ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 May 2020

പുലയും വാലായ്മയും

യഥാർഥത്തിൽ പുലയും വാലായ്മയും  ഭാരതത്തിലെ പൂർവികർ കണ്ടു പിടിച്ച Qurantine ആയിരുന്നോ ?

ഒരാൾ മരിച്ചു കഴിഞ്ഞാൽ ആ മരിച്ച ആളുമായി ഏറ്റവും അടുപ്പമുള്ള ബന്ധുക്കൾ 15 ദിവസം നീണ്ടുനിൽക്കുന്ന  ചടങ്ങുകൾക്ക് ശേഷം പതിനാറാമത്തെ ദിവസം മാത്രമേ പുറത്തിറങ്ങി ആളുകളുമായി ഇടപെടാൻ പാടുള്ളൂ  എന്നതാണ് "പുല കുളി  " എന്ന ആചാരം. 

ശവ സംസ്കാരത്തിനു ബലി ഇടുന്നവർ ചെറുപൂളയും,  എള്ളും കൂട്ടി എത്ര പ്രാവശ്യം കൈകൾ കഴുകേണ്ടി വരുന്നു.  തുടർന്ന് നിത്യ ബലിയിലും ഇത് ആവർത്തിക്കുന്നു. 

മൃതദേഹത്തെ, കുളിപ്പിക്കുകയും വസ്ത്രങ്ങളിൽ സ്പർശിക്കുകയും ,  മൃതദേഹത്തോട് അടുത്തിടപഴകി ചടങ്ങുകൾ നടത്തുകയും ചെയ്യുന്നവരുടെ ശരീരത്തിൽ ഹാനികരങ്ങളായ  അണുക്കൾ മൃതദേഹത്തിൽ നിന്നും പകരുവാൻ സാധ്യതയുണ്ട്.  ഇന്ന് കോവിഡ്  ആണെങ്കിൽ പണ്ടു കാലത്ത് വസൂരി പോലുള്ള മാരക രോഗങ്ങൾ ഉണ്ടായിരുന്നു. 

അക്കാലങ്ങളിൽ വസൂരി വന്നവരെ  വീടിന്റെ വെളിയിൽ  പ്രത്യകം ഓലപ്പുര നിർമിച്ചു രോഗിയെ കുടുംബത്തിലെ ഒരാള് മാത്രം ശുശ്രുഷിക്കുന്ന ചടങ്ങ് വരെ നില നിന്നിരുന്നു.. ഇന്നത്തെ Home Quarantine. 

അണുക്കൾ മറ്റുള്ളവരിലേക്ക് പ്രവേശിക്കാതിരിക്കാനാണ്,  മരിച്ച ആളിന്റെ  ഏറ്റവും അടുപ്പമുള്ള ബന്ധുക്കൾ പുല എന്ന പേരിൽ വീടുകളിൽ അടച്ചിരിക്കാൻ പറയുന്നത്. 

2020ൽ Qurantaine എന്ന് ആംഗലേയ ഭാഷയിൽ സായിപ്പ് പറഞ്ഞപ്പോൾ  എല്ലാവർക്കും വിശ്വാസം, കുട്ടികളെപ്പോലെ അനുസരണയും.. 
അനുസരണ ഇല്ലാത്തവരെ ബലമായി അനുസരിപ്പിക്കുന്നു.. എല്ലാം ലോക നന്മക്ക് വേണ്ടി. 

അങ്ങനെ ലോക നന്മക്ക് വേണ്ടി ഭാരതത്തിലെ ഋഷിവര്യമാരും, ഭിഷഗ്വരന്മാരും കണ്ടു പിടിച്ച Qurantaine ആയിരുന്നു ഹൈന്ദവർ ആചരിക്കുന്ന പുലകുളി, എല്ലാം മാനവ രാശിയുടെ നന്മക്കുള്ള  സദാചാരങ്ങൾ.. 

