യം അദ്ദേഹം പ്രകടിപ്പിച്ചു. ആ ബ്രാഹ്മണബാലന്‍ അമ്മയുടെ സമ്മതം വാങ്ങി പയ്യന്നൂരിലേക്ക് പുറപ്പെട്ടു(ബാലന്‍ മയിലിന്റെ പുറത്തേറി പറന്നെത്തി എന്നും പറയപ്പെടുന്നു). കൃത്യസമയം തന്നെ പയ്യന്നൂരിലെത്തി പരിചയ സമ്പന്നനെ പോലെ തന്ത്ര മന്ത്രങ്ങള്‍ യഥാവിധി നിര്വ്വുഹിച്ചു. ദിവസത്തില്‍ മൂന്നുനേരവും തന്ത്രമന്ത്രങ്ങള്‍ നിര്വ്വ ഹിക്കുന്നതിനിടയില്‍ ദര്ഭദ കൊണ്ട് പവിത്രമോതിരം കെട്ടുന്നതിനുള്ള പ്രായോഗിക വിഷമവും, കര്മ്മതശേഷം മോതിരം അഴിച്ച് ഭൂമിയില്‍ വീണുപോയാല്‍ ഭൂമി ദേവി ശപിക്കുമെന്ന വിശ്വാസവും സ്വര്ണ്ണം  കൊണ്ട് പവിത്രമോതിരം ഉണ്ടാക്കാമെന്ന നിഗമനത്തിലേക്ക് ബ്രാഹ്മണബാലനെ നയിച്ചു. അദ്ദേഹം ക്ഷേത്രത്തിലെ പൂജാസാമഗ്രികള്‍ ഉണ്ടാക്കാന്‍ അവകാശികളായ ചൊവ്വാട്ടവളപ്പില്‍ കുടുംബക്കാരെ അതിനായി ചുമതലപ്പെടുത്തി. അങ്ങനെ ചൊവ്വാട്ടവളപ്പില്‍ സി.വി.കേരളപ്പന്‍ പെരുന്തട്ടാനാണ് ആദ്യമായി പയ്യന്നൂര്‍ പവിത്രമോതിരം നിര്മ്മി ച്ചത്.
മനുഷ്യശരീരത്തിന്റെ ഇടതുഭാഗം ഇഡനാഡിയെയും ചന്ദ്രമണ്ഡലത്തെയും, വലതുഭാഗം പിംഗലനാഡിയെയും സൂര്യമണ്ഡലത്തെയും, മധ്യഭാഗം സുഷുമ്‌നാ നാഡിയെയും അഗ്‌നിയെയും പ്രതിനിധാനം ചെയ്യുന്നു. അതുപോലെ തന്നെയാണ് പവിത്രമോതിരത്തിലും. ഇതിലെ മൂന്നു വരകള്‍ യഥാക്രമം ഇഡ, പിംഗള, സുഷുമ്‌നാ എന്നിങ്ങനെ മൂന്നു നാഡികളാണ്. ഈ മൂന്നു വരകള്‍ ചേര്ന്ന്  മധ്യഭാഗത്ത് ഒരു കെട്ടായി രൂപാന്തരം പ്രാപിക്കുന്നുണ്ട്. ഇതാണ് പവിത്രക്കെട്ട്. കുണ്ഡലിയെന്ന സൂക്ഷമമായ സൃഷ്ടശക്തിയെ ഉണര്ത്തു വാനുള്ള യോഗവിദ്യാപരമായ കെട്ടുകളാണ് പവിത്രമോതിരത്തില്‍ നിബന്ധിച്ചിട്ടുള്ളത്. ഒരു വരിയില്‍ ഏഴ് മുത്തരികള്‍ വീതം മൂന്നു വരികളായി പവിത്രക്കെട്ടിനിരുവശവും കാണാം. ഈ ഏഴു മുത്തരികള്‍ സപ്തര്ഷിതകളായ മരീചി, വസിഷ്ഠന്‍, അംഗിരസ്സ്, അത്രി, പുലസ്തിയന്‍, പുലഹന്‍, ക്രതു എന്നിവരാണ്. പവിത്രക്കെട്ടിന് മുകളില്‍ കാണുന്ന മൂന്നു മുത്തരികള്‍ മുന്പ്ല സൂചിപ്പിച്ചതുപോലെ ത്രിമൂര്ത്തി കളെ സൂചിപ്പിക്കുന്നു. പവിത്രക്കെട്ടിനു തൊട്ടു താഴെ മധ്യവരയെ തൊട്ടുള്ള പരന്ന വട്ടമുത്തരി സൂര്യഗ്രഹത്തെയും, ആ വര അവസാനിക്കുന്നിടത്തെ പരന്ന വട്ടമുത്തരി ചന്ദ്രഗ്രഹത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. മൂന്നു വരകള്‍ ചേരുന്ന ഇടത്തിന് കുറിയെന്നാണു പറയുക. അതിനു താഴെയുള്ള നാല് മുത്തരികള്‍ ഋഗ്വേദം, യജുര്വേനദം, സാമവേദം, അഥര്വീവേദം എന്നീ നാലു വേദങ്ങളെ സൂചിപ്പിക്കുന്നു.
