മൃതദേഹം വലംവയ്ക്കരുതെന്ന് പറയുന്നതെന്തുകൊണ്ട് ?
മരിക്കുമ്പോൾ മനുഷ്യൻ "ശിവം'' നഷ്ടപ്പെട്ട് ശവമായി മാറുന്നു. "ദേഹോ ദേവാലയ പ്രോക്താ ജീവോ ദേവ സദാശിവ" എന്ന് കുളാർണ്ണവത്രന്ത പ്രോക്തമായ ശ്ലോകശകലം ഇവിടെ സ്മരണീയമാണ്. ചൈതന്യമുള്ളതിനെ മാത്രമേ വലം വയ്ക്കാവൂ. അപ്പോൾ ചൈതന്യം നമ്മിലേക്ക് വ്യാപിക്കും. ക്ഷേത്രബിംബത്തിനെ വലംവയ്ക്കുന്നത് അതുകൊണ്ടാണ്. വലംവയ്ക്കുമ്പോൾ വൃഷ്ടിയും (വ്യക്തിശരീരം) സമഷ്ടിയും (പ്രപഞ്ചശരീരം) തമ്മിൽ ഐക്യമുണ്ടാകുന്നു എന്നാണ് പറയുക. പക്ഷേ ചൈതനരഹിതമായ മൃതശരീരത്തെ വലം വച്ചാൽ വലം വയ്ക്കുന്നവന്റെ തേജസ്സ് മൃതശരീരത്തിലേക്കൊഴുകും. ക്ഷീണമനുഭവപ്പെടും. ചില വ്യക്തികളെ (പ്രത്യേകിച്ചും രോഗാതുരരും ക്ഷീണിതരുമായവരെ) സന്ദർശിച്ചു മടങ്ങുമ്പോൾ ക്ഷീണം തോന്നുന്നതിന്റെ കാരണമിതാണ്. ഉൻമേഷവും ഊർജ്ജവും ജീവശക്തിയുമൊക്കെ ഇത്തരത്തിൽ ആഗിരണം ചെയ്യുന്നു
No comments:
Post a Comment