ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 May 2020

ശിവസ്വരോദയം /അഥവാ ശരനൂൽശാസ്ത്രം

ശിവസ്വരോദയം /അഥവാ ശരനൂൽശാസ്ത്രം

നമ്മുടെ ശരീരത്തിലെ ഊര്‍ജവാഹിനികളാണ്‌ നാഡികള്‍. ഈഢയും പിംഗളയും സുഷുമ്നയുമാണ്‌ മൂലനാഡികള്‍. നട്ടെല്ലിന്റെ രണ്ടറ്റങ്ങളിലായി രണ്ടുദ്വാരങ്ങളുണ്ട്. എല്ലാ നാഡികളും കടന്നുപോകുന്നത്‌ ഈ നാളങ്ങളില്‍കൂടിയാണ്‌. ഇടത്തും വലത്തുമായിട്ടുളള നാഡികളാണ്‌ ഈഡയും, പിംഗളയും.

പ്രാണമയകോശത്തില്‍ 72,000 നാഡികളുണ്ട്‌. ഈ നാഡികളെല്ലാം ഉത്ഭവിക്കുന്നത്‌ മേല്‍പ്പറഞ്ഞ മൂന്ന്‍ നാഡികളില്‍ നിന്നാണ്‌. അവയാണ്‌ മൂലനാഡികള്‍. ഇടതു വശത്ത്‌ ഈഡ, വലതുവശത്തായി പിംഗള, നടുവിലുളളത്‌ സുഷുമ്ന.. നാഡി എന്നുപറയുമ്പോള്‍, കേവലം ഞരമ്പ്‌ എന്ന്‍ അര്‍ത്ഥമാക്കരുത്‌, ശരീരത്തില്‍ പ്രാണനു സഞ്ചരിക്കാനുളള വഴികളാണ്‌ നാഡികള്‍. ഈ 72000 നാഡികളും നമ്മുടെ ദൃഷ്‌ടിക്കു ഗോചരമല്ല, അതായത്‌ നമ്മുടെ ശരീരം കീറിമുറിച്ചു നോക്കിയാല്‍ കാണാവുന്നതല്ല ഈ നാഡികള്‍, എന്നാല്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍, ബോധപൂര്‍വ്വം ശ്രദ്ധിച്ചാല്‍, പ്രാണസഞ്ചാരം എന്നത്‌ ഒരു ഭ്രമണവുമില്ലാതെ എങ്ങനെയോ നടക്കുന്ന ഒന്നല്ല എന്നത് നമുക്ക് മനസ്സിലാക്കാനാവും. അത്‌ സഞ്ചരിക്കുന്നത്‌ കൃത്യമായ വഴികളിലൂടെ, കൃത്യമായ ഭ്രമണത്തിലാണ്‌. പ്രാണന്‌ സഞ്ചരിക്കാന്‍ നമ്മുടെ ശരീരത്തില്‍ 72000 വ്യത്യസ്‌തമായ വഴികളുണ്ട്‌. പ്രാണന്‍ സുഷുമ്നയില്‍ പ്രവേശിക്കുമ്പോഴാണ്‌ ജീവന്‍ യഥാര്‍ത്ഥത്തില്‍ പ്രകടമാകുന്നത്‌,  ജീവിതം ആരംഭിക്കുന്നത്‌.

ഇഡ, പിംഗല എന്നീ രണ്ടു നാഡികളിലൂടെ സാധാരണ ഒരേ സമയം ശ്വാസം ഒരുപോലെ പ്രവർത്തിക്കുകയില്ല. ഏതെങ്കിലും ഒരു നാഡി നന്നായി പ്രവര്‍ത്തിക്കും. മൂക്കിലെ ശ്വാസം കൈവച്ച് പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. ഇഡ തണുപ്പാണ് ആയതിനാല്‍ അതിനെ ചന്ദ്രൻ എന്നും പിംഗല ചൂടു് ആയതിനാല്‍ സൂര്യനെന്നും പറയുന്നു. സുഷുമ്ന അഗ്നിയും ഹംസരൂപവുമാകുന്നു. ഹംസത്തിൻ്റെ ചിറകുകൾ ഈ രണ്ടുനാഡികളാണെന്ന് സങ്കല്പം.

പ്രകൃതിയിലെ ദ്വന്ദഭാവങ്ങളെയാണ്‌ ഈഡയും പിംഗളയും പ്രതിനിധീകരിക്കുന്നത്‌. ശിവനും ശക്തിയുമെന്ന്‍ നമ്മള്‍ പരമ്പരയായി പറഞ്ഞു വരുന്നു. വേണമെങ്കില്‍ സ്‌ത്രീശക്തിയെന്നും, പുരുഷശക്തിയെന്നും പറയാം. ഒന്ന്‍ നമ്മളില്‍ അന്തര്‍ലീനമായിട്ടുളള യുക്തിബോധമാണ്‌, മറ്റേത്‌ സ്വാഭാവികമായിട്ടുളള ഉള്‍ക്കാഴ്‌ചയും. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌. ഈ രണ്ടു ദ്വന്ദഭാവങ്ങളും കൂടാതെ പ്രകൃതിക്കു നിലനില്‍പില്ല. ആരംഭത്തില്‍ എല്ലാം ഒന്നുമാത്രമായിരുന്നു, രണ്ടുണ്ടായിരുന്നില്ല. എന്നാല്‍ സൃഷ്‌ടി അതിന്‍റേതായ കര്‍മ്മം ആരംഭിച്ചതോടെ ദ്വന്ദഭാവവുമുണ്ടായി.

ഏത് നാഡിയിൽ കൂടിയാണോ കൂടുതലായി ശ്വാസം സഞ്ചരിക്കുന്നത് ആ നാഡിയുടെ സ്വഭാവം ശരീരത്തില്‍ ഉണ്ടായിരിക്കും. ഇഡ നാഡി ശരത്തിന് തണുപ്പും വലതു പിംഗല നാഡിക്ക് ചൂടും അനുഭവപ്പെടും. യോഗികൾ തണുപ്പുള്ള സ്ഥലങ്ങളില്‍ ഹിമാലയം പോലുള്ള ഇടങ്ങളില്‍ ശരീരം ചൂടാക്കാന്‍ സൂര്യനാഡിയിൽ കൂടി പ്രാണനെ കയററുകയും മണിപൂരകചക്രത്തിൽ സംയമനം ചെയ്യുകയും ചെയ്യും .ഇതിലൂടെ ശരീരം ചൂടാകും. തിരിച്ച് പ്രവർത്തിച്ചാൽ ചൂടുള്ളപ്പോൾ തണുപ്പിക്കാനും കഴിയും.

