ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 May 2020

ദിവ്യാചാരം

ദിവ്യാചാരം

ലഡാക്ക് , ചീനം എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട മഹാചീനം എന്ന സ്ഥലത്താണ് ദിവ്യാചാരം പ്രചുരപ്രചാരം നേടിയത്. ഈ ആചാരത്തിനെ സിദ്ധാചാരം എന്നു  വിളിച്ചിരുന്നു. സമയാചാരത്തിൽ നിന്നുമാണ് ദിവ്യാചാരം രൂപം കൊള്ളുന്നത് .  

സിദ്ധൻ എന്ന വാക്കിനർത്ഥം  സിദ്ധി നേടിയവർ എന്നാണ്. എന്തിനുള്ള സിദ്ധിയാണ് അവർ നേടിയത് എന്നു പരിശോധിക്കുമ്പോൾ നമുക്കു കാണാം അവർ നേടിയ സിദ്ധി മറ്റ് സാധാരണക്കാരെ മോക്ഷത്തിന്റെ പാതയിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള സിദ്ധിയാണെന്ന് - ദിവ്യാചാരത്തിൽ കാണുന്ന ബോധിസത്വന്മാരെയാണ് സിദ്ധർ എന്നു വിളിക്കുന്നത് എന്നൊരു പക്ഷമുണ്ട് . . സമയാചാരത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിച്ച് മോക്ഷം നേടി ആ മോക്ഷ പാതയിൽ നിന്നറങ്ങിവന്ന് സാധാരണക്കാരേയും ആ പാതയിലേക്ക് കൂട്ടികൊണ്ടു പോയവരെയാണ് ദിവ്യാ ചാരികൾ എന്ന് തന്ത്രം വിളിക്കുന്നത് .

സമയാചാരത്തെക്കുറിച്ച് വിശദമാക്കുമ്പോൾ ഒരു സംശയം മനസ്സിൽ ഉയരാം. നമ്മുടെ വേദാന്ത സമ്പ്രദായവും സമയാചാരവും ഒന്നല്ല എന്നതാണത് . പ്രഥമ ദൃഷ്ട്യാ ആ സംശയം ശരിയാണെന്നു തോന്നും. കാരണം  വേദാന്തം എന്നാൽ ആന്തരികമായ  ഒരു സാധനാ പദ്ധതിയാണ്. സമയവും ഇതു പോലെ തന്നെ  അതു കൊണ്ടാണ് ഇവ രണ്ടും ഒന്നാണ് എന്ന ചിന്ത വരുന്നത് . 

പക്ഷേ വൈജാത്യം പ്രകടമാവുന്നത് കുണ്ഡലിനി യോഗത്തിന്റെ കാര്യത്തിലാണ്. വേദാന്തം കുണ്ഡലിനി യോഗത്തെ അംഗീകരിക്കുന്നില്ല എന്നാൽ സമയാചാരം കുണ്ഡലിനി യോഗത്തെ അംഗീകരിക്കുന്നു. ഈ പ്രധാന വൈജാത്യം നമ്മൾ കാണാതെ പോവരുത്.  വളരെയധികം രഹസ്യാത്മകവും നിഗൂഡവുമായ ഒരു വിജ്ഞാനമാണ് കുണ്ഡലിനി തത്വം, തന്ത്ര ശാസ്ത്രം ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും ഈ തത്വത്തെക്കുറിച്ചാണ്.

കുണ്ഡത്തിൽ ലീനമായിരുന്ന ശക്തി അതാണ് കുണ്ഡലിനി. എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവന്റെ ആദിമ തുടിപ്പിനെയാണ് കുണ്ഡലിനി എന്നു പറയുന്നത്. ജീവനെ അല്ലെങ്കിൽ പ്രാണനെ പ്രവർത്തിപ്പിക്കുന്ന അത്യന്തം നിഗൂഡമായ ഒരു ശക്തി എന്നതാണ് കുണ്ഡലിനി എന്നതുകൊണ്ട് തന്ത്ര വിവക്ഷിക്കുന്നത്. 

നട്ടെല്ലിന്റെ ഏറ്റവും താഴെയായി മൂലാധാരം എന്ന ചക്രത്തിൽ മൂന്നരച്ചുറ്റായി ആത്മബോധമാവുന്ന, സ്വയം ഭൂവായ ശിവലിംഗത്തിന് ചുറ്റും കറങ്ങുന്ന സർപ്പാകൃതി പൂണ്ട ഒരു ശക്തി ചൈതന്യമാണ് കുണ്ഡലിനി എന്ന് അഭിപ്രായത്തെ തന്ത്ര ശരിവെക്കുന്നു. , 

കുണ്ഡലിനി എന്നത് അത്യന്തം ഗൂഢമായ ഒരു ശക്തി വിശേഷമാണ്. നേരത്തെ നട്ടെല്ലിന്റെ അടിയിലാണ് കുണ്ഡലിനി എന്ന് പറഞ്ഞുവല്ലോ. എന്നാൽ ഒരു ശസ്ത്രക്രിയ നടത്തി നോക്കിയാൽ അവിടെ ഈ ശക്തിയെ കാണാൻ സാധിക്കില്ല. അത് തികച്ചും യൗഗികമായ അവസ്ഥയാണ്, യോഗികൾക്ക് മാത്രം അനുഭവിക്കാനും മുകളിലേക്ക് കൊണ്ടുവരാനും പറ്റുന്ന ഒരനുഭൂതിയെയാണ് കുണ്ഡലിനി എന്നു പറയുന്നത് . 

ഇനി ആറ് ആധാരചകങ്ങളെക്കുറിച്ച് ചിന്തിക്കാം  മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളുടേയും ഏല്ലാ വിധ പ്രവർത്തനങ്ങളും ഈ ആധാര ചകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു മൂലാധാരം, സ്വാധിഷ്ഠാനം മണിപൂരി കം, അനാഹതം, വിശുദ്ധി ആജ്ഞാ,  സഹസ്രാരം എന്നിവയാണ് ഈ ചകങ്ങൾ.  പ്രകൃതി പുരുഷനോട് യോജിക്കുക എന്ന തത്വമാണ് മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന കുണ്ഡിലിനി സഹസ്രാരത്തിലെത്തുമ്പോൾ സംഭവിക്കുന്നത് എന്നും തന്ത്ര പഠിപ്പിക്കുന്നു.
'

No comments:

Post a Comment