അതിന്റെ ശാസ്ത്രീയ വശങ്ങളുടെ വിശ്വസനീയത എത്രയുണ്ട് എന്ന് ചോദിച്ചവർക്ക് ഇപ്പോൾ കാര്യങ്ങളൊക്കെ മനസ്സിലായി തുടങ്ങി ..!! 
14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ് പതിനഞ്ചാം ദിവസം വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞ്  പതിനാറാം ദിവസം പുറത്തേക്കിറങ്ങുന്നതാണ് ഈ പുലകുളി അടിയന്തിരം. 

അതായത് ഈ 14 ദിവസം എന്നത് കാരണവന്മാർ വെറുതെ പറഞ്ഞതല്ല...
ജനങ്ങളുമായി ഇടപഴകാതിരിക്കാനാണ് ക്ഷേത്രങ്ങളിൽ പോലും  പോകരുതെന്ന്  പറഞ്ഞിരുന്നത്...!! പണ്ട് കാലത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ ക്ഷേത്രങ്ങളും ഉത്സവ പറമ്പുകളും ആയിരുന്നു.  ഈ ആചാരങ്ങൾ ഉണ്ടാകുന്ന കാലങ്ങളിൽ ഭാരതത്തിൽ ക്രിസ്ത്യൻ, മുസ്ലിം മതങ്ങളും ഉണ്ടായിരുന്നില്ല.. 

അഷ്ടവൈദ്യന്മാരുടെ വൈദ്യ ശാലകൾ ആയിരുന്നു അന്നത്തെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രങ്ങൾ. 

മാത്രമല്ല മരിച്ച വീടുകളിൽ പോയി ഇപ്പോൾ പറയുന്നതു പോലെ ഒന്നു മുതൽ മൂന്ന് മീറ്റർ വരെ മാറി നിന്ന് കൊണ്ട് വേണം  സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ.. ആരെയും തൊടരുത്.. 

പങ്കെടുക്കുന്നവർ തിരിച്ച് വീടുകളിൽ പ്രവേശിക്കുന്നതിന് മുൻപ് .. 
ധരിച്ച വസ്ത്രം   ഉൾപ്പെടെ  വീടിനു പുറത്തിട്ടു  കഴുകി കുളിച്ചിട്ട്‌ വേണം വീടിനുള്ളിൽ  പ്രവേശിക്കാൻ എന്നതടക്കം പലരും പുച്ചിച്ചു  തള്ളിയ ആചാരങ്ങളാണ്.. 

ഇന്നിതാ  ജാതി മത ഭേദമില്ലാതെ ലോകം മുഴുവൻ  Quarantine എന്ന് പേരിട്ട്  "പുല" ആചരിക്കുന്നു അനുസരിക്കുന്നു.. അനുസരിപ്പിക്കുന്നു.

ഇതിനിടയിൽ പുതിയ ഹൈന്ദവ  ആചാര്യന്മാർ രംഗപ്രവേശം ചെയ്ത് 16 ദിവസം പുല ഇപ്പോൾ കുറഞ്ഞു കുറഞ്ഞു വരാനും തുടങ്ങി. പന്ത്രണ്ട്.. പതിനൊന്ന്  ദിവസങ്ങൾ കൊണ്ട് പുലകുളി അടിയന്തിര ചടങ്ങുകൾ തീർത്തു  മിടുക്കന്മാരായി.  അതിനൊക്കെ ന്യായീകരണവും  സ്വയം കണ്ടെത്തി.. 

അതിനർഥം  ആചാര്യമാരും ഇതിന്റെ ഒക്കെ അർഥം പൂർണ്ണമായും അറിഞ്ഞല്ല ഇതൊക്ക ചെയ്യിക്കുന്നത് എന്നാണ്. 

എല്ലാ ഹൈന്ദവ ആചാരങ്ങളും, സതി,  ബാല വിവാഹം,  പോലുള്ള  ദുരാചാരങ്ങളോട്  ഉപമിച്ചുകൊണ്ട്  പുച്ഛിച്ചു തള്ളി.  

