ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 May 2020

വിനായകി ദേവി

വിനായകി ദേവി

പുരാണത്തിൽ പ്രഥമ പ്രധാന സ്ഥാനം അലങ്കരിക്കുന്ന മൂർത്തിയാണ് വിനായകൻ അഥവാ ഗണപതി. എന്നാൽ അധികമാർക്കും അറിയുവാൻ കഴിഞ്ഞിട്ടില്ലാത്ത മൂർത്തിയാണ് വിനായകി.

ബുദ്ധിയുടെയും സിദ്ധിയുടെയും മൂർത്തിയായ  ഗണപതിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ദേവത പല പേരുകളിലായി  അറിയപ്പെടുന്നു. സ്ത്രീ ഗണേശ, വൈനായകി, ഗജാനന, വിഘ്നേശ്വരി, ഗണേശിനി ഇവയെല്ലാം ഗണപതിയുടെ പ്രതിരൂപങ്ങളായ വിനായക,ഗജാനന, വിഘ്നേശ്വര, ഗണേശ തുടങ്ങിയവയുടെ സ്ത്രീത്വങ്ങളായി സങ്കൽപ്പിച്ചു പോരുന്നു. 

പൊതുവെ തടിച്ചുരുണ്ട ശരീരപ്രകൃതിയിൽ സങ്കൽപ്പിക്കപ്പെടുന്ന ഗണപതിയിൽ നിന്ന് വ്യത്യസ്തയായി വിനായകി മെലിഞ്ഞ ശരീരപ്രകൃതവും യജ്ഞോപവീതയും, കഴുത്തിൽ നെഞ്ചിനു കുറുകെ രണ്ട് ആഭരണങ്ങളും ധരിച്ചിരിക്കുന്നവളാണ്. വിനായകിയുടെ മുമ്പിലെ രണ്ടു കൈകളിൽ അഭയ വരദ മുദ്രകളും പുറകുവശത്തെ കൈകളിൽ ഒരു വാളും ഒരു കുരുക്കും(പാശം) വഹിച്ചിരിക്കുന്നു. തുമ്പിക്കൈ ഇടത്തേക്ക് തിരിഞ്ഞിരിക്കുന്നു.
വിനായകിയെ  ആരാധിക്കുന്ന ക്ഷേത്രം ഭാരതത്തിന്റെ തെക്കേയറ്റത്ത് തമിഴ്നാട്ടിലെ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രം സ്ഥാണുമാലയപെരുമാളിന്റെ  ക്ഷേത്രത്തിലാണുള്ളത്.

വിവാഹ തടസ്സം, സന്താന തടസ്സം, ദാമ്പത്യകലഹം എന്നിവ മാറിക്കിട്ടുന്നതിന്  കൺകണ്ട മാർഗ്ഗമാണ് വിനായകിയെ ഭജിക്കുക എന്നത്.
വിനായകിയെ ഭജിക്കണമെന്നുള്ളവർ വെള്ളിയാഴ്ചകളിലോ പൗർണമി നാളിലോ  ഭജനം തുടങ്ങണം. കാലത്ത് കുളിച്ച് രക്ത ചന്ദനം, ഭസ്മം എന്നിവ ധരിച്ച് ആദ്യം വിനായകനെ സ്മരിച്ചിട്ട് വിനായകിയെ പ്രാർഥിക്കുക.

ഋഷി - ഗണക ഋഷി:
ഛന്ദസ്സ് - ഗായത്രി ഛന്ദ:
ദേവത - ശ്രീവിനായകി ദേവതാ

ധ്യാനം
ഓം രക്തവർണ്ണാം  ചതുർഭുജാം  ത്രിനേത്രാം  ചന്ദ്രശേഖരാം
ഗജാസ്യാം ചണ്ഡരോഗാഗ്നീം പാശാങ്കുശധരാം സുവം
വരദാഭയങ്കരാം ദേവീം ഗണേശാങ്കാസ്ഥിതാം  പരാം
ധ്യായേത് വിനായകീം ദേവീം സർവ്വകാമഫലപ്രദാം

വിനായകി മൂലമന്ത്രം

 ഓം ശ്രീം ശ്രീം ശ്രീം ഗം ഗം ഗം വിനായകിയ്യൈ നമഃ

വിനായകി ഗായത്രീമന്ത്രം

'അതുല്യ നാരീരൂപായ വിദ്മഹേ
ഗജവക്ത്രായ ധീമഹീ
തന്നോ വിനായകി പ്രചോദയാത്'


No comments:

Post a Comment