പഞ്ചാക്ഷരി മന്ത്രരഹസ്യം - 09
ശ്ലോകം :-
ഏതാൻ മന്ത്രാർഥ തത്ത്വജ്ഞൈർ,
വേദ വേദാന്ത തത്പരൈ
നിർണീതം തത്ത്വ ഗർഭം യത്,
വിജ്ഞേയം മുക്തി ലബ്ധയേ
അർത്ഥം :-
വേദം വേദാന്തം എന്നിവയിൽ തത്പരരും മന്ത്രാർഥം തത്ത്വത്തോടു കൂടി അറിയുന്നവരും വേണം തത്ത്വ രഹസ്യം നിർണയിക്കുവാൻ. അവർ നിർണയിച്ചതത്ത്വ രഹസ്യം സാധകർ അറിയണം. ആ അറിവുകൊണ്ട് ആത്യന്തികമായ ദുരിത നിവൃത്തിയുണ്ടാക്കണം.അതിന് തത്ത്വദർശികളായ ആചാര്യന്മാരുടെ പാദങ്ങളിൽ പ്രണമിക്കണം. തദ്വിദ്ധി പ്രണി പാതേ ന പരിപ്രശ്നേന സേവയാ എന്ന് ഭഗവദ് ഗീത.അഹന്ത വിട്ട് ഗുരുപാദങ്ങളിൽ സാഷ്ടാംഗനമസ്കാരം ചെയ്യണം.ഗുരു സേവ ചെയ്തു കൊണ്ട് സംശയ ദൂരീകരണം നടത്തണം. കേവലം പുസ്തക പഠനമോ കലാശാലാ വിദ്യാഭ്യാസമോ ശുഷ്ക പാണ്ഡിത്യം നല്കിയേക്കാം. ഗുരു സേവ ചെയ്യാതെ തത്ത്വജ്ഞാനമുണ്ടാവുകയില്ല. നമ്രത, ജിജ്ഞാസ, ഗുരു ശുശ്രൂഷ ഈ മൂന്നും മന്ത്രാർഥം തത്ത്വത്തോടു കൂടിയറിയാൻ അത്യന്താപേക്ഷിതമാണ്.
തുടരും.....
No comments:
Post a Comment