ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2020

പഞ്ചാക്ഷരി മന്ത്രരഹസ്യം - 13

പഞ്ചാക്ഷരി മന്ത്രരഹസ്യം - 13

ശ്ലോകം :- 

നമാ യസ്യാസ്തി ലക്ഷമീശ
സോഹം ദേവോ ന സംശയ:
തസ്മാൻ മേ പ്രാപയ ഹൈവ
ലക്ഷ്മീം വിദ്യാം സനാതനീം

അർത്ഥം :-

പ്രകാശ സ്വരൂപനും ഐശ്വര്യ നിയാമകനുമായ ജഗദീശ്വരാ, യാതൊരുവന് ലക്ഷ്മീദേവി ഇല്ലാതിരിക്കുന്നുവോ അവനാണ് ഞാൻ. അതു കൊണ്ട് സനാതനവും ഐശ്വര്യം നല്കുന്നതുമായ വിദ്യയെ എനിക്കിപ്പോൾത്തന്നെ പ്രാപിക്കണം. ഹേജഗദീശ, അവിടുന്ന് ദേവനാണ്. സ്വയം പ്രകാശ സ്വരൂപനും ലോകത്തിന് പ്രകാശം നല്കുന്നവനുമാണ്.ലക്ഷ്മീനാണ്. സകല സമ്പത്തിനു മുടയവനാണ്. കസ്യ സ്വിദ്ധനം (ഈശം.1. ) ഈ ധനം 'ക'യുടെ - പ്രജാപതിയുടെ യാണ്.(ക: നാമ പ്രജാപതി ) ഈശ്വരൻ സമ്പത്തിന്നുടമ മാത്രമല്ല സമ്പത്തിനെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നവനുമാണ്. അല്ലയോ ഭഗവാനേ, എനിക്ക് ചിര സ്ഥായിയായസമ്പത്തില്ല. അതു കൊണ്ട് എനിക്ക് എന്നും നിലനില്ക്കുന്ന ഐശ്വര്യമുണ്ടാവാനുള്ള വിദ്യയെ നല്കിയാലും."താം മ ആവഹ ജാതവേദോ ലക്ഷ്മീം അനപഗാമിനീം " ( ശ്രീസൂക്തം - 2) ഹേ ജാതവേദസേ, ഇറങ്ങിപ്പോകാത്ത ലക്ഷ്മിയെക്കൊണ്ടു വന്നാലും .ലക്ഷ്മി ചിര സ്ഥായിയാവണം. ഗൃഹത്തിലെന്നുമുണ്ടാവണം. അതിനെന്തു ചെയ്യണം. ഒരേയൊരു വഴിയേയുള്ളു. ധ്യേയം ശ്രീപതി രൂപ മജസ്രം.ലക്ഷ്മീപതിയെ നിരന്തരം ഭജിക്കുക .വിഷ്ണു സ്തുതി കേൾക്കുന്നത് ലക്ഷമീദേവിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. എവിടെ വിഷ്ണുവിന്റെ നാമസങ്കീർത്തനവും കഥാകഥനവും നടക്കുന്നുവോ അവിടെ ലക്ഷ്മീദേവി കയറിച്ചെല്ലുന്നു.ലക്ഷ്മി ചെല്ലുന്നിടത്ത് ഭൗതികസമ്പത് സമൃദ്ധിയുണ്ടാവുന്നു. കാശുണ്ടായാൽ പിന്നെന്തു നാരായണൻ? നമ്മൾ വിഷ്ണുഭജനം നിർത്തുന്നു.ലക്ഷ്മീദേവി പടിയിറങ്ങുന്നു.ലക്ഷ്മി ചഞ്ചലയാണെന്നു നാം കുറ്റപ്പെടുത്തുന്നു.സത്യത്തിലാർക്കാണ് ചാഞ്ചല്യം? നാല് കാശു കണ്ടപ്പോൾ നാരായണനെ മറന്ന നമ്മൾക്കോ നാരായണ സ്തുതിയുളളിടത്തേ ഞാനുള്ളു എന്ന് ദൃഢതയുള്ള ലക്ഷ്മിദേവിക്കോ? നിരന്തരം നാരായണ കഥകൾ പറയൂ ലക്ഷ്മി അവിടെ സ്ഥിരമായുണ്ടാവും.

തുടരും.....

No comments:

Post a Comment