ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2020

പഞ്ചാക്ഷരി മന്ത്രരഹസ്യം - 02

പഞ്ചാക്ഷരി മന്ത്രരഹസ്യം - 02

ശ്ലോകം :- 

അഥവാ നമസോവാച്യ:
പ്രണാമോ ദൈന്യലബ്ധയേ
ദൈന്യം സേവാ തഥാ ജ്ഞപ്തി:
സിദ്ധി സർവസ്യവസ്തുന:
നമാമി ദേവം ദേവേശം
സകാമോf കാമ ഏവ വാ.

അർത്ഥം :-

നമസ്ശബ്ദത്തിന്റെ പ്രചലിതമായ ലൗകികാർഥം പ്രണാമം എന്നാണ്. പ്രണാമം ദൈന്യ ലബ്ധിക്കു വേണ്ടിയാണ്. ക്ഷയമെന്നർഥമുള്ള ദിങ് ധാതുവിൽ നിന്നാണ് ദൈന്യ പദ നിഷ്പത്തി.അനുഭവിക്കും തോറും ക്ഷയിക്കുന്നതാണ് ദൈന്യം.ഇത് ലൗകിക സുഖഭോഗങ്ങളല്ലാതെ മറ്റൊന്നല്ല. സുഖദു:ഖങ്ങളേകുന്ന ഭോഗ പ്രാപ്തിക്ക് ഹേതു കർമമാണ്. അതിനാൽ ഇവിടെ ദൈന്യമെന്ന പദത്തിന് കർമമെന്നർഥം. ലോകത്തിൽ കാര്യം കാണാൻ കാലു പിടിക്കുന്നതാണ് പ്രണാമം.എന്നാൽ ഈശ്വരനെ നിത്യവും പ്രണമിച്ചാൽ ദൈന്യമില്ലാതാവും, കർമമൊടുങ്ങും. ദൈന്യം, സേവ, ജ്ഞാനം ഈ മൂന്നിന്റെയും ഫലമായി സകലതും സിദ്ധമാവുന്നു. അതായത് പുരുഷാർഥങ്ങൾ ലഭിക്കുന്നു. ദൈന്യം കർമമാണ്. സേവ ഈശ്വരോപാസനയാണ്. ജ്ഞപ്തി ജ്ഞാനവും.കർമം ജ്ഞാനം ഉപാസന എന്നിവയിലൂടെ അഭ്യുദയവും നി: ശ്രേയസ്സും ലഭിക്കുന്നു. സകാമ കർമം അഭ്യുദയത്തിനും നിഷ്കാമ കർമം നി: ശ്രേയസ്സിനും കാരണമാവുന്നു. ഹേ മംഗളമൂർത്തിയായ പരമാത്മാവേ കർമ ക്ഷയത്തിനായി അങ്ങയെ പ്രണമിക്കുന്നു.

തുടരും.....

No comments:

Post a Comment