അതേപോലെയാണ്, വാലായ്മയും...
നവജാത ശിശുക്കളെ പുറമെയുള്ളവർ തൊടാതിരിക്കാനാണ് അങ്ങിനെ ഒരു ആചാരം പാലിച്ചിരുന്നത്. മറ്റുള്ളവരിൽ നിന്നും ഒരു തരത്തിലും ഉള്ള അണുക്കൾ കുഞ്ഞിനെ ബാധിക്കാതിരിക്കാൻ.

ഭാരതത്തിലെ  ആചാരങ്ങൾ  Quarantine എന്ന  പുതിയ ഇംഗ്ലീഷ് പേരിൽ ഇന്ന് ലോകം മുഴുവൻ ആചരിക്കുന്നു.. 
 സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ശാസ്ത്രീയമായ അർഥത്തോടെ ആയിരുന്നു നമ്മുടെ ആചാരങ്ങൾ എന്നതിന് ഇതിൽപരം വേറെ തെളിവ് വേണ്ട. 

 2020 ൽ ജാതിമത ഭേദമില്ലാതെ ലോകം മുഴുവൻ Quarantine ആചരിക്കുമ്പോൾ.. അഭിമാനത്തോടെ നമുക്ക് പറയാൻ സാധിക്കും .. 

ഈ Quarantine,  Home Quarantine ഒന്നും നമുക്ക് പുത്തരിയല്ല..   ഇതാണ് നമ്മുടെ പുലകുളി  എന്ന ആചാരം... 

അതാണ് നമ്മുടെ സനാതന ധർമ്മം. ഓരോ ആചാരങ്ങളും അർത്ഥ പൂർണമായിരുന്നു

ഹൈന്ദവ ആചാരങ്ങൾ പാലിച്ചാലും ശീലിച്ചാലും  ജീവനാണ് ലാഭം...

3 comments:

  1. ശരിയാണ്... ഇന്നത്തെ അവസ്തയിലെങ്കിലും ഇതൊക്കെ ശാസ്ട്രീയമാണെന്നു പൊതുസമൂഹം മനസ്സിലാക്കുമോ?

    ReplyDelete
  2. ഇതു വെറും അടിസ്ഥാനരഹിതമായ ഒരു പോസ്റ്റ്‌ ആണ് ഗരുഡ പുരാണം വായിക്കു ജനങ്ങളെ തെറ്റി ധരിപ്പിക്കുന്ന പോസ്റ്റുകൾ ഇട്ടു ഹിന്ദുമത വിശ്വാസങ്ങൾക്ക് ഹാനിഭവിക്കാം ഇടയാകരുത് അപേക്ഷയാണ്

    ReplyDelete
  3. അർത്ഥ ശൂന്യതയിൽ കള്ളക്കടത്ത് നടത്തിയിട്ട് കാര്യമില്ല.
    പുല, പുലേപ്പേടി, പുലയാടി, പുലയാടി മക്കൾ , പുലകുളി ഇവയൊക്കെ തീണ്ടാരി മാസത്തിൽ , വേളി കഴിച്ച നമ്പൂതിരിയിൽ നിന്നും രക്ഷപ്പെട്ട് പുലയനെ പ്രാപിക്കാൻ ഇറങ്ങിത്തിരിക്കുന്ന ബ്രാഹ്മണ യുവതികളുമായി ബന്ധപ്പെട്ട വാക്കുകളാ.
    ഹൈന്ദവ വേദത്തിൽ പരാമർശിക്കാത്ത ൈ. ദവമായ ശിവനെ ഹൈന്ദവ വൽക്കരിച്ച് ൈ ശവ ഭക്തരെ ഹൈന്ദവവൽക്കരിക്കുന്നതിനായി നടപ്പാക്കിയ ബ്രാഹ്മണിക്കൽ ആചാരങ്ങൾ മാത്രമാണ് ഇത്

    ReplyDelete