ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2020

പഞ്ചാക്ഷരി മന്ത്രരഹസ്യം - 07

പഞ്ചാക്ഷരി മന്ത്രരഹസ്യം - 07

ശ്ലോകം :- 

അഥവാ ദാസ ഏവാഹം,
അഹംദാസ ഇതീരണം,
ഇത്യേവ നമ ഇത്യുക്തം,
വേ ദൈ: ശാസ്ത്രൈശ്ച സർവശ:

അർത്ഥം :-

ഞാൻ അവിടുത്തെ ദാസനാണ് എന്ന ഭാവം ഭക്ത്യുപാസനയിൽ ഉൾപ്പെടുന്നു. ഭാഗവതത്തിൽ പ്രഹ്ളാദൻ അവതരിപ്പിക്കുന്ന നവവിധാന ഭക്തിയിൽ ഒന്നാണ് ദാസ്യം.ദാസ്യഭക്തിയുടെ ഉത്തമോദാഹരണമാണ് ശ്രീ ഹനുമാൻ. നമ: ശബദത്തിന്റെ ഒരർഥമാണ് ഈ ദാസ്യഭക്തി.മാത്രമല്ല ശിവായ എന്ന പദത്തിലെ പ്രത്യയമായ 'അയ' കൊണ്ട് സാധിക്കുന്ന സംപ്രദാനത്തിന്റെ സമർപ്പണ ഭാവവും ദാസ്യഭക്തിയിലലിഞ്ഞു ചേർന്നിരിക്കുന്നു. നമ:ശിവായ , ശിവനു വേണ്ടി തന്റെ തനു മന ധനമെല്ലാം സമർപ്പിക്കുക, തന്റെ സകലപ്രവർത്തികളും എന്തിനു തന്റെ ജീവിതം തന്നെയും പൂർണമായി ശിവനു സമർപ്പിക്കുക.ശിവന്റെ ആജ്ഞാനുവർത്തിയായി കാലം കഴിക്കുക.ഞാനെന്റെയല്ല അങ്ങയുടെ, അങ്ങയുടെ മാത്രം എന്നാണ് നമഃ ശിവായ എന്നത് കൊണ്ട് അർഥമാക്കേണ്ടത്.

തുടരും.....

No comments:

Post a Comment