ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 May 2020

നൂറ്റിയൊന്നാം കൗരവൻ

നൂറ്റിയൊന്നാം കൗരവൻ

ധൃതരാഷ്ട്രർക്ക് ഗാന്ധാരിയിൽ നൂറു പുത്രന്മാരെ കൂടാതെ ഒരു വൈശ്യ സ്ത്രീയിൽ ഒരു പുത്രൻ കൂടിയുണ്ടായിരുന്നു 

അതാണ് യുയുത്സു.

പ്രായം കൊണ്ട് ദുര്യോധനന്റെ നേരെ ഇളയത് ആയിരുന്നു ഇദ്ദേഹം, അതായത് രണ്ടാം കൗരവൻ!

കൗരവർ ഭീമന് വിഷം കലർന്ന ചോറ് കൊടുക്കുമ്പോൾ യുയുത്സു നേരത്തെ വിവരം പാണ്ഡവരെ അറിയിച്ചു. ധാർമികനായ യിയുത്സുവിനെ ധർമ പുത്രർ ബഹുമാനിച്ചിരുന്നു.

കുരുക്ഷേത്ര യുദ്ധത്തിനു വ്യൂഹങ്ങൾ അണി നിരന്ന നേരം, മുതിർന്നവരുടെ അനുഗ്രഹം നേടിയ ശേഷം എതിർ പാളയത്തിൽ നിന്നും ആർക്കെങ്കിലും തങ്ങളോട് ഒത്ത് യുദ്ധം ചെയ്യാൻ താൽപര്യം ഉണ്ടോ എന്ന യുധിഷ്ഠിര ചോദ്യം കേട്ട യുയുത്സു പാണ്ഡവ പക്ഷത്തു ചേർന്നാണ് യുദ്ധം ചെയ്തത്.

യുദ്ധത്തിനു ഒടുവിൽ അവശേഷിച്ച ഒരേയൊരു ധൃതരാഷ്ട്ര പുത്രനും ഇദ്ദേഹം തന്നെ. രാജ്യ ഭരണം കഴിഞ്ഞു മഹാ പ്രസ്ഥനത്തിന് ഒരുങ്ങിയ പാണ്ഡവർ പരീക്ഷിത്ത്നേ രാജാവ് ആക്കുമ്പോൾ രാജ്യ കാര്യങ്ങളുടെ ചുമതല ഏൽപിച്ചത് പ്രാജ്ഞാനായ യുയുൽസുവിനെ ആണ്.

No comments:

Post a Comment