വലതു കൈയുടെ മോതിരവിരലിലാണ് പവിത്രമോതിരം ധരിക്കേണ്ടത്. അതിന് യോഗശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്. തര്പ്പതണം, യാഗം, പൂജ തുടങ്ങിയ കര്മ്മ്ങ്ങളില്‍ സൂര്യമണ്ഡലത്തിനാണ് പ്രാധാന്യം. വലതുകൈ സൂര്യമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. പവിത്രം ധരിക്കുന്നതോടെ വലതുകൈ പരിശുദ്ധമാവുകയും പ്രസ്തുത കര്മ്മചങ്ങള്ക്ക്  ഏറ്റവും അനുയോജ്യമാവുകയും ചെയ്യും.
യഥാവിധി നിർമ്മിക്കുന്ന പവിത്രമോതിരം ഉടനെത്തന്നെ കിട്ടില്ല. ഉണ്ടാക്കുന്ന ലോഹം ഉരുക്കുന്നതിനും മോതിരം ഉണ്ടാക്കുന്നതിനും പക്കവും നാളും മുഹൂർത്തവും പരിശോധിച്ചാണ്. മോതിരം ഇടുന്നയാളുടെ പേരും നക്ഷത്രവും വലതു കയ്യിലെ മോതിരവിരലിന്റെ അളവും കൊടുക്കണം. മോതിരം പണിയുന്നത്‌ അതികഠിനമായ വ്രതശുദ്ധിയോടുകൂടിയും കുറഞ്ഞത്‌ മൂന്നു ദിവസത്തെ അതിസൂക്ഷ്‌മവും കഠിനവുമായ ആദ്ധ്യാത്മിക ചിട്ടകൾ പാലിച്ചു കൊണ്ടുമാണ്. മോതിരം ധരിക്കുന്നവർ മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിക്കേണ്ടതാണ്‌. അതുകാരണം പണ്ട് ബ്രാഹമണർ മാത്രമേ ഇത് ധരിക്കാറുള്ളായിരുന്നു. എന്നാൽ ഇന്ന് ആർക്കും സ്‌ത്രീകളടക്കം പവിത്രമോതിരം ധരിക്കാം എന്ന നിലയിലായി.
വലതു കൈയുടെ മോതിരവിരലിലാണ്‌ പവിത്രമോതിരം ധരിക്കേണ്ടത്‌. അതിന്‌ യോഗശാസ്‌ത്രപരമായ ചില കാരണങ്ങളുണ്ട്‌. തർപ്പണം, യാഗം, പൂജ തുടങ്ങിയ കർമ്മങ്ങളിൽ സൂര്യമണ്‌ഡലത്തിനാണ്‌ പ്രാധാന്യം. വലതുകൈ സൂര്യമണ്‌ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. പവിത്രം ധരിക്കുന്നതോടെ വലതുകൈ പരിശുദ്ധമാവുകയും പ്രസ്‌തുത കർമ്മങ്ങൾക്ക്‌ ഏറ്റവും അനുയോജ്യമാവുകയും ചെയ്യും.
ഏഴു തരത്തിലുള്ള തൂക്കത്തിലാണ് പവിത്രമോതിരം ഉണ്ടാക്കി വരുന്നത്. അതില്‍ തികഞ്ഞ പവിത്രമെന്നു പറയുന്നതിന് 39 ഗ്രാം 500 മില്ലിഗ്രാം തൂക്കമുണ്ടാവും. മറ്റുള്ളവയ്ക്ക് മുക്കാല്‍ പവിത്രം 28.900 ഗ്രാമും അര പവിത്രം 19.750 ഗ്രാമും കാലെ അരക്കാല്‍ പവിത്രം 14.450 ഗ്രാമും കാല്‍ പവിത്രം 9.650 ഗ്രാമും അരക്കാലെ മഹാണി പവിത്രം 7.225 ഗ്രാമും അരക്കാല്‍ പവിത്രം 4.850 ഗ്രാമും തൂക്കമുണ്ടാവും.