ചന്ദ്രനാഡിപ്രവർത്തിക്കേണ്ട സമയം സൂര്യനാഡി പ്രവർത്തിച്ചാലും സൂര്യനാഡി പ്രവർത്തിക്കേണ്ട സമയം ചന്ദ്രനാഡി പ്രവർത്തിച്ചാലും ആ സമയത്ത് മംഗളകരമായ ഒന്നും ചെയ്യരുത്. രാത്രിയില്‍ ചന്ദ്രനാഡി ഒഴിവാക്കിയും പകൽ സൂര്യ നാഡി ഒഴിവാക്കിയും പരിശീലിച്ചാൽ സാധകൻ യോഗിയായിമാറും. ചന്ദ്ര സ്വരം ഉദിക്കുന്ന സമയം വ്യക്തിക്ക് സമാധാനത്തിൽ കാര്യങ്ങള്‍ ചിന്തിക്കുവാനും ശരിയായ തീരുമാനങ്ങൾ എടുക്കുവാനും കഴിയുന്നു. പൊതുവെ ഗുണം ചെയ്യുന്നു. സൂര്യ സ്വരം അലസത മാറി ഊർജ്ജസ്വലമാകുന്നു. ശാരീരിക അദ്ധ്വാനമുള്ള കർമ്മങ്ങൾക്ക് ഗുണം ചെയ്യും.പക്ഷേ കർമ്മങ്ങളുടെ ആയുസ്സ് കുറവാകും.

സുഷുമ്ന സ്വരം ആത്മീയമായ വിഷയങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. മനസ്സ് നിശ്ചലമാകും. സ്വരം ആദ്യം സഞ്ചരിക്കുന്നത് വായുവിലൂടെയും രണ്ടാമത് അഗ്നിയിലൂടെയും മൂന്നാമത് ഭൂമിയിലൂടെയും നാലാമതായി ജലത്തിലൂടെയുമാണ്. ആകാശഭൂതത്തിൽ ഉദിക്കുന്ന വായു അവിടെ അരനാഴിക സഞ്ചരിച്ച് വായുതത്വത്തിൽ പ്രവേശിക്കുന്നു.അവിടെ മുക്കാൽ നാഴിക നിന്നിട്ട് അടുത്ത തത്വമായ അഗ്നിയിൽ കടക്കുന്നു. ഒരുനാഴിക കഴിഞ്ഞ് പൃഥ്വീ ഭൂതത്തിൽ കടന്ന് ഒന്നര നാഴിക ചിലവഴിച്ച് തുടർന്ന് ജലഭൂതത്തിലേക്ക് കടന്ന് ഒന്നേകാൽ നാഴിക സഞ്ചരിക്കുന്നു. ഒരു യോഗി ഈ ചലനം വ്യക്തമായി അറിയുന്നു. (അഭിപ്രായ വ്യത്യാസം കാണുന്നുണ്ട്)

ഇഡ നാഡി പ്രവർത്തിക്കുമ്പോൾ ശാന്തിയും സമാധാനവുമായ ജോലികള്‍ ചെയ്യുക, ദാന ധർമ്മങ്ങൾ ചെയ്യുക, ദീക്ഷചെയ്യുക, ദീർഘ യാത്ര ചെയ്യുക, വിത്ത് നടുക, മരുന്ന് കൈകാര്യം ചെയ്യുക, മേലുദ്യോഗസ്ഥനെ സമീപിക്കുക, വെള്ളം കുടിക്കുക, പാടുക ,വശ്യകർമ്മങ്ങൾ ചെയ്യുക, വിവാഹം, ഗൃഹോപകരണങ്ങൾ വാങ്ങുക, കുളം, കിണർകുഴിക്കൽ, കച്ചവടം, സൽപ്രവർത്തികൾ, രസവാതം, വിദ്യാരംഭം, രോഗചികില്‍സ, ഗുരുവിനെ കാണുക, വാഹനം വാങ്ങുക, നഗരത്തിലോ ഗ്രാമത്തിലോ കയറുക, രസായനങ്ങൾ സേവിക്കുക, മിത്രസമാഗമം, സന്ധിസംഭാഷണം ഇവയ്ക്കെല്ലാം ഉത്തമമാണ്. പക്ഷേ ഇഡയിലൂടെ വായുഭൂതവും, അഗ്നിഭൂതവും, ആകാശഭൂതവും സഞ്ചരിക്കുമ്പോൾ ഫലം കുറയും.

വലതുനാഡി പ്രവർത്തിച്ചാൽ ശാരീരികാദ്ധ്വാനം ചെയ്യുക, കഠിന പ്രവർത്തികൾ, ക്രൂരകർമ്മങ്ങൾ, മാരണ പ്രയോഗങ്ങൾ, ആഹാരം കഴിക്കുക, പയറ്റ്, ഗുസ്തി, വഴക്ക്, വഗ്വാദം ഇവ ചെയ്യുക, സാഹസികമായ പ്രവര്‍ത്തനം കുതിര സവാരി, ശിക്ഷ നടത്തുക,വീരമന്ത്രാദികളുടെ ഉപാസന, വേട്ടയാടൽ, വ്യായാമം, യുദ്ധം, കുളി, ഭക്ഷണം മൃഗങ്ങളുടെ ക്രയവിക്രയം, യക്ഷിണി, യക്ഷൻ, വേതാളം, ഇവയെ ഇല്ലാതാക്കാം, നദി, കടൽ ഇവ നീന്താം, മരം മുറിക്കാം, പാറപ്പൊട്ടിക്കാം, രത്നങ്ങൾ മിനുസപ്പെടുത്താം, പ്രേതാകർഷണം ചെയ്യാം, ആഭിചാരം ചെയ്യാം. ഇവയ്ക്ക് പിംഗല നാഡി നല്ലത്.

പുരുഷന്‍റെ വലതുകല പ്രവർത്തിക്കുമ്പോൾ സ്തീയുമായി ലൈംഗികബന്ധം ഏർപ്പെടുന്നത് വിശേഷ നല്ലത്. അപ്പോൾ സ്ത്രീ ഇടതുകല പ്രവർത്തിപ്പിച്ചാൽ വശ്യവും സ്നേഹബന്ധത്തിനു ദൃഢതയും ഉണ്ടാകും. ഈ സമയം ബീജനാശം വരാതിരിക്കാനും സ്വര യോഗത്താൽ കഴിയും സിദ്ധ യോഗികൾക്ക് ഈ വിദ്യ അറിയാം. ഗുരുവിൽ നിന്ന് മനസ്സിലാക്കുക.

യുദ്ധത്തിലോ വാക്കുതർക്കങ്ങളിലോ പ്രതിയോഗിയെ സ്വരം ഇല്ലാത്ത വശത്ത് നിർത്തണം എങ്കില്‍ നമുക്കു വിജയം ഉറപ്പാകും

ദാമ്പത്യ വഴക്കുകള്‍ പോലും പരിഹരിക്കാന്‍ കഴിയും. ആരുടെ പ്രീതിയും ആനുകൂല്യവും വേണമോ അവരെ നമ്മുടെ സ്വരമുള്ള ദിക്കില്‍ നിർത്തണം ശക്തൻമാരെ ക്ഷയിപ്പിക്കാൻ സ്വരം ഇല്ലാത്ത വശത്ത് നിർത്തി പ്രവർത്തിക്കണം.

യാത്രതുടങ്ങുമ്പോൾ ഏത് സ്വരമാണോ പ്രവർത്തിക്കുന്നത് ആഭാഗത്തെ പാദം മുന്നോട്ട് വച്ച് തുടങ്ങണം. ആരുടെ പ്രീതിക്കായി ദാനം നൽകുകയോ അപേക്ഷകൾ കൊടുക്കുകയോ, ആഹാരപദാർത്ഥങ്ങൾ നൽക്കുകയോ ചെയ്യുമ്പാൾ സ്വരം നിൽക്കുന്ന ഭാഗത്തെ കൈകൾ ഉപയോഗിക്കുക. ആളെ സ്വരം ഉള്ള ദിശയിൽ നിർത്തുക. പരീക്ഷകൾ എഴുതുമ്പോൾ വലതു നാഡി ആയാൽ ഊർജ്ജസ്വലതകൂട്ടും. മരുന്നിനു ചെടികൾ എടുക്കുമ്പോഴും ,രോഗചികില്‍സയ്ക്കും ഇഡത് നാഡി ഉത്തമം.

ഫലപ്രവചനത്തിന് സ്വരശാസ്ത്രം ഉപയോഗിക്കേണ്ട സാമാന്യ വിധി പ്രശ്നമാർഗ്ഗം എന്ന ജ്യോതിഷ ഗ്രന്ഥത്തില്‍ രണ്ടാം അദ്ധ്യായത്തില്‍ 26 മുതൽ 64 വരെ യുള്ള ശ്ലോകത്തില്‍ കൂടി വ്യക്തമാക്കുന്നു. ജ്യോൽസ്യന് സ്വരോദയം അറിയുന്നത് ഗുണം നൽകും.

സുഷുമ്നയിൽ പ്രാണൻ സഞ്ചരിക്കുമ്പോൾ നല്ലതും ചീത്തയും ആയ പ്രവർത്തികൾ ഒന്നും ചെയ്യരുത്. ധ്യാന യോഗ, പൂജകർമ്മാദികൾ ചെയ്യാം. ഇവിടെ പ്രവർത്തിച്ചാൽ

കർമ്മങ്ങൾക്ക് ആയുസ്സ് കുറവാണ് . സാമാന്യ കാര്യങ്ങൾ മാത്രമേ എഴുതിയതുള്ളൂ. പഞ്ചഭൂതോദയങ്ങൾ അറിഞ്ഞ് യമനിയമങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ സ്വരം അഭ്യസിക്കാവൂ. എങ്കിലെ പൂർണ്ണഫലം ലഭിക്കു. ദുരുപയോഗം ചെയ്യരുത്. സിദ്ധ യോഗികളുടെ ശാപത്തിനിടവരരുത്.

സ്വരയോഗത്തിൻ്റെ ആവശ്യം അറിഞ്ഞ് അതിൽ ധ്യാനിക്കുന്നവൻ സ്വയം അയാളുടെ ഗുരുവാകും സ്വന്തം മനസ്സിലും ബുദ്ധിയിലും ശക്തമായ നിയന്ത്രണം ഉണ്ടാകും

സ്വരജ്ഞാനം സിദ്ധിച്ചവൻ സാക്ഷാൽ പരമശിവൻ തന്നെയാകുന്നു. ശിവയോഗിയും അവൻതന്നെ. ഈ ഒരൊറ്റ ജ്ഞാനത്താൽ അഷ്ടൈശ്വര്യങ്ങളും പുരുഷാർത്ഥങ്ങളും ഉപാസകനെ തേടിയെത്തും. സ്വര ബലത്താൽ ശത്രുനാശവും മിത്രസമാഗമവും സാധിക്കും ദേവതാ സിദ്ധി രാജപ്രീതി ഇവ നേടാം. ആഗ്രഹപൂർത്തീകരണം കഴിഞ്ഞ് കാലിലെ പൊടിപോലെ ഇവയെല്ലാം ത്യജിച്ച് മോക്ഷമാർഗ്ഗത്തിനുപയോഗിക്കണം എന്ന് ശിവൻ പാർവ്വതിക്ക് ഉപദേശിക്കുന്നു.

സാധാരണക്കാർക്ക് രണ്ട് മണിക്കൂറില്‍ കൂടുതൽ സുഷുമ്നയില്‍ പ്രാണൻ സഞ്ചരിച്ചാൽ ആരോഗ്യപ്രശ്നമുണ്ടാകും. ഏത് മൂക്കിലൂടെയാണ് ശ്വാസം സഞ്ചരിക്കുന്നതെന്ന് കൈവച്ച് പരിശോധിച്ചാല്‍ അറിയാൻ കഴിയും. കൂടുതല്‍ ശ്വാസം വരുന്ന ഭാഗത്തെ നാഡിയാണ് അപ്പോൾ പ്രവർത്തിക്കുന്നത്. പല രീതിയിൽ കൂടി സ്വരം മാറ്റുവാൻ കഴിയും .ചന്ദ്രസ്വരം സഞ്ചരിക്കാൻ വലതു വശം ചരിഞ്ഞ് കിടക്കുക. സൂര്യ സ്വരം സഞ്ചരിക്കുന്നതിന് ഇടതുവശം ചരിഞ്ഞ് കിടക്കുക ഇതിലൂടെ സ്വരം മാറും. അല്ലെങ്കില്‍ ഏതു സ്വരമാണോ വേണ്ടത് മറ്റേ ഭാഗത്തെ മൂക്ക് അടച്ചവച്ച് 10,12 മിനിട്ട് ശ്വസിക്കുക. വേറെ മാർഗ്ഗങ്ങൾ ഉള്ളത് ഗുരുവിൽ നിന്ന് അറിയുക.

ശരാശരി 20 മിനിട്ട് മുതൽ രണ്ടു മണിക്കൂര്‍ വരെ സമയമാണ് ഒരു സ്വരചക്രം സഞ്ചരിക്കുന്നത്. ഓരോ പ്രവർത്തിക്കും അനുസരിച്ചു് യോഗി സ്വരം മാറ്റം വരുത്തും. മനസ്സിൻ്റെ സങ്കല്പം കൊണ്ട് യോഗിക്ക് സ്വരം മാറ്റാൻ കഴിയും. സാധാരണ കാർ സ്വരം ഉദിക്കുന്നതു് അറിഞ്ഞു കർമ്മമനുഷ്ഠിക്കുന്നതാണ് നല്ലത്. സ്വരം മാറ്റുന്നത് നല്ലതല്ല ശരീരത്തെ ബാധിച്ച് രോഗാവസ്ഥയുണ്ടാക്കും. നിരന്തരമായ പരിശ്രമത്തിലൂടെ സ്വരം മാറുന്ന സമയം അരമണിക്കൂര്‍ തോറും ശ്രദ്ധിച്ച് എഴുതിവച്ച് ഒരാഴ്ച കൊണ്ട് സാധാരണയായി സ്വരമാറ്റം കണ്ടുപിടിക്കാന്‍ കഴിയും. യോഗികള്‍ സ്വരം മാറ്റി പഞ്ചഭൂതങ്ങള്‍ ഉദിക്കുന്ന സമയം അനുകൂലപ്പെടുത്തി.പഞ്ചപക്ഷി സമയം അറിഞ്ഞ് കർമ്മം നടത്തുന്നു. യോഗിയുടെ ഈ പ്രവർത്തനത്തെ പ്രപഞ്ചവും ഗ്രഹങ്ങളും അനുകൂലിക്കുന്നു. മാന്തികകർമ്മങ്ങളിൽ അറിവുള്ള കർമ്മി ഇതുപയോഗപ്പെടുത്തിയാൽ ആവ്യക്തിയുടെ കർമ്മം തടയാൻ ഒരു ശക്തികള്‍ക്കും കഴിയില്ല. അഷ്ടകർമ്മങ്ങൾക്കും ആവാഹനത്തിനും സ്വര നൂൽ ശാസ്ത്രം കൂടിയെ തീരു. കൂടുതല്‍ വിവരിക്കാൻ കഴിയില്ല. ഗുരുമുഖത്ത് നിന്നറിയുക.

മന്ത്ര ഉപാസനകളിലും ദേവതാരൂപങ്ങളിലും സ്വരം മാറ്റത്തിൻ്റെ പ്രാധാന്യം ഉണ്ട്. വൈദ്യ കർമ്മങ്ങളിലും ജ്യോതിഷത്തിലും മാന്ത്രിക പരിഹാര കർമ്മങ്ങളിലും സ്വരം അറിഞ്ഞു പ്രവർത്തിക്കണം. ഇതെല്ലാം കർമ്മങ്ങൾ ഏറ്റുവാങ്ങുന്ന മേഖലയാണ്. എങ്ങനെയെന്നാൽ പൂർവ്വ ജൻമ കർമ്മാർജ്ജിത ഫലങ്ങളാണ് ഓരോവ്യക്തിയും ദുരിതങ്ങള്‍ ആയും രോഗങ്ങളായും അനുഭവിക്കുന്നതെന്ന് അറിയാമല്ലോ? സഞ്ചിത കർമ്മവും പ്രാരാബ്ധ കർമ്മവും ഉണ്ട്. ഇതിൽ കാഠിന്യമുള്ള പ്രാരാബ്ധ കർമ്മങ്ങൾക്ക് ഉൾപ്പെടെ പരിഹാരം നിശ്ചയിക്കുന്ന വ്യക്തി ജ്യോത്സ്യന്മാര്‍ ആയാലും വൈദ്യൻമാർ ആയാലും മാന്ത്രികർ ആയാലും അവരുടെ കർമ്മദോഷത്തിൻ്റെ പങ്കുവഹിക്കേണ്ടതായിവരും ഇതിൽ നിന്ന് രക്ഷനേടണമെങ്കിൽ അവിടെ സ്വരമറിഞ്ഞ് പ്രവര്‍ത്തിക്കണം. സ്വരത്തിന് വളരെ പ്രാധാന്യം ഉണ്ട്. കർമ്മം ഫലിക്കാനും ദോഷം വരാതിരിക്കാനും സ്വരം അറിയണം. വിമർശ്ശിക്കുന്നവർക്ക് വിമർശ്ശിക്കാം ‘കുണ്ടെലിക്ക് ‘ഇങ്ങനെയുള്ള അറിവുകൾ കൂടി ഉണ്ട്. ‘ഊർദ്ധ്വം വലി ‘ മാത്രമല്ല എന്നകാര്യം വിമർശ്ശിക്കുന്നവരറിയണം.

ശ്വാസവും കാലവും പ്രപഞ്ചവും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങനെ എന്ന് ഇതിനുമുൻപ് പറഞ്ഞിട്ടുണ്ട്. ശരിയാണെന്ന് തോന്നുന്നവർ ഗുരുമുഖത്ത് അന്വേഷിച്ചു കണ്ടെത്തുക. കൂടുതല്‍ വിവരിക്കാൻ അനുവാദമില്ല.

ഒരു കാര്യം കൂടി വലതു തുടയിൽ ചേർത്ത് കാൽ വച്ചതും ഇടത് തുടയിൽ ചേർത്ത് കാൽവച്ചും പത്മാസനത്തിലും ദേവതകൾ ഇരിക്കുന്നത് കാമദ,ജ്ഞാനദ,
യോഗദാ ഭാവങ്ങൾ ഉള്ള ദേവതാ ചിത്രങ്ങള്‍ കണ്ടിട്ടില്ലേ? ഇത് യോഗശാസ്ത്രത്തിൽ എന്തെന്നറിയണം. സ്വരമാറ്റത്തിൻ്റെയും ഉപാസനയിൽ സ്വരം ഏതു ഭാഗത്ത് സഞ്ചരിക്കണം എന്നതിനെയും ഇത് രഹസ്യമായി സൂചിപ്പിക്കുന്നുണ്ട്. സംശയമുള്ളവർ ഗുരുവിനോട് ചോദിക്കുക. സ്വയം തുടയിൽ കാൽ വച്ച് പരീക്ഷിക്കുക. 

മൂർത്തിഭേദമനുസരിച്ച് മന്ത്രജപത്തിൽ ഏത് സ്വരം ഉദിക്കണമെന്ന് അറിയണം. ഋഷികൾ യോഗദണ്ഡ് ഉപയോഗിച്ചിരുന്നത് ഇതേ ആവശ്യത്തിനുകൂടിയാണ്. സിദ്ധ ഗുരു ഉപദേശിച്ചതും  പരീക്ഷിച്ചതുമായ കാര്യങ്ങള്‍ ആണിത് അനുഭവിച്ചറിയാതെ ആരും വിമർശ്ശിക്കരുത് .

മന്ത്രോപാസനയിൽ ഏത് മൂർത്തിക്ക് ഏത് സ്വരം വേണം ഉദിക്കേണ്ടതെന്ന് ഗുരുമുഖത്തുനിന്നും അറിയുക. മന്ത്രഫലസിദ്ധിയും ദേവതാഅനുഭവവും സ്വയം അറിയുക. പലതും പുസ്തകങ്ങളിൽ കൂടി ലഭിച്ചെന്ന് വരികയില്ല. ഉത്തമ ഗുരുവിനെ അന്വേഷിച്ച് കണ്ടത്തുക

സിദ്ധ യോഗികൾ എന്ന് കേൾക്കുമ്പോൾ തന്നെയുള്ള അവജ്ഞ തിരുത്തുക. പലതും നിങ്ങളുടെ മുൻപിൽ തെളിവുകള്‍ തന്ന് നിരത്തേണ്ട കാര്യങ്ങള്‍ അവർക്കില്ല. കപട യോഗികള്‍ ഉണ്ടെന്നുള്ളതും വിസ്മരിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങളുടെ അറിവുകൾക്ക് അപ്പുറം ഉള്ളത് അന്വേഷിക്കുക. കഴിയില്ലെങ്കിൽ മറിച്ചിടാതിരിക്കുക. 

സുഷുമ്നയില്‍ പ്രാണന്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പിന്നെ പുറമേ എന്തുതന്നെ സംഭവിച്ചാലും മനസ്സിന്റെ സമനിലക്ക്‌ മാറ്റം വരികയില്ല.
പ്രകൃതിയിലെ ദ്വന്ദഭാവങ്ങളെയാണ്‌ ഈഡയും പിംഗളയും പ്രതിനിധീകരിക്കുന്നത്‌. ശിവനും ശക്തിയുമെന്ന്‍ നമ്മള്‍ പരമ്പരയായി പറഞ്ഞു വരുന്നു. വേണമെങ്കില്‍ സ്‌ത്രീശക്തിയെന്നും, പുരുഷശക്തിയെന്നും പറയാം. ഒന്ന്‍ നമ്മളില്‍ അന്തര്‍ലീനമായിട്ടുളള യുക്തിബോധമാണ്‌, മറ്റേത്‌ സ്വാഭാവികമായിട്ടുളള ഉള്‍ക്കാഴ്‌ചയും. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌. ഈ രണ്ടു ദ്വന്ദഭാവങ്ങളും കൂടാതെ പ്രകൃതിക്കു നിലനില്‍പില്ല. ആരംഭത്തില്‍ എല്ലാം ഒന്നുമാത്രമായിരുന്നു, രണ്ടുണ്ടായിരുന്നില്ല. എന്നാല്‍ സൃഷ്‌ടി അതിന്‍റേതായ കര്‍മ്മം ആരംഭിച്ചതോടെ ദ്വന്ദഭാവവുമുണ്ടായി.

ഇവിടെ ‘പുരുഷന്‍, സ്‌ത്രീ’ എന്നുപറയുന്നത്‌ സാമാന്യരീതിയിലുളള ലിംഗഭേദം പരിഗണിച്ചുകൊണ്ടല്ല, പ്രകൃതിയുടെ ചില സവിശേഷതകള്‍ കണക്കിലെടുത്തുകൊണ്ടാണ്‌ അവയില്‍ ചിലത്‌ വ്യക്തമായും സ്‌ത്രൈണമാണ്‌, ചിലത്‌ തീര്‍ത്തും പൌരുഷമാര്‍ന്നതും. നിങ്ങള്‍ പുരുഷനായി ജനിച്ചാലും, ഈഡാ നാഡിയാണ്‌ പ്രബലമെങ്കില്‍ നിങ്ങളില്‍ സ്‌ത്രൈണഗുണമാണ്‌ മുന്നിട്ടുനില്‍ക്കുക. അതുപോലെ ജനിച്ചത്‌ സ്‌ത്രീയായിട്ടാണെങ്കിലും പ്രാമുഖ്യം പിംഗളയ്ക്കാണെങ്കില്‍ പ്രകടമായിരിക്കുക പുരുഷഗുണങ്ങളായിരിക്കും.
ഉള്ളിലുളള ഈഡ – പിംഗള ശക്തികളെ ശരിയായി സമുന്വയിപ്പിച്ചു കൊണ്ടുപോകാന്‍ സാധിച്ചാല്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഫലപ്രദമാകും. ജീവിതത്തിന്റെ വിവിധ വശങ്ങളെ കൂടുതല്‍ സമര്‍ത്ഥമായി കൈകാര്യംചെയ്യാനും സാധിക്കും. മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന സുഷുമ്ന എപ്പോഴും നിദ്രാവസ്ഥയിലാണ്‌. എന്നാല്‍ ഒരു ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നാഡി സുഷുമ്ന തന്നെയാണ്‌. പ്രാണന്‍ സുഷുമ്നയിലേക്കെത്തുമ്പോള്‍ മാത്രമാണ്‌ ശരിയായ അര്‍ത്ഥത്തില്‍ ജീവന്‍ പ്രകടമാവുന്നത്‌.

വൈരാഗ്യം

അടിസ്ഥാനപരമായി നോക്കുമ്പോള്‍ സുഷുമ്ന ഗുണരഹിതമാണ്‌. തനതായി വിശേഷഗുണങ്ങളൊന്നുമേയില്ല. അത്‌ ഒരു ശൂന്യസ്ഥലം പോലെയാണ്‌. സ്ഥലം ശൂന്യമാണെങ്കില്‍ അവിടെ നമുക്കെന്തും യഥേഷ്‌ടം കൊണ്ടുവന്നുവെക്കാമല്ലോ. സുഷുമ്നയിലേക്ക്‌ പ്രാണന്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വൈരാഗ്യം പ്രാപിച്ചിരിക്കുന്നു എന്നാണ്‌ പറയുക. രാഗം എന്നാല്‍ നിറം എന്നാണ്‌ അര്‍ത്ഥം. അപ്പോള്‍ വൈരാഗ്യം എന്നാല്‍ നിറമില്ലാത്തത്‌ എന്നായി. അതോടെ നിങ്ങള്‍ തികച്ചും സ്വച്ഛവും സുതാര്യവുമായ നിലയിലായി. സുതാര്യമായ വസ്‌തുവില്‍ ഏതു നിറവും പ്രതിഫലിപ്പിക്കാനാവും. അഴുക്കില്ലാത്ത ഒരു ചില്ലുകഷ്‌ണത്തിന്റെ പിറകില്‍ ചുകന്ന കടലാസൊട്ടിച്ചാല്‍ ചില്ലിന്റെ നിറം ചുവപ്പായി. അതുപോലെ ചില്ലിന്‌ ഏതു നിറവും നമുക്കുകൊടുക്കാം. എന്തെല്ലാമായാലും കണ്ണാടി അതിന്റെ സ്വാഭാവികത നിലനിര്‍ത്തും. ഒരുനിറവും അതില്‍ പറ്റിപ്പിടിക്കുകയില്ല. അതേ മട്ടിലായിരിക്കും വൈരാഗിയും എന്തിനോടും ചേരും, എന്നാല്‍ ഒന്നിനും അതിനോട്‌ ചേരാനാവുകയില്ല. ഈയൊരവസ്ഥയിലേക്ക്‌ മനസ്സെത്തിക്കഴിയുമ്പോഴേ ജീവിതത്തിന്റെ എല്ലാ മതങ്ങളേയും സപര്‍ശിക്കാന്‍ നമുക്കു ധൈര്യമുണ്ടാവുകയുളളൂ.

ഇപ്പോള്‍ സാമാന്യ രീതിയില്‍ പറഞ്ഞാല്‍ നമ്മളെല്ലാവരും മാനസികമായി സമനില പാലിക്കുന്നവരാണ്‌, എന്നാല്‍ നമ്മുടെ സാഹചര്യങ്ങളില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ ഉടനെ നമ്മളില്‍ അതിനനുസരിച്ചുള്ള പ്രതികരണമുണ്ടാവും. നമ്മുടെ സമനില സ്വാഭാവികമായും തെറ്റും, കാരണം അതാണ്‌ ഈഡ–പിംഗളകളുടെ പ്രകൃതം. ബാഹ്യമായതിനെയെല്ലാം അവ ചേര്‍ക്കുന്നു, പ്രതികരിക്കുന്നു. എന്നാല്‍ സുഷുമ്നയില്‍ പ്രാണന്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പിന്നെ പുറമേ എന്തുതന്നെ സംഭവിച്ചാലും മനസ്സിന്റെ സമനിലക്ക്‌ മാറ്റം വരികയില്ല. അവനവന്റെ ഉള്ളില്‍ത്തന്നെ ശാന്തവും സ്വസ്ഥവുമായൊരിടം, അതിന്റെ സ്വൈര്യം കെടുത്താന്‍ ഒന്നിനുമാവില്ല. പുറമെ എന്തു സംഭവിച്ചാലും, അകമേ വ്യക്തി അക്ഷോഭ്യനായിരിക്കും. ഈ തരത്തിലുളള സ്ഥിരചിത്തത കൈവരിക്കാനായാല്‍ മാത്രമേ ശുദ്ധ ബോധാവസ്ഥയിലേക്ക്‌ നമുക്ക്‌ ചുവടുവെക്കാനാവു.

ഓരോ മനുഷ്യന്റെയും സൂഷ്മ ശരീരത്തിൽ ഉറങ്ങി കിടക്കുന്ന ശക്തിയാണ് " കുണ്ഡലിനീ " എന്ന പേരിൽ അറിയപ്പെടുന്നത്.

മൂലാധാര - സ്വാധിഷ്ഠാന - മണിപൂരക - അനാഹത - വിശുദ്ധി - ആജ്ഞ എന്നീ 6 ചക്രങ്ങളോടു കൂടി സ്ഥൂല ശരീരത്തിൽ [ സ്ഥാനം ] നട്ടെല്ലിലെ സുഷ്മ്നയിലെ ഓരോ ആധാര കേന്ദ്രങ്ങളിലും, അതിനപ്പുറമായി സൂഷ്മ ശരീരത്തിൽ ചൈതന്യ രൂപത്തിൽ കുടി കൊള്ളുന്ന ശക്തിയായും കുണ്ഡലിനിയെ വിശേഷിപ്പിക്കാറുണ്ട്.

മനുഷ്യന് സുഖാവസ്ഥ കൈവരാന്‍ ഷഡാധാരങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. ഒരു നൂലില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ കൃശമായ സുഷുമ്നാനാഡിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ആറ് ശക്തികേന്ദ്രങ്ങളെയാണ് ഷഡാധാരങ്ങള്‍ എന്ന് പറയുന്നത്. 

ഷഡാധാരങ്ങള്‍ ആറെണ്ണമാകുന്നു. അവ:

1) മൂലാധാരം (ഗുദത്തിനും ലിംഗ-യോനിയ്ക്കും മദ്ധ്യേയായി സുഷുമ്നാനാഡിക്കുള്ളില്‍)

2) സ്വാധിഷ്ഠാനം (ലിംഗ-യോനീ സ്ഥാനത്തിനും പുറകില്‍)

3) മണിപൂരകം (നാഭിയ്ക്ക് പുറകില്‍)

4) അനാഹതം (വയറും നെഞ്ചും കൂടിച്ചേരുന്ന ഭാഗത്തിന് പുറകില്‍)

5) വിശുദ്ധി (തൊണ്ടക്കുഴിയ്ക്ക് പുറകില്‍)

6) ആജ്ഞ (ഭ്രൂമദ്ധ്യത്തിന് പുറകില്‍, നട്ടെല്ല് അവസാനിക്കുന്ന ഭാഗം) എന്നിവയാകുന്നു.

ശിരസ്സിൽ എന്തുണ്ട്, "സഹസ്രാരപത്മം"ആയിരം ഇതളുകളുള്ള ഒരു താമര ഉണ്ട് എന്ന് വിശ്വസിച്ചാൽ, ആ താമര വിടർന്നു നിൽക്കുന്നതായി അനുഭവപ്പെടും. കുണ്ഡലിനീ ശക്തി ശിരസ്സിൽ എത്തിയാൽ, സാധാരണക്കാരനായിരുന്ന ഒരാൾ യോഗി ആയി മാറും.

ഗണപതിയെ മൂലാധാരക്ഷേത്രത്തിന്റെ അധിപതിയായി. കൽപിക്കുന്നു. 

സ്വാധിഷ്ഠാനചക്രം ഇതിൽ ബ്രഹ്മാവാണ് ദേവത

മണിപൂരകചക്രം ഇതിൽ വിഷ്ണുവാണ് ദേവത.

അനാഹത ചക്രം ഇതിൽ രുദ്രനാണ് ദേവത

വിശുദ്ധി ചക്രം ഇതിൽ മഹാദേവനാണ് ദേവത.

ആജ്ഞാചക്രം ഇതിൽ സദാശിവനാണ് ദേവത.

ഇനി ഉച്ചിയിൽ സഹസ്രാരം ഇത് സകല വർണ്ണങ്ങളോടു കൂടി സരവ്വ ദേവത മയമായിരിക്കുന്നു.

ശാസ്താവിന്റെ ആറ് വിശിഷ്ട ക്ഷേത്രങ്ങളും ദർശനഫലവും

യോഗവിദ്യയിലെ മൂലാധാരചക്ര പ്രകാരം ഉള്ള ധർമശാസ്താക്ഷേത്രം തമിഴ്നാട്ടിലെ പാപനാശം എന്ന സ്ഥലത്താണ്, സൂരീമുത്തിയന്‍ എന്ന ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മൂലാധാരം കഴിഞ്ഞാൽ അടുത്ത വിശിഷ്ടചക്രം ആണ് സ്വാധിഷ്ഠാനം. കേരളത്തിലെ അച്ചൻകോവിൽ ക്ഷേത്രത്തിൽ ഈ ചക്രം സ്ഥിതിചെയ്യുന്നു. 

യോഗവിദ്യയിലെ മൂന്നാമത്തെ സ്ഥാനമാണ് മണിപൂരം. ആര്യൻകാവ് ശാസ്താക്ഷേത്രത്തിൽ ആണ് ഈ സ്ഥാനം. കേരള–തമിഴ്നാട് അതിർത്തിയിൽ ആര്യൻകാവിലെ അയ്യനെ ദർശിച്ചാൽ മണിപൂരചക്രത്തിലെ മാലിന്യങ്ങൾ നീക്കാം. 

കുളത്തൂപ്പുഴയിലെ ബാലകനായാണ് അനാഹത ചക്രത്തിന്റെ സ്ഥിതി.  ക്ഷേത്രത്തിനു മുന്നിലെ പുഴ ജീവിതത്തിന്റെ അവിരാമമായ തുടർച്ചയെ കാണിക്കുന്നു.

യോഗവിദ്യയിലെ വിശുദ്ധി എന്ന ചക്രമാണ് എരുമേലിയിൽ. ധർമശാസ്താവിന്റെ അവതാരോദ്ദേശ്യം മഹിഷീവധമാണ്. മഹിഷീവധം നടന്ന സ്ഥലം.

ആജ്ഞാചക്രമാണ് ശബരിമലയിൽ സ്ഥിതി ചെയ്യുന്നത്. ശബരിമല ശാസ്താവിന്റെ വിഗ്രഹത്തിൽ പന്തളം രാജകൊട്ടാരത്തിലെ മണികണ്ഠകുമാരൻ എന്ന ശാസ്താവിന്റെ അവതാരപുരുഷൻ ലയിച്ച് ചേർന്നിരിക്കുന്നു എന്നു വിശ്വാസം. 

സ്വന്തം ആജ്ഞാചക്രത്തിലേക്ക് സ്വാംശീകരിക്കാൻ ശബരിമല അയ്യപ്പസ്വാമിദർശനം സഹായിക്കും. അയ്യന്റെ ആദ്യദർശനം ലഭിക്കുന്ന വ്യക്തിയുടെ മുഖത്ത് തെളിയുന്ന അനിർവചനീയമായ ഭാവം നോക്കുക. നിർവൃതി നിറഞ്ഞ മുഖം, താൻ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന മുഖഭാവം. ആ നിർവൃതിയാണ് കാലങ്ങളായി ശബരിമലയിലേക്ക് ഈ ദുർഘടം പിടിച്ച വഴികളിലൂടെ ഭക്തരെ എത്തിക്കുന്നത്. സ്രഷ്ടാവും സൃഷ്ടിയും ഒന്നാകുന്ന മുഹൂർത്തമാണ് ശബരിമല അയ്യപ്പദർശനം. സൃഷ്ടിയും സ്രഷ്ടാവും തമ്മിൽ പരസ്പരം മനസ്സാലും ആത്മാവിനാലും  സംസാരിക്കുന്ന മുഹൂർത്തത്തിന് സാക്ഷിയാകുന്ന ക്ഷേത്രം ആണ് ശബരിമല ശ്രീഅയ്യപ്പക്ഷേത്രം. 

ഈ ശക്തികേന്ദ്രങ്ങളാണ് 'ഷഡാധാരങ്ങള്‍' എന്നറിയപ്പെടുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവ. ബാക്കി ഒരു ലക്ഷം യോഗനാഡികളില്‍ പ്രപഞ്ചരഹസ്യം ആലേഖനം ചെയ്തിരിക്കുന്നു.

യോഗനാഡീസമൂഹം ആധാരചക്രത്തില്‍ ചേരുന്നതിനെ ഇതളുകള്‍ എന്നാണ് പറയുന്നത്.

മൂലാധാരത്തില്‍ നാലും, സ്വാധിഷ്ഠാനത്തില്‍ ആറും, മണിപൂരകത്തില്‍ പത്തും, അനാഹതത്തില്‍ പന്ത്രണ്ടും, വിശുദ്ധിയില്‍ പതിനാറും, ആജ്ഞയില്‍ രണ്ടും കൂട്ടങ്ങളുമാണ് വന്നുചേരുന്നത്.

ഓരോ ആധാരചക്രങ്ങള്‍ക്കും പ്രത്യേക നിറവും, പഞ്ചഭൂതവും, നവഗ്രഹവും, ദേവതകളുമുണ്ട്. ഈ ആധാരചക്രങ്ങളിലെ  നാഡീസമൂഹത്തിലേക്ക് ശക്തി പകരുമ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദത്തെ ആധാരമാക്കിയാണ് സംസ്കൃതഭാഷ ഉണ്ടാക്കിയിരിക്കുന്നത്.

മൂലാധാരം ഭൂമിതത്വമാകുന്നു. സ്വാധിഷ്ഠാനം ജലതത്വമാകുന്നു.  മണിപൂരകം അഗ്നിതത്വമാകുന്നു. അനാഹതം വായൂതത്വമാകുന്നു. വിശുദ്ധി ആകാശതത്വമാകുന്നു. ആജ്ഞ മന:തത്വമാകുന്നു.

മൂലധാരത്തിൽ മൂന്നര ചുറ്റായി , ഉറങ്ങുന്ന ഒരു പാമ്പിന്റെ രൂപത്തിൽ യോഗ ഗ്രന്ഥങ്ങളിൽ ഈ ശക്തിയെ വിശേഷിപ്പിക്കുന്നതായി കാണാം.

ഏറെ പ്രസിദ്ധമായ ' ലളിതാ സഹസ്ര നാമത്തിന്റെ പല വരികളും കുണ്ഡലിനിയെ കുറിക്കുന്നതാണ്.

'മൂലാധാരൈക നിലയാ ബ്രഹ്മ ഗ്രന്ഥി വിഭേദിനീ... മണി പൂരാന്തരുധിരാ വിഷ്ണു ഗ്രന്ഥി വിഭേദിനീ.... ആജ്ഞാ ചക്രാന്തരാളസ്ഥാ രുദ്രഗ്രന്ഥി വിഭേദിനീ.. സഹസ്രാരാംബുജാരൂഡാ സുധാ സാരാഭിവർഷിണി... മഹാ സക്തി കുണ്ഡലിനീ ബിസതന്തു നീയസി' .... തുടങ്ങിയ വരികളെല്ലാം തന്നെ കുണ്ഡലിനിയേയും, അതുമായി ബന്ധപ്പെട്ട ഗ്രന്ഥികളെയും, ചക്ര ദേവതകളെയും കുറിക്കുന്ന നിരവധി വരികളിൽ ചിലതു മാത്രം...!

''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ, ഈ നരകത്തിൽ നിന്നും കര കേറ്റീടണം തിരുവൈക്കം വാഴും ശിവ ശംഭോ... എന്ന് തുടങ്ങുന്ന സന്ധ്യാനാമ ജപ കീർത്തനത്തിന്റെ അവസാന നാലുവരികളും കുണ്ഡലിനീ യോഗ രഹസ്യത്തെ തന്നെയാണ് കുറിക്കുന്നത്.. ആ വരികൾ:-

" എളുപ്പമായുള്ള പടിയെ കാണുമ്പോൾ....

 [അതായത് ഈശ്വര സാക്ഷാത്ക്കാരത്തിന്റെ എളുപ്പവഴി :- യോഗ]

 - ഇടയ്ക്കിടെ ആറു പടിയുണ്ട് .....

[ആറുപടി - മൂലാധാരം മുതൽ ആജ്ഞ വരെയുള്ള 6 ചക്രങ്ങൾ]

- പടിയാറും കടന്നവിടെ ചെല്ലുമ്പോൾ....

[ ക്രിയാ യോ ഗാനുഷ്ഠാനത്തിലൂടെ 6 ചക്രങ്ങളെ ഭേദിക്കൽ ]

- ശിവനെ കാണാകും ശിവ ശംഭോ...

[ ഏഴാമത് സഹസ്രാര പത്മത്തിൽ ശിവനെ അഥവാ ദിവ്യ ബോധത്തെ , ഞാനാരാണെന്ന യഥാർത്ഥ സത്യത്തെ ദർശിക്കാൻ കഴിയും..] ഇതിനെയാണ്  Intution / Enlightment / നിർവാണം / മോക്ഷം  എന്നൊക്കെ നാം വിളിക്കുന്നത്.

കുണ്ഡലിനിയെ എങ്ങനെ ഉണർത്താം...?

താന്ത്രികവിദ്യയിൽ കുണ്ഡലിനി ശക്തിയെ പെൺപാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്.
ക്രിയാ യോഗാനുഷ്ഠാനത്തിന്റെ ആദ്യ പടി തന്നെ ചക്രങ്ങളെ / കുണ്ഡലിനിയെ ഉണർത്തലാണ്. പൂർവ്വജന്മ കർമ്മ ദോഷങ്ങളാലും, അജ്ഞാന - പാപ കർമ ദോഷങ്ങളാലും , തെറ്റായ ഇഹപര  ജീവിതചര്യയാലും പ്രാണശക്തിയുടെ ശരിയായ ഒഴുക്ക് നിലച്ച നാഡികളെ ക്രിയയിലൂടെ ശുദ്ധീകരിച്ചാൽ മാത്രമേ കുണ്ഡലിനി ഉണരൂ...!!!

അതിന് ഗുരു താൻ ആർജിച്ച ആത്മീയ ശക്തിയുടെ ഒരംശത്തെ " ദീക്ഷ " എന്ന ദിവ്യ കർമത്തിലൂടെ ശിഷ്യനിൽ സംക്രമിപ്പിക്കുന്നു, തുടർന്ന് ക്രിയാ യോഗ പരിശീലനം നൽകുന്നു. ശിഷ്യൻ താൻ പഠിച്ച ക്രിയാ വിദ്യയെ നിരന്തരം അഭ്യസിക്കുക വഴി നാഡികളിലൂടെയുള്ള പ്രാണ പ്രഭാവം ശക്തമാവുകയും, ചക്രങ്ങൾ ജാഗ്രത്താവുകയും, കുണ്ഡലിനി ഉണരുകയും ചെയ്യുന്നു..

ഗുരു ദീക്ഷ: കുണ്ഡലിനീ ഉണർവിന്..

ആദ്യ ഘട്ടത്തിൽ പ്രാണൻ ഉണർന്ന് ജാഗ്രത്താവാൻ ഗുരുവിന്റെ ദീക്ഷാ ശക്തി ശിഷ്യനെ പ്രാപ്തനാക്കുന്നു. ഒപ്പം പ്രാണന്റെ ആധാര ചക്രങ്ങളിലൂടെയുള്ള ശരിയായ ഒഴുക്ക് ഗുരുവിന് കണ്ടറിഞ്ഞ് നിയന്ത്രിക്കാനുമാവും. ഗുരുവിന്റെ മേൽനോട്ടമില്ലാതെ കുണ്ഡലിനി ഉണർന്നാൽ ഗുണത്തിന് പകരം ചിലപ്പോൾ ദോഷമാവും ഫലം. മഹാ ശക്തിയായ കുണ്ഡലിനിയെ അറിഞ്ഞ് , അനുഭവിച്ച്, നിയന്ത്രിക്കുന്ന ഗുരുവിനല്ലാതെ മറ്റാർക്കാണ് ശിഷ്യനെ ശരിയായ വിധത്തിൽ സഹായിക്കാനാവുക. അതിനാലാണ് ആചാര്യന്മാർ കുണ്ഡലിനി യോഗ വിദ്യ ഗുരുവിന്റെ മേൽനോട്ടത്തിലും, ഉപദേശത്തിലും മാത്രമേ അഭ്യസിക്കാവൂ എന്ന് പറയുന്നത്.. അതിന് ആദ്യം വേണ്ടത് ഗുരുവിൽ നിന്ന് ഈ വിദ്യ അഭ്യസിക്കാനുള്ള 'ദീക്ഷ' ലഭിക്കുക എന്ന താണ്.

ഇത്തരത്തിൽ ഗുരു ദീക്ഷയിലൂടെ , അതോടോപ്പം ശിഷ്യന്റെ ആത്മാർത്ഥമായ അഭ്യസനത്തിലൂടെ ഉണർന്ന്, ആധാര ചക്രങ്ങളിലൂടെ ഉയർന്ന് , പരിപക്വമാവുന്ന കുണ്ഡലിനിയാണ് മാനവ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ മോക്ഷത്തിലേക്ക് വഴികാട്ടുന്നത്. ഇവിടെയാണ്  യഥാർത്ഥ ശിവരാജ യോഗം സംഭവിക്കുന്നത്...

´´ശിഷ്യനാം പന്തീരണ്ട് വർഷം കാത്ത് അറുപതാം ബുദ്ധി അവർക്കിരുന്താൽ
ഒത്തപൊരുളെ വാങ്കികൊണ്ട് ഇന്തനൂലൈ കാട്ടി കൊട്
നീച ചണ്ഡാള പാപിമാർക്ക് ഇന്തനൂലൈ കാട്ടിടാതെ അപ്പനെ
അപ്പടി കാട്ടിവിട്ടാൽ ഗുരുഹത്യാപാപം വന്തുവിടും.´´

NB: ദയവായി ഗുരുവില്ലാതെ പരീക്ഷിച്ച് അപകടം വരുത്തരുത്. നാഡികള്‍ നശിക്കും. രോഗം വരും. ശരീരത്തിലെ ദേവതാ ഗണങ്ങൾ കോപിക്കും. ദുരുപയോഗം ചെയ്യരുത്.

No comments:

Post